Set us Home Page

തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ  73 ല​ക്ഷത്തിന്‍റെ സ്വ​ർ​ണ​ ബി​സ്ക്ക​റ്റു​ക​ൾ പി​ടി​കൂ​ടി

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലൂ​ടെ അ​ന​ധി​കൃ​ത​മാ​യി ക​ട​ത്താ​ൻ ശ്ര​മി​ച്ച 20 സ്വ​ർ​ണ ബി​സ്ക​റ്റു​ക​ൾ ക​സ്റ്റം​സ് വി​ഭാ​ഗം പി​ടി​കൂ​ടി. ഇ​ന്ന​ലെ രാ​വി​ലെ 8. 30 ന് ​ദു​ബാ​യി​ൽ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ എ​മി​രേ​റ്റ്സ് വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​ര​നാ​യ പൂ​ന്തു​റ സ്വ​ദേ​ശി മു​ഹ​മ്മ​ദ് സു​ഹൈ​ബി​ൽ നി​ന്നാ​ണ് സ്വ​ർ​ണം പി​ടി​ച്ചെ​ടു​ത്ത​ത്. പി​ടി​ച്ചെ​ടു​ത്ത സ്വ​ർ​ണ ബി​സ്ക്ക​റ്റു​ക​ൾ 73.83 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന​താ​ണെ​ന്ന് ക​സ്റ്റം​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. കേ​ബി​ൾ ക​ണ​ക്‌​ഷ​നു​പ​യോ​ഗി​ക്കു​ന്ന ര​ണ്ട് ബോ​ക്സു​ക​ളി​ൽ ഒ​ളി​പ്പി​ച്ച് കൊ​ണ്ടു​വ​ന്ന സ്വ​ർ​ണ ബി​സ്ക​റ്റു​ക​ളാ​ണ് പി​ടി​കൂ​ടി​യ​ത്....[ read more ]

നാളെ ധനു; ശബരിമലയിലെ നിയന്ത്രണങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ബിജെപിയുടെ സത്യഗ്രഹം പതിമൂന്നാം ദിവസത്തിലേക്ക്

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ര​വ​ധി ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ബി​ജെ​പി സെ​ക്ര​ട്ട​റി​യേ​റ്റി​ന് മു​ന്നി​ൽ ന​ട​ത്തു​ന്ന നി​രാ​ഹാ​ര സ​ത്യഗ്ര​ഹം ഇ​ന്ന് പ​തി​മൂന്നാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്നു. ബി​ജെ​പി സം​സ്ഥാ​ന നേ​താ​വ് സി.​കെ.​പ​ത്മ​നാ​ഭ​നാ​ണ് നി​രാ​ഹാ​രം അ​നു​ഷ്ഠി​ക്കു​ന്ന​ത്. നേ​ര​ത്തെ ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​എ​ൻ.​രാ​ധാ​കൃ​ഷ്ണ​നാ​യി​രു​ന്നു നി​രാ​ഹാ​രം അ​നു​ഷ്ഠി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യ​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് സി.​കെ.​പ​ത്മ​നാ​ഭ​ൻ നി​രാ​ഹാ​രം ആ​രം​ഭി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ​യാ​ണ് സ​ത്യാ​ഗ്ര​ഹ​പ​ന്ത​ലി​ന് സ​മീ​പം മു​ട്ട​ട സ്വ​ദേ​ശി​യാ​യ...[ read more ]

അത്യാവശ്യം മാത്രം നടത്തേണ്ട ഒന്നിനെ..; ഹർത്താലുകൾ നടത്തി ഗിന്നസ് ബുക്കിൽ ഇടം നേടാനാണ് ബിജെപിയുടെ ശ്രമമെന്ന് കോടിയേരി

തിരുവനന്തപുരം: ഹർത്താലിനെ പിന്തുണയ്ക്കുക വഴി പ്രധാനമന്ത്രി നാട്ടിൽ കലാപം ഉണ്ടാക്കാൻ ശ്രമിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമം നടക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഹർത്താലുകൾ നടത്തി ഗിന്നസ് ബുക്കിൽ ഇടം നേടാനാണ് ബിജെപിയുടെ ശ്രമം. അത്യാവശ്യം മാത്രം നടത്തേണ്ട സമരമാർഗമാണ് ഹർത്താലെന്നും കോടിയേരി ബാലകൃഷ്ണൻ കൂട്ടിച്ചേർത്തു.

