top ad

Set us Home Page

ആറ് ഭാഷകളിൽ പാടിത്തിമിർത്ത് പതിനൊന്നുകാരിയായ ഇന്ത്യൻ -അമേരിക്കൻ ഗായിക

2017april8tiara

കാലിഫോർണിയ: ആറ് ഭാഷകളിൽ അനായാസമായി പാടിത്തിമിർത്ത് ഇന്ത്യൻ അമേരിക്കൻ ഗായിക ടിയ്റ ഏബ്രഹാം ശ്രോതാക്കളുടെ ശ്രദ്ധ പിടിച്ചുപറ്റി. കാർണേജിയ ഹാളിൽ നടന്ന സ്റ്റീവ് ഹാർവി ഷോയിലാണ് പതിനൊന്നുകാരിയായ ടിയ്റ ക്ലാസിക്കൽ സംഗീതത്തിൽ മികവ് പുലർത്തിയത്. ടിയ്റ ഏബ്രഹാമിന്‍റെ ആദ്യ ആൽബമായ വിന്‍റർ നൈറ്റിംഗ് ഗേൽനിന്നുള്ള പ്രശസ്തമായ കനേൾസ്, ഹോളിഡേ ഗാനങ്ങൾ ആറു ഭാഷകളിലാണ് അനായാസമായി ആലപിച്ചത്. ഏഴാം വയസിൽ കോളജിൽ പ്രവേശനം ലഭിച്ച ഈ കൊച്ചുമിടുക്കി വിദേശഭാഷ, സംഗീതം, ഡാൻസ്...[ read more ]

മലയാളിയായ ക്രിസ്റ്റീന ബിജു മിസ് ഒഡീഷ

2017april3christina

ന്യൂഡൽഹി: മലയാളിയായ പത്തനംതിട്ട സ്വദേശിനി ക്രിസ്റ്റീന ബിജു മിസ് ഒഡീഷയായി തിരഞ്ഞെടുക്കപ്പെട്ടു. കോൽക്കത്തയിലെ സ്വിസ് ഹോട്ടലിൽ നടന്ന മത്സരത്തിലാണ് ക്രിസ്റ്റീന തെരഞ്ഞെടുക്കപ്പെട്ടത്. ഭുവനേശ്വർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിൽ ഒന്നാംവർഷ B.Des വിദ്യാർഥിനിയാണ് പത്തൊന്പതുകാരിയാണ് ക്രിസ്റ്റീന. ആർകെ പുരം സെക്ടർ 8, N290 ൽ താമസിക്കുന്ന ലഫ്റ്റനന്‍റ് കേണൽ ബിജു കെ. സാമിന്‍റേയും പ്രിൻസിയുടേയും മകളാണ് അടൂർ കൊടുമണ്‍ കിണറുവിളയിൽ കുടുംബാംഗമായ ക്രിസ്റ്റീന. റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്

തീറ്റ മത്സരത്തിൽ ഭക്ഷണം തൊണ്ടയിൽ കുരുങ്ങി വിദ്യാർഥിനി മരിച്ചു

2017april4kailtlin

ഫെയർഫീൽഡ് (കണക്റ്റികട്ട്): പാൻ കേക്ക് തീറ്റ മത്സരത്തിനിടെ ഭക്ഷണം തൊണ്ടയിൽ കുരുങ്ങി ഇരുപതുകാരിയായ കോളജ് വിദ്യാർഥിനി മരിച്ചു. ഏപ്രിൽ ഒന്നിനാണ് സംഭവം. ചാരിറ്റി പ്രവർത്തനത്തിന്‍റെ ഭാഗമായി സേക്രഡ് ഹാർട്ട് യൂണിവേഴ്സിറ്റിയിൽ നടന്ന തീറ്റ മത്സരത്തിൽ പങ്കെടുത്ത ഫെയർഫീൽഡ് റോമൻ കാത്തലിക് സ്കൂൾ വിദ്യാർഥിനി കെയ്റ്റ്ലിൻ നെൽസണിനാണ് ദാരുണമായ അന്ത്യം ഉണ്ടായത്. അഞ്ചു പാൻകേക്ക് കഴിച്ചു കഴിഞ്ഞ ഉടൻ പെട്ടെന്ന് വിദ്യാർഥിനി തറയിൽ വീഴുകയായിരുന്നു. ഉടൻതന്നെ സമീപത്തുണ്ടായിരുന്ന വിദ്യാർഥികൾ തൊണ്ടയിൽ കുരുങ്ങിയ...[ read more ]

