Set us Home Page

കു​തി​രാ​നി​ൽ ലോ​റി​ക​ൾ മ​റി​ഞ്ഞ് വ​ഴി​യ​ട​ഞ്ഞു; കുരുക്കഴിക്കാൻ ഗ​താ​ഗ​തം തു​ര​ങ്ക​പാ​തയിലൂടെ

പ​ട്ടി​ക്കാ​ട്: ക​ണ്ടെ​യ്ന​ർ ലോ​റി​യും ച​ര​ക്കു ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് കു​തി​രാ​നി​ൽ വ​ൻ ഗ​താ​ഗ​ത​കു​രു​ക്ക്. ലോ​റി​ക​ൾ മ​റി​ഞ്ഞ് ദേ​ശീ​യ​പാ​ത കു​തി​രാ​നി​ൽ വ​ഴി​യ​ട​ഞ്ഞ​തോ​ടെ തു​ര​ങ്ക​പാ​ത ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു കൊ​ടു​ത്തു. ഇ​തോ​ടെ​യാ​ണ് അ​ഞ്ചു​മ​ണി​ക്കൂ​റി​ല​ധി​കം നീ​ണ്ട ഗ​താ​ഗ​ത​കു​രു​ക്കി​ന് ശ​മ​ന​മാ​യ​ത്. ഇ​ന്നു​പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ​യാ​ണ് അ​പ​ക​ടം. പാ​ല​ക്കാ​ട് ഭാ​ഗ​ത്തു നി​ന്നും തൃ​ശൂ​രി​ലേ​ക്ക് വ​രു​ക​യാ​യി​രു​ന്ന ച​ര​ക്കു ലോ​റി​യും തൃ​ശൂ​ർ ഭാ​ഗ​ത്തു നി​ന്ന് പാ​ല​ക്കാ​ട് ഭാ​ഗ​ത്തേ​ക്ക് പോ​യി​രു​ന്ന ക​ണ്ടെ​യ്ന​ർ ലോ​റി​യും കു​തി​രാ​ൻ ഇ​രു​ന്പു​പാ​ല​ത്തി​നു മു​ക​ളി​ൽ വ​ച്ച് കൂ​ട്ടി​യി​ടി​ച്ച് മ​റി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് വാ​ഹ​ന​ങ്ങ​ൾ​ക്ക് അ​ങ്ങോ​ട്ടു​മി​ങ്ങോ​ട്ടും...[ read more ]

ന​ന്ദി​യോ​ട്-​പാ​പ്പ​ൻ​ച​ള്ള​വ​ഴിയുള്ള  ബ​സ് സ​ർ​വീ​സ് നി​ർ​ത്തി; നാട്ടുകാർ ദുരിതത്തിൽ; സ്കൂളിലെത്താൻ വിദ്യാർഥികൾക്ക് 4 കിലോമീറ്റർ നടക്കേണ്ട അവസ്ഥ

ചി​റ്റൂ​ർ: ന​ന്ദി​യോ​ട്-​പാ​പ്പ​ൻ​ച​ള്ള​വ​ഴി സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന ഏ​ക സ്വ​കാ​ര്യ​ബ​സി​ന്‍റെ സ​ർ​വീ​സ് നി​ർ​ത്തി. ഇ​തു​മൂ​ലം ക​വ​റ​ത്തോ​ട്, പു​ള്ളി​മാ​ൻ​ച​ള്ള, നാ​വി​ളം​തോ​ട്, ചെ​മ്മ​ണ്ണാം​തോ​ട്, ത​ട്ടാ​ൻ​ച​ള്ള, പാ​റ​യ്ക്ക​ൽ​ച​ള്ള, പാ​പ്പ​ൻ​ച​ള്ള നി​വാ​സി​ക​ൾ ദു​രി​ത​ത്തി​ലാ​യി. മു​ത​ല​മ​ട, ന​ന്ദി​യോ​ട്, വ​ണ്ടി​ത്താ​വ​ളം എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്കൂ​ളു​ക​ളി​ലേ​ക്കാ​യി നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഈ ​ബ​സ് സ​ർ​വീ​സി​നെ ആ​ശ്ര​യി​ക്കു​ന്ന​ത്. കൃ​ഷി കു​ടും​ബ​ങ്ങ​ളാ​യ​തി​നാ​ൽ ഇ​രു​ച​ക്ര​വാ​ഹ​നം​പോ​ലും വീ​ടു​ക​ളി​ല്ല. ഇ​തു​മൂ​ലം മൂ​ന്നും നാ​ലും കി​ലോ​മീ​റ്റ​ർ ന​ട​ന്നാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ പോ​കു​ന്ന​ത്. കൂ​ടാ​തെ മു​ത​ല​മ​ട പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലേ​ക്കു ചി​കി​ത്സ​യ്ക്കും പോ​കാ​ൻ ക​ഴി​യു​ന്നി​ല്ല. ബ​സ് സ​ർ​വീ​സ് നി​ല​ച്ച​തോ​ടെ...[ read more ]

