Set us Home Page

നെ​​യ്മ​​റി​​നു വേ​​ദ​​നയുടെ റി​​ക്കാ​​ർ​​ഡ്!

പ​​രി​​ക്കി​​നെ​​ത്തു​​ട​​ർ​​ന്ന് നീ​​ണ്ട നാ​​ള​​ത്തെ വി​​ശ്ര​​മ​​ത്തി​​നു​​ശേ​​ഷം ലോ​​ക​​ക​​പ്പി​​നെ​​ത്തി​​യ ബ്ര​​സീ​​ൽ താ​​രം നെ​​യ്മ​​റി​​ന് പു​​തി​​യ റി​​ക്കാ​​ർ​​ഡ്! ഫൗ​​ൾ വ​​ഴ​​ങ്ങി​​യ​​തി​​നാ​​ണ് റി​​ക്കാ​​ർ​​ഡ് എ​​ന്ന​​താ​​ണ് ര​​സ​​ക​​രം. 20 വ​​ർ​​ഷ​​ത്തി​​നി​​ടെ ഒ​​രു ലോ​​ക​​ക​​പ്പ് മ​​ത്സ​​ര​​ത്തി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ഫൗ​​ൾ ചെ​​യ്യ​​പ്പെ​​ട്ട ക​​ളി​​ക്കാ​​ര​​നെ​​ന്ന റി​​ക്കാ​​ർ​​ഡാ​​ണ് ബ്ര​​സീ​​ൽ​​താ​​ര​​ത്തി​​നു ല​​ഭി​​ച്ച​​ത്. നെ​​യ്മ​​റെ മാ​​ത്രം ല​​ക്ഷ്യ​​മി​​ട്ട് 10 ഫൗ​​ളു​​ക​​ളാ​​ണ് സ്വി​​റ്റ്സ​​ർ​​ല​​ൻ​​ഡ് ക​​ളി​​ക്കാ​​ർ ന​​ട​​ത്തി​​യ​​ത്. 1998 ലോ​​ക​​ക​​പ്പി​​ൽ ഇം​​ഗ്ലണ്ടി​​ന്‍റെ അ​​ല​​ൻ ഷി​​യ​​റെ ടൂ​​ണി​​ഷ്യ​​ൻ താ​​ര​​ങ്ങ​​ൾ 11 ഫൗ​​ളി​​ന് ഇരയായി​​രു​​ന്നു. അ​​തി​​നു​​ശേ​​ഷം ആ​​ദ്യ​​മാ​​യാ​​ണ് ഒ​​രു ക​​ളി​​ക്കാ​​ര​​ൻ...[ read more ]

ഇ​ര​ട്ട​ഗോ​ളു​മാ​യി ലു​കാ​ക്കു; ക​ന്നി​ക്കാ​രാ​യ പാ​ന​മ​യെ ത​ക​ർ​ത്തു ബെ​ൽ​ജി​യം തു​ട​ങ്ങി

സോ​ച്ചി: ആ​ദ്യ പ​കു​തി​യി​ൽ പി​ടി​ച്ചു​കെ​ട്ടി​യ ക​ന്നി​ക്കാ​രാ​യ പാ​ന​മ​യെ ര​ണ്ടാം പ​കു​തി​യി​ൽ ക​രു​ത്ത​രാ​യ ബെ​ൽ​ജി​യം അ​ടി​ച്ചു​പ​റ​ത്തി. ലോ​ക​ക​പ്പ് ഫു​ട്ബാ​ളി​ലെ ഗ്രൂ​പ്പ് ജി​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഏ​ക​പ​ക്ഷീ​യ​മാ​യ മൂ​ന്നു ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു ലോ​ക മൂ​ന്നാം റാ​ങ്കു​കാ​രാ​യ ബെ​ൽ​ജി​യ​ത്തി​ന്‍റെ വി​ജ​യം. റൊ​മേ​ലു ലു​കാ​ക്കു ഇ​ര​ട്ട ഗോ​ളു​ക​ളു​മാ​യി വ​ര​വ​റി​യി​ച്ച​പ്പോ​ൾ മെ​ർ​ട്ടെ​ൻ​സി​ന്‍റെ വ​ക​യാ​യി​രു​ന്നു ഒ​രു ഗോ​ൾ. ക​രു​ത്ത​രാ​യ ബെ​ൽ​ജി​യ​ത്തി​നെ​തി​രേ ആ​ദ്യ പ​കു​തി​യി​ൽ പാ​ന​മ പി​ടി​ച്ചു​നി​ന്നു. ഇ​ട​യ്ക്ക് ചി​ല മു​ന്നേ​റ്റ​ങ്ങ​ൾ ഒ​ഴി​ച്ചാ​ൽ ഡി​ബ്രു​യ്നെ-​ലു​കാ​ക്കു-​ഏ​ഡ​ൻ ഹ​സാ​ർ​ഡ് ത്ര​യ​ത്തി​ന്‍റെ മു​ന്നേ​റ്റ​ങ്ങ​ൾ ത​ട​യു​ന്ന​തി​ലാ​യി​രു​ന്നു മ​റ്റു...[ read more ]

