Set us Home Page

ദ​മ്പ​തി​കൾ വീ​ടി​നു​ള്ളി​ൽ  മ​രി​ച്ചനി​ല​യി​ൽ;   കൊട്ടാരക്കരയിൽ  വേണുഗോപാലും ഭാര്യ പ്രസന്നകുമാരിയുമാണ് വീടിനുള്ളിലെ ഹാളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

കൊ​ല്ലം: ദ​മ്പ​തി​ക​ളെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കൊ​ട്ടാ​ര​ക്ക​ര വെ​ട്ടി​ക്ക​വ​ല ആ​ണു​വേ​ലി​ൽ വീ​ട്ടി​ൽ വേ​ണു​ഗോ​പാ​ൽ (57), ഭാ​ര്യ പ്ര​സ​ന്ന​കു​മാ​രി (56) എ​ന്നി​വ​രെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പ്ര​സ​ന്ന​കു​മാ​രി​യു​ടെ മൃ​ത​ദേ​ഹം ഹാ​ളി​ന​ക​ത്ത് നി​ല​ത്തും വേ​ണു​ഗോ​പാ​ലി​ന്‍റെ മൃ​ത​ദേ​ഹം ക​ട്ടി​ലി​ലു​മാ​ണ് കാ​ണ​പ്പെ​ട്ട​ത്. പ്ര​സ​ന്ന​കു​മാ​രി​യു​ടെ വാ​യി​ൽ നി​ന്നും ര​ക്തം വാ​ർ​ന്ന നി​ല​യി​ലാ​യി​രു​ന്നു. വി​ഷം ക​ഴി​ച്ച് മ​രി​ച്ച​താ​കാ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. വ​രു​ണ്‍, അ​രു​ണ്‍ എ​ന്നി​വ​ർ മ​ക്ക​ളാ​ണ്. കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.

ത്രി​വേ​ണി ബോ​ട്ട് മു​ങ്ങി​യി​ട്ട് മൂ​ന്ന് വ​ർ​ഷം; ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നാ​സ്ഥയിൽ നഷ്ടമാകുന്നത് 50 ല​ക്ഷ​ത്തോ​ളം രൂ​പ; പരാതി നൽകിയിട്ടും നടപടിയില്ലെന്ന് നാട്ടുകാർ​

ച​വ​റ: ദേ​ശീ​യ ജ​ല​പാ​ത​യ്ക്ക​രു​കി​ൽ ക​ണ്‍​സ്യൂ​മ​ർ ഫെ​ഡി​ന്‍റെ ത്രി​വേ​ണി സ്റ്റോ​ർ ബോ​ട്ട് മു​ങ്ങി​യി​ട്ട് മൂ​ന്ന് വ​ർ​ഷ​മാ​യി​ട്ടും നീ​ക്കം ചെ​യ്യാ​ൻ ന​ട​പ​ടി​യാ​യി​ല്ല. ഇ​തോ​ടെ സ​മീ​പ​ത്തെ ദേ​വാ​ല​യ​ത്തി​ന്‍റെ ച​ട​ങ്ങു​ക​ൾ​ക്ക് ബോ​ട്ട് ത​ട​സ​മാ​യി​മാ​റു​ന്നു. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നാ​സ്ഥ​കാ​ര​ണം 50 ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് ബോ​ട്ട് ന​ശി​ച്ച​തോ​ടെ ന​ഷ്ട​മാ​യ​ത്. നി​ര​വ​ധി ത​വ​ണ പ​രാ​തി​ക​ൾ അ​ധി​കൃ​ത​ർ​ക്ക് മു​ന്നി​ലെ​ത്തി​യി​ട്ടും നി​സാ​ര കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞ് ഒ​ഴി​യു​ക​യാ​ണെ​ന്ന് ആ​ക്ഷേ​പ​മു​യ​രു​ന്നു. ച​വ​റ കു​ള​ങ്ങ​രഭാ​ഗം വേ​ളാ​ങ്ക​ണ്ണിമാ​താ ദേ​വാ​ല​യ​ത്തി​ന് മു​ന്നി​ലാ​യു​ള്ള ടി​എ​സ് ക​നാ​ൽ ഭാ​ഗ​ത്താ​ണ് നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ വി​ൽ​പ്പ​ന ന​ട​ത്തി​യി​രു​ന്ന...[ read more ]

