02/17/2019
തമിഴ്നാട്ടുകാരുടെ പിറന്നാൾ ദിനമാണ് 1941 ജനുവരി 15! ഇനിമുതൽ ജനുവരി 15 തമിഴ്നാട്ടിൽ പൊതു അവധിയും ആയിരിക്കും. കാരണം അറിയുന്പോൾ ആശ്ചര്യം തോന്നാമെങ്കിലും തമിഴ്നാട്ടുകാർ ജനുവരി 15 ആഘോഷിച്ചു തിമിർക്കും.ലണ്ടൻ സ്വദേശിയായ ഒരു എൻജിനിയറുടെ ജന്മദിനമാണ് 1941 ജനുവരി 15. അതിനു തമിഴ്നാട്ടുകാർക്ക് എന്താന്നല്ലേ. അത് മുല്ലപ്പെരിയാർ ഡാമിന്റെ ശില്പി ജോണ് പെന്നിക്വിക്കിന്റെ ജന്മദിനമാണ്. കൂടുതലൊന്നും വേണ്ടല്ലോ തമിഴ്നാട്ടുകാർക്ക് ആഘോഷിക്കാൻ. ഇദ്ദേഹത്തോടുള്ള ആദരസൂചകമായി തമിഴ്നാട് സർക്കാർ ജനുവരി 15 പൊതു...[ read more ]
02/17/2019
ഹൈദരാബാദ്: പത്തു രൂപയ്ക്കു വിറ്റഴിച്ച സാരി വാങ്ങുന്നതിനുള്ള സ്ത്രീകളുടെ തിരക്ക് വൻ ദുരന്തത്തിനരികെ എത്തിച്ചു. ഹൈദരാബാദ് സിദ്ധിപ്പേട്ടിലെ ഷോപ്പിംഗ് മാളിലാണു സംഭവം. സിഎംആർ ഷോപ്പിംഗ് മാളിലാണ് പത്തു രൂപയ്ക്കു സാരിവിറ്റഴിച്ചത്. വിവരമറിഞ്ഞ് സാരി വാങ്ങുന്നതിനായി സ്ത്രീകളും പെണ്കുട്ടികളും വൻ തോതിൽ മാളിലേക്ക് എത്തി. സാരി തെരഞ്ഞെടുക്കാൻ എത്തിയവർ തിരക്കുകൂട്ടിയതോടെ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ഷോപ്പ് ഉടമകൾക്കു കഴിയാതായി. സംഭവമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി തിരക്ക് നിയന്ത്രിച്ചതോടെയാണ് വൻ ദുരന്തം ഒഴിവായത്. തിക്കിലുംതിരക്കിലും നിരവധി...[ read more ]
02/17/2019
ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് സ്റ്റൈൽമന്നൻ രജനികാന്ത്. തെരഞ്ഞെടുപ്പിൽ താൻ ആരെയും പിന്തുണയ്ക്കില്ലെന്നും ആരും തന്റെ ചിത്രമോ പാർട്ടിയുടെ ലോഗോയോ പ്രചരണത്തിന് ഉപയോഗിക്കരുതെന്നും രജനികാന്ത് പറഞ്ഞു. ഇതോടെ മാസങ്ങൾ നീണ്ടുനിന്ന അഭ്യൂഹങ്ങൾക്കാണ് വിരാമമായത്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ തന്റെ പാർട്ടി മറ്റ് ഒരു പാർട്ടികളെയും പിന്തുണയ്ക്കില്ല. അതുകോണ്ട് തന്നെ തന്റെ ചിത്രമോ രജനി മക്കൾ മൺട്രം പാർട്ടിയുടെ കൊടിയോ രജനി ഫാൻക്ലബിന്റെ ലോഗോയോ പ്രചരണത്തിന് ഒരു പാർട്ടിയും ഉപയോഗിക്കാൻ പാടില്ല-...[ read more ]
02/17/2019