​കവാ​നി​യു​ടെ മ​ക്ക​ള്‍ സ​ല​യു​ടെ ആ​രാ​ധ​ക​ര്‍!

ഫു​ട്‌​ബോ​ള്‍ മ​ത്സ​ര​ത്തി​നു​ശേ​ഷം ക​ളി​ക്കാ​ര്‍ ജ​ഴ്‌​സി പ​ര​സ്പ​രം കൈ​മാ​റു​ന്ന​ത് സാ​ധാ​ര​ണ​മാ​ണ്. അ​ന്താ​രാ​ഷ്‌ട്ര ​മ​ത്സ​ര​ങ്ങ​ളി​ലാ​ണ് ഇ​തു പ​തി​വ്. പ​ര​സ്പ​ര​മു​ള്ള ബ​ഹു​മാ​ന​വും വം​ശീ​യ​പ​ര​മാ​യി ത​ങ്ങ​ള്‍ ത​മ്മി​ല്‍ വ്യ​ത്യാ​സ​മി​ല്ലെ​ന്നും എ​ല്ലാ​വ​രും ഒ​ന്നാ​ണെ​ന്നും വ്യ​ക്ത​മാ​ക്കാ​നു​മാ​ണ് ജ​ഴ്‌​സി കൈ​മാ​റ്റം​കൊ​ണ്ട് അ​ർ​ഥ​മാ​ക്കു​ന്ന​ത്. റ​ഷ്യ​ന്‍ ലോ​ക​ക​പ്പി​ലും അ​തി​നു മാ​റ്റ​മി​ല്ല. ഗ്രൂ​പ്പ് എ​യി​ല്‍ ഉ​റു​ഗ്വെ​യും ഈ​ജി​പ്തും ഏ​റ്റു​മു​ട്ടി​യ ശേ​ഷം ജ​ഴ്‌​സി കൈ​മാ​റ്റം ന​ട​ന്നു. ഈ​ജി​പ്ഷ്യ​ന്‍ സ്‌​ട്രൈ​ക്ക​ര്‍ മു​ഹ​മ്മ​ദ് സ​ല​യു​ടെ ജ​ഴ്‌​സി ഉ​റു​ഗ്വെ​യു​ടെ എ​ഡി​ന്‍സ​ണ്‍ ക​വാ​നി വാ​ങ്ങി. ക​വാ​നി​യി​ല്‍നി​ന്നു തി​രി​ച്ച് സ​ല​യും വാ​ങ്ങി. ആ...[ read more ]

