Set us Home Page

 ശ​ക്ത​മാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ  പുറംബണ്ട് തകർന്ന് ആലപ്പുഴയിൽ ഒ​മ്പ​തു പാടങ്ങളിലെ കൃഷി നശിച്ചു

ആ​ല​പ്പു​ഴ/ അ​ന്പ​ല​പ്പു​ഴ: ശ​ക്ത​മാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ഇ​ന്ന​ലെ​യും ഇ​ന്നു​മാ​യി ഒ​ന്പ​തി​ട​ത്ത് മ​ട​വീ​ണു. മ​ട​വീ​ഴ്ച​യെ​ത്തു​ട​ർ​ന്ന് വെ​ള്ളം ക​യ​റി പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ കൃ​ഷി ന​ശി​ച്ചു. കൈ​ന​ക​രി വ​ലി​യ​തു​രു​ത്ത്, മീ​ന​പ്പ​ള്ളി, ച​ന്പ​ക്കു​ളം മൂ​ലേ​പ്പ​ള്ളി​ക്കാ​ട്, പ​ട​ച്ചാ​ൽ, പു​ളി​ങ്കു​ന്ന് ആ​ല​ത്താ​പ്പ​ടി മാ​ട​ന്പാ​ക്കം, കാ​വാ​ലം മ​ണ​ലേ​രി​ക്ക​ൽ, പൊ​ങ്ങ പൂ​പ്പ​ള്ളി പാ​ട​ശേ​ഖ​രം, അ​യ്യ​നാ​ട് പാ​ട​ശേ​ഖ​രം, പു​ന്ന​പ്ര വെ​ട്ടി​ക്ക​രി പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലാ​ണ് മ​ട​വീ​ണ​ത്. ഇ​ന്ന് രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് വെ​ട്ടി​ക്ക​രി പാ​ട​ത്ത് മ​ട​വീ​ണ​ത്. ശ​ക്ത​മാ​യ ഒ​ഴു​ക്കി​ൽ പു​റം​ബ​ണ്ട് ത​ക​ർ​ന്ന് വെ​ള്ളം പാ​ട​ത്തേ​ക്ക് ഇ​ര​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. വി​ത​ക​ഴി​ഞ്ഞ് 15 ദി​വ​സ​ത്തോ​ള​മാ​യി....[ read more ]

ഗ്രാ​മീ​ണ ആ​രോ​ഗ്യ പ​രി​പാ​ല​നത്തി​ന് വ​ര്‍​ധി​ച്ച പ്രാ​ധാ​ന്യം ന​ല്‍​കുമെന്ന് ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍

അ​ടൂ​ർ: സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഗ്രാ​മീ​ണ ആ​രോ​ഗ്യ പ​രി​പാ​ലന​ത്തി​ന് കൂ​ടു​ത​ല്‍ പ്രാ​ധാ​ന്യ​മാ​ണ് ന​ല്‍​കു​ന്ന​തെ​ന്ന് മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. ആ​ര്‍​ദ്രം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​ള്ളി​ക്ക​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ആ​രോ​ഗ്യ രം​ഗ​ത്ത് സം​സ്ഥാ​നം കൈ​വ​രി​ച്ച നേ​ട്ടം നി​ല​നി​ര്‍​ത്താ​ന്‍ സാ​ധി​ക്ക​ണം. പാ​വ​ങ്ങ​ള്‍​ക്ക് കൂ​ടു​ത​ല്‍ മെ​ച്ച​പ്പെ​ട്ട ചി​കി​ത്സ കു​റ​ഞ്ഞ ചെ​ല​വി​ല്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​ണ് ആ​ര്‍​ദ്രം പ​ദ്ധ​തി​തി​യി​ല്‍ കൂ​ടു​ത​ല്‍ പ്രാ​ധാ​ന്യം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. നി​പ വൈ​റ​സ് ബാ​ധ​യെ തു​ട​ര്‍​ന്ന് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ച്ച ന​ട​പ​ടി...[ read more ]

മ​ഴ ന​ന​ഞ്ഞ് ഇ​ട​വ​വും മി​ഥു​ന​വും; തകർത്ത് പെയ്ത് ക​ർ​ക്കി​ട​ക​വും; മ​ധ്യ​കേ​ര​ളം വെ​ള്ള​ത്തി​ൽ