പ​റ​ഞ്ഞാ​ൽ പ​റ​ഞ്ഞ​താ ന​രേ​ന്ദ്ര​ദാ​മോ​ദ​ർ​ദാ​സ് മോ​ദി​; അ​മ്മ​യേ​യും മ​ക​നേ​യും പോ​ലെ രാ​ജ്യം വി​ൽ​ക്കു​ന്ന ആ​ള​ല്ല മോ​ദി; രാ​ഹു​ൽ മാ​പ്പ് പ​റ​യ​ണ​മെ​ന്ന് കെ. ​സു​രേ​ന്ദ്ര​ൻ

തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​സു​രേ​ന്ദ്ര​ൻ രം​ഗ​ത്ത്. ല​ജ്ജ എ​ന്നൊ​രു വാ​ക്ക് സ്വ​ന്തം നി​ഘ​ണ്ടു​വി​ലു​ണ്ടെ​ങ്കി​ൽ രാ​ഹു​ൽ രാ​ജ്യ​ത്തോ​ട് മാ​പ്പു പ​റ​യ​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. വീ​ട്ടു​വേ​ല​ക്കാ​രി​യു​ടെ മ​ക​നാ​യി​രി​ക്കാം. ചാ​യ​വി​റ്റു ന​ട​ന്നി​ട്ടു​ണ്ടാ​വും. ഉ​ന്ന​ത​ജാ​തി​യി​ൽ പി​റ​ന്നി​ട്ടി​ല്ലാ​യി​രി​ക്കാം. എ​ന്നാ​ലും അ​മ്മ​യേ​യും മ​ക​നേ​യും പോ​ലെ രാ​ജ്യം വി​ൽ​ക്കു​ന്ന ആ​ള​ല്ല ഈ ​മ​നു​ഷ്യ​ൻ. തി​ന്നു​ക​യു​മി​ല്ല തീ​റ്റി​ക്കു​ക​യു​മി​ല്ല എ​ന്നു പ​റ​ഞ്ഞാ​ൽ പ​റ​ഞ്ഞ​താ ന​രേ​ന്ദ്ര​ദാ​മോ​ദ​ർ​ദാ​സ് മോ​ദി​യെ​ന്നും സു​രേ​ന്ദ്ര​ൻ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

രാത്രിയിൽ നടുറോഡിൽ പോലീസുകാരെ തല്ലി പഞ്ഞിക്കിട്ട സംഭവം; അഞ്ച് വി​ദ്യാ​ർ​ഥി​ക​ൾക്കെതിരേ കേസ്; അക്രമത്തിന് പിന്നിൽ എസ്എഫ് ഐക്കാരല്ലെന്ന് ജില്ലാ പ്രസിഡന്‍റ് ഷിജിത്ത്

തി​രു​വ​ന​ന്ത​പു​രം: ട്രാ​ഫി​ക് സി​ഗ്ന​ൽ ലം​ഘി​ച്ച ബൈ​ക്ക് ത​ട​ഞ്ഞ പോ​ലീ​സു​കാ​രെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ 5 വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ ക​ന്‍റോ​ണ്‍​മെ​ന്‍റ് പോ​ലീ​സ് കേ​സെ​ടു​ത്തു. യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രാ​യ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് ആ​രോ​പ​ണം ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ സം​ഭ​വ​ത്തി​ൽ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് എ​സ്എ​ഫ്ഐ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷി​ജി​ത്ത് പ​റ​ഞ്ഞു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം പാ​ള​യം ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വ് യു-​ടേ​ണ്‍ തി​രി​യു​ന്ന​തി​നെ ട്രാ​ഫി​ക് ഡ്യൂട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​ര​ൻ ത​ട​ഞ്ഞു. ക്ഷു​ഭി​ത​നാ​യ...[ read more ]

സ്ത്രീകൾ മല ചവിട്ടുന്നതിലുള്ള വിഷമമോ, കുടുംബ പ്രശ്നമോ; ബിജെപി സമരപ്പന്തലിനു മുന്നിൽ തീകൊളുത്തി ജീവനൊടുക്കാൻ ശ്രമം; 95 ശതമാനം പൊള്ളലേറ്റ മധ്യവയസ്കൻ ഗുരുതരാവസ്ഥയിൽ

തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ടേറി​യേ​റ്റി​ന് മു​ന്നി​ൽ ബി​ജെ​പി​നേ​താ​വ് സി.​കെ പ​ത്മ​നാ​ഭ​ൻ നി​രാ​ഹാ​ര​സ​മ​രം ന​ട​ത്തു​ന്ന പ​ന്ത​ലി​ന് സ​മീ​പം മ​ധ്യ​വ​യ​സ്ക​ൻ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. പേ​രൂ​ർ​ക്ക​ട മു​ട്ട​ട സ്വ​ദേ​ശി വേ​ണു​ഗോ​പാ​ല​ൻ നാ​യ​രാ​ണ് (49) ശ​രീ​ര​ത്തി​ൽ പെ​ട്രോ​ളൊ​ഴി​ച്ച് തീ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്. ബി​ജെ​പി​യു​ടെ സ​മ​ര​പ​ന്ത​ലി​ന് എ​തി​ർ​വ​ശ​ത്തെ ബ​സ് സ്റ്റാ​ൻഡിന് സ​മീ​പ​ത്തു നി​ന്നാ​ണ് ഇ​ദ്ദേ​ഹം ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച​ത്. ദേ​ഹ​ത്ത് പെ​ട്രോളൊ​ഴി​ച്ച് തീ ​കൊ​ളു​ത്തി​യ ശേ​ഷം സ​മ​ര​പ്പ​ന്ത​ലി​ലേ​ക്ക് ഇ​ദ്ദേ​ഹം ഓ​ടി​ക്ക​യ​റാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. സ​മ​ര​പ​ന്ത​ലി​ൽ ഉ​ണ്ടാ​യി​രു​ന്ന പ്ര​വ​ർ​ത്ത​ക​രും പോ​ലീ​സും ചേ​ർ​ന്ന് ത​ട​ഞ്ഞ​തി​നാ​ൽ സ​മ​ര​പ​ന്ത​ലി​ലേ​ക്ക്...[ read more ]

144-ലിൽ മുറുകെ പിടിച്ച് യുഡിഎഫ് എംഎൽഎ മാർ;  സ​മ​ര​ത്തോ​ടു മു​ഖം​തി​രി​ച്ചു മു​ഖ്യ​മ​ന്ത്രി; പ്ര​തി​പ​ക്ഷം ചോ​ദ്യോ​ത്ത​ര വേ​ള ബ​ഹി​ഷ്ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷം നി​യ​മ​സ​ഭാ ചോ​ദ്യോ​ത്ത​ര വേ​ള ബ​ഹി​ഷ്ക​രി​ച്ചു. ശ​ബ​രി​മ​ല വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു മൂ​ന്ന് യു​ഡി​എ​ഫ് എം​എ​ൽ​എ​മാ​ർ നി​യ​മ​സ​ഭ​യ്ക്കു മു​ന്നി​ൽ ന​ട​ത്തു​ന്ന സ​ത്യ​ഗ്ര​ഹ​ത്തോ​ടു സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണു ബ​ഹി​ഷ്ക​ര​ണം. ശ​ബ​രി​മ​ല​യി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വ്യാ​ഴാ​ഴ്ച രാ​വി​ലെ നി​യ​മ​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധ​മു​യ​ർ​ത്തി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ചോ​ദ്യോ​ത്ത​ര വേ​ള ബ​ഹി​ഷ്ക​രി​ച്ച​താ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല പ്ര​ഖ്യാ​പി​ച്ച​ത്.

വീണ്ടും മണിയാശൻ എണ്ണിപ്പറഞ്ഞു; പ​ശു പാൽ ത​രും, ചാ​ണ​ക​വും മൂ​ത്ര​വും ത​രും, പ​ക്ഷേ വോ​ട്ട് ത​രി​ല്ല..! ബിജെപിയെ പരിഹസിച്ച് മാ​ര​ക ട്രോ​ളു​മാ​യി മ​ണി​യാ​ശാ​ൻ