ഏ​ക​ദി​ന റാ​ങ്കിം​ഗ്: ഓ​സ്ട്രേ​ലി​യ 34 വ​ർ​ഷ​ത്തെ ഏ​റ്റ​വും താ​ഴ്ന്ന റാ​ങ്കി​ൽ

ദു​ബാ​യ്: ലോ​ക​ക​പ്പ് ചാ​ന്പ്യ​ൻ​മാ​രാ​യ ഓ​സ്ട്രേ​ലി​യ ഐ​സി​സി ഏ​ക​ദി​ന റാ​ങ്കിം​ഗി​ൽ 34 വ​ർ​ഷ​ത്തെ ഏ​റ്റ​വും താ​ഴ്ന്ന റാ​ങ്കിം​ഗി​ൽ. പു​തി​യ റാ​ങ്കിം​ഗി​ൽ ആ​റാം സ്ഥാ​ന​ത്താ​ണ് ഓ​സ്ട്രേ​ലി​യ. 1984ൽ-​ൽ ആ​ണ് ഇ​തി​നു മു​ന്പ് ഓ​സ്ട്രേ​ലി​യ ആ​റാം സ്ഥാ​ന​ത്തെ​ത്തു​ന്ന​ത്. ഓ​സ്ട്രേ​ലി​യ ആ​റാം സ്ഥാ​ന​ത്തേ​ക്കു താ​ഴ്ന്ന​പ്പോ​ൾ പാ​ക്കി​സ്ഥാ​ൻ അ​ഞ്ചാം സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ർ​ന്നു. ഇം​ഗ്ല​ണ്ട്, ഇ​ന്ത്യ, ദ​ക്ഷി​ണാ​ഫ്രി​ക്ക, ന്യൂ​സി​ല​ൻ​ഡ് ടീ​മു​ക​ളാ​ണ് ആ​ദ്യ നാ​ലു സ്ഥാ​ന​ങ്ങ​ളി​ൽ. ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​ന്പ​ര​യി​ലാ​ണ് ഓ​സീ​സ് ഇ​പ്പോ​ൾ പ​ങ്കെ​ടു​ക്കു​ന്ന​ത്. അ​ഞ്ചു മ​ത്സ​ര​പ​ര​ന്പ​ര​യി​ലെ ആ​ദ്യ ര​ണ്ടു...[ read more ]

ജർമനിക്കു തോൽവി, ബ്രസീലിനു സമനില

മോ​സ്കോ: നി​ല​വി​ലെ​ ജേ​താ​ക്ക​ളാ​യ ജ​ർ​മ​നി​ക്ക് ലോ​ക​ക​പ്പ് ഫു​ട്ബോൾ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഞെ​ട്ടി​പ്പി​ക്കു​ന്ന തോ​ൽ​വി. ഗ്രൂ​പ്പ് എ​ഫി​ലെ പോ​രാ​ട്ട​ത്തി​ൽ മെ​ക്സി​ക്കോ 1-0ന് ​ജ​ർ​മ​നി​യെ അ​ട്ടി​മ​റി​ച്ചു. 35-ാം മി​നി​റ്റി​ൽ ഈ​ർ​വിം​ഗ് ലൊ​സാ​നോ​യാ​യി​രു​ന്നു ജ​ർ​മ​ൻ വി​ധി നി​ർ​ണ​യി​ച്ച ഗോ​ൾ നേ​ടി​യ​ത്. ലോ​ക​ക​പ്പ് ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ജ​ർ​മ​നി പ​രാ​ജ​യ​പ്പെ​ടു​ന്ന​ത് 1982നു​ശേ​ഷം ഇ​താ​ദ്യ​മാ​ണ്. ഇന്നലെ നടന്ന അവസാന മത്സരത്തിൽ ബ്രസീലിനെ സ്വിറ്റ് സർലൻഡ് 1-1 സമനിലയിൽ കുടുക്കി. ഗ്രൂ​പ്പ് ഇ​യി​ലെ പോരാ ട്ടത്തിൽ 20-ാം...[ read more ]

