Set us Home Page

വിവരംചോർത്തൽ: ഫേസ്ബുക്ക് കുരുക്കിൽ

ല​ണ്ട​ൻ: ഫേ​സ്ബു​ക്ക് ത​ങ്ങ​ളു​ടെ ഉ​പ​യോ​ക്താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ൾ രാ​ഷ്‌​ട്രീ​യ ആ​വ​ശ്യ​ത്തി​ന് ഉ​പ​യോ​ഗി​ക്കാ​ൻ ന​ല്കി​യ​തി​നെ ചൊ​ല്ലി​യു​ള്ള വി​വാ​ദം രൂ​ക്ഷ​മാ​കു​ന്നു. സ്ട്രാ​റ്റ​ജി​ക് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ല​ബോ​റ​ട്ട​റീ​സ് (എ​സ്‌​സി​എ​ൽ) ഗ്രൂ​പ്പും അ​തി​ന്‍റെ കീ​ഴി​ലു​ള്ള കേം​ബ്രി​ജ് അ​ന​ലി​റ്റി​ക്ക എ​ന്ന സ്ഥാ​പ​ന​വു​മാ​ണ് അ​ഞ്ചു കോ​ടി​യി​ലേ​റെ​പ്പേ​രു​ടെ സ്വ​കാ​ര്യ വി​വ​ര​ങ്ങ​ൾ കൈ​വ​ശ​പ്പെ​ടു​ത്തി​യ​ത്. അ​മേ​രി​ക്ക​യി​ൽ ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​ന് ഈ ​വി​വ​ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു. വി​വ​രം പു​റ​ത്താ​യ​തോ​ടെ ഫേ​സ്ബു​ക്ക് ഓ​ഹ​രി​ക​ളു​ടെ വി​ല എ​ട്ടു ശ​ത​മാ​നം ഇ​ടി​ഞ്ഞു. ഉ​ട​മ മാ​ർ​ക്ക് സു​ക്ക​ർ​ബ​ർ​ഗി​ന്‍റെ സ​ന്പ​ത്ത് 600 കോ​ടി...[ read more ]

വാട്സ്ആപ്പ് ഉപയോക്താക്കൾക്കൊരു സന്തോഷവാർത്ത..! സ​ന്ദേ​ശ​ങ്ങ​ൾ ഡി​ലീ​റ്റ് ചെ​യ്യാ​നു​ള്ള സ​മ​യ​പ​രി​ധി ഉ​യ​ർ​ത്തി

ന്യു​യോ​ർ​ക്ക്: വാ​ട്സ്ആ​പ്പി​ൽ സ​ന്ദേ​ശ​ങ്ങ​ൾ ഡി​ലീ​റ്റ് ചെ​യ്യാ​നു​ള്ള സ​മ​യ​പ​രി​ധി ഉ​യ​ർ​ത്തു​ന്നു. നി​ല​വി​ലെ ഏ​ഴു മി​നി​റ്റി​ൽ​നി​ന്ന് ഒ​രു മ​ണി​ക്കൂ​ർ എ​ട്ട് മി​നി​റ്റ് 16 സെ​ക്ക​ന്‍റ് നേ​ര​മാ​ക്കി വ​ർ​ധി​പ്പി​ക്കാ​നാ​ണു വാ​ട്സ്ആ​പ്പ് പ​ദ്ധ​തി​യി​ടു​ന്ന​ത്. വ​ഫീ​റ്റാ ഇ​ൻ​ഫോ​യാ​ണ് വാ​ട്സ്ആ​പ്പ് പു​തി​യ പ​രി​ഷ്ക​ര​ണം സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ട്ട​ത്. വാ​ട്സ്ആ​പ്പി​ന്‍റെ ആ​ൻ​ഡ്രോ​യി​ഡ് ബീ​റ്റാ പ​തി​പ്പ് 2.18.69ൽ ​പു​തി​യ സൗ​ക​ര്യം ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കു ല​ഭി​ച്ചു തു​ട​ങ്ങി. അ​ധി​കം താ​മ​സ​മി​ല്ലാ​തെ ആ​ൻ​ഡ്രോ​യി​ഡ്, ഐ​ഒ​എ​സ് സ്റ്റേ​ബി​ൾ പ​തി​പ്പു​ക​ളി​ലേ​ക്കു പു​തി​യ അ​പ്ഡേ​റ്റ് എ​ത്ത​മെ​ന്നാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ. ക​ഴി​ഞ്ഞ ന​വം​ബ​റി​ലാ​യി​രു​ന്നു...[ read more ]

