top ad

Set us Home Page

കരള്‍ വാടാതിരിക്കാന്‍ ബീറ്റ് റൂട്ട്

Beetroot01

മനുഷ്യശരീരത്തില്‍ കരളിനെപ്പോലെ കഷ്ടപ്പെടുന്ന മറ്റൊരവയവും ഇല്ലെന്ന് തന്നെ പറയാം. ശരീരത്തിന്റെ പ്രതിരോധ ശേഷി നിലനിര്‍ത്തുന്നതും ദഹനപ്രക്രിയ നിയന്ത്രിക്കുന്നതുള്‍പ്പെടെയുള്ളതുമായ അഞ്ഞൂറോളം കര്‍ത്തവ്യങ്ങളാണ് കരള്‍ നിര്‍വഹിക്കുന്നത്. രാപ്പകലില്ലാതെ കഷ്ടപ്പെടുന്ന കരള്‍ തളര്‍ന്നുപോയാല്‍ ശരീരത്തിന്റെ മുഴുവന്‍ ജീവല്‍പ്രവര്‍ത്തനങ്ങളുടെയും താളംതെറ്റും. ജീവന്റെ നിലനില്‍പ്പിന് ഇത്രമേല്‍ നിര്‍ണായകമായ കരള്‍ സംരക്ഷണത്തിനായി പ്രകൃതിയില്‍ തന്നെ ഒരു മരുന്നുണ്ട്...നമ്മുടെ സ്വന്തം ബീറ്റ് റൂട്ട്. കരളിന്റെ ആരോഗ്യത്തിന് ആവശ്യകമായ പോഷകങ്ങളാല്‍ സമ്പുഷ്ടമാണ് ബീറ്റ്‌റൂട്ട്. മഗ്‌നീഷ്യം, കാല്‍സ്യം, അയണ്‍, പോട്ടാസ്യം തുടങ്ങിയ മൂലകങ്ങളാല്‍...[ read more ]

കാലാവസ്ഥ വ്യതിയാനം; ചിക്കന്‍പോക്‌സ് പടരുന്നു

chickenpox

തൊടുപുഴ: കാലാവസ്ഥ വ്യതിയാനം മൂലം ചിക്കന്‍പോക്‌സിനുള്ള സാധ്യത വര്‍ധിച്ചതായി ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിനോടകം നിരവധി പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുള്ളത്. സ്വകാര്യ ആശുപത്രികളില്‍ ഉള്‍പ്പെടെ രോഗബാധിതര്‍ ചികിത്സ തേടിയിട്ടുള്ളതിനാല്‍ വ്യക്തമായ കണക്ക് അധികൃതരുടെ കൈവശമില്ല. വാരിസെല്ല സോസ്റ്റര്‍ വൈറസാണ് ചിക്കന്‍പോക്‌സ് രോഗത്തിന് കാരണമാകുന്നത്. പനി, തലവേദന, പേശിവേദന തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങള്‍. തുടര്‍ന്ന് തൊലിപ്പുറമേ കുമിളകള്‍ പൊങ്ങി തുടങ്ങും. ഈ രോഗം ബാധിച്ച വ്യക്തിയുമായി സമ്പര്‍ക്കം പുലര്‍ത്തിയാല്‍...[ read more ]