പ​ന്ത​ളം: പോ​രി​നു​റ​ച്ച​ത് പോ​ലെ​യാ​ണ് പെ​രു​മ​ഴ. ന​ന​ഞ്ഞ് കു​തി​ർ​ന്ന ഇ​ട​വ​വും മി​ഥു​ന​വും പി​ന്നി​ട്ട​തോ​ടെ ഇ​നി ക​ർ​ക്കി​ട​ക​ത്തി​ന്‍റെ പെ​യ്ത്ത്. വ​ല്ലാ​തെ ബു​ദ്ധി​മു​ട്ടി​ച്ചു ത​ന്നെ​യാ​ണ് ക​ർ​ക്കി​ട​ക​വും പെ​യ്തി​റ​ങ്ങു​ന്ന​ത്. ഉ​രു​ൾ​പൊ​ട്ട​ലും മ​റ്റും വ​ട​ക്ക​ൻ മേ​ഖ​ല​യെ ക​ണ്ണീ​ര​ണി​യി​ച്ചെ​ങ്കി​ൽ മ​ധ്യ​കേ​ര​ള​ത്തി​ലി​പ്പോ​ൾ വെ​ള്ള​പ്പൊ​ക്ക​മാ​ണ്. നി​ര​വ​ധി വീ​ടു​ക​ളി​ൽ നി​ന്ന് ആ​ളു​ക​ൾ​ക്ക് ഒ​ഴി​ഞ്ഞു പോ​കേ​ണ്ടി വ​ന്നു. പൂ​ർ​ണ​മാ​യും ഭാ​ഗി​ക​മാ​യു​മൊ​ക്കെ വീ​ടു​ക​ൾ ത​ക​ർ​ന്ന​വ​ർ നൂ​റു​ക​ണ​ക്കി​നാ​ണ്. ശ​ക്ത​മാ​യ കാ​റ്റി​ൽ പെ​രു​മ​ര​ങ്ങ​ൾ വ​രെ ക​ട​പു​ഴ​കി​യു​ള്ള ബു​ദ്ധി​മു​ട്ടു​ക​ൾ വേ​റെ​യും. കേ​ര​ള​മി​ങ്ങ​നെ ന​ന​ഞ്ഞു കു​തി​ർ​ന്നു തു​ട​ങ്ങി​യ​ത് മേ​യ് അ​വ​സാ​ന​ത്തോ​ടെ​യാ​ണ്. കൃ​ത്യ​മാ​യി...[ read more ]

പ​മ്പാ ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ക്കും; തീ​ര​ത്തു താ​മ​സി​ക്കു​ന്ന​വ​രും ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രും ജാ​ഗ്ര​ത  പു​ല​ർ​ത്ത​ണ​മെ​ന്ന് അ​ധി​കൃ​ത​ർ

പ​ത്ത​നം​തി​ട്ട: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തി​നാ​ൽ പ​മ്പാ ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ ഏ​തു സ​മ​യ​ത്തും തു​റ​ന്നു വി​ടും. ജ​ല​നി​ര​പ്പ് ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ പ​മ്പാ ന​ദി​യു​ടെ തീ​ര​ത്തു താ​മ​സി​ക്കു​ന്ന​വ​രും ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രും ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.

കോടീശ്വരിയായ ബി​ന്ദു​വി​ന്‍റെ തി​രോ​ധാ​ന​വും സ്വ​ത്ത് ത​ട്ടി​യെ​ടു​ക്കലും: വസ്തു​വാ​ങ്ങി​യവരെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു

ചേ​ർ​ത്ത​ല: ക​ട​ക്ക​ര​പ്പ​ള്ളി സ്വ​ദേ​ശി​നി ബി​ന്ദു​വി​ന്‍റെ തി​രോ​ധാ​ന​വും സ്വ​ത്ത് ത​ട്ടി​യെ​ടു​ത്ത സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്സ​തു​വാ​ങ്ങി​യ ചി​ല​രെ ഇ​ന്ന​ലെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു. കൂ​ടാ​തെ വ​സ്തു കൈ​വ​ശ​മു​ള്ള മ​റ്റു​ള്ള​വ​രെ ഇ​ന്ന് ചോ​ദ്യം ചെ​യ്യും. ബി​ന്ദു പ​ത്മ​നാ​ഭ​ന്‍റെ കു​ടും​ബ​വീ​ട് സ്ഥി​തി ചെ​യ്യു​ന്ന സ്ഥ​ലം വാ​ങ്ങി​യ​യാ​ളു​ടെ മൊ​ഴി ഇ​ന്ന​ലെ രേ​ഖ​പ്പെ​ടു​ത്തി. ബി​ന്ദു​വു​മാ​യി നേ​രി​ട്ടാ​ണ് ഇ​ട​പാ​ട് ന​ട​ത്തി​യ​തെ​ന്ന് ഇ​യാ​ൾ പ​റ​ഞ്ഞു. അ​തേ​സ​മ​യം വി​ൽ​പ​ത്ര​ത്തി​ലും പ്ര​മാ​ണ​ത്തി​ലും ഒ​പ്പി​ട്ട ര​ണ്ട് സാ​ക്ഷി​ക​ൾ ത​ങ്ങ​ൾ​ക്ക് ഇ​തി​നെ കു​റി​ച്ച് അ​റി​വി​ല്ലെ​ന്ന് മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്....[ read more ]

കി​ഴ​ക്ക​ൻ വെ​ള്ള​ത്തി​ന്‍റെ വ​ര​വ് ശ​ക്ത​മാ​യി; ആലപ്പുഴയിലെ  ദു​രി​താ​ശ്വാ​സ ക്യാമ്പു​ക​ളി​ൽ ആ​റാ​യി​ര​ത്തി​ലേ​റെ കു​ടും​ബ​ങ്ങ​ൾ

ആ​ല​പ്പു​ഴ: തു​ള്ളി​ക്കൊ​രു കു​ടും ക​ണ​ക്കെ പെ​യ്തി​രുന്ന മ​ഴ​യ്ക്ക് നേ​രി​യ ശ​മ​ന​മു​ണ്ടെ​ങ്കി​ലും ജി​ല്ല​യി​ൽ ജ​ന​ങ്ങ​ളു​ടെ ദു​രി​ത​ത്തി​ന് അ​റു​തി​യാ​യി​ല്ല. തു​ട​ർ​ച്ച​യാ​യി പെ​യ്ത മ​ഴ​യി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ട​തോ​ടെ പ​തി​നാ​യി​ര​ങ്ങ​ളാ​ണ് വീ​ട് ഉ​പേ​ക്ഷി​ച്ച് ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ അ​ഭ​യം തേ​ടി​യി​രി​ക്കു​ന്ന​ത്.​ ഇ​ന്ന​ലെ രാ​ത്രി പ​ത്തു വ​രെ​യു​ള്ള ക​ണ​ക്ക് പ്ര​കാ​രം അ​ന്പ​ല​പ്പു​ഴ, ചേ​ർ​ത്ത​ല, ചെ​ങ്ങ​ന്നൂ​ർ, കാ​ർ​ത്തി​ക​പ്പ​ള്ളി താ​ലൂ​ക്കു​ക​ളി​ലെ ഏ​ഴ് വി​ല്ലേ​ജു​ക​ളി​ലാ​യി 85 ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ തു​റ​ന്നി​ട്ടു​ണ്ട് .6118 കു​ടും​ബ​ങ്ങ​ളി​ലെ33173 പേ​രാ​ണ് ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്ന​ത്.​കാ​ർ​ത്തി​ക​പ്പ​ള്ളി താ​ലൂ​ക്കി​ലാ​ണ് ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ കൂ​ടു​ത​ൽ...[ read more ]

വ​ള്ള​സ​ദ്യ പാ​ട്ടി​ലൂ​ടെ പാ​ടി​ച്ചോ​ദി​ച്ച സുരേഷ് ഗോപിക്ക്  കരക്കാർ  പാ​ള​ത്തൊ​പ്പി​യും വ​ട മാ​ല​യും നൽകി;  സദ്യയുണ്ട് നിറഞ്ഞ മനസുമായി എംപി