മു​തി​ർ​ന്ന പൗ​രന്മാ​ർ​ക്ക് ജി​യോ ഫോ​ണ്‍ പ്രി​യ​ങ്ക​രം

സ്മാ​ർ​ട്ട്ഫോ​ണ്‍ ഉ​പ​യോ​ഗ​ത്തി​ന് പ്രാ​യം ഒ​രു പ്ര​ശ്ന​മേ​യ​ല്ലാ​ത്ത കാ​ല​മാ​ണ്. മൂ​ന്നു​വ​യ​സു തി​ക​യാ​ത്ത കു​രു​ന്നു​ക​ൾ മു​ത​ൽ 95 പി​ന്നി​ട്ട​വ​ർ​വ​രെ ട​ച്ച്സ്ക്രീ​നി​ൽ തൊ​ട്ട് പാ​ട്ടും​പാ​ടി ന​ട​ക്കും. എ​ന്നാ​ൽ മു​തി​ർ​ന്ന​വ​രി​ൽ ചി​ല​ർ​ക്ക് ഫോ​ണ്‍ ചെ​റി​യ പ്ര​ശ്ന​മാ​ണ്. എ​ങ്ങ​നെ ഉ​പ​യോ​ഗി​ക്ക​ണം, ഏ​തു സ്വി​ച്ച് അ​മ​ർ​ത്ത​ണം, അ​ണ്‍​ലോ​ക്ക് ചെ​യ്യാ​ൻ എ​ന്തു​ചെ​യ്യ​ണം എ​ന്നൊ​ന്നും അ​റി​യാ​ത്ത അ​വ​സ്ഥ. കാ​ഴ്ച​ക്കു​റ​വു​ണ്ടെ​ങ്കി​ൽ പ​റ​യു​ക​യും​വേ​ണ്ട. അ​ത്ത​ര​ക്കാ​രെ ഉ​ദ്ദേ​ശി​ച്ചാ​ണ് മു​തി​ർ​ന്ന​വ​ർ​ക്കാ​യു​ള്ള പ്ര​ത്യേ​ക ഫോ​ണു​ക​ളു​മാ​യി ചി​ല ക​ന്പ​നി​ക​ൾ രം​ഗ​ത്തു​ള്ള​ത്. വ​ലി​യ അ​ക്ഷ​ര​ങ്ങ​ളു​ള്ള കീ​പാ​ഡ്, വ​ലി​യ ഡി​സ്പ്ലേ എ​ന്നി​വ​യാ​ണ് അ​ടി​സ്ഥാ​ന​പ​ര​മാ​യ...[ read more ]

റേഡിയേഷനെ പേടിക്കണോ‍? ഉ​ത്ത​ര​വും ല​ളി​ത​മാ​ണ്

സ്മാ​ർ​ട്ട്ഫോ​ണു​ക​ൾ കാ​ൻ​സ​റി​നു കാ​ര​ണ​മാ​കു​മോ? പ​ല​പ്പോ​ഴും ച​ർ​ച്ച​ക​​ളിൽ ചൂ​ടു​പി​ടി​ച്ച ചോ​ദ്യ​മാ​ണ്. ക​ട​ക​ളി​ൽ മൊ​ബൈ​ൽ ഫോ​ൺ വാങ്ങാനെ​ത്തു​ന്പോ​ൾ പ​ല​രും ഇ​തേ​ക്കു​റി​ച്ച് ചോ​ദി​ക്കാ​റു​മു​ണ്ട്. മൊ​ബൈ​ൽ ഫോ​ണു​ക​ൾ കാ​ൻ​സ​റി​ന് കാ​ര​ണ​മാ​കു​മെ​ന്ന് ഇ​തു​വ​രെ ഒ​രു പ​ഠ​ന​ത്തി​ലും ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. പ​ക്ഷേ മൊ​ബൈ​ൽ ഫോ​ണു​ക​ൾ റേ​ഡി​യേ​ഷ​ൻ ത​രം​ഗ​ങ്ങ​ൾ പു​റ​ത്തു​വി​ടു​ന്നു​ണ്ട്. മൊ​ബൈ​ൽ ഫോ​ണു​ക​ൾ മാ​ത്ര​മ​ല്ല, എ​ല്ലാ ഇ​ല​ക്‌​ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളും ചെ​റി​യ അ​ള​വി​ൽ ശ​രീ​ര​ത്തി​ന് ഹാ​നി​ക​ര​മ​ല്ലാ​ത്ത റേ​ഡി​യേ​ഷ​ൻ പു​റ​ന്ത​ള്ളു​ന്നു​ണ്ട്. പി​ന്നെ എ​ങ്ങ​നെ​യാ​ണ് മൊ​ബൈ​ൽ ഫോ​ൺ മാ​ത്രം വി​ല്ല​നാ​യ​ത്. ഉ​ത്ത​ര​വും ല​ളി​ത​മാ​ണ്. ഏ​റ്റ​വു​മ​ധി​കം ന​മ്മ​ൾ...[ read more ]