ഉദാരമാക്കിയ ഇന്ത്യൻ ഇ-വീസ ചട്ടങ്ങൾ പ്രാബല്യത്തിൽ

e-visa

ന്യൂഡൽഹി: കൂടുതൽ വിദേശ സഞ്ചാരികളെ ആകർഷിക്കുന്നതു ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ നടപ്പാക്കിയ ഇവീസ പരിഷ്കാരങ്ങൾ പ്രാബല്യത്തിൽവന്നു. എൻട്രി പെർമിറ്റിന് അപേക്ഷിക്കാനുള്ള സമയം 30 ദിവസത്തിൽനിന്ന് നാലു മാസമാക്കി ഉയർത്തിയത് അടക്കമുള്ളതാണ് ശനിയാഴ്ച നിലവിൽവന്ന മാറ്റങ്ങൾ. ഇവീസ പ്രകാരം വരുന്ന വിദേശികൾക്ക് ഇന്ത്യയിൽ തങ്ങാവുന്ന സമയം ഒരു മാസത്തിൽനിന്ന് രണ്ടു മാസമാക്കി ഉയർത്തിയതായും ആഭ്യന്തരവിദേശ മന്ത്രാലയങ്ങൾ അറിയിച്ചു. പുതിയ നയമനുസരിച്ച് ഇടൂറിസ്റ്റ് വീസ, ഇബിസിനസ് വീസ, ഇമെഡിക്കൽ വീസ എന്നിങ്ങനെ ഉപവിഭാഗങ്ങൾ ഉണ്ടാകും....[ read more ]

ഇന്ത്യൻ ഡോക്ടർ ദന്പതിമാർക്ക് രാജ്യം വിടാൻ ഉത്തരവ്

2017april1pankaj

ഹൂസ്റ്റണ്‍: പതിനഞ്ചു വർഷത്തോളമായി ഹൂസ്റ്റണിൽ നിയമപരമായി സേവനം അനുഷ്ടിക്കുന്ന ഇന്ത്യൻ ഡോക്ടർമാരായ പങ്കജ്, ഭാര്യ മോണിക്ക എന്നിവരോട് 24 മണിക്കൂറിനുള്ളിൽ രാജ്യം വിടണമെന്ന് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു. ബുഷ് ഇന്‍റർനാഷണൽ എയർപോർട്ടിൽ കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ അധികൃതരുടേതാണ് ഉത്തരവ്. കഴിഞ്ഞവർഷം ഒക്ടോബറിൽ പിതാവിനെ സന്ദർശിക്കാനായി ഇന്ത്യയിൽ പോയി തിരിച്ചുവരുന്ന ഡോ. പങ്കജിനെ ബുഷ് ഇന്‍റർനാഷണൽ എയർപോർട്ടിൽ കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ അധികൃതർ തടഞ്ഞുവയ്ക്കുകയും യാത്രാരേഖകളുടെ കാലാവധി ജൂണിൽ...[ read more ]

കോട്ടയംകാരി മഞ്ജു ലക്സണ് ബ്രിട്ടനിൽ ഉന്നതനിയമനം

manju_0104

ലണ്ടൻ: ഗ്രേറ്റർ മാഞ്ചസ്റ്റർ ക്ലിനിക്കൽ റിസർച്ച് നെറ്റ്വർക്കിൽ(സിആർഎൻ) അസിസ്റ്റൻറ് റിസർച്ച് ഡെലിവറി മാനേജരായി കോട്ടയംകാരി മഞ്ജു ലക്സണ്‍ നിയമിതയായി. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് റിസർച്ചിന്‍റെ മാഞ്ചസ്റ്റർ ക്ലിനിക്കൽ റിസർച്ച് ഫെസിലിറ്റിയിൽ ക്വാളിറ്റി ലീഡായി ജോലി ചെയ്തുവരവെയാണ് മഞ്ജുവിന്‍റെ പുതിയ നിയമനം. കെഎസ്ഇബി മുൻ എൻജിനിയറും യുകെയിലെ ഒഐസിസി നേതാവുമായ ചങ്ങനാശേരി തുരുത്തി സ്വദേശി ഡോ. ലക്സണ്‍ ഫ്രാൻസിസ് കല്ലുമാടിക്കലിന്‍റെ ഭാര്യയും കൊഴുവനാൽ മഞ്ഞാമറ്റം പള്ളത്ത് ചാക്കോച്ചൻ-ആനിയമ്മ ദന്പതികളുടെ മകളുമാണ്...[ read more ]

മദ്യപിച്ച് ലക്കുകെട്ട് എയർഹോസ്റ്റസിനെ അപമാനിച്ചവർ അറസ്റ്റിൽ

air_hostess_2004

ന്യൂഡൽഹി: വിമാനത്തിൽ എയർഹോസ്റ്റസിനെ അപമാനിക്കാൻ ശ്രമിച്ച രണ്ട് ഇന്ത്യൻ വംശജർ അറസ്റ്റിൽ. ലണ്ടനിൽനിന്നു ഡൽഹിയിലേക്കു പറന്ന എയർ ഇന്ത്യ വിമാനത്തിലെ ജീവനക്കാരിക്കാണ് അപമാനം നേരിടേണ്ടിവന്നത്. ജസ്പാൽ സിംഗ്(35), ചരണ്‍ദീപ് കൈറി(36) എന്നിവരാണ് അറസ്റ്റിലായത്. ഇവർ രണ്ടുപേരും മദ്യപിച്ച അവസ്ഥയിലായിരുന്നെന്ന് പോലീസ് അറിയിച്ചു. റിയൽ എസ്റ്റേറ്റ് ഏജന്‍റുമാരായ ഇവർ ബ്രിട്ടീഷ് പൗരൻമാരാണ്. അറസ്റ്റിലായവരെ പിന്നീട് ജാമ്യത്തിൽവിട്ടു. കഴിഞ്ഞമാസം 29നായിരുന്നു സംഭവം. മദ്യപിച്ച നിലയിലായിരുന്ന പ്രതികൾ വിമാനത്തിൽ ഭക്ഷണം നൽകാൻ ആവശ്യപ്പെട്ടു. കുറച്ചുസമയത്തിനുശേഷമാണ്...[ read more ]