കേ​ര​ളം കാ​ണാ​തെ പൂ​ര്‍​ണ​മാ​കി​ല്ല വി​നോ​ദ​സ​ഞ്ചാ​ര യാ​ത്ര​; കാണാക്കാഴ്ചകള്‍ തേടി ഐക്യരാഷ്ട്രസഭാ സംഘം

കൊ​ല്ലം: കേ​ര​ളം കാ​ണാ​തെ പൂ​ര്‍​ണ​മാ​കി​ല്ല ഒ​രു വി​നോ​ദ​സ​ഞ്ചാ​ര യാ​ത്ര​യു​മെ​ന്ന് തീ​ര്‍​ച്ച​പ്പെ​ടു​ത്തു​ക​യാ​ണ് കൊ​റി​യ​ക്കാ​ര​നാ​യ ഹാ​രി ഹു​വാം​ഗ്. ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ലോ​ക വി​നോ​ദ​സ​ഞ്ചാ​ര സം​ഘ​ട​ന​യു​ടെ പ​ഠ​ന​സം​ഘ​ത്തി​ലെ മു​തി​ര്‍​ന്ന അം​ഗ​മാ​ണ് ഹാ​രി. വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ല്‍ സ്വീ​ക​രി​ക്കേ​ണ്ട ന​യ​ങ്ങ​ളും സ​മീ​പ​ന​വും സം​ബ​ന്ധി​ച്ച പ​ഠ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് 16 അം​ഗ സം​ഘം അ​ഷ്ട​മു​ടി​ക്കാ​യ​ലോ​ര​വും ജി​ല്ല​യി​ലെ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​ക​ളും സ​ന്ദ​ര്‍​ശി​ച്ച​ത്. രാ​ജ്യാ​ന്ത​ര​ത​ല​ത്തി​ല്‍ പ​ര​സ്പ​രം ബ​ന്ധ​പ്പെ​ടു​ത്താ​വു​ന്ന ഭാ​വ​നാ​പൂ​ര്‍​ണ​മാ​യ പ​ദ്ധ​തി​ക​ളാ​ണ് ഇ​നി​യ​ങ്ങോ​ട്ട് കേ​ര​ള​ത്തി​ന് ഗു​ണ​ക​ര​മാ​വു​ക​യെ​ന്ന് സം​ഘ​ത്തി​ലെ മു​തി​ര്‍​ന്ന അം​ഗം കൂ​ടി​യാ​യ...[ read more ]

പ്രാഥമിക റിപ്പോർട്ട് ശരിയായില്ല; ഭൂ​മി കൈ​മാ​റ്റത്തിൽ ദി​വ്യ എ​സ്.​അ​യ്യ​ർ​ക്കെ​തി​രേ വീ​ണ്ടും അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വ്

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം സ​ബ്ക​ള​ക്ട​ർ ദി​വ്യ എ​സ്.​അ​യ്യ​ർ​ക്കെ​തി​രേ വീ​ണ്ടും അ​ന്വേ​ഷ​ണ​ത്തി​നു റ​വ​ന്യൂ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശം. കോ​ട്ടൂ​രി​ൽ ഭൂ​മി പ​തി​ച്ചു ന​ൽ​കി​യ​തി​ൽ ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് മ​ന്ത്രി അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്. ലാ​ൻ​ഡ് റ​വ​ന്യൂ ക​മ്മീ​ഷ​ണ​ർ​ക്കാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല. കോ​ട്ടൂ​രി​ൽ ഭൂ​മി പ​തി​ച്ചു​ന​ൽ​കി​യ സ​ബ് ക​ള​ക്ട​ർ ദി​വ്യ എ​സ്.​അ​യ്യ​രു​ടെ തീ​രു​മാ​ന​ത്തി​നെ​തി​രേ കു​റ്റി​ച്ച​ൽ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യാ​ണ് റ​വ​ന്യൂ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി​യ​ത്. കോ​ട്ടൂ​ർ അ​ഫ്സ​ൽ മ​ൻ​സി​ലി​ൽ ന​സീ​റി​നാ​ണ് ന്യാ​യ​വി​ല ഈ​ടാ​ക്കി ഭൂ​മി പ​തി​ച്ചു​ന​ൽ​കി​യ​ത്. ഈ​യാ​വ​ശ്യം ഉ​ന്ന​യി​ച്ച് ന​സീ​ർ 1993ൽ...[ read more ]

