പറപ്പിക്കും ഞങ്ങൾ..! ‘ഹോംമെയ്ഡ് ’ കാറുമായി എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ കാറോട്ട മത്സരത്തിന്; അ​ടൂ​ർ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജിലെ വിദ്യാർഥികളാണ് ദില്ലിയിൽ നടക്കുന്ന മത്‌സരത്തിൽ പങ്കെടുക്കുന്നത്

car-adoor-eng-collegeഅ​ടൂ​ർ:  സ്വ​ന്ത​മാ​യി നി​ർ​മി​ച്ച കാ​റു​മാ​യി അ​ടൂ​ർ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ ദേ​ശീ​യ ത​ല കാ​റോ​ട്ട മ​ൽ​സ​ര​ത്തി​ന്. 26 ന് ​ദി​ല്ലി ബു​ഡ് അ​ന്താ​രാ​ഷ്ട്ര ട്രാ​ക്കി​ൽ ന​ട​ക്കു​ന്ന കാ​റോ​ട്ട മ​ൽ​സ​ര​ത്തി​ലാ​ണ് ടീം ​ദ്രു​ത എ​ന്ന പേ​രി​ൽ 25 അം​ഗ വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന​ത്.​കോ​ള​ജ് അ​ധ്യാ​പ​ക​നും പൂ​ർ​വ വി​ദ്യാ​ർ​ഥി​യും കൂ​ടി​യാ​യ ടി.​ആ​ർ. അ​നു​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ പൂ​ർ​ണ​മാ​യി നി​ർ​മി​ച്ച കാ​റാണ് നി​ര​ത്തി​ലി​റ​ക്കി കാ​റോ​ട്ട മ​ൽ​സ​ര​ത്തി​ന് സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

390 സി ​സി എ​ൻ​ജി​നി​ൽ മ​റ്റ് ഇ​ത​ര​ഭാ​ഗ​ങ്ങ​ളെ​ല്ലാം ത​ന്നെ ഭാ​രം കു​റ​ച്ച് നി​ർ​മി​ച്ചി​രി​ക്കു​ന്ന കാ​ർ ന​ല്ല പ്ര​ക​ട​നം മ​ൽ​സ​ര​ത്തി​ൽ കാ​ഴ്ച​വയ്ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.  കേ​ര​ള​ത്തി​ൽ നി​ന്നും മ​ൽ​സ​രി​ക്കു​ന്ന മൂ​ന്ന് ടീ​മു​ക​ളി​ൽ ഒ​ന്നാ​യ ദ്രു​ത ടീം ​ഇ​തു വ​രെ ബു​ദ്ധ് രാ​ഷ്ട്ര ട്രാ​ക്കി​ൽ കാ​റോ​ടി​ച്ചി​ട്ടു​ള്ള ഏ​ക​ടീ​മാ​ണ് .

എ​ല്ലാ​ത്ത​ര സു​ര​ക്ഷ ടെ​സ്റ്റു​ക​ളും പാ​സാ​യ​തി​ന് ശേ​ഷ​മാ​ണ് കാ​ർ ട്രാ​ക്കി​ൽ മ​ൽ​സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള യോ​ഗ്യ​ത നേ​ടി​യ​ത്. അ​ഞ്ച് ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് നി​ർ​മാ​ണ​ച്ചെ​ല​വ്. ഇ​തി​ൽ ഒ​രു ല​ക്ഷം രൂ​പ കോ​ളജ് പി​ടി​എ​യാ​ണ് ന​ൽ​കി​യ​ത്. ഓ​ൺ റോ​ഡ് മ​ൽ​സ​ര​ത്തി​ന് പു​റ​മേ ഓ​ഫ് റോ​ഡ് മ​ൽ​സ​ര​ങ്ങ​ളി​ലും കോ​ള​ജി​ൽ നി​ന്നും അ​സ്ത്ര എ​ന്ന ടീം ​മ​ൽ​സ​രി​ക്കു​ന്നു​ണ്ട്.

ഓ​ഫ് റോ​ഡ് വാ​ഹ​നം നി​ർ​മി​ച്ച് ദേ​ശീ​യ ത​ല​ത്തി​ൽ ക​ഴി​വ് തെ​ളി​യി​ക്കു​ക​യാ​ണ് ഇ​വി​ടത്തെ വി​ദ്യാ​ർ​ഥി​ക​ൾ. 2012 മു​ത​ൽ ഓ​ൺ റോ​ഡ് മ​ൽ​സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത അ​നു​ഭ​വ​ങ്ങ​ളു​ടെ പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ടാ​ണ് ഓ​ഫ് റോ​ഡി​ങ്ങി​നാ​യി ടീം ​രൂ​പീ​ക​രി​ച്ച​ത്.ഓ​ഫ് റോ​ഡി​ങ് വാ​ഹ​നം നി​ർ​മി​ക്കു​ന്ന​തി​ന് ആ​റു​ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് ചെ​ല​വാ​യ​ത്.

Related posts