വീ​ടി​നു മു​ന്നി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന വാ​ഹ​നം മോ​ഷ​ണം പോ​യി; ജി​പി​ആ​ർ​എ​സ് സം​വി​ധാ​ന​ത്തി​ലൂ​ടെ ക​ണ്ടെ​ത്തി

മാ​റ​ന​ല്ലൂ​ർ: മേ​ലാ​രി​യോ​ട്ടി​ൽ വീ​ടി​നു മു​ന്നി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ഇ​ന്നോ​വാ കാ​ർ മോ​ഷ​ണം പോ​യി. കാ​ർ ഓ​ട​യി​ൽ കു​ടു​ങ്ങി​യ​തോ​ടെ മോ​ഷ്ടാ​വ് വാ​ഹ​നം ഉ​പേ​ക്ഷി​ച്ച് ര​ക്ഷ​പ്പെ​ട്ടു. വാ​ഹ​നം ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴോ​ടെ ജി​പി​ആ​ർ​എ​സ് സം​വി​ധാ​ന​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ കൂ​വ​ള​ശേ​രി മ​ഹാ​ദേ​വ​ർ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തു നി​ന്ന് ക​ണ്ടെ​ത്തി.

വെ​ള്ള​യ​ന്പ​ല​ത്തെ കേ​ര​ളാ ട്രാ​വ​ൽ​സി​ന്‍റെ ഇ​ന്നോ​വാ കാ​റാ​ണ് ഓ​ട​യി​ൽ കു​ടി​യ​തോ​ടെ തി​രി​കെ കി​ട്ടി​യ​ത്.
മേ​ലാ​രി​യോ​ട് കാ​ർ​ത്തി​കാ നി​വാ​സി​ൽ അ​ശോ​ക​നാ​ണ് വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​ർ‌. മാ​സ​ത്തി​ൽ ഒ​ന്നോ ര​ണ്ടോ ത​വ​ണ മാ​ത്രം വീ​ട്ടി​ൽ കൊ​ണ്ടു​വ​രു​ന്ന കാ​ർ മേ​ലാ​രി​യോ​ട് ജം​ഗ്ഷ​ന് സ​മീ​പം മ​ണി​ക​ണ്ഠ​ന്‍റെ വീ​ട്ടി​ന് സ​മീ​പ​ത്താ​ണ് പാ​ർ​ക്ക് ചെ​യ്യു​ന്ന​ത്.

ശ​നി​യാ​ഴ്ച വൈ​കുന്നേരം കാ​ർ പാ​ർ​ക്ക് ചെ​യ്ത ശേ​ഷം അ​ശോ​ക​ൻ വി​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യെ​ങ്കി​ലും ഇ​ന്ന​ലെ രാ​വി​ലെ കാ​റെ​ടു​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ വി​വ​രം അ​റി​യു​ന്ന​ത്. ഉ​ട​ൻ ട്രാ​വ​ൽ ഏ​ജ​ൻ​സി​യി​ൽ വി​വ​ര​മ​റി​യി​ച്ച അ​ശോ​ക​ന് ജി​പി​ആ​ർ​എ​സ് സം​വി​ധാ​ന​മു​ള​ള കാ​ർ കൂ​വ​ള​ശേ​രി​ക്ക് സ​മീ​പം ഉ​ണ്ടെ​ന്ന വി​വ​രം ട്രാ​വ​ലേ​ജ​ൻ​സി കൈ​മാ​റി.

തു​ട​ർ​ന്ന് മാ​റ​ന​ല്ലൂ​ർ പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കാ​ർ ഓ​ട​യി​ൽ കു​ടു​ങ്ങി തെ​ങ്ങി​ലി​ടി​ച്ച് ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ കൂ​വ​ള​ശേ​രി​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. കാ​റി​ന്‍റെ മു​ൻ​ഭാ​ഗ​ത്തെ ഗ്ലാ​സ് ത​ക​ർ​ന്ന നി​ല​യി​ലാ​ണ്. എ​ന്നാ​ൽ ശ​നി​യാ​ഴ്ച 11.30 ന് ​കാ​ർ ഒ​രാ​ൾ അ​മി​ത വേ​ഗ​ത​യി​ൽ ഓ​ടി​ച്ച് പോ​കു​ന്ന​ത് നാ​ട്ടു​കാ​ർ ക​ണ്ട​താ​യി പ​റ​യു​ന്നു​ണ്ട്.

Related posts