സുഗതന്‍റെ ആത്മഹത്യ; പ്ര​വ​ര്‍​ത്ത​ക​രെ ജ​യി​ലി​ലി​ട്ട് പാ​ര്‍​ട്ടി​യെ തോ​ല്‍​പ്പി​ക്കാ​മെ​ന്ന് ആ​രും ക​രു​തേ​ണ്ടെ​ന്ന് സിപിഐ

കു​ന്നി​ക്കോ​ട്: ഞ​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​ക​രെ ജ​യി​ലി​ലി​ട്ട് പാ​ര്‍​ട്ടി​യെ തോ​ല്‍​പ്പി​ക്കാ​മെ​ന്ന് ആ​രും ക​രു​തേ​ണ്ടെ​ന്ന് സിപിഐ ​ജി​ല്ല സെ​ക്ര​ട്ട​റി എൻ. അ​നി​രു​ദ്ധ​ന്‍. ​പ്ര​വാ​സി സം​രം​ഭ​ക​നാ​യ സു​ഗ​ത​ന്‍റെ ആ​ത്മ​ഹ​ത്യ​യെ തു​ട​ര്‍​ന്ന് സി​പി ഐ ​നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച രാ​ഷ്ട്രീ​യ വീ​ശ​ദീ​ക​ര​ണ​യോ​ഗം ഉ​ദ്‍​ഘാ​ട​നം ചെ​യ്ത് പ്രസംഗി ക്കു​ക​യാ​യി​രു​ന്നു അ​ദേ​ഹം.​ അ​ന്വേ​ഷ​ണം നി​ഷ്പ​ക്ഷ ഏ​ജ​ന്‍​സി​യ്ക്ക് വി​ട്ടാ​ല്‍ തെ​ളി​വ് കൊ​ടു​ക്കാ​ന്‍ ഞ​ങ്ങ​ള്‍ ത​യാ​റാ​ണ്.​സ്വ​യം​വി​മ​ര്‍​ശ​നം ഇ​ട​തു​മു​ന്ന​ണി​യു​ടെ ശൈ​ലി​യാ​ണ്.​ സിപി​എ​മ്മി​നെ പേ​ടി​ച്ച് പോ​കു​മെ​ന്ന് ക​രു​തേ​ണ്ട.​അ​വ​രാ​ണ് നി​ല​പാ​ട് തി​രു​ത്തേ​ണ്ട​ത്.​ മൂ​ന്ന് ചെ​റു​പ്പ​ക്കാ​രെ സ​ബ്ജ​യി​ലി​ല്‍ കൊ​ണ്ടി​ട്ട് പാ​ര്‍​ട്ടി​യെ...[ read more ]

മോ​ദി ക​ഴി​ഞ്ഞാ​ൽ ഏ​റ്റ​വും വ​ലി​യ നി​യോ-​ലി​ബ​റ​ൽ ന​യ​ങ്ങ​ൾ പി​ൻ​തു​ട​രു​ന്ന​ത് പി​ണ​റാ​യി വി​ജ​യ​ൻ:​ ജ​യ​ശ​ങ്ക​ർ

ച​വ​റ: ന​രേ​ന്ദ്ര മോ​ദി ക​ഴി​ഞ്ഞാ​ൽ രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ നി​യോ ലി​ബ​റ​ൽ ന​യ​ങ്ങ​ൾ പി​ൻ​തു​ട​രു​ന്ന ഭ​ര​ണാ​ധി​കാ​രി പി​ണ​റാ​യി വി​ജ​യ​നാ​ണ​ന്ന് രാ​ഷ്ട്രീ​യ ന​രീ​ക്ഷ​ക​നും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നു​മാ​യ ജ​യ​ശ​ങ്ക​ർ പ​റ​ഞ്ഞു. ബേ​ബി​ജോ​ണ്‍ ജന്മ​ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ആ​ർവൈ​എ​ഫ് ച​വ​റ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​ സം​ഘ​ടി​പ്പി​ച്ച സ​ഹി​ഷ്ണു​ത ഭാ​ര​തം, മ​തേ​ത​ര ഭാ​ര​തം എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ന​ട​ന്ന യു​വ​ജ​ന സ​ദ​സി​ൽ പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ന്ന​ത്തെ​ കാ​ല​ത്ത് കോ​ണ്‍​ഗ്ര​സ് ത​ക​രു​ന്പോ​ൾ വ​ള​ർ​ന്ന് വ​രു​ന്ന​ത് വ​ർ​ഗീ​യ ശ​ക്തി​ക​ളെ...[ read more ]