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തോ​ൽ​വി ഏ​റ്റു​വാ​ങ്ങി​യ ബി​ജെ​പി​യെ പ​രി​ഹ​സി​ച്ച് മ​ന്ത്രി എം.​എം.​മ​ണി. മ​ധ്യ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ൻ തു​ട​ങ്ങി അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ബി​ജെ​പി​ക്കേ​റ്റ ശ​ക്ത​മാ​യ തി​രി​ച്ച​ടി പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ സൂ​ച​ന​യാ​യി കാ​ണ​ണ​മെ​ന്നും ഏ​തൊ​രു പു​രോ​ഗ​മ​ന​വാ​ദി​ക്കും ഇ​തി​നെ സ്വാ​ഗ​തം ചെ​യ്യാ​വു​ന്ന​താ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സി​നു തെ​ര​ഞ്ഞെ​ടു​പ്പി​ൽ മെ​ച്ച​പ്പെ​ട്ട നേ​ട്ട​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, ക​ഴി​ഞ്ഞ കാ​ല​ഘ​ട്ട​ത്തി​ന്‍റെ ച​രി​ത്രം ഓ​ർ​മി​ക്കു​ന്ന​ത് ന​ല്ല​താ​ണ്. കോ​ണ്‍​ഗ്ര​സി​ന് എ​ത്ര​യോ വ​ലി​യ ശ​ക്തി ഉ​ണ്ടാ​യി​രു​ന്നു ക​ഴി​ഞ്ഞ​കാ​ല​ത്ത്. അ​തെ​ല്ലാം ന​ഷ്ട​പ്പെ​ടാ​നി​ട​യാ​യ​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന്...[ read more ]

തലസ്ഥാന നഗരിയിൽ അ​ഞ്ചു ദി​വ​സ​മാ​യി  തുടരുന്ന കാ​ഴ്ച​യു​ടെ പൂ​ര​ത്തി​ന്  നാ​ളെ കൊ​ടി​യി​റ​ങ്ങും

തി​രു​വ​ന​ന്ത​പു​രം: അ​ഞ്ചു ദി​വ​സ​മാ​യി ത​ല​സ്ഥാ​ന ന​ഗ​ര​ത്തെ സി​നി​മ​യു​ടെ ആ​സ്ഥാ​ന​മാ​ക്കി മാ​റ്റി​യ കേ​ര​ള​ത്തി​ന്‍റെ രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യ്ക്ക് നാ​ളെ കൊ​ടി​യി​റ​ക്കം. പ്ര​ള​യ​ദു​രി​ത​ങ്ങ​ളി​ൽ നി​ന്നും ക​ര​ക​യ​റു​ന്ന ജ​ന​ത​യ്ക്ക് ക​ല​യി​ലൂ​ടെ അ​തി​ജീ​വ​ന​ത്തി​ന്‍റെ സ​ന്ദേ​ശം പ​ക​ർ​ന്ന മേ​ള​യി​ൽ ഹോ​പ്പ് ആ​ൻ​ഡ് റീ​ബി​ൽ​ഡിം​ഗ് ഉ​ൾ​പ്പെ​ടെ 11 വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 480 ല​ധി​കം പ്ര​ദ​ർ​ശ​ന​ങ്ങ​ൾ ഒ​രു​ക്കി​യാ​ണ് നാ​ളെ തി​ര​ശീ​ല താ​ഴു​ന്ന​ത്. ലോ​ക സി​നി​മാ​വി​ഭാ​ഗ​ത്തി​ൽ അ​ഞ്ച് ഭൂ​ഖ​ണ്ഡ​ങ്ങ​ളി​ലെ 90 ല​ധി​കം ചി​ത്ര​ങ്ങ​ൾ നി​റ​ഞ്ഞ സ​ദ​സി​ലാ​ണ് പ്ര​ദ​ർ​ശി​പ്പി​ച്ച​ത്. മ​ത്സ​ര വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടെ പ്ര​ദ​ർ​ശി​പ്പി​ച്ച മ​ല​യാ​ള...[ read more ]

മു​ല്ല​പ്പെ​രി​യാ​റി​ൽ പു​തി​യ അ​ണ​ക്കെ​ട്ട്; സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രി​ക​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: മു​ല്ല​പ്പെ​രി​യാ​റി​ൽ പു​തി​യ അ​ണ​ക്കെ​ട്ട് പ​ണി​യാ​നു​ള്ള ന​ട​പ​ടിക​ൾ സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച് വ​രി​ക​യാ​ണെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. അ​ണ​ക്കെ​ട്ടി​ന് പാ​രി​സ്ഥി​തി​ക അ​നു​മ​തി ല​ഭി​ക്കാ​ൻ ത​മി​ഴ്നാ​ടു​മാ​യി ഉ​ഭ​യ​ക​ക്ഷി സ​മ്മ​ത​ത്തി​ന് ശ്ര​മി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു. പ​റ​ന്പി​ക്കു​ളം-​ആ​ളി​യാ​ർ ക​രാ​ർ പു​തു​ക്കു​ന്ന​തി​നാ​യു​ള്ള ച​ർ​ച്ച​ക​ൾ തു​ട​രു​ന്നു​വെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

LATEST NEWS