ഹൃദ്രോഗവും മുന്‍ കരുതലുകളും

health

ഹൃദയത്തെ കരുതലോടെ കാത്താല്‍ ഹൃദ്രോഗവും ഹൃദയാഘാതവും ഒഴിവാക്കാം. ശരീരത്തിലെ എല്ലാ അവയവങ്ങള്‍ക്കും, കോശങ്ങള്‍ക്കും ആവശ്യമായ രക്തം പമ്പ് ചെയ്ത് എത്തിക്കുന്ന വളരെ പ്രധാനപ്പെട്ട അവയവമാണ് ഹൃദയം. ഹൃദയം തകരാറിലായാല്‍ അത് ശരീരത്തിന്റെ പൊതുവായ എല്ലാ പ്രവര്‍ത്തനത്തെയും ബാധിക്കുന്നതോടൊപ്പം ജീവന്‍ നഷ്ടപ്പെടാനും കാരണമായേക്കാം. മുന്‍കൂട്ടി മനസിലാക്കൂ... കാരണങ്ങള്‍ സ്വയം മനസിലാക്കിയാല്‍ നല്ലൊരു പരിധിവരെ ഹൃദ്രോഗം പ്രതിരോധിക്കാനാകും. ഹൃദയ പേശികള്‍ക്ക് രക്തം എത്തിക്കുന്ന ചെറിയ രക്തധമനികളില്‍ കൊഴുപ്പ് അടിഞ്ഞ് അതിന്റെ വ്യാസം കുറയുകയും...[ read more ]

ചുളിവുകള്‍ കുറയ്ക്കാന്‍ മീന്‍, പച്ചക്കറികള്‍, പഴങ്ങള്‍

helth_2017jan04va21

പ്രായമാകുമ്പോള്‍ ചര്‍മത്തില്‍ ചുളിവുണ്ടാവുക (ജര) സ്വാഭാവികം. എന്നാല്‍ പ്രായമാകുന്നതിനു മുമ്പുതന്നെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലെ ത്വക്കിനുണ്ടാകുന്ന ചുളിവുകള്‍ (പ്രത്യേകിച്ചു മുഖത്തെ ചുളിവുകള്‍) ആരെയും അസ്വസ്ഥരാക്കും. ത്വക്കിലെ അകാല ജര ഒഴിവാക്കാന്‍ ചില വഴികള്‍ * അമിതമായി സൂര്യപ്രകാശമേല്ക്കുന്നത് ഒഴിവാക്കുക. സണ്‍ഗ്ലാസുകള്‍ ധരിക്കുക. കണ്ണിനു ചുറ്റുമുളള ചര്‍മം ചുളിയാതെ സംരക്ഷിക്കുന്നതിന് ഇതു സഹായകം. ശരീരം മൂടിക്കിടക്കത്ത ക്ക വിധമുളള വസ്ത്രം ധരിക്കുക. വെയിലത്തു സഞ്ചരിക്കുമ്പോള്‍ കഴിവതും കുട ചൂടുക. * പുകവലി...[ read more ]

വായ്‌നാറ്റം ഒഴിവാക്കാന്‍ പല വഴികള്‍

vayinattam

വായ്‌നാറ്റത്തിന്റെ ചില കാരണങ്ങള്‍ 1. മെഡിക്കല്‍ പ്രമേഹം: പ്രമേഹരോഗികളില്‍ ഇന്‍സുലിന്റെ അളവ് വളരെയധികം കുറയുകയും തന്മൂലം ശരീരത്തിലെ പഞ്ചസാര കൊഴുപ്പ് രൂപത്തില്‍ ശേഖരിക്കപ്പെടുകയും ചെയ്യുന്നു. ഈ കൊഴുപ്പ് വിഘടിച്ച് കീറ്റോണ്‍സിനെ ഉത്പാദിപ്പിക്കുന്നു. അവ ധാരാളം അളവില്‍ ഉദ്പാദിപ്പിക്കപ്പെടുന്നത് ശരീരത്തില്‍ വിഷാംശം ഉണ്ടാക്കുകയും അസഹ്യമായ ദുര്‍ഗന്ധത്തിനു കാരണമാകുകയും ചെയ്യുന്നു. ആമാശയവും അന്നനാളവും സംബന്ധിച്ചുള്ള രോഗങ്ങള്‍: ഗ്യാസ്‌ട്രൈറ്റിസ്, കുടല്‍വ്രണം, കാന്‍സര്‍. ചെവി, മൂക്ക്, തൊണ്ട എന്നിവയ്ക്കുണ്ടാകുന്ന ടോണ്‍സിലൈറ്റിസ് അഥവാ തൊണ്ടമുള്ള്, സൈനസൈറ്റിസ്, തൊണ്ടവീക്കം,...[ read more ]