ജയമാഘോഷിച്ച് സെർബിയ

പ്ര​​തി​​രോ​​ധ​​ത്തി​​ലൂ​​ന്നി​​യ 4-2-3-1 ശൈ​​ലി​​യി​​ലാ​​ണ് യൂ​​റോ​​പ്യ​​ൻ സം​​ഘ​​മാ​​യ സെ​​ർ​​ബി​​യ ക​​ള​​ത്തി​​ൽ ഇ​​റ​​ങ്ങി​​യ​​ത്. അ​​ർ​​ജ​​ന്‍റീ​​ന, ക്രൊ​​യേ​​ഷ്യ, നൈ​​ജീ​​രി​​യ, പെ​​റു, ഡെ​ന്മാ​​ർ​​ക്ക്, ഈ​​ജി​​പ്ത്, മൊ​​റോ​​ക്കോ, റ​​ഷ്യ എ​​ന്നി​​വ ഇ​​തി​​നോ​​ട​​കം ത​​ങ്ങ​​ളു​​ടെ ആ​​ദ്യ മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ഉ​​പ​​യോ​​ഗി​​ച്ച​​തും ഈ ​​ശൈ​​ലി​​യാ​​യി​​രു​​ന്നു. അ​​ർ​​ജ​​ന്‍റീ​​ന​​യെ സ​​മ​​നി​​ല​​യി​​ൽ കു​​ടു​​ക്കി​​യ ഐ​​സ് ല​​ൻ​​ഡ് (4-4-1-1), സ്പെ​​യി​​നി​​നെ (4-3-3) കു​​ടു​​ക്കി​​യ പോ​​ർ​​ച്ചു​​ഗ​​ൽ (4-4-2) എ​​ന്നി​​വ​​യു​​ടേ​​താ​​യി​​രു​​ന്നു ശ​​നി​​യാ​​ഴ്ച​​വ​​രെ​​യു​​ള്ള വ്യ​​ത്യ​​സ്തമാ​​യ മ​​റ്റ് ശൈ​​ലി​​ക​​ൾ. ര​​ണ്ട് ഹോ​​ൾ​​ഡിം​​ഗ് മി​​ഡ്ഫീ​​ൽ​​ഡ​​ർ​​മാ​​രാ​​യി സെ​​ർ​​ബി​​യ​​ൻ പ​​രി​​ശീ​​ല​​ക​​ൻ മ്ലാ​​ഡെ​​ൻ ക്രി​​സ്റ്റ​​യി​​ച്ച് ഇ​​റ​​ക്കി​​യ​​ത് മി​​ലി​​വോ​​ജെ​​വി​​ക്കി​​നെ​​യും മാ​​റ്റി​​ച്ചി​​നെ​​യു​​മാ​​യി​​രു​​ന്നു....[ read more ]

സംവിധായകനും ഡെന്‍റിസ്റ്റുമുള്ള ടീം!

ഡെ​ന്മാ​​ർ​​ക്ക് ഫു​​ട്ബോ​​ൾ ക്ല​​ബ് റേ​​ൻ​​ഡേ​​ഴ്സി​​ന്‍റെ ഒ​​ന്നാം ന​​ന്പ​​ർ ഗോ​​ൾ​​കീ​​പ്പ​​റാ​​യ ഹാ​​നെ​​സ് ഹാ​​ൾ​​ഡോ​​ർ​​സ​​ന്‍റെ സ്വ​​പ്ന​​മാ​​ണ് ത​​ന്‍റെ ടീം ​ഡാ​​നി​​ഷ് സൂ​​പ്പ​​ർ ലീ​​ഗ് ചാ​​ന്പ്യ​ന്മാ​​രാ​​കു​​ന്ന​​ത്. അ​​തു ന​​ട​​ന്നി​​ല്ല. എ​​ന്നാ​​ൽ, ഹാ​​ൾ​​ഡോ​​ർ​​സ​​ണെ ഐ​​സ്‌​ല​​ൻ​​ഡി​​ന്‍റെ ലോ​​ക​​ക​​പ്പ് ടീ​​മി​​ൽ ഒ​​ന്നാം ന​​ന്പ​​ർ ഗോ​​ളി​​യാ​​യി പ​​രി​​ശീ​​ല​​ക​​ൻ ഹൈ​​മി​​ർ ഹാ​​ൾ​​ഗ്രിം​​സ​​ണ്‍ പ്ര​​ഖ്യാ​​പി​​ച്ചു. ലോ​​ക​​ക​​പ്പി​​ൽ ഐ​​സ്‌​ല​​ൻ​​ഡ് ഉ​​ൾ​​പ്പെ​​ട്ട​​തോ ഏ​​റ്റ​​വും ക​​ഠി​​ന​​മാ​​യ ഗ്രൂ​​പ്പെ​​ന്നു വി​​ശേ​​ഷി​​പ്പി​​ക്കു​​ന്ന ഗ്രൂ​​പ്പ് ഡി​​യി​​ൽ അ​​ർ​​ജ​​ന്‍റീ​​ന, ക്രൊ​​യേ​​ഷ്യ, നൈ​​ജീ​​രി​​യ എ​​ന്നി​​വ​​ർ​​ക്കൊ​​പ്പം. ഐ​​സ്‌​ല​​ൻ​​ഡാ​​ണെ​​ങ്കി​​ൽ ആ​​ദ്യ​​മാ​​യി ലോ​​ക​​ക​​പ്പി​​നെ​​ത്തി​​യ ടീം. ​​ ഇ​​തി​​നു മു​​ന്പ്...[ read more ]

