ഇതാണ് കല്യാണം! കല്ലോയ്ക്കും പെണ്ണുകിട്ടി, നാടും നാട്ടാരും ആഘോഷമാക്കിയ രാജസ്ഥാനിലെ ഒട്ടകവിവാഹത്തിന്റെ വിശേഷങ്ങളറിയാം

camel 2മധ്യപ്രദേശിലെ ശിവ്പുരിയില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്ത ഒരു ഗംഭീരവിവാഹം നടന്നു. പെണ്ണിന്റെ പേര് കല്ലോ. ചെറുക്കനും രാജസ്ഥാനില്‍ നിന്നു തന്നെ. പേര് ഗോപാല്‍. ചടങ്ങില്‍ പങ്കെടുത്ത ജനക്കൂട്ടം ഇവരുടെ ബന്ധുക്കളൊന്നുമല്ല. വെറുതെ കൗതുകത്തിനു വന്നു നിന്നതാണ് മിക്കവരും. കാരണം, പെണ്ണും ചെറുക്കനും മനുഷ്യരല്ല, ഒട്ടകങ്ങളാണ്. നരേഷ് രഘുവംശി എന്ന കല്ലോയുടെ യജമാനനാണു ചടങ്ങ് മുന്നില്‍ നിന്നു നടത്തിയത്. അദ്ദേഹം വലിയ മൃഗസ്‌നേഹിയാണ്. പ്രത്യേകം തയാറാക്കിയ ആയിരക്കണക്കിനു ക്ഷണക്കത്തുകള്‍ നാട്ടുകാര്‍ക്ക് മുഴുവന്‍ വിതരണം ചെയ്തതും അദ്ദേഹം തനിച്ചാണ്. പരമ്പരാഗത ഹൈന്ദവാചാരങ്ങള്‍ പ്രകാരമാണു ഒട്ടകക്കല്യാണം നടത്തിയത്.

ശിവ്പുരിയിലെ ഇന്ദര്‍ മേഖലയില്‍ നരേഷിന് സ്വന്തമായൊരു ഫാം ഹൗസുണ്ട്. ഇവിടെ ഗണേശപൂജയോടു കൂടി ആരംഭിച്ച ചടങ്ങുകള്‍ രണ്ട് ദിവസത്തോളം നീണ്ടു നിന്നു. രണ്്ടാം ദിനത്തിനൊടുവില്‍ നൂറുകണക്കിന് അതിഥികള്‍ക്കു വന്‍സദ്യയും നല്‍കി. കല്ലോയുടെ അച്ഛന്റെ സ്ഥാനത്തു നിന്നാണു താന്‍ ഇതെല്ലാം ചെയ്തതെന്നു നരേഷ് പറയുന്നു.

അതേസമയം, പയ്യന്റെ വീട്ടുകാരും ഒട്ടും കുറച്ചില്ല. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആഘോഷമായാണു ഗോപാല്‍ എന്ന ഒട്ടകപ്പയ്യനെ വിവാഹവേദിയിലെത്തിച്ചത്. കല്ലോ തന്റെ മകളെപ്പോലെയാണെന്നാണു നരേഷ് പറയുന്നത്. അതുകൊണ്ടു തന്നെ മകളെ പിരിയാന്‍ വലിയ വിഷമമാണ്. അതിനാല്‍ ഭര്‍ത്താവായ ഗോപാലിനെയും അങ്ങ് ദത്തെടുക്കാന്‍ അദ്ദേഹം തീരുമാനിച്ചു. ഇനി തന്റെ മരുമകനായി ഗോപാല്‍ ഒട്ടകവും വീട്ടിലുണ്ടാവുമെന്നു അദ്ദേഹം സന്തോഷത്തോടെ പറയുന്നു.

Related posts