സ്ത്രീ-പുരുഷ സമത്വത്തെക്കുറിച്ചുള്ള ചർച്ചകൾ നമ്മൾക്ക് ചുറ്റും പുരോഗമിക്കുന്നുണ്ട്. ഓരോ വ്യക്തിയുടെയും ചിന്താഗതികളിലുൾപ്പടെ സമൂഹത്തിന്റെ എല്ലാ മേഖലകളിലും ഈ സമത്വം ആവശ്യമാണെന്ന് പറയുമ്പോഴും അത് പൂർണമാകുന്നില്ലെന്ന് വ്യക്തമാക്കുകയാണ് ഒരു ഫേസ്ബുക്ക് കുറിപ്പ്. പി.എസ്. ഗീതാഞ്ജലി എന്ന യുവതിയാണ് ഇതിനെക്കുറിച്ച് കുറിച്ചിരിക്കുന്നത്. ഇന്നത്തെ കേരളത്തിൽ ഒരു ശരാശരി പുരുഷന് സ്ത്രീയോടുള്ള സമീപനം മനസിലാക്കണമെങ്കിൽ കൈയിൽ ഒരു ഡ്രൈവിംഗ് ലൈസൻസ് മാത്രം മതിയാകുമെന്നാണ് ഓരോ സ്ത്രീയോടും ഗീതാഞ്ജലി പറയുന്നത്. കാരണം സ്ത്രീ വാഹനമോടിക്കുന്നത് അവജ്ജയോടെയാണ്...[ read more ]
02/17/2019
വെടിയേറ്റ് ഗുരുതര പരിക്കേറ്റിട്ടും മകളെ പരീക്ഷ എഴുതിപ്പിക്കുവാൻ ഏഴു കിലോമീറ്റർ ബൈക്കോടിച്ച് സ്കൂളിൽ എത്തിച്ച് അച്ഛൻ. ബീഹാറിലെ ബെഗുസാരായ് ജില്ലയിലാണ് സംഭവം. രാഷ്ട്രീയ പാർട്ടിയായ ആർജെഡിയുടെ പ്രാദേശിക നേതാവായ റാം കൃപാലിനാണ് പ്ലസ്ടൂ വിദ്യാർഥിനിയായ മകളുമായി സ്കൂളിലേക്കുള്ള യാത്രക്കിടയിൽ നെഞ്ചിലും കൈക്കും വെടിയേറ്റത്. രണ്ടു ബൈക്കുകളിലായി എത്തിയ ആറംഘ സംഘമാണ് ഇദ്ദേഹത്തെ ആക്രമിച്ചത്. കയറുപയോഗിച്ച് ഇദ്ദേഹത്തെ ബന്ധിക്കുവാനാണ് ആക്രമികൾ ആദ്യം ശ്രമിച്ചത്. എന്നാൽ റാം കൃപാൽ പ്രതിരോധിച്ചതോടെ ഇവർ വെടിയുതിർക്കുകയായിരുന്നു....[ read more ]
02/17/2019
രാജ്യത്തിന് വേണ്ടി ഒരു മകനെ കൂടി ബലിനൽകാൻ തയാറാണെന്ന് പുൽവാമയിൽ വീരമൃത്യു വരിച്ച ജവാന്റെ പിതാവ്. ഭീകരാക്രമണത്തിന്റെ നടുക്കത്തിൽനിന്ന് രാജ്യം മുക്തമാകും മുമ്പാണ് വീരമൃത്യുവരിച്ച സിആര്പിഎഫ് ജവന് രത്തന് താക്കൂറിന്റെ അച്ഛന്റെ വാക്കുകൾ. മാതൃരാജ്യത്തിന് വേണ്ടി ഞാൻ എന്റെ മകനെ ബലിനൽകി. രണ്ടാമത്തെ മകനെയും നൽകാൻ തയാറാണ്. എന്നാൽ പാക്കിസ്ഥാന് ഇന്ത്യ കനത്ത തിരിച്ചടി നൽകണമെന്നും ബിഹാർ സ്വദേശി പറഞ്ഞു. ബിഹാറിലെ ഭഗല്പുര് സ്വദേശിയാണ് രത്തന് താക്കൂര്. പുല്വാമയില് പാക്...[ read more ]
02/17/2019
കാതോട് ചേർന്ന്. അത്ര തൊട്ടടുത്ത്. പ്രിയതമൻ ഒപ്പമുണ്ടായിരുന്നു അതുവരെ. ഉഗ്രശബ്ദത്തിൽ 40 സൈനികർക്കൊപ്പം പലതായി ചിതറിത്തെറിക്കുന്നതുവരെ. കാതിൽ പ്രണയമായി പറഞ്ഞുപറഞ്ഞിരിക്കെ ഉഗ്രശബ്ദത്തോടെ പ്രിയതമൻ ചിതറത്തെറിച്ചതിന്റെ നടുക്കത്തിലാണ് നീരജ് ദേവി. ഉത്തർപ്രദേശിലെ കന്നോജ് ജില്ലയിലെ അജൻ സുക്ഷനപുർ സ്വദേശിനി നീരജ് ദേവിക്ക് ഇനിയും ഒരിക്കൽ കൂടി ആ നിമിഷം ഓർത്തെടുക്കാൻ ആവില്ല. ആ നിമിഷത്തെ അത്രയ്ക്കു അവർ വെറുത്ത് കഴിഞ്ഞിരിക്കുന്നു. അല്ല, അവരെ ഭയപ്പെടുത്തിയിരിക്കുന്നു. പുൽവാമയിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സിആർപിഎഫ് ജവാൻ...[ read more ]
