40 ലക്ഷം ചെലവാകും, 5 ലക്ഷം മുടക്കിയാല്‍ മതി! സിനിമാ നിര്‍മാണം പരിചയമില്ലാത്ത ഗള്‍ഫ് മലയാളിയെ സിനിമ എടുക്കാമെന്ന് പറഞ്ഞ് തട്ടിയെടുത്തത് 20 ലക്ഷം; സംവിധായകനെതിരേ കേസ്

കോ​ട്ട​യം: സി​നി​മാ നി​ർ​മാ​ണം പ​രി​ച​യ​മി​ല്ലാ​ത്ത ഗ​ൾ​ഫ് മ​ല​യാ​ളി​യെ സി​നി​മ പി​ടി​ക്കാ​മെ​ന്നു പ​റ​ഞ്ഞ് പ്ര​ലോ​ഭി​പ്പി​ച്ച് 20 ല​ക്ഷം രൂ​പ ക​ബ​ളി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ ക​റു​ക​ച്ചാ​ൽ പോ​ലീ​സ് കേ​സ് ര​ജി​സ​റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ച​ന്പ​ക്ക​ര സ്വ​ദേ​ശി എ​ൻ.​ഗോ​പാ​ല​കൃ​ഷ​ണ​ൻ കോ​ട​തി മു​ഖേ​ന ന​ല്കി​യ പ​രാ​തി​യി​ൽ സി​നി​മ​യു​ടെ സം​വി​ധാ​യ​ക​നെ​തി​രേ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

2016 ജ​നു​വ​രി​യി​ലാ​ണ് സം​ഭ​വം. സി​നി​മ പി​ടി​ക്കു​ന്ന​തി​ന് 40 ല​ക്ഷം രൂ​പ ചെ​ല​വാ​കു​മെ​ന്നും ഒ​രാ​ൾ 35 ല​ക്ഷം മു​ട​ക്കാ​ൻ ത​യാ​റു​ണ്ടെ​ന്നും അ​ഞ്ചു ല​ക്ഷം മു​ട​ക്കി​യാ​ൽ നി​ർ​മാ​ണ​ത്തി​ൽ പ​ങ്കാ​ളി​യാ​ക്കാ​മെ​ന്ന് സം​വി​ധാ​യ​ക​ൻ പ​രാ​തി​ക്കാ​ര​നെ വി​ശ്വ​സി​പ്പി​ച്ചു.

ഇ​തി​ൻ പ്ര​കാ​രം അ​ഞ്ചു ല​ക്ഷം ന​ല്കി. ക​റു​ക​ച്ചാ​ലി​ൽ സി​നി​മ​യു​ടെ പൂ​ജ ന​ട​ത്തി. ക​ലാ​ഭ​വ​ൻ മ​ണി ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ താ​ര​ങ്ങ​ളാ​ണ് അ​ഭി​ന​യി​ക്കു​ന്ന​തെ​ന്നാ​ണ് പ​രാ​തി​ക്കാ​ര​നെ വി​ശ്വ​സി​പ്പി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ പു​തു​മ​ഖ​ങ്ങ​ളെ വ​ച്ചാ​ണ് ഷൂ​ട്ടിം​ഗ് ആ​രം​ഭി​ച്ച​ത്.

ഏ​താ​നും ദി​വ​സം ക​ഴി​ഞ്ഞ​പ്പോ​ൾ മു​ഖ്യ നി​ർ​മാ​താ​വ് പി​ൻ​മാ​റി​യെ​ന്നു പ​റ​ഞ്ഞ് പ​രാ​തി​ക്കാ​ര​നി​ൽ നി​ന്ന് പ​ല​ത​വ​ണ​യാ​യി മൊ​ത്തം 20 ല​ക്ഷം രൂ​പ വാ​ങ്ങി. സി​നി​മ​യു​ടെ പൂ​ജ​യ്ക്കും മ​റ്റും പ​രാ​തി​ക്കാ​ര​ന്‍റെ ബ​ന്ധു​ക്ക​ളും പ​രി​ച​യ​ക്കാ​രും മ​റ്റും പ​ങ്കെ​ടു​ത്ത​താ​യ​തി​നാ​ൽ സി​നി​മ മു​ട​ങ്ങു​ന്ന​ത് നാ​ണ​ക്കേ​ടാ​കു​മെ​ന്നു ക​രു​തി​യാ​ണ് തു​ട​ർ​ന്ന് പ​ണം മു​ട​ക്കി​യ​ത്.

പ​ടം റി​ലീ​സാ​യെ​ങ്കി​ലും അ​ധി​കം ദി​വ​സം ഓ​ടി​യി​ല്ല. പ​രി​ച​യ​മി​ല്ലാ​ത്ത ബി​സി​ന​സി​ൽ നി​ർ​ബ​ന്ധി​പ്പി​ച്ച് പ​ണം മു​ട​ക്കി ന​ഷ്ടം വ​രു​ത്തി​യെ​ന്നും വി​ശ്വാ​സ വ​ഞ്ച​ന ന​ട​ത്തി​യെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ​രാ​തി ന​ല്കി​യ​ത്.

Related posts