ആ​റ്റാംചേരി പു​ഴ​യോ​ര വ​യ​ലു​ക​ളി​ൽ പാ​കി​യ ഞാ​റ് പ​ന്നി​ക്കൂ​ട്ടം ന​ശി​പ്പി​ച്ചു; പന്നിശല്യം മൂലം രാത്രി പുറത്തിറങ്ങാനാവാത്ത അവസ്ഥയെന്ന് നാട്ടുകാർ

ചി​റ്റൂ​ർ: ആ​റ്റാ​ംചേരി പു​ഴ​യോ​ര വ​യ​ലു​ക​ളി​ൽ പാ​കി​യ ഞാ​റ് പ​ന്നി​ക്കൂ​ട്ടം ഉ​ഴു​തു​മ​റി​ച്ച് ന​ശി​പ്പി​ക്കു​ന്ന​താ​യി പ​രാ​തി. മ​ഴ​യും ക​നാ​ൽ​വെ​ള്ള​വും വൈ​കി​യ​തോ​ടെ ഒ​ന്നാം​വി​ള ജോ​ലി​ക​ൾ​ക്കും കാ​ല​താ​മ​സം നേ​രി​ടു​ക​യാ​ണ്.കു​ഞ്ഞു​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പ​ത്തും അ​തി​ൽ കൂ​ടു​ത​ലാ​യു​മാ​യാ​ണ് പ​ന്നി​ക്കൂ​ട്ടം എ​ത്തു​ന്ന​ത്. പ​ക​ൽ​സ​മ​യ​ത്തു​പോ​ലും വ​യ​ലു​ക​ളി​ലും പാ​ത​യോ​ര​ങ്ങ​ളി​ലും വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ​പോ​ലെ​യാ​ണ് പ​ന്നി​ക്കൂ​ട്ടം വി​ഹ​രി​ക്കു​ന്ന​ത്. നി​ര​ത്തി​ൽ ത​നി​ച്ചു​വ​രു​ന്ന​വ​രെ പ​ന്നി​ക​ൾ ആ​ക്ര​മി​ക്കാ​ൻ തു​നി​യു​ന്ന​തും നി​ത്യ​സം​ഭ​വ​മാ​ണ്.പു​ഴ​യോ​ര​ത്ത് മാ​വു​ക​ളി​ൽ​നി​ന്നും പ​ഴു​ത്തു​വീ​ഴു​ന്ന മാ​ന്പ​ഴം തി​ന്നാ​നാ​ണ് പ​ന്നി​ക്കൂ​ട്ടം എ​ത്തു​ന്ന​ത്. പ​ന്നി​ക്കൂ​ട്ടം പ​തി​വാ​യി കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​തി​നാ​ൽ പ​ല ക​ർ​ഷ​ക​രും നെ​ൽ​കൃ​ഷി വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ന്പേ ഉ​പേ​ക്ഷി​ച്ചു....[ read more ]