ഈ ലക്ഷണങ്ങള്‍ അനുഭവപ്പെടാറുണ്ടോ? എങ്കില്‍ ഡ്രൈവിംഗ് ഒഴിവാക്കുക

driving

ഡ്രൈവിംഗ് എന്നത് അത്യന്തം ശ്രദ്ധിച്ചുചെയ്യേണ്ട പ്രവര്‍ത്തിയാണ്. ചെറിയൊരു അശ്രദ്ധ മതി വലിയ അപകടത്തിനു വഴിയൊരുക്കാന്‍. പലരും പലപ്പോഴും പാതി ഉറക്കത്തിലും അശ്രദ്ധയിലും വാഹനമോടിച്ച് അപകടത്തില്‍പ്പെടാറുണ്ട്. ഡ്രൈവിംഗ് അപകടരഹിതമാക്കാന്‍ ചില മുന്‍കരുതലുകള്‍ എടുത്താല്‍മതി. ചിലപ്പോള്‍ ഡ്രൈവിംഗില്‍ പൂര്‍ണശ്രദ്ധ കേന്ദ്രീകരിക്കാന്‍ പറ്റിയെന്നുവരില്ല. അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ യാത്ര ഒഴിവാക്കുക. ഈ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഡ്രൈവിംഗിന് താല്ക്കാലിക അവധി നല്കുക. റോഡില്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ കഴിയാത്ത വിധം, കണ്ണുകള്‍ക്ക് ഭാരം അനുഭവപ്പെടുക തുടര്‍ച്ചയായി കണ്ണ് ചിമ്മി,...[ read more ]

ജീവിതം തകര്‍ക്കുന്ന മദ്യാസക്തി

Health

മദ്യപാനം മനസും ശരീരവും തളര്‍ത്തുന്നു. ശരീരത്തിലെ എല്ലാ അവയവങ്ങളെയും മദ്യാസക്തി ദോഷകരമായി ബാധിക്കുന്നു. അമിതമദ്യപാനം തകരാറിലാക്കുന്ന ചില അവയവങ്ങളും ശരീരവ്യവസ്ഥകളും ശാരീരികപ്രവര്‍ത്തനങ്ങളും... 1. രക്തവും പ്രതിരോധ വ്യവസ്ഥയും 2. എല്ലുകളും പേശികളും 3. തലച്ചോറും നാഡീവ്യവസ്ഥയും 4. സ്തനങ്ങള്‍ 5. കണ്ണുകള്‍ 6. ഹൃദയവും രക്തസമ്മര്‍ദവും 7. കുടലുകള്‍ 8. വൃക്കകളും ഫ്‌ളൂയിഡ് സംതുലനവും 9. കരള്‍ 9. ശ്വാസകോശം 10. മാനസിക ആരോഗ്യം 11. വായ, തൊണ്ട 12....[ read more ]

ബിപി വരുതിയില്‍ നിര്‍ത്താന്‍ മുരിങ്ങയില

murigayila1

ഏത്തപ്പഴത്തില്‍ ഉളളതിന്റെ മൂന്നിരട്ടി പൊട്ടാസ്യം മുരിങ്ങയിലയിലുണ്ട്. തലച്ചോറ്, നാഡികള്‍ എന്നിവയുടെ ആരോഗ്യത്തിന് പൊട്ടാസ്യം അവശ്യം. മാര്‍ക്കറ്റില്‍ നിന്നു തീവില കൊടുത്തു വാങ്ങുന്ന രാസമാലിന്യങ്ങള്‍ കലര്‍ന്ന കാരറ്റിലുളളതിലും നാലിരട്ടി വിറ്റാമിന്‍ എ മുരിങ്ങയിലയിലുണ്ട്. കണ്ണ്, ചര്‍മം, ഹൃദയം എന്നിവയെ രോഗങ്ങളില്‍ നിന്നു സംരക്ഷിക്കാന്‍ വിറ്റാമിന്‍ എ കരുത്തനാണ്. മള്‍ട്ടിവിറ്റാമിന്‍ ഗുളികകള്‍ക്കു പിന്നാലെ പായുന്നവര്‍ സ്വന്തം പറമ്പില്‍ നില്ക്കുന്ന മുരിങ്ങയെ മറക്കുകയാണ്. വിറ്റാമിന്‍ എ, ബി1, ബി2, ബി3, സി, കാല്‍സ്യം, ക്രോമിയം,...[ read more ]