മാ​​റ​​ഡോ​​ണ​​ വം​​ശീ​​യ ആ​​രോ​​പ​​ണ കുരുക്കിൽ

മോ​​സ്കോ: ലോ​​ക​​ക​​പ്പ് മ​​ത്സ​​ര​​ത്തി​​നി​​ടെ അ​​ർ​​ജ​​ന്‍റൈൻ ഫു​​ട്ബോ​​ൾ ഇ​​തി​​ഹാ​​സം ഡി​​യേ​​ഗോ മാ​​റ​​ഡോ​​ണ ദ​​ക്ഷി​​ണ കൊ​​റി​​യ​​ൻ ആ​​രാ​​ധ​​ക​​ർ​​ക്കു നേ​​രേ വം​​ശീ​​യ അ​​ധി​​ക്ഷേ​​പം ന​​ട​​ത്തി​​യെ​​ന്ന് ആ​​രോ​​പ​​ണം. മോ​​സ്കോ​​യി​​ലെ സ്പാ​​ർ​​ട​​ക് സ്റ്റേ​​ഡി​​യ​​ത്തി​​ൽ അ​​ർ​​ജ​​ന്‍റീ​​ന​​യും ഐ​​സ് ല​​ൻ​​ഡും ത​​മ്മി​​ലു​​ള്ള മ​​ത്സ​​ര​​ത്തി​​നി​​ടെ​​യാ​​യി​​രു​​ന്നു സം​​ഭ​​വം. വം​​ശീ​​യ വി​​ദ്വേ​​ഷ​​പ​​ര​​മാ​​യ ആം​​ഗ്യം കാ​​ണി​​ച്ചെ​​ന്നാ​​ണ് മാ​​റ​​ഡോ​​ണ​​യ്ക്കെ​​തി​​രാ​​യ ആ​​രോ​​പ​​ണം. മാ​​ധ്യ​​മ പ്ര​​വ​​ർ​​ത്ത​​ക​​ൻ ജാ​​ക്വി ഓ​​ട്ട്‌ലി​​യാ​​ണ് സം​​ഭ​​വം സാ​​ക്ഷ്യ​​പ്പെ​​ടു​​ത്തു​​ന്ന​​ത്. ഇ​​തേ​​പ്പ​​റ്റി ഫി​​ഫ​​യു​​ടെ ശ്ര​​ദ്ധ​​യി​​ൽ​​പ്പെ​​ടു​​ത്തി​​യ​​താ​​യി ഒ​​ട്ട്‌ലി അ​​റി​​യി​​ച്ചെ​​ങ്കി​​ലും ഫി​​ഫ പ്ര​​തി​​ക​​രി​​ച്ചി​​ട്ടി​​ല്ല. ജോ​​സ് കു​​മ്പി​​ളു​​വേ​​ലി​​ൽ