ആ​റ​ന്മു​ള: വ​ള്ള​സ​ദ്യ വ​ഴി​പാ​ട് കാ​ല​ത്തി​ന്‍റെ ര​ണ്ടാം ദി​ന​ത്തി​ൽ സു​രേ​ഷ് ഗോ​പി എം​പി എ​ത്തി. ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ പ​മ്പ​യി​ലെ ഉ​യ​ർ​ന്ന ജ​ല​നി​ര​പ്പ് ആ​ശ​ങ്ക ഉ​യ​ർ​ത്തി​യി​രു​ന്നു. മാ​രാ​മ​ൺ പ​ള്ളി​യോ​ട​ത്തി​ന് മാ​ത്ര​മാ​ണ് വ​ള്ള​സ​ദ്യ ഉ​ണ്ടാ​യി​രു​ന്ന​ത്. പൈ​തൃ​ക ശി​ല്പ​ത്തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നെ​ത്തി​യ സു​രേ​ഷ് ഗോ​പി എം​പി മാ​രാ​മ​ൺ ക​ര​യു​ടെ ക്ഷ​ണ​പ്ര​കാ​രം വ​ള്ള​സ​ദ്യ​യി​ൽ പ​ങ്കു​കൊ​ണ്ട​പ്പോ​ൾ വ​ള്ള​സ​ദ്യ പാ​ട്ടി​ലൂ​ടെ പാ​ടി​ച്ചോ​ദി​ച്ച പാ​ള​ത്തൊ​പ്പി​യും വ​ട മാ​ല​യും സു​രേ​ഷ് ഗോ​പി​ക്കു ല​ഭി​ച്ചു. വ​ള്ള​സ​ദ്യ പ്പാ​ട്ടി​ൽ അ​നൗ​ദ്യോ​ഗി​ക ഇ​ന​മാ​ണ് പാ​ള​ത്തൊ​പ്പി​യും...[ read more ]

അഞ്ചുമാസം പോരാ 12 മാസം വേണം; ടൂ​റി​സം സീ​സ​ണ്‍ വ​ര്‍​ഷം മു​ഴു​വ​നു​മാ​ക്കി മാ​റ്റാൻ സർക്കാർ നടപടി തുടങ്ങിയതായി മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍

ത​ണ്ണി​ത്തോ​ട്: അ​ഞ്ചു​മാ​സം മാ​ത്ര​മാ​യി​രു​ന്ന കേ​ര​ള​ത്തി​ന്‍റെ ടൂ​റി​സം സീ​സ​ണ്‍ വ​ര്‍​ഷം മു​ഴു​വ​നു​മാ​ക്കി മാ​റ്റാ​ന്‍ സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി തു​ട​ങ്ങി​യ​താ​യി സ​ഹ​ക​ര​ണ​ടൂ​റി​സം വ​കു​പ്പ് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു. ത​ണ്ണി​ത്തോ​ട് സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ഹോം ​സ്റ്റേ​യു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ടൂ​റി​സം സീ​സ​ണ്‍ വ​ര്‍​ഷം മു​ഴു​വ​ന്‍ ആ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ പ​രി​പാ​ടി​ക​ള്‍ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി സം​ഘ​ടി​പ്പി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.കോ​ന്നി ആ​ന​ക്കൂ​ട്, മു​ണ്ടോം​മൂ​ഴി അ​ട​വി കു​ട്ട​വ​ഞ്ചി സ​വാ​രി കേ​ന്ദ്രം, സ​മു​ദ്ര​നി​ര​പ്പി​ല്‍ നി​ന്നും 850...[ read more ]

ആലപ്പുഴ തീരത്തടിഞ്ഞ ബാർജിലെ ജീവനക്കാരെ രക്ഷപ്പെടുത്താൻ ശ്രമം തുടങ്ങി;  ക​പ്പ​ലി​നു പി​ന്നി​ൽ കെ​ട്ടി​വ​ലി​ച്ചു​കൊ​ണ്ടു പോകുന്നതിനിടെ വടംപൊട്ടി കരയ്ക്കടിഞ്ഞതാകാമെന്ന് അധികൃതർ