ഫ്രാങ്ക്ഫർട്ട് എയർപോർട്ടിൽ ഇന്ത്യൻ യുവതിയുടെ വസ്ത്രമഴിച്ചു പരിശോധനയ്ക്കു ശ്രമം; അതും മകന്റ മുന്നില്‍വച്ച്‌

Frankfurt_0104

ബംഗളുരു: ജർമനിയിലെ ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിൽ സുരക്ഷാ പരിശോധനയ്ക്കിടെ ഇന്ത്യൻ യുവതിയോടു വസ്ത്രം അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടതായി പരാതി. ബംഗളുരുവിൽനിന്ന് ഐസ്ലൻഡിലേക്കു പോയ ശ്രുതി ബാസപ്പ എന്ന മുപ്പതുകാരിക്കാണ് ദുരനുഭവം നേരിടേണ്ടിവന്നത്. നാലു വയസുകാരൻ മകന്‍റെ മുന്നിലാണ് ഉദ്യാഗസ്ഥർ യുവതിയോടു വസ്ത്രമഴിക്കാൻ ആവശ്യപ്പെട്ടത്. ബോഡി സ്കാനിംഗിനുശേഷമായിരുന്നു ഉദ്യോഗസ്ഥരുടെ ഈ ആവശ്യം. എന്നാൽ തൊട്ടുപിന്നാലെ യുവതിയുടെ ഐസ്ലൻഡ് സ്വദേശിയായ ഭർത്താവ് എത്തുകയും കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തതോടെ ഉദ്യാഗസ്ഥർ വസ്ത്രമഴിക്കാനുള്ള ആവശ്യത്തിൽനിന്നു പിൻമാറി. തനിക്കുണ്ടായ ദുരനുഭവം...[ read more ]

മകനെ കൊന്നെന്ന് ആരോപണം ഉന്നയിച്ച സ്ത്രീക്ക് 3.2 കോടി പിഴ

jaqueline_0104

ന്യൂയോർക്ക്: മകനെ കൊലപ്പെടുത്തിയെന്ന് ഫേസ്ബുക്കിലൂടെ തെറ്റായ ആരോപണം ഉന്നയിച്ച സ്ത്രീക്ക് വൻ പിഴ ചുമത്തി. ആഷ്വില്ലെ സ്വദേശിയായ ജാക്വലിൻ ഹാമണ്ട് എന്ന സ്ത്രീക്കാണ് നോർത്ത് കരോളൈന കോടതി അഞ്ചു ലക്ഷം ഡോളർ(3.2 കോടി രൂപ) പിഴ വിധിച്ചത്. 2015ലായിരുന്നു കേസിനാസ്പദമായ സംഭവം. ഡാവൈനി ഡൈൽ എന്ന ആൾക്കെതിരേയാണ് സ്ത്രീ ആരോപണമുന്നയിച്ചത്. മദ്യപിച്ചശേഷം എനിക്കൊരിക്കലും എന്‍റെ മകനെ കൊലപ്പെടുത്താൻ സാധിക്കില്ല എന്നായിരുന്നു ജാക്വലിൻ ഫേസ്ബുക്കിൽ കുറിച്ചത്. എന്നാൽ തന്‍റെ മകന്‍റെ മരണത്തിൽ...[ read more ]

പീസ കഴിക്കാം; വെറും 10 ദിർഹം മാത്രം

2017march27pizza

ദുബായ്: പീസ എന്നു കേൾക്കുന്പോൾ ഏവർക്കും നാവിൽ കൊതിയൂറും എന്നതിൽ സംശയമില്ല. ഇറ്റാലിയൻ ഡിഷ് ആയ പീസ ഇപ്പോൾ ലോകത്തിന്‍റെ മിക്കയിടങ്ങളിലും ലഭ്യമാണ്. അതിനാൽതന്ന ഇതിന്‍റെ സ്വാദും ഏറെക്കുറെ ഏവർക്കും അനുഭവേദ്യമായിരിക്കും. എന്നാൽ 10 ദിർഹത്തിന് ഒരു പീസ ലഭിക്കുന്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാനും കഴിയില്ല. പറഞ്ഞുവരുന്നത് ദുബായിലെ 800 പീസ റസ്റ്റന്‍റ് 10 ദിർഹത്തിന് പീസ വിതരണം ചെയ്യുന്നു. ഞായറാഴ്ച ഫേസ് ബുക്കിലാണ് ഇതുസംബന്ധിച്ച് ഷെയർ ചെയ്തത്. ഈ ആനുകൂല്യം...[ read more ]

LATEST NEWS

LEADING NEWS