top ad

Set us Home Page

ഇന്നച്ചന്‍ സ്പീക്കിംഗ്..! ജനപ്രതിനിധികള്‍ കാരുണ്യത്തിന്റെ കെടാവിളക്കുക ളാകണമെന്ന് ഇന്നസെന്റ്

T-INNOCENT

ഇരിങ്ങാലക്കുട: സമൂഹത്തില്‍ വേദനിക്കുന്നവരോട് പക്ഷം ചേരാനും, അവരോട് കാരുണ്യം കാണിക്കാനും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും തയ്യാറാകണമെന്ന് ടി.വി. ഇന്നസെന്റ് എംപി അഭിപ്രായപ്പട്ടു. ഇരിങ്ങാലക്കുട ജനമൈത്രി പോലീസും, കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഇരിങ്ങാല ക്കുട ചാപ്റ്ററും സംയുക്തമായി സംഘടിപ്പിച്ച 'പ്രത്യാശ 2017' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുരേഷ് അധ്യക്ഷത വഹിച്ചു. കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഫാ. ഡേവിസ് ചിറമ്മല്‍ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ ചെയര്‍പേഴ്‌സണ്‍...[ read more ]

പോണ പോക്കിന്..! തെങ്ങിന്‍തോപ്പില്‍ മിന്നല്‍ പരിശോധന നടത്തിയ ഋഷിരാജ് സിംഗിന് കിട്ടിയത് 127 ലിറ്റര്‍ കള്ള്

rishirajsing-s

 വണ്ടിത്താവളം: മീനാക്ഷിപുരത്തിനടുത്തുള്ള മൂലക്കടയിലെ സ്വകാര്യ തെങ്ങിന്‍ തോപ്പില്‍ എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ്‌സിംഗ് മിന്നല്‍ പരിശോധന നടത്തി.തോപ്പില്‍ അളവില്‍ കൂടുതലായി സൂക്ഷിച്ചിരുന്ന 127 ലിറ്റര്‍ കള്ള് കണ്ടെത്തി. തോപ്പുകളില്‍ ഉണ്ടാക്കുന്ന കള്ള് പകല്‍സമയത്ത് ശേഖരിച്ചുവയ്ക്കാന്‍ പാടില്ല എന്നതാണ് നിയമം. അത് ലംഘിച്ച് ശേഖരിച്ചുവെച്ചതിനാണ് കേസ്സെടുത്തത്. പാലക്കാട് ജില്ലയിലെ വിവിധ സ്‌കൂളുകളിലും മറ്റുമായി ലഹരിവിരുദ്ധ ബോധവത്ക്കരണ ക്ലാസ്സുകള്‍ നടത്തി തിരിച്ചുപോകുന്നതിനിടെയാണ് മീനാക്ഷിപുരത്തെ തെങ്ങിന്‍തോപ്പുകളില്‍ മിന്നല്‍ പരിശോധന നടത്തിയത്‌

തങ്കമ്മയുടെ തന്ത്രങ്ങള്‍! തിരക്കുള്ള ബസുകളില്‍ കയറി സ്ത്രീകളുടെ സ്വര്‍ണാഭരണങ്ങളും പണവും മോഷ്ടിക്കും

THANKAMMA

ചാലക്കുടി: തിരക്കുള്ള ബസുകളില്‍ കയറി സ്ത്രീകളുടെ സ്വര്‍ണാഭരണങ്ങളും പണവും മോഷ്ടിക്കുന്ന സംഘത്തില്‍പെട്ട തമിഴ്‌നാട് സ്വദേശിനിയെ പോലീസ് പിടികൂടി. മധുര റെയില്‍വേ കോളനിയില്‍ താമസിക്കുന്ന എസക്കിയുടെ ഭാര്യ തങ്കമ്മ(23)യെ എസ്‌ഐ ജയേഷ് ബാലന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. വരന്തരപ്പിള്ളി ചിറയത്ത് ചൊക്കിരിവീട്ടില്‍ ജോജന്റെ ഭാര്യ സുരഭിയുടെ പണമടങ്ങിയ പഴ്‌സാണ് മോഷ്ടിച്ചത്. ആമ്പല്ലൂരില്‍ നിന്നും പോട്ടയിലേക്ക് വരും വഴി കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസില്‍വച്ചാണ് സംഭവം.  കൊടകരയില്‍നിന്നു കയറിയ രണ്ടു തമിഴ് സ്ത്രീകളില്‍ ഒരാള്‍...[ read more ]

