‘ജീവിതം സാക്ഷി’ പാരയാകുമോ? ചാനല്‍പരിപാടിയില്‍ നടി ഉര്‍വശി മദ്യപിച്ചെത്തിയെന്ന് പരാതി, സാധാരണക്കാരെ അപമാനിക്കുന്ന പരിപാടികള്‍ക്കെതിരേ കൂടുതല്‍ പരാതികള്‍

urvasi newനടി ഉര്‍വശിക്കെതിരെ സംസ്ഥാനമനുഷ്യാവകാശ കമ്മിഷനില്‍ പരാതി. റോയല്‍ കവടിയാര്‍ പ്രൊട്ടക്ഷന്‍ ഫോറം പ്രസിഡന്റ് ഷെഫിനാണ് പരാതിയുമായി മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിരിക്കുന്നത്. കൈരളി ചാനലില്‍ അവതരിപ്പിക്കുന്ന ജീവിതം സാക്ഷി പരിപാടിയില്‍ ന്യായധിപന്മാരുടെ മുന്നിലിരുന്ന് പരിപാടിയില്‍ പങ്കെടുത്തവരെ അധിക്ഷേപിക്കുകയും അന്തസിന് നിരക്കാത്ത കാര്യങ്ങള്‍ സംസാരിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് നടിക്കെതിരെ പരാതി നല്‍കിയത്.

ഉര്‍വശി മദ്യപിച്ചായിരുന്നു പരിപാടിയില്‍ പങ്കെടുത്തതെന്നും പരാതിയില്‍ പറയുന്നു. നടിയുടെ പെരുമാറ്റം രാജ്യത്തെ കോടതികളെ കളിയാക്കുന്നതിന് തുല്യമാണ്. മദ്യപിച്ച് ലക്കുകെട്ട് അസഭ്യം വിളമ്പുന്ന ഉര്‍വ്വശിക്ക് മറ്റുളളവരുടെ പ്രശ്‌നങ്ങളില്‍ എങ്ങനെ ഇടപെടുവാന്‍ സാധിക്കുമെന്നാണ് പരാതി ഉന്നയിച്ച വ്യക്തിയുടെ ചോദ്യം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ ക്ഷണിച്ച് വരുത്തി കളിയാക്കുന്ന തരത്തില്‍ ഉര്‍വ്വശി സംസാരിക്കുന്നുവെന്നും പറയുന്നു. മദ്യപിച്ചാണോ പ്രോഗ്രാം അവതരിപ്പിക്കുന്നതെന്ന സംശയം പരാതിയില്‍ ഉന്നയിച്ചിട്ടുണ്ടെന്നാണ് വിവരം. മനോജ് കെ. ജയനുമായുള്ള വിവാഹശേഷമാണ് താന്‍ മദ്യപിക്കാന്‍ തുടങ്ങിയതെന്ന് അടുത്തിടെ ഉര്‍വശി പറഞ്ഞിരുന്നു. മനോജിന്റെ കുടുംബത്തിനൊപ്പമിരുന്നാണ് തങ്ങള്‍ മദ്യപിച്ചിരുന്നെന്നായിരുന്നു അന്നവര്‍ പറഞ്ഞത്.

കൈരളി ചാനലില്‍ ഏറെ റേറ്റിംഗ് ഉളള പ്രോഗ്രാമാണ് ജീവിതം സാക്ഷി. കുടുംബത്തിലെ പ്രശ്‌നങ്ങള്‍ നിയമത്തിന്റെ മുന്നിലവതരിപ്പിക്കുന്ന പരിപാടിക്ക് ആയിരകണക്കിന് പ്രേക്ഷകരുണ്ട്. സാധാരണക്കാരായ ആളുകളുടെ കുടുംബജീവിതത്തിലെ താളപ്പിഴകളും അവിഹിതബന്ധങ്ങളും ചര്‍ച്ച ചെയ്യുകയാണ് പരിപാടിയുടെ പ്രധാന ഭാഗം. ഇത്തരം പരിപാടികള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് നേരത്തെയും പരാതികള്‍ ഉയര്‍ന്നിരുന്നു.

Related posts