നേര്യമംഗലം ത​ട്ടേ​ക്ക​ണ്ണി​യി​ൽ കാ​ർ താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു; പി​താ​വും മാ​താ​വും ഡ്രൈ​വ​റു​മ​ട​ക്കം മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്ക്; അപകടം ഇ​ന്ന് പു​ല​ർ​ച്ചെ നാ​ലി​ന്

carac1കോ​ത​മം​ഗ​ലം: കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് അ​ൻ​പ​ത് അ​ടി താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു. പി​താ​വും മാ​താ​വും ഡ്രൈ​വ​റു​മ​ട​ക്കം മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്ക്. ഇ​ടു​ക്കി പ​ണി​ക്ക​ൻ​കു​ടി ഞാ​റ​ക്കു​ളം ബേ​ബി​യു​ടെ മ​ക​ൻ ജി​ജോ (മ​ഞ്ചി​ഷ് 38) ആ​ണ് മ​രി​ച്ച​ത്. ഒ​പ്പം കാ​റി​ലു​ണ്ടാ​യി​രു​ന്ന പി​താ​വ് എ​ൻ.​പി. ബേ​ബി (58), മാ​താ​വ് ആ​ൻ​സി (56) ഡ്രൈ​വ​ർ പ​ണി​ക്ക​ൻ​കു​ടി സ്വ​ദേ​ശി അ​ട​ക്കാ​മു​ണ്ടേ​ൽ ജ​യ​ൻ (45) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ടു​ക്കി റോ​ഡി​ൽ ക​രി​മ​ണ​ൽ ത​ട്ടേ​ക്ക​ണ്ണി​യി​ൽ ഇ​ന്ന് പു​ല​ർ​ച്ചെ നാ​ലോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് മ​ര​ത്തി​ൽ ഇ​ടി​ച്ച ശേ​ഷം അ​മ്പ​ത​ടി​യോ​ളം താ​ഴ്ച​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യ ക​രി​മ​ണ​ൽ പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് കാ​റി​ലു​ണ്ടാ​യി​രു​ന്ന നാ​ലു പേ​രെ​യും കോ​ത​മം​ഗ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ഞ്ചി​ഷി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം കോ​ത​മം​ഗ​ലം മാ​ർ ബെ​സേ​ലി​യോ​സ് മെ​ഡി​ക്ക​ൽ മി​ഷ​ൻ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

പ​രി​ക്കേ​റ്റ പി​താ​വ് ബേ​ബി, മാ​താ​വ് ആ​ൻ​സി, ഡ്രൈ​വ​ർ ജ​യ​ൻ എ​ന്നി​വ​രെ പ്ര​ഥ​മ ശു​ശ്രു​ഷ​യ്ക്ക് ശേ​ഷം​ആ​ലു​വ രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും മാ​താ​പി​താ​ക്ക​ളെ കൂ​ട്ടി വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. പ​രി​ക്കേ​റ്റ ബേ​ബി സി​പി​എ​മ്മി​ന്‍റെ ജി​ല്ലാ ക​മ്മി​റ്റി അം​ഗ​മാ​ണ്.

Related posts