ബൈ​ക്ക് യാ​ത്രി​ക​നെ മ​ർ​ദി​ച്ച് പ​ണം ക​വ​ർ​ന്ന കേ​സി​ൽ ര​ണ്ടുപേ​ർ റി​മാന്‍റി​ൽ; ഭീ​ഷ​ണി​പ്പെ​ടു​ത്തി മ​ർ​ദി​ച്ചശേ​ഷം പ​ണം അ​ടി​വ​സ്ത്ര​ത്തോ​ടുകൂടി കൊണ്ടുപോയെന്ന് യുവാവ്​

ച​വ​റ : ലി​ഫ്റ്റ് ചോ​ദി​ച്ച് ബൈ​ക്കി​ൽ ക​യ​റി​യ ശേ​ഷം ബൈ​ക്ക് യാ​ത്രി​ക​നെ മ​ർ​ദി​ച്ച് പ​ണം ക​വ​ർ​ന്ന കേ​സി​ൽ ര​ണ്ട് പേ​ർ റി​മാ​ന്‍റി​ൽ. തേ​വ​ല​ക്ക​ര പാ​ല​യ്ക്ക​ൽ നൂ​റാംകു​ഴി വീ​ട്ടി​ൽ ഷാ​ന​വാ​സ് ( 35 ),പ​ന്മ​ന മ​ന​യി​ൽ തൈ​യി​ൽ തെ​ക്ക​തി​ൽ നാ​ദ​ർ​ഷാ (36) എ​ന്നി​വ​രെ​യാ​ണ് ച​വ​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ 18 ന് ​രാ​ത്രി​ ‌‌പ​റ​മ്പി​മു​ക്കി​ന് സ​മീ​പം വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു​വ​രു​ന്ന പ​ന്മ​ന സെ​വ​ന്‍റീ​ൻ കോ​ള​നി​യി​ൽ ച​വ​റ കെ​എം​എം​എ​ൽ എം.​എ​സ് യൂ​ണി​റ്റി​ലെ ജീ​വ​ന​ക്കാ​ര​ൻ...[ read more ]

വി.എസ്.അച്യുതാനന്ദൻ തറക്കല്ലിട്ടതിനുശേഷം എട്ടുവർഷത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ കൊ​ട്ടാ​ര​ക്ക​ര മി​നി സി​വി​ൽ​സ്റ്റേ​ഷ​ൻ യാഥാർഥ്യത്തിലേ​ക്ക്

കൊട്ടാരക്കര: ഏ​റെ​കാ​ല​ത്ത് കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ കൊ​ട്ടാ​ര​ക്ക​ര മി​നി സി​വി​ൽ​സ്റ്റേ​ഷ​ൻ യാ​ഥാ​ർഥ്യ​ത്തി​ലേ​ക്ക്. സം​സ്ഥാ​ന മ​ന്ത്രി​സ​ഭ​യു​ടെ ര​ണ്ടാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മി​നി സി​വി​ൽ​സ്റ്റേ​ഷ​ൻ ഉ​ദ്ഘാ​ട​നം മേ​യ് ആ​ദ്യ വാ​രം ന​ട​ക്കും. ഇ​തി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ ബ​ന്ധ​പ്പെ​ട്ട സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. ഒ​ട്ടേ​റെ പ്ര​തി​സ​ന്ധി​ക​ൾ ത​ര​ണം ചെ​യ്താ​ണ് കൊ​ട്ടാ​ര​ക്ക​ര മി​നി സി​വി​ൽ​സ്റ്റേ​ഷ​ൻ യാ​ഥാ​ർഥ്യ​ത്തോ​ടെ അ​ടു​ക്കു​ന്ന​ത്. ഇ​തോ​ടൊ​പ്പം നി​ർ​മാ​ണം ആ​രം​ഭി​ച്ച മ​റ്റ് താ​ലൂ​ക്കി​ലെ എ​ല്ലാം സി​വി​ൽ സ്റ്റേഷ​നു​ക​ൾ എ​ല്ലാം പ്ര​വ​ർ​ത്ത​നം സ​ജ്ജ​മാ​യി​ട്ട് വ​ർ​ഷ​ങ്ങ​ൾ ത​ന്നെ ക​ഴി​ഞ്ഞു. എട്ടുവ​ർ​ഷം...[ read more ]