ട്രെയിനിന്റെ നിര്‍ത്താതെയുള്ള ഹോണടി; ഓടിയെത്തിയ സോമന്‍ കണ്ടത് കത്തുന്ന വീട്; രക്ഷപ്പെടുത്തിയത് അന്ധയായ വൃദ്ധയെ

FIRE

ഗുരുവായൂര്‍: വീടിനു തീപിടിച്ചു മരണവുമായി മല്ലിട്ട അന്ധയായ വൃദ്ധയെ രക്ഷപ്പെടുത്തിയത് ട്രെയിന്‍ ഡ്രൈവറുടെയും അയല്‍വാസിയുടെയും സന്ദര്‍ഭോചിതമായ ഇടപെടല്‍. നെന്‍മിനി പുന്നശേരികാവില്‍ ലീലാവതിയാണ്(73) രക്ഷപ്പെട്ടത്. റെയില്‍പാളത്തിനടുത്തുള്ള ഇവരുടെ വീട് മെഴുകുതിരിയില്‍നിന്ന് തീപടര്‍ന്ന് കത്തുകയായിരുന്നു. ചൊവ്വാഴ്ച രാത്രി 11നായിരുന്നു സംഭവം. വീടിനകത്ത് ഒറ്റയ്ക്കു കിടന്നുറങ്ങിയിരുന്ന ലീലാവതി ചൂട് അറിഞ്ഞപ്പോഴാണ് തീപടര്‍ന്നത് അറിഞ്ഞത്. ഉറക്കെ നിലവിളിച്ചെങ്കിലും അയല്‍വാസികള്‍ അറിഞ്ഞില്ല. ആ സമയത്ത് ഗുരുവായൂരിലേക്കു വന്ന ട്രെയിന്‍ വീട് കത്തുന്നതു കണ്ട് നിര്‍ത്താതെ ഹോണ്‍ മുഴക്കി...[ read more ]

എല്ലാം ശരിയാക്കും..! ഉപയോഗശൂന്യമായ കുളങ്ങള്‍ രണ്ടു വര്‍ഷത്തിനകം ജലസംഭരണികളാക്കുമെന്ന് മന്ത്രി

sunilkumar

തൃശൂര്‍: മണ്ണും ജലവും പുണ്യസങ്കേതങ്ങളേക്കാളേറെ പരിപാവനതയോടെ സംരക്ഷിക്കണമെന്നു മന്ത്രി വി.എസ്. സുനില്‍കുമാര്‍ അഭിപ്രായപ്പെട്ടു. ഉപയോഗശൂന്യമായിക്കിടക്കുന്ന കുളങ്ങളും ചിറകളും നവീകരിച്ചു രണ്ടുവര്‍ഷത്തിനകം ഉപയോഗക്ഷമമാക്കുന്നതിനു നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന ഗ്രാമീണ അടിസ്ഥാനവികസന പദ്ധതിയില്‍ നടപടി സ്വീകരിക്കാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി. മണ്ണുപര്യവേഷണ-മണ്ണുസംരക്ഷണ വകുപ്പു സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലായി നടപ്പാക്കുന്ന 49.61 കോടിരൂപയുടെ 31 പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം വില്ലടം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയുടെ  മണ്ണു ഭൂവിഭവ...[ read more ]