എല്ലാ വർഷകാലവും  ഇങ്ങനെയൊക്കെ..;  മഴക്കാലത്തിന് മുൻപ് കാലപ്പഴക്കം വന്ന വൈദ്യുതി ലൈ​നു​ക​ളും പോ​സ്റ്റുകളും മാറ്റുമെന്ന വാക്ക് പാഴ്‌വാക്കായി

ഷൊ​ർ​ണൂ​ർ: വ​ർ​ഷ​ക്കാ​ല​ത്തി​നു​മു​ന്പ് കാ​ല​പ്പ​ഴ​ക്കം വ​ന്ന വൈദ്യു തി ലൈ​നു​ക​ളും പോ​സ്റ്റു​ക​ളും മാ​റ്റ​ണ​മെ​ന്ന തീ​രു​മാ​നം പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​ൻ കെഎസ്ഇ​ബി​ക്ക് ഇ​ത്ത​വ​ണ​യും ക​ഴി​ഞ്ഞി​ല്ല. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലേ​തു​പോ​ലെ വ​ഴി​പാ​ട് ഒ​രു​ക്കു​ന്ന രീ​തി​യി​ലു​ള്ള പ്ര​വൃ​ത്തി​ക​ളാ​ണ് ജോ​ലി​ക്കാ​രി​ൽ നി​ന്നും ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. വ​ർ​ഷ​ക്കാ​ല​ത്തി​നു​മു​ന്പ് മേ​ല്പ​റ​ഞ്ഞ പ്ര​വൃ​ത്തി​ക​ൾ കു​റ്റ​മ​റ്റ രീ​തി​യി​ൽ പ്രാ​വ​ർ​ത്തി​ക​മാ​ക്കു​ക​യും ഇ​തി​ന് ജീ​വ​ന​ക്കാ​രെ സ​ജ്ജ​മാ​ക്കു​ക​യും ചെ​യ്യേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്വം മേ​ലു​ദ്യോ​ഗ​സ്ഥന്മാ​ർ മ​റ​ന്ന​താ​ണ് അ​നു​ഭ​വ​ങ്ങ​ൾ ന​ല്കു​ന്ന വി​വ​രം. വ​ർ​ഷ​ക്കാ​ല​ത്ത് ഇ​ല​ക്ട്രി​ക് ലൈ​നു​ക​ളു​ടെ മു​ക​ളി​ലേ​ക്ക് മ​ര​ക്കൊ​ന്പു​ക​ൾ തൂ​ങ്ങി​നി​ല്ക്കു​ന്ന​തും അ​പ​ക​ടം ക്ഷ​ണി​ച്ചു​വ​രു​ത്തു​ന്ന​തു​മാ​യ മ​ര​ങ്ങ​ൾ മു​റി​ച്ചു​നി​ല്ക്കു​ക​യും ചെ​യ്യേ​ണ്ട ജോ​ലി​ക​ളി​ലും...[ read more ]

മകളെ ബലാത്സംഗം ചെയ്ത പിതാവിനെ അ​റ​സ്റ്റുചെയ്തു ;  പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ക്രൂരകൃത്യം

കോ​യ​ന്പ​ത്തൂ​ർ: ഏ​ഴാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ പി​താ​വി​നെ പോ​ക്സോ ആ​ക്ട് ചു​മ​ത്തി അ​റ​സ്റ്റു​ചെ​യ്തു. ആ​ന​മ​ലൈ സ്വദേശിയാണ് അ​റ​സ്റ്റി​ലാ​യ​ത്. പുറത്തുപറഞ്ഞാൽ കുട്ടിയേയും അമ്മയേയും കൊന്നുകളയുമെന്ന്ഭീ​ഷ​ണി​പ്പെ​ടു​ത്തി​യായിരു​ന്നു പീഡനം. കുട്ടി പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയാണ് പരാതി പറഞ്ഞത്. തു​ട​ർ​ന്നാ​ണ് പോ​ക്സോ നി​യ​മം ചു​മ​ത്തി ഗ​ണേ​ശ​നെ അ​റ​സ്റ്റു​ചെ​യ്ത​ത്.