വൈ​റ​ലാ​യി മെ​സി ഹെ​യ​ർ ക​ട്ട്

മോ​​സ്കോ: ആ​രാ​ധ​ക​ർ താ​ര​ങ്ങ​ളു​ടെ ന​ന്പ​റും അ​വ​രു​ടെ ഹെ​യ​ർ ക​ട്ടും അ​നു​ക​രി​ക്കു​ന്ന​ത് സ​ർ​വ​സാ​ധാ​ര​ണം. എ​ന്നാ​ൽ, അ​തു​ക്കും മേ​ലേ​യാ​ണ് സെ​ർ​ബി​യ​ൻ ഹെ​യ​ർ സ്റ്റൈ​ലി​സ്റ്റാ​യ മ​രി​യോ ഹ്വാ​ല ആ​രാ​ധ​ക​രു​ടെ ത​ല​മു​ടി​യി​ൽ ചെ​യ്യു​ന്ന​ത്. റൊ​ണാ​ൾ​ഡോ, മെ​സി, നെ​യ്മ​ർ... ഇ​ഷ്ട​താ​രം ആ​രു​മാ​ക​ട്ടെ ഹ്വാ​ല അ​വ​രെ അ​തേ​പ​ടി നി​ങ്ങ​ളു​ടെ ത​ല​മു​ടി​യി​ൽ കൊ​ത്തി​വ​ച്ചു​ത​രും, ഒ​രു ശി​ൽ​പി ചെ​യ്യു​ന്ന അ​തേ ക​ലാ​മി​ക​വോ​ടെ... താ​​ര​​ങ്ങ​ളു​ടെ മു​​ഖചി​​ത്രം അ​​തേ​​പ​​ടി ത​​ല​​മു​​ടി​​യി​​ൽ കൊ​​ത്തി​​വ​​യ്ക്കു​​ന്ന ഹെ​യ​ർ സ്റ്റൈ​ലി​സ്റ്റി​നെ എ​​ല്ലാ​​യി​​ട​​ത്തും കാ​​ണാ​​ൻ ക​​ഴി​​യി​​ല്ല. ആ​​ധു​​നി​​ക ക​​ല​​യാ​​യ ഹെ​​യ​​ർ ടാ​​റ്റൂ​​​വി​​ലൂ​​ടെ...[ read more ]

അഫ്ഗാൻ തിളക്കം

ബം​​ഗ​​ളൂ​​രു: അ​​ഫ്ഗാ​​നി​​സ്ഥാ​​ൻ ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ൽ അ​​ര​​ങ്ങേ​​റ്റം കു​​റി​​ച്ചു. ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ലെ 12-ാമ​​ത്തെ ടീ​​മാ​​യി അ​​ഫ്ഗാ​​നി​​സ്ഥാ​​ൻ ഇ​തോ​ടെ മാ​​റി. അ​ഫ്ഗാ​നെ​തി​രാ​യ ഏ​ക ടെ​സ്റ്റി​ന്‍റെ ഒ​​ന്നാം ദി​​വ​​സ​​ത്തെ ക​​ളി​​നി​​ർ​​ത്തു​​ന്പോ​​ൾ ഇ​​ന്ത്യ ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ ആ​​റു വി​​ക്ക​​റ്റി​​ന് 347 റ​​ണ്‍​സെ​​ടു​​ത്തി​​ട്ടു​​ണ്ട്. ഹ​​ർ​​ദി​​ക് പാ​​ണ്ഡ്യ (10 നോ​ട്ടൗ​ട്ട്), ആ​​ർ. അ​​ശ്വി​​ൻ (ഏ​ഴ് നോ​ട്ടൗ​ട്ട്) എ​ന്നി​വ​രാ​ണ് ക്രീ​​സി​​ൽ. ടോ​​സ് നേ​​ടി​​യ ഇ​​ന്ത്യ ബാ​​റ്റിം​​ഗ് തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഓ​​പ്പ​​ണ​​ർ​​മാ​​രാ​​യ ശി​​ഖ​​ർ ധ​​വാ​​നും മു​​ര​​ളി വി​​ജ​​യും ചേ​​ർ​​ന്ന് ഒ​​ന്നാം വി​​ക്ക​​റ്റ് കൂ​​ട്ടു​​കെ​​ട്ടി​​ൽ...[ read more ]

LATEST NEWS