വോഡഫോണും നോക്കിയയും കൈകോർക്കും, ച​ന്ദ്ര​നിൽ 4ജി എത്തിക്കാൻ

ച​ന്ദ്ര​നി​ൽ​പ്പോ​യി താ​മ​സി​ക്കു​ക എ​ന്ന​ത് മ​നു​ഷ്യ​ന്‍റെ ചി​ര​കാ​ല സ്വ​പ്ന​മാ​ണ്. അ​മേ​രി​ക്ക​യു​ടെ നാ​സ​യും ന​മ്മു​ടെ ഐ​എ​സ്ആ​ർ​ഒ​യു​മൊ​ക്കെ അ​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ത​കൃ​തി​യാ​യി ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ച​ന്ദ്ര​നി​ൽ​ചെന്നാ​ൽ മൊ​ബൈ​ൽ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കാ​ൻ പ​റ്റു​മോ എ​ന്ന​താ​യി​രു​ന്നു പ​ല​രു​ടേ​യും ആ​ശ​ങ്ക. എ​ന്നാ​ൽ ഇ​നി ആ ​സം​ശ​യ​വും വേ​ണ്ട. അ​ടു​ത്ത​വ​ർ​ഷ​ത്തോ​ടെ ച​ന്ദ്ര​നി​ൽ മൊ​ബൈ​ൽ നെ​റ്റ​വ​ർ​ക്ക് തു​ട​ങ്ങാ​നു​ള്ള പ​ദ്ധ​തി​ക​ൾ ആ​രം​ഭി​ച്ചുക​ഴി​ഞ്ഞു. മൊ​ബൈ​ൽ നെ​റ്റ് വ​ർ​ക്കിം​ഗ് ക​ന്പ​നി​യാ​യ വൊ​ഡാ​ഫോ​ണ്‍ ജ​ർ​മ​നി​യും, മൊ​ബൈ​ൽ​ഫോ​ണ്‍ നി​ർ​മാ​താ​ക്കാ​ളാ​യ നോ​ക്കി​യ​യും, കാ​ർ​നി​ർ​മാ​താ​ക്ക​ളാ​യ ഒൗ​ഡി​യും ചേ​ർ​ന്നാ​ണ് ഇ​തി​നാ​വ​ശ്യ​മാ​യ പ​ണം മു​ട​ക്കു​ന്ന​ത്. ബ​ഹി​രാ​കാ​ശ​ത്ത്...[ read more ]