മായുന്ന കാഴ്ചകള്‍ക്ക് വസന്തവും വെളിച്ചവുമായി ഗോപിമാഷിന്റെ വര്‍ണക്കാഴ്ചകള്‍

tcr-gopi

തൃശൂര്‍: സങ്കല്പത്തിനും ഭാവിക്കുമിടയിലുള്ള പ്രകൃതിക്കും പ്രപഞ്ചത്തിനും ഗോപിമാഷ് നല്കിയ വര്‍ണങ്ങളിലെല്ലാം പ്രതീക്ഷകളുടെ പച്ചപ്പുണ്ട്. ആശകളാല്‍ പച്ചപ്പട്ടണിഞ്ഞ നാമ്പുകളുണ്ട്. ആശങ്കയുടെയും ആകുലതയുടെയും ഇളംചുവപ്പുണ്ട്. മഴയും മരങ്ങളും, പച്ചപ്പും ജലാശയങ്ങളുമെല്ലാം ഗോപിമാഷിനു യാത്രകളില്‍ പിന്നോട്ടോടിയ വെറും കെട്ടുകാഴ്ചകളല്ല. കണ്ടിരിക്കെ, കണ്‍വെട്ടത്തുനിന്നും മായുന്ന കാഴ്ചകളും വര്‍ണങ്ങളും ചിത്രകാരനില്‍ കൊളുത്തുന്ന ആവലാതികളുടെ ഉള്‍വെളിച്ചമാണ് തൃശൂര്‍ ലളിതകലാ അക്കാദമി ആര്‍ട്ട്ഗാലറിയില്‍ പി.എസ്. ഗോപി ഒരുക്കിയ "ഇന്‍സൈറ്റ്' ചിത്രപരമ്പര. പ്രകൃതിയെന്ന ഭൗതികാനുഭവത്തില്‍ ആത്മീയതയുടെ തിരിനീട്ടുകയാണ് ഓരോ ചിത്രങ്ങളും. പ്രകൃതിയെ...[ read more ]

ജിയോളജി വകുപ്പിന്റെ നിഷേധം..! ദേശീയപാത കുതിരാന്‍ തുരങ്കനിര്‍മാണം നിലച്ചിട്ട് ഒരുമാസം

tc-thurangams

പട്ടിക്കാട്: ദേശീയപാത നിര്‍മാണത്തിന്റെ ഭാഗമായി കുതിരാനില്‍ നടക്കുന്ന തുരങ്കനിര്‍മാണത്തിന്റെ പണികള്‍ നിര്‍ത്തിവച്ചിട്ട് ഒരുമാസവും അഞ്ചുദിവസവും ആയി. കഴിഞ്ഞമാസം 5-ാം തീയതിയാണ് പാറ പൊട്ടിക്കുന്നതിനുള്ള ലൈസന്‍സിന്റെ കാലാവധി കഴിഞ്ഞതിനാല്‍ പണികള്‍ നിര്‍ത്തിവച്ചത്. ഇതിനിടയില്‍ തുരങ്കത്തിനകത്ത് പാറ പൊട്ടിച്ച ഭാഗത്ത് ഇരുമ്പുതണ്ട് ഉപയോഗിച്ച് ഉറപ്പിക്കുന്ന പണികള്‍ തുരങ്കത്തിനുള്ളില്‍ പൊട്ടിച്ച പാറക്കല്ലുകളും മണ്ണും മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ ആയിരുന്നു നടന്നുവന്നിരുന്നത്. 915 മീറ്ററോളം വരുന്ന തുരങ്കത്തിന്റെ ഒന്നാമത്തെ തുരങ്കം 800 മീറ്ററോളവും രണ്ടാമത്തേത് 400 മീറ്ററോളം...[ read more ]