മാലിന്യ പ്രശ്നം: ഉ​ത്ത​ര​വ് പാ​ലി​ക്കാ​ത്ത പ​ഞ്ചാ​യ​ത്ത്  അ​ധി​കൃ​ത​ർ​ക്കെ​തി​രെ നാ​ട്ടു​കാ​ർ കോ​ട​തി​യി​ലേ​ക്ക്

വ​ട​ക്ക​ഞ്ചേ​രി: വ​ണ്ടാ​ഴി പു​ല്ലം​പ്പാ​ട​ത്ത് പ്ലാ​സ്റ്റി​ക് പൊ​ടി​ക്കു​ന്ന ക​ന്പ​നി​യി​ലെ മാ​ലി​ന്യ​ങ്ങ​ൾ ഉ​ട​ൻ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റു​ടെ ഉ​ത്ത​ര​വ് പാ​ലി​ക്കാ​ൻ ത​യ്യാ​റാ​കാ​ത്ത പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ നി​ല​പാ​ടി​നെ​തി​രെ നാ​ട്ടു​കാ​ർ കോ​ട​തി​യെ സ​മീ​പി​ക്കു​ന്നു. ഈ ​മാ​സം നാ​ലി​നു​ള്ളി​ൽ മാ​ലി​ന്യം നീ​ക്കി പ്ര​ദേ​ശം വൃ​ത്തി​യാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ക​ഴി​ഞ്ഞ മാ​സം 30 ന് ​പോ​ലീ​സ്, നാ​ട്ടു​കാ​രു​ടെ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ​ക്ക് ക​ന്പ​നി ഉ​ട​മ​യെ വി​ളി​ച്ചു വ​രു​ത്തി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ന​ൽ​കി​യ ഉ​റ​പ്പ്. ഇ​ക്കാ​ര്യം രേ​ഖാ​മൂ​ല​വും സെ​ക്ര​ട്ട​റി നാ​ട്ടു​കാ​ർ​ക്ക് ന​ൽ​കി​യി​രു​ന്നു....[ read more ]

സു​ഭ​ദ്ര​യു​ടെ മരണം; അന്വേഷണം മന്ദഗതിയിൽ; മ​ര​ണ​ത്തി​ലെ ദു​രൂ​ഹ​ത വെ​ളി​പ്പെ​ടു​ത്ത​ണ​മെ​ന്ന ജ​ന​കീ​യ ആ​വ​ശ്യം ശ​ക്തമാകുന്നു

പു​തു​ന​ഗ​രം: കു​ള​ത്തു​മേ​ട്ടി​ൽ യു​വ​തി പൊ​ള്ള​ലേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ൽ പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് വൈ​കു​ന്ന​തി​ൽ നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധി​ച്ചു. പ​ല്ല​ശേ​ന രാ​മ​ന്‍റെ മ​ക​ൾ സു​ഭ​ദ്ര​യെ​യാ​ണ് (43) ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം പു​തു​ന​ഗ​ര​ത്തെ ഭ​ർ​തൃ​ഗൃ​ഹ​ത്തി​ൽ പൊ​ള്ള​ലേ​റ്റു മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.ശ​രീ​ര​ത്തി​ൽ മ​ണ്ണെ​ണ്ണ ഒ​ഴി​ച്ചു തീ​കൊ​ളു​ത്തി ആ​ത്മ​ഹ​ത്യ ചെ​യ്തു​വെ​ന്നാ​ണ് ഭ​ർ​ത്താ​വ് രാ​ജ​ൻ പോ​ലീ​സി​നു മൊ​ഴി ന​ല്കി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഭ​ർ​ത്താ​വാ​യ രാ​ജ​ൻ സു​ഭ​ദ്ര​യെ ആ​സൂ​ത്രി​ത​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന് സ​ഹോ​ദ​ര​ൻ പു​തു​ന​ഗ​രം പോ​ലീ​സി​ൽ പ​രാ​തി ന​ല്കി​യെ​ങ്കി​ലും പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ല​ഭി​ച്ച ശേ​ഷ​മേ തു​ട​ർ​ന​ട​പ​ടി​യൂ​ണ്ടാ​കൂ​വെ​ന്ന്...[ read more ]