മുലയൂട്ടുന്ന അമ്മമാരുടെയും ശ്രദ്ധയ്ക്ക്…

health

മരുന്നുകള്‍ കഴിക്കുന്ന സ്ത്രീകള്‍ നിര്‍ബന്ധമായും മദ്യപാനം ഒഴിവാക്കണം. മദ്യം മരുന്നുമായി പ്രതിപ്രവര്‍ത്തിച്ച് മരുന്നിന്റെ ഫലപ്രാപ്തി കുറയ്ക്കാനുളള സാധ്യത ഏറെയാണ്. അതിനാല്‍ മദ്യപിക്കുന്ന സ്ത്രീകള്‍ ആ വിവരം ചികിത്സകനില്‍ നിന്നു മറച്ചുവയ്ക്കരുത്. ആല്‍ക്കഹോള്‍ രക്തത്തിലേക്ക് കലരുന്നതിന്റെ തോതനുസരിച്ചു വിശപ്പും കൂടും. ശരീരത്തിന് മതിയായ തോതില്‍ ഊര്‍ജം ലഭിക്കുന്നില്ല എന്നതിന്റെ സൂചനയാണ് ക്ഷീണം. കരളിനു കാര്യക്ഷമമായി ആല്‍ക്കഹോളിനെ കൈകാര്യം ചെയ്ത് പുറന്തളളാനാകുന്നില്ല എന്നതും വ്യക്തം. ചുരുക്കത്തില്‍ ആല്‍ക്കഹോളിനെ ശരീരത്തില്‍ നിന്നു പുറന്തളളുന്ന പ്രവര്‍ത്തനങ്ങള്‍...[ read more ]

ഫാസ്റ്റ്ഫുഡിലെ ട്രാന്‍സ്ഫാറ്റ്

food

അപകടം ട്രാന്‍സ്ഫാറ്റ് വില്ലന്‍ ഫാസ്റ്റ് ഫുഡ് തയാറാക്കാന്‍ പലപ്പോഴും വനസ്പതി ഉപയോഗിക്കാറുണ്ട്്. വനസ്പതി യഥാര്‍ഥത്തില്‍ സസ്യ എണ്ണയാണ്. കൂടുതല്‍ നാള്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ അതിനെ ഖരാവസ്ഥയിലേക്കു മാറ്റുന്നതാണ്. ഇതില്‍ അടങ്ങിയ കൊഴുപ്പ് ട്രാന്‍സ് ഫാറ്റ് എന്നറിയപ്പെടുന്നു. അതു ശരീരത്തിന്റെ പ്രതിരോധശക്തി നശിപ്പിക്കുന്നു. പ്രമേഹം, കൊളസ്‌ട്രോള്‍ എന്നിവയ്ക്കുളള സാധ്യത കൂട്ടുന്നു. അതുപോലെതന്നെ വെളിച്ചെണ്ണയിലെ സാച്ചുറേറ്റഡ് ഫാറ്റും അപകടകാരിയാണ്. ആവര്‍ത്തിച്ചുപയോഗിക്കുന്ന എണ്ണയാകുമ്പോള്‍ പ്രശ്‌നം സങ്കീര്‍ണമാകും. കനലില്‍ ഗ്രില്‍ ചെയ്താലും എണ്ണ ഒഴിവാക്കാനെന്ന പേരില്‍...[ read more ]

LATEST NEWS

LEADING NEWS