മൊ​ത്ത​വി​ല​ക്ക​യ​റ്റം വീ​ണ്ടും കു​തി​ക്കു​ന്നു

rupees-lന്യൂ​ഡ​ൽ​ഹി: ക്രൂ​ഡ് ഓ​യി​ൽ വി​ല​ക്ക​യ​റ്റം രാ​ജ്യ​ത്തു നാ​ണ്യ​പ്പെ​രു​പ്പം കൂ​ട്ടു​ന്നു. മൊ​ത്ത​വി​ല സൂ​ചി​ക ആ​ധാ​ര​മാ​ക്കി​യു​ള്ള വി​ല​ക്ക​യ​റ്റം ജ​നു​വ​രി​യി​ൽ 5.25 ശ​ത​മാ​ന​ത്തി​ലേ​ക്കു ക​യ​റി. 2014 ജൂ​ലൈ​ക്കു​ശേ​ഷ​മു​ള്ള ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​യാ​ണി​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം ജ​നു​വ​രി​യി​ൽ സൂ​ചി​ക 1.07 ശ​ത​മാ​നം താ​ണ സ്ഥാ​ന​ത്താ​ണ് ഈ ​ക​യ​റ്റം.

ജ​നു​വ​രി​യി​ലെ ചി​ല്ല​റ​വി​ല ആ​ധാ​ര​മാ​ക്കി​യു​ള്ള വി​ല​ക്ക​യ​റ്റം അ​ഞ്ചു​വ​ർ​ഷ​ത്തെ താ​ണ​നി​ല​യാ​യ 3.17 ശ​ത​മാ​ന​ത്തി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് മൊ​ത്ത​വി​ല​യി​ലെ ഈ ​ക​യ​റ്റം. ചി​ല്ല​റ​വി​ല സൂ​ചി​ക​യി​ലും ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ മാ​റ്റി​നി​ർ​ത്തി​യാ​ൽ അ​ഞ്ചു​ശ​ത​മാ​ന​ത്തി​ന​ടു​ത്തു വി​ല​ക്ക​യ​റ്റം ഉ​ണ്ടാ​യി​രു​ന്നു.

ന​വം​ബ​റി​ൽ 3.38 ശ​ത​മാ​ന​വും ഡി​സം​ബ​റി​ൽ 3.39 ശ​ത​മാ​ന​വും ആ​ണു മൊ​ത്ത​വി​ല സൂ​ചി​ക​യി​ലെ ക​യ​റ്റം.ഇ​ന്ധ​നം, വൈ​ദ്യു​തി എ​ന്നി​വ​യു​ടെ വി​ഭാ​ഗ​ത്തി​ലാ​ണു വ​ലി​യ ക​യ​റ്റം. (18.14 ശ​ത​മാ​നം) ത​ലേ​മാ​സം ഇ​ത് 8.65 ശ​ത​മാ​ന​മാ​യി​രു​ന്നു. ഡീ​സ​ലി​ൽ 31.1 ശ​ത​മാ​ന​വും പെ​ട്രോ​ളി​ൽ 15.66 ശ​ത​മാ​ന​വു​മാ​ണ് ത​ലേ ജ​നു​വ​രി​യെ അ​പേ​ക്ഷി​ച്ചു​ള്ള വ​ർ​ധ​ന.

ഭ​ക്ഷ്യ​വി​ല​ക​ൾ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം​മാ​സ​വും കു​റ​ഞ്ഞു. ഡി​സം​ബ​റി​ൽ 0.7 ശ​ത​മാ​നം കു​റ​ഞ്ഞ​തു ജ​നു​വ​രി​യി​ൽ 0.56 ശ​ത​മാ​നം കു​റ​വാ​യി.പ​ച്ച​ക്ക​റി​വി​ല 32.32 ശ​ത​മാ​നം ഇ​ടി​ഞ്ഞു. പ​യ​റു​വ​ർ​ഗ​ങ്ങ​ളു​ടെ വി​ല​ക്ക​യ​റ്റം ഡി​സം​ബ​റി​ലെ 18.12-ൽ​നി​ന്ന് ജ​നു​വ​രി​യി​ൽ 6.21 ശ​ത​മാ​ന​മാ​യി. ത​ലേ​മാ​സം 26.26 ശ​ത​മാ​നം ക​യ​റി​യ ഉ​രു​ള​ക്കി​ഴ​ങ്ങു വി​ല 0.2 ശ​ത​മാ​നം കു​റ​ഞ്ഞു. പ​ഞ്ച​സാ​ര​വി​ല 22.83 ശ​ത​മാ​ന​വും നാ​രു​ക​ൾ 15.18 ശ​ത​മാ​ന​വും ധാ​തു​ക്ക​ൾ 25.44 ശ​ത​മാ​ന​വും ക​യ​റി.

മൊ​ത്ത​വി​ല സൂ​ചി​ക​യി​ലെ ക​യ​റ്റം രാ​ജ്യ​ത്തെ വി​ല​ക്ക​യ​റ്റം കു​റേ​ക്കാ​ലം കൂ​ടി ഉ​യ​ർ​ന്ന​തോ​തി​ൽ തു​ട​രു​മെ​ന്ന് സൂ​ചി​പ്പി​ക്കു​ന്നു. പ​ലി​ശ​നി​ര​ക്ക് കു​റ​യ്ക്കു​ന്ന​തി​നു പ​ക​രം കൂ​ട്ടാ​ൻ റി​സ​ർ​വ് ബാ​ങ്ക് മു​തി​രു​മോ എ​ന്നാ​ണ​റി​യേ​ണ്ട​ത്. ക​റ​ൻ​സി നി​രോ​ധ​നം മൂ​ലം പ​ച്ച​ക്ക​റി​ക​ൾ​ക്കും പ​യ​റു​വ​ർ​ഗ​ങ്ങ​ൾ​ക്കും വി​ല കു​ത്ത​നേ ഇ​ടി​ഞ്ഞി​രു​ന്നി​ല്ലെ​ങ്കി​ൽ മൊ​ത്ത വി​ല​ക്ക​യ​റ്റം ഏ​ഴു ശ​ത​മാ​ന​ത്തി​ന​ടു​ത്ത് എ​ത്തു​മാ​യി​രു​ന്നു.

Related posts