ഓ​ടി​ത്ത​ള​രേ​ണ്ട​വ​ര​ല്ല, ഇ​നി​യും ഓ​ടി​യെ​ത്തേ​ണ്ട​വ​ർ; ആംബുലൻസ് ഡ്രൈവർമാർക്ക് ഇ​നി വി​ദ​ഗ്ധ പ​രി​ശീ​ല​നം

എം.​വി. വ​സ​ന്ത് തൃ​ശൂ​ർ: ഓ​ടി​ത്ത​ള​രേ​ണ്ട​വ​ര​ല്ല, ഇ​നി​യും ഓ​ടി​യെ​ത്തേ​ണ്ട​വ​രാ​ണി​വ​ർ. അ​വ​സാ​ന ശ്വാ​സ​ത്തി​ൽനി​ന്നും ജീ​വി​ത​ത്തി​ലേ​ക്കു പ​ല​രേ​യും തി​രി​ച്ചു​കൊ​ണ്ടു​വ​ന്ന​വ​ർ. പാ​ല​ക്കാ​ട്ട് ത​ണ്ണി​ശേ​രി​യി​ലെ അ​പ​ക​ട​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​മാ​ർ​ക്ക് അ​ണി​യ​റ​യി​ൽ പ​രി​ശീ​ല​നം ഒ​രു​ങ്ങു​ന്നു. വി​ദ​ഗ്ധ പ​രി​ശീ​ല​നം ല​ഭി​ച്ച നാ​മ​മാ​ത്ര​മാ​യ ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​മാ​രാ​ണ് ഇ​ന്നു കേ​ര​ള​ത്തി​ലു​ള്ള​ത്. സ​ർ​ക്കാ​ർ സം​വി​ധാ​ന​ത്തി​നു പു​റ​മെ നി​ര​വ​ധി സ്വ​കാ​ര്യ സം​രം​ഭ​ങ്ങ​ളും ജീ​വ​ൻ​ര​ക്ഷാരം​ഗ​ത്തു സ​ജീ​വ​മാ​യു​ണ്ട്. ത​ണ്ണി​ശേ​രി​യി​ൽ എ​ട്ടു​പേ​രു​ടെ മ​ര​ണ​ത്തി​നു കാ​ര​ണം ആം​ബു​ല​ൻ​സി​ന്‍റെ അ​മി​തവേ​ഗ​മാണെന്ന റോ​ഡ് സേ​ഫ്റ്റി അ​ഥോ​റി​റ്റി​യു​ടെ പ്രാ​ഥ​മി​ക നി​ഗ​മ​നത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പ​രി​ശീ​ല​നമടക്കം ബോ​ധ​വ​ത്ക​ര​ണ...[ read more ]

ഡിവോഴ്സ്യൽ മാ​ട്രി​മോ​ണി​യ​ലിനെതിരെ ജാ​ഗ്ര​ത വേ​ണമെന്ന് വ​നി​താ ക​മ്മീ​ഷ​ൻ; സംഭവം ഇങ്ങനെ…