02/17/2019
ദുബായ്: “യുഎഇയിൽ എൺപതു ശതമാനത്തോളം മലയാളികളാണ്. എന്റെ കൊട്ടാരത്തിൽ 100 ശതമാനം പേരും മലയാളികളാണ് ജോലി ചെയ്യുന്നത്. എന്തുകൊണ്ടാണ് മലയാളികൾ ഇത്രയേറെ യുഎഇയെ ഇഷ്ടപ്പെടുന്നത്.- ചോദ്യം യുഎഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റേത്. ഇന്നലെ തന്നെ കാണാനെത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയനോടായിരുന്നു യുഎഇ പ്രധാനമന്ത്രിയുടെ വാക്കുകൾ. മലയാളികൾ ഈ രാജ്യത്തെ അവരുടെ രണ്ടാം വീടായാണു കാണുന്നതെന്നു മുഖ്യമന്ത്രി അദ്ദേഹത്തിനു...[ read more ]
02/17/2019
കോട്ടയം: ജമ്മു കാഷ്മീരിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സിആർപിഎഫ് ജവാൻ വി.വി.വസന്തകുമാറിന്റെ മൃതദേഹത്തിനരികെനിന്നു സെൽഫിയെടുത്ത് കേന്ദ്രമന്ത്രി അൽഫോണ്സ് കണ്ണന്താനം. വയനാട്ടിലെ വീട്ടിൽ സംസ്കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോൾ എടുത്ത സെൽഫിയാണ് കണ്ണന്താനം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. കാഷ്മീരിലെ പുൽവാമയിൽ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ധീര ജവാൻ വി.വി. വസന്തകുമാറിന്റെ സംസ്കാര ചടങ്ങുകൾ അദ്ദേഹത്തിന്റെ വസതിയിൽ നടന്നു. വസന്തകുമാറിനെ പോലുള്ള ധീരജവാൻമാരുടെ ജീവത്യാഗം മൂലമാണ് നമുക്ക് ഇവിടെ സുരക്ഷിതരായി ജീവിക്കാൻ സാധിക്കുന്നത്- സെൽഫിക്കൊപ്പം കണ്ണന്താനം...[ read more ]
02/17/2019
ചെന്നൈ: തമിഴ് നടി യാഷികയെ മരിച്ചനിലയിൽ കണ്ടെത്തി. ചെന്നൈ പേരാവല്ലൂരിലെ ജികഐം കോളനിയിലെ വീട്ടിലാണ് നടിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. തമിഴ് ടിവി സീരിയലുകളിലൂടെ ശ്രദ്ധേയയായ യാഷിക ഒരു സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ഒപ്പം താമസിച്ചിരുന്ന കാമുകൻ മോഹൻ ബാബുവാണ് തന്റെ മരണത്തിനു കാരണമെന്നു പറഞ്ഞ് അമ്മയ്ക്ക് വാട്സ്ആപ്പ് സന്ദേശം അയച്ചശേഷമാണ് യാഷിക മരിച്ചത്. മോഹൻ തന്നെ വിവാഹം കഴിക്കാൻ സമ്മതിക്കുന്നില്ലെന്നും മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നുണ്ടെന്നും സന്ദേശത്തിൽ പറയുന്നു. നാലു മാസം മുന്പാണു...[ read more ]