സി​പി​എം-സി​പി​ഐ പോ​ര് മു​റു​കു​ന്നു; പ​ത്ത​നാ​പു​രം പ​ഞ്ചാ​യ​ത്തി​ല്‍ ഭ​ര​ണ​പ്ര​തി​സ​ന്ധി; പ്ര​സി​ഡ​ന്‍റ് ഏ​കാ​ധി​പ​തി​യെ​ന്ന് സി​പി​ഐ

പ​ത്ത​നാ​പു​രം:​ ഗ്രാമപ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യി​ല്‍ സി​പി​എം-സി​പി​ഐ പോ​ര് മു​റു​കു​ന്നു. പ​ഞ്ചാ​യ​ത്ത് ക​മ്മ​റ്റി ബ​ഹി​ഷ്ക​രി​ച്ച് സി​പി​ഐ അം​ഗ​ങ്ങ​ള്‍ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്നി​ല്‍ കു​ത്തി​യി​രു​ന്നു പ്ര​തി​ഷേ​ധി​ച്ചു.​ പ​ദ്ധ​തി വി​ഹി​തം വ​ക​യി​രു​ത്തി​യ​പ്പോ​ള്‍ ത​ങ്ങ​ളു​ടെ വാ​ര്‍​ഡു​ക​ളെ അ​വ​ഗ​ണി​ച്ചെ​ന്നാ​ണ് സി​പി​ഐ ു​ടെ ആ​രോ​പ​ണം. കൂ​ടാ​തെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ച്ച്. ന​ജീ​ബ് മു​ഹ​മ്മ​ദ് ഏ​കാ​ധി​പ​തി​യെ​പോ​ലെ​യാ​ണ് പെ​രു​മാ​റു​ന്ന​തെ​ന്നും സി​പി​ഐ അം​ഗ​ങ്ങ​ള്‍‍ ആ​രോ​പി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ ​നി​ഷ ഉ​ള്‍​പ്പെ​ടെ അ​ഞ്ച് ഭ​ര​ണ​പ​ക്ഷ അം​ഗ​ങ്ങ​ളാ​ണ് ഇ​ന്ന​ലെ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. 2018- 19 വ​ര്‍​ഷ​ത്തെ...[ read more ]

വ​ർ​ക്ക​ല ഭൂ​മി ഇ​ട​പാ​ട്: സ​ബ് ക​ള​ക്‌‌ടറെ സം​ര​ക്ഷി​ച്ച് ലാ​ൻ​ഡ് റ​വ​ന്യൂ ക​മ്മീ​ഷ​ണ​റു​ടെ കു​റി​പ്പ്; റവന്യൂ മന്ത്രി കടുത്ത അതൃപ്തിയിൽ;  വിജിലൻസ് അന്വേഷണം ആവശ്യപ്പെടുമെന്ന് സിപിഎം

എം​ജെ ശ്രീ​ജി​ത്ത് തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല​യി​ലെ സ​ർ​ക്കാ​ർ ഭൂ​മി സ്വ​കാ​ര്യ വ്യ​ക്തി​യ്ക്ക് പ​തി​ച്ചു ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ സ​ബ് ക​ള​ക്ട​ർ ദി​വ്യ എ​സ് അ​യ്യ​രെ സം​ര​ക്ഷി​ച്ചു കൊ​ണ്ട് ലാ​ൻ​ഡ് റ​വ​ന്യൂ ക​മ്മീ​ഷ​ണ​ർ കെ ​മോ​ഹ​ൻ​ദാ​സി​ന്‍റെ കു​റി​പ്പ്. സ​ബ്ക​ള​ക്ട​റു​ടെ ന​ട​പ​ടി തെ​റ്റാ​ണോ ശ​രി​യാ​ണോ എ​ന്ന് വ്യ​ക്ത​മാ​യി പ​റ​യാ​തെ​യാ​ണ് ലാ​ൻ​ഡ് റ​വ​ന്യൂ ക​മ്മീ​ഷ​ണ​ർ റി​പ്പോ​ർ​ട്ടി​നു പ​ക​രം കു​റി​പ്പ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. തു​ട​ർ ന​ട​പ​ടി​യെ​ക്കു​റി​ച്ച് പ​റ​യാ​തെ ക​ള​ക്ട​ർ ഇ​തു സം​ബ​ന്ധി​ച്ച് വീ​ണ്ടും ഹി​യ​റിം​ഗ് ന​ട​ത്ത​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. സ​ബ് ക​ള​ക്ട​ർ...[ read more ]

LATEST NEWS