പാലക്കാട്: അടുത്ത കാലത്തായി സംസ്ഥാനത്ത് വർധിച്ചുവരുന്ന ഡി​വോ​ഴ്സ്യ​ൽ മാ​ട്രി​മോ​ണി​യ​ലി​നെ​തി​രെ ജാ​ഗ്ര​ത വേ​ണ​മെ​ന്ന് സം​സ്ഥാ​ന വ​നി​ത ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ എം.​സി.​ജോ​സ​ഫൈ​ൻ പ​റ​ഞ്ഞു. ക​ളക്ടറേറ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന വ​നി​ത​ക​മ്മീ​ഷ​ൻ മെ​ഗാ അ​ദാ​ല​ത്തി​നു ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ധ്യ​ക്ഷ. വി​വാ​ഹ​മോ​ചി​ത​രാ​യ ര​ണ്ടു വ്യ​ക്തി​ക​ൾ ഡി​വോ​ഴ്സ് മാ​ട്രി​മോ​ണി​യ​ൽ വ​ഴി പു​ന​ർ​വി​വാ​ഹി​ത​രാ​വു​ക​യും ഭ​ർ​ത്താ​വ് ഭാ​ര്യ​യു​ടെ വ്യാ​ജ ഒ​പ്പോ​ടെ മു​ൻ​ഭ​ർ​ത്താ​വി​നെ​തി​രെ വ​നി​ത ക​മ്മീ​ഷ​നി​ൽ പ​രാ​തി അ​യ​ക്കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​മ്മീ​ഷ​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ. ക​മ്മീ​ഷ​നു മു​ന്നി​ൽ ഹാ​ജ​രാ​യ ഭാ​ര്യ താ​ൻ...[ read more ]

ദേശീയപാതയോരങ്ങളിലെ കു​ന്നി​ടി​ച്ചു​ള്ള നിർമാണം ; മ​ണ്ണി​ടി​ച്ചി​ലി​ന് കാ​ര​ണ​മാ​കുമെന്ന് ആശങ്ക

വ​ട​ക്ക​ഞ്ചേ​രി: വ​ട​ക്ക​ഞ്ചേ​രി-​മ​ണ്ണു​ത്തി ദേ​ശീ​യ​പാ​ത​യോ​ര​ങ്ങ​ളി​ൽ നി​ർ​മാ​ണാ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി വ​ൻ​തോ​തി​ൽ കു​ന്നി​ടി​ച്ചു​ള്ള പ്ര​വൃ​ത്തി​ക​ൾ മ​ണ്ണി​ടി​ച്ചി​ലി​നും പാ​രി​സ്ഥി​തി​ക വ്യ​തി​യാ​ന​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കു​മെ​ന്ന് വി​ല​യി​രു​ത്ത​ൽ. തേ​നി​ടു​ക്ക്, പ​ന്നി​യ​ങ്ക​ര തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ലാ​ണ് വ​ൻ​തോ​തി​ൽ കു​ന്നു​നി​ര​പ്പാ​ക്ക​ൽ ന​ട​ക്കു​ന്ന​ത്. സ്ഥ​ലം ലെ​വ​ൽ ചെ​യ്യാ​നെ​ന്ന മ​ട്ടി​ലാ​ണ് കു​ന്ന് നി​ര​പ്പാ​ക്ക​ൽ ന​ട​ക്കു​ന്ന​ത്. ഇ​തി​നു റ​വ​ന്യൂ അ​ധി​കൃ​ത​രും കൂ​ട്ടു​നി​ല്ക്കു​ന്ന​തി​നാ​ൽ നി​യ​മ​ലം​ഘ​ന ന​ട​പ​ടി​ക​ൾ നി​ർ​ബാ​ധം തു​ട​രു​ക​യാ​ണെ​ന്നാ​ണ് ആ​ക്ഷേ​പം. കാ​ല​വ​ർ​ഷം ശ​ക്തി​പ്പെ​ടു​ന്ന​തോ​ടെ ഇ​വി​ട​ങ്ങ​ളി​ൽ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യി മ​ണ്ണും ചെ​ളി​യും റോ​ഡി​ലെ​ത്തും. ക​ഴി​ഞ്ഞ​വ​ർ​ഷ​മു​ണ്ടാ​യ അ​തി​വ​ർ​ഷ​ത്തി​ൽ ദേ​ശീ​യ​പാ​ത​യോ​ര​ങ്ങ​ളി​ൽ വ്യാ​പ​ക മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യി​രു​ന്നു. തു​ട​ർ​ച്ച​യാ​യി മ​ഴ​പെ​യ്താ​ൽ ഇ​വി​ടെ​യെ​ല്ലാം...[ read more ]

LATEST NEWS