ടാബ്‌ലെറ്റും പ്രശസ്തിപത്രവും! പതിന്നാലുകാരന് ഗൂഗിളിന്റെ അവാര്‍ഡ്‌

നോ​യി​ഡ സ്വ​ദേ​ശി​യാ​യ മൃ​ഗാം​ഗ് പ​വാ​ഗി എ​ന്ന പ​തി​ന്നാ​ലു​കാ​ര​ന് ഗൂ​ഗി​ളി​ന്‍റെ അ​വാ​ർ​ഡ്. ഗൂ​ഗി​ൾ ഇ​ന്ത്യ വെ​ഡ് റേ​ഞ്ചേ​ഴ്സ് കോ​ണ്ട​സ്റ്റി​ൽ ആ​ൻ​ഡ്രോ​യ്ഡ് ആ​പ്ലി​ക്കേ​ഷ​ൻ ഡെ​വ​ല​പ് ചെ​യ്ത​തി​നാ​ണ് അ​വാ​ർ​ഡ് ന​ല്കി​യ​ത്. മൃ​ഗാം​ഗി​ന്‍റെ വെ​ബ്‌ മി ​എ​ന്ന ഗെ​യ്മിം​ഗ് പ്ലോ​റ്റ്ഫോ​മാ​ണ് ഈ ​മാ​സം ആ​റി​നു ന​ട​ന്ന അ​വാ​ർ​ഡി​ലേ​ക്കു പ​രി​ഗ​ണി​ച്ച​ത്. ഇ​ന്‍റ​ർ​നെ​റ്റ് സു​ര​ക്ഷ​യെ​ക്കു​റി​ച്ച് അ​റി​വു ന​ല്കു​ന്ന വി​ധ​ത്തി​ലാ​ണ് ആ​പ്പി​ന്‍റെ രൂ​പ​ക​ല്പ​ന. മൃ​ഗാം​ഗി​നും ഒ​പ്പം വി​ജ​യി​ക​ളാ​യ മ​റ്റു​ള്ള​വ​ർ​ക്കും ടാ​ബ്‌​ലെ​റ്റും പ്ര​ശ​സ്തി​പ​ത്ര​വു​മാ​ണ് സ​മ്മാ​ന​മാ​യി ന​ല്കി​യ​ത്.

ചാക്കോ മാഷിന് ഡയലോഗ് ഒന്ന് മാറ്റി പിടിക്കേണ്ടി വരും

“ഭൂഗോളത്തിന്‍റെ ഓരോ സ്പന്ദനവും കണക്കിലാണ്.” സ്ഫടികം സിനിമ ഇറങ്ങി രണ്ട് നൂറ്റാണ്ടായെങ്കിലും ഈ ഡയലോഗ് ഇന്നും ഹിറ്റാണ്. നിത്യജീവിതത്തിലും സോഷ്യൽ മീഡിയകളിലും ഒരു സൂക്തം പോലെ പലപ്പോഴും നമ്മൾ ഇത് ഉപയോഗിക്കാറുണ്ട്. കാലഹരണപ്പെട്ടെങ്കിലും അങ്ങനെ തോന്നിക്കാത്തരീതിയിൽ ഇതിൽ സാന്ദർഭികമായി പല കൂട്ടിചേർക്കലുകൾ വരുത്തി അതിന്‍റെ തനിമ പോകാതെ ഇന്നും ഉപയോഗിക്കിക്കുകയാണ് നമ്മൾ. പക്ഷേ, ഇന്നായിരുന്നെങ്കിൽ ചാക്കോ മാഷിന് ഈ ഡയലോഗ് ഒന്നു മാറ്റി പിടിക്കേണ്ടി വന്നേനെ! ഇന്‍റർനെറ്റെന്നു കേട്ടാൽ ഇഷ്ടക്കുറവുണ്ടോ...[ read more ]

വാട്‌സാപ്പ് ഉപയോഗിക്കാന്‍ പണം നല്‌കേണ്ടിവരും?

സോഷ്യല്‍ മീഡിയയും മെസേജിങ്ങ് ആപ്ലിക്കേഷനുകളും നമ്മളെ കുറച്ചൊന്നുമല്ല സ്വാധീനിക്കുന്നത്. ഇതില്‍ തന്നെ വാട്സ് ആപ്പ് ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. ജോലിക്കിടയില്‍ പോലും വാട് സ്ആപ്പില്‍ നോക്കുന്നവരാണ് നമ്മളില്‍ പലരും. സന്ദേശങ്ങള്‍ക്ക് ഒപ്പം ഫോട്ടോകളും വീഡിയോകളും ഫയലുകളുമെല്ലാം എളുപ്പത്തില്‍ ഷെയര്‍ ചെയ്യാന്‍ കഴിയുന്ന വാട്സ് ആപ്പ് നമുക്ക് പ്രിയപ്പെട്ടതായിട്ട് നാളുകളേറെയായിട്ടില്ല. പരസ്യം പോലും ഇല്ലാതെയാണ് വാട്സാപ്പ് സര്‍വീസെന്നതാണ ശ്രദ്ധേയമാക്കുന്നത്. ഉപയോക്താക്കളില്‍ ആശങ്കയുണര്‍ത്തുന്ന ചില വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു വന്നിരുന്നു. അതില്‍...[ read more ]