ഇനി ഞാന്‍ പറയട്ടെ..! നരേന്ദ്രമോദി ഉത്തരകൊറിയന്‍ ഭരണാധികാരിക്ക് തുല്യം: ഉഴവൂര്‍ വിജയന്‍

tcr-uzhavoor-s

അഗളി: പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ ഭരണം ഉത്തരകൊറിയന്‍ ഭരണധികാരി കിം ജുന്നിന്റെ ഭരണത്തെ അനുസ്മരിപ്പിക്കുന്നതാണെന്ന് എന്‍സി.പി. സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍. നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് (എന്‍.വൈ.സി) ജില്ല നേതൃത്വ പരിശീലന ക്യാമ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് അഭിലാഷ് മരുതറോഡ് അധ്യക്ഷത വഹിച്ചു.എന്‍.വൈ. സി.സംസ്ഥാന പ്രസിഡന്റ് അഡ്വ. മുജീബ് റഹ്മാന്‍,എന്‍.സി.പി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരയ എം.ആലികോയ,പി.എ.റസാഖ് മൗലവി,ബാബു തോമസ്,ജില്ല പ്രസിഡന്റ് ഓടൂര്‍ ഉണ്ണികൃഷ്ണന്‍,ഷെനിന്‍...[ read more ]

ഇതാണ് സര്‍ക്കാര്‍..! റേഷന്‍ അരി കഴുകി യപ്പോള്‍ ചുവന്നു; സര്‍ക്കാര്‍ തന്ന അരിയില്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് കടയുടമ

read-rise

ചാലക്കുടി: റേഷന്‍ കടയില്‍ നിന്നും വാങ്ങിയ അരി പാകം ചെയ്യുവാന്‍ കഴുകിയപ്പോള്‍ ചുവന്നു. കൂടപ്പുഴ മഠത്തിപറമ്പില്‍ രവിക്കാണ് ഈ അനുഭവം ഉണ്ടായത്. ചാലക്കുടി കോടതിയുടെ സമീ  പത്തുള്ള റേഷന്‍ കടയില്‍ നിന്നും ബിപിഎല്‍ കാര്‍ഡിന് ലഭിച്ച 16 കിലോ അരിക്കാണ് നിറവി   ത്യാസം ഉണ്ടായത്. റേഷന്‍ കടയില്‍ വച്ച് അരി വാങ്ങുമ്പോള്‍ തന്നെ അരി മണി കള്‍ ചിലത് ചുവന്നിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടിരുന്നു. ഇക്കാര്യം റേഷന്‍ കട ഉടമയോട് പറഞ്ഞ...[ read more ]

പ്രാഞ്ചിയേട്ടന്‍മാര്‍..! കലോത്സവം ‘ബഡായി മേള’യാക്കി രക്ഷിതാക്കള്‍; ‘ഗപ്പ’ടിക്കാന്‍ സ്‌കൂളുകള്‍ സ്റ്റേഷനിലേക്ക്

KNR-KALOLSAVAM

കോഴിക്കോട്: കലോത്സവം തുടങ്ങികഴിഞ്ഞാല്‍ പിന്നെ നെഞ്ചിടിപ്പ് വേദിയില്‍ കയറിയാടുന്ന മത്സരാര്‍ഥികള്‍ക്കല്ല, രക്ഷിതാക്കള്‍ക്കാണ്. അവര്‍ ഒന്നാം സ്ഥാനത്തിനായി നെഞ്ചുരുക്കിേക്കാട്ടെ..,  പക്ഷെ സ്വന്തം മകന് അല്ലെങ്കില്‍ മകള്‍ക്ക് കിട്ടിയ ഗ്രേഡ് കൂട്ടിപറയുന്നതെന്തിന്...? ഇത്തരക്കാരെ കൊണ്ടു തോറ്റു. മീഡിയാ റൂമില്‍ കയറി അവര്‍ അങ്ങ് തകര്‍ക്കുകയാണ്... ബഡായി വിടാന്‍ സര്‍ട്ടിഫിക്കറ്റ് ഒന്നും വേണ്ടല്ലോ...! മാധ്യമപ്രവര്‍ത്തകര്‍ അതൊട്ടുചോദിക്കുകയുമില്ല. ഇന്നലെ ഓട്ടന്‍ തുള്ളലില്‍ ഒന്നാംസ്ഥാനവുമായി (വിഭാഗം പറയുന്നില്ല) ഒരു പ്ലസ് വണ്‍ വിദ്യാര്‍ഥി എത്തി. സംഭവം ശരിയാണ്,...[ read more ]

LATEST NEWS

LEADING NEWS