അം​ബേ​ദ്ക​ർ വി​രു​ദ്ധ ട്വീ​റ്റ്; ഹ​ർ​ദി​ക് പാ​ണ്ഡ്യ​ക്കെ​തി​രെ കേ​സെ​ടു​ത്തു

ജോ​ധ്പു​ർ: ഭ​ര​ണ​ഘ​ട​നാ ശി​ൽ​പി ബി.​ആ​ർ അം​ബേ​ദ്ക​റി​നെ​തി​രാ​യ ക്രി​ക്ക​റ്റ് താ​രം ഹ​ർ​ദി​ക് പാ​ണ്ഡ്യ​യു​ടെ ട്വീ​റ്റ് വി​വാ​ദ​ത്തി​ൽ. താ​ര​ത്തി​നെ​തി​രെ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ രാ​ജ​സ്ഥാ​നി​ലെ ജോ​ധ്പൂ​ർ കോ​ട​തി പോ​ലീ​സി​നോ​ട് നി​ർ​ദേ​ശി​ച്ചു. പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ർ​ഗ നി​യ​മ​ത്തി​ന് കീ​ഴി​ൽ താ​ര​ത്തി​നെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

ഡി​സം​ബ​ർ 26നാ​ണ് ബി.​ആ​ർ. അം​ബേ​ദ്ക​റു​ടെ സം​വ​ര​ണ ന​യ​ത്തെ എ​തി​ർ​ത്ത് പാ​ണ്ഡ്യ ട്വീ​റ്റ് ചെ​യ്ത​ത്. വി​വാ​ദ​മാ​യ​തോ​ടെ താ​രം ഇ​ത് ട്വി​റ്റ​റി​ൽ നി​ന്ന് നീ​ക്കി​യി​രു​ന്നു. പാ​ണ്ഡ്യ​യു​ടെ ട്വീ​റ്റ് കു​റ്റ​ക​ര​മാ​ണെ​ന്നും ജ​ന​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തു​ന്ന​തു​മാ​ണെ​ന്നും ആ​രോ​പി​ച്ച് ഡി.​ആ​ർ മെ​ഹ്വാ​ൾ എ​ന്ന​യാ​ളാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ക​ഴി​ഞ്ഞ ഡി​സം​ബ​ർ 26 ന് ​ആ​യി​രു​ന്നു പാ​ണ്ഡ്യ​യു​ടെ വി​വാ​ദ ട്വീ​റ്റ്. ഏ​താ​ണ് അം​ബേ​ദ്ക്ക​ർ??? നി​യ​മ​വും ഭ​ര​ണ​ഘ​ട​ന​യും എ​ഴു​തി​യു​ണ്ടാ​ക്കി​യ ആ​ളോ രാ​ജ്യ​ത്ത് സം​വ​ര​ണം എ​ന്ന രോ​ഗ​ത്തെ പ​ട​ർ​ത്തി​യ ആ​ളോ- എ​ന്നാ​യി​രു​ന്നു പാ​ണ്ഡ്യ ട്വീ​റ്റ് ചെ​യ്ത​ത്.

Related posts