ആലപ്പുഴ: നീർക്കുന്നം തീരത്തെത്തിയ ബാർജിലെ ജീവനക്കാരെ രക്ഷപ്പെടുത്താൻ നാവികസേന ശ്രമം തുടങ്ങി. ഇതിനായി സേനയുടെ ഹെലികോപ്റ്റർ നീർക്കുന്നത്തെത്തി. ബാർജിലെ ജീവനക്കാരെ എമിഗ്രേഷൻ നടപടികൾക്കായി തീരസംരക്ഷണ സേനയ്ക്ക് കൈമാറുമെന്നും അധികൃതർ അറിയിച്ചു. മൂ​ന്നു​ ദി​വ​സം പു​റം​ക​ട​ലി​ൽ അ​ല​ഞ്ഞ അ​ബു​ദാ​ബി അ​ൽ​ഫ​ത്താ​ൻ ഡോ​ക്കി​ന്‍റെ ബാ​ർ​ജ് തിങ്കളാഴ്ച രാ​വി​ലെ എ​ട്ടോ​ടെയാണ് നീ​ർ​ക്കു​ന്നം തീ​ര​ത്ത​ടി​ഞ്ഞത്. ക​പ്പ​ലി​നു പി​ന്നി​ൽ കെ​ട്ടി​വ​ലി​ച്ചു​കൊ​ണ്ടു പോ​കു​ക​യാ​യി​രു​ന്ന ബാ​ർ​ജ് ശ​ക്ത​മാ​യ തി​ര​മാ​ല​യി​ൽ​പ്പെ​ട്ട് വ​ടം പൊ​ട്ടി ക​ര​യ്ക്ക​ടി​ഞ്ഞ​താ​കാം എ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഇ​ന്തോ​നേ​ഷ്യ​യി​ൽ​നി​ന്നു 180...[ read more ]

മെ​ഴു​കു​തി​രി​യി​ൽ നി​ന്നു തീ​പ​ട​ർ​ന്ന് കി​ട​പ്പു​മു​റി​ ക​ത്തി​ന​ശി​ച്ചു; വാഷിംഗ്മെഷീനും  പുസ്തകങ്ങളും  നശിച്ചു;   30,000രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം 

ചെ​ങ്ങ​ന്നൂ​ർ: മെ​ഴു​കു​തി​രി​യി​ൽ നി​ന്നും തീ​പ​ട​ർ​ന്ന് കി​ട​പ്പു​മു​റി​ക​ത്തി​ന​ശി​ച്ചു. പു​ലി​യൂ​ർ വെ​ട്ടി​ക്കാ​ട്ട് ബി​ജി​രാ​ജി​ന്‍റെ വാ​ട​ക​വീ​ട്ടി​ലാ​ണ് തീ​പി​ടി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി 10.30നാ​ണ് സം​ഭ​വം. രാ​ത്രി വൈ​ദ്യു​തി ഇ​ല്ലാ​ത്ത​തി​നാ​ൽ വാ​ഷിം​ഗ് മെ​ഷീ​ന് സ​മീ​പം മെ​ഴു​കു​തി​രി ക​ത്തി​ച്ചു​വെ​ച്ചി​രു​ന്നു. വൈ​ദ്യു​തി വ​ന്ന​പ്പോ​ഴാ​ണ് മു​റി​ക്കു​ള​ളി​ൽ തീ​പ​ട​രു​ന്ന​ത് ക​ണ്ട​ത്. ഉ​ട​ൻ​ത​ന്നെ ചെ​ങ്ങ​ന്നൂ​ർ ഫ​യ​ർ​ഫോ​ഴ്സി​നെ വി​വ​ര​മ​റി​യി​ച്ചു. ജ​ന​ൽ ചി​ല്ലു​ക​ൾ ത​ക​ർ​ത്താ​ണ് മു​റി​ക്കു​ള​ളി​ലെ തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്. മു​റി​ക്കു​ള​ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന വാ​ഷിം​ഗ് മെ​ഷീ​നും തു​ണി​ക​ളും പു​സ്ത​ക​ങ്ങ​ളും ഫ​യ​ലു​ക​ളും ഉ​ൾ​പ്പ​ടെ ക​ത്തി​ന​ശി​ച്ചു. 30,000രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്ന​ത്.

LATEST NEWS