ബിസിനസുകാർക്ക് ഇനി സ്വന്തം വാട്ട്സ്ആപ്പ്

കാ​ത്തി​രി​പ്പ് അ​വ​സാ​നി​ച്ചു. ഒ​ടു​വി​ലി​താ ഇ​ന്ത്യ​യി​ലേ​ക്ക് എ​ത്തിക്ക​ഴി​ഞ്ഞു. സം​ഭ​വം എ​ന്താ​ണെന്ന​ല്ലേ? വാ​ട്സ്ആ​പ്പ് ഫോ​ർ ബി​സി​ന​സ്. സം​ശ​യി​ക്കേ​ണ്ട, സം​ഭ​വം അ​തു​ത​ന്നെ ന​മ്മു​ടെ ഫോ​ണി​ലു​ള്ള വാ​ട്സ്ആ​പ്പി​ന്‍റെ ബി​സി​ന​സ് പ​തി​പ്പാ​ണ് വാ​ട്സ്ആ​പ്പ് ഫോ​ർ ബി​സി​ന​സ്. യു​എ​സ്, യു​കെ, ഇ​റ്റ​ലി, ഇ​ന്തോ​നേ​ഷ്യ, മെ​ക്സി​ക്കോ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ‌ വാ​ട്സ്ആ​പ് ഫോ​ർ‌ ബി​സി​ന​സ് അ​വ​ത​രി​പ്പി​ച്ച​ത്. ഏ​റ്റ​വു​മ​ധി​കം വാ​ട്സ്ആപ് ഉ​പ​യോ​ക്താ​ക്ക​ളു​ള്ള ഇ​ന്ത്യ​യി​ലേ​ക്ക് ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ് പു​തി​യ ആ​പ് എ​ത്തി​യ​ത്. വാ​ട്സ്ആ​പ്പ് ഫോ​ർ ബി​സി​ന​സ് എ​ന്തി​ന്? ചെ​റു​തും വ​ലു​തു​മാ​യ ബി​സി​ന​സ് സ്ഥാ​പ​ന​ങ്ങ​ളെ ല​ക്ഷ്യ​മാ​ക്കി​യാ​ണ്...[ read more ]

ഇ​ന്ത്യ​ക്കാ​രു​ടെ ഗു​ഡ്മോ​ർ​ണിം​ഗ് ജ്വ​ര​ത്തി​നു ഗൂഗിൾ മരുന്നു തരും

ഇ​​​​ന്ത്യ​​​​ക്കാ​​​​രു​​​​ടെ ഫോ​​​​ണു​​​​ക​​​​ൾ ഇൻസ്റ്റന്‌റ് മെസേജിംഗ് ആപ്പുകളിലെ ശു​​​​ഭ​​​​ദി​​​​നാം​​​​ശ​​​​ക​​​​ൾ​​കൊ​​​​ണ്ട് നി​​​​റ​​​​ഞ്ഞ് മെ​​​​മ്മ​​​​റി അ​​​​വ​​​​താ​​​​ള​​​​ത്തി​​​​ലാകു​​​​ന്ന​​​​തി​​​​ന് പ​​​​രി​​​​ഹാ​​​​ര​​​​മാ​​​​ർ​​​​ഗ​​​​വു​​​​മാ​​​​യി ടെ​​​​ക് വ​​​​ന്പ​​​​ൻ ഗൂ​​​​ഗി​​​​ൾ. "ഫയൽസ് ഗോ ​​​​ആ​​​​പ്' അ​​​​പ്ലി​​​​ക്കേ​​​​ഷ​​​​ൻ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചാ​​​​ൽ അ​​​​നാ​​​​വ​​​​ശ്യ ഫ‌യലുകൾ ഫോ​​​​ണി​​​​ൽ​​​​നി​​​​ന്ന് എ​​​​ളു​​​​പ്പം നീ​​​​ക്കം ചെ​​​​യ്യാ​​​​മെ​​​​ന്നാ​​​​ണ് ഗൂ​​​​ഗി​​​​ൾ അ​​​​റി​​​​യി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ചി​​​​ത്ര​​​​ങ്ങ​​​​ളു​​​​ടെ അ​​​​ക​​​​ന്പ​​​​ടി​​​​യോ​​​​ടെ ഗു​​​​ഡ്മോ​​ർ​​​​ണിം​​​​ഗ് ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള ആ​​​​ശം​​​​സ​​​​ക​​​​ൾ വാട്സ്ആപ് പോലുള്ള ആപ്പുകളിലൂടെ അയയ്ക്കുന്ന പ്ര​​​​വ​​​​ണ​​​​ത ഇ​​​​ന്ത്യക്കാ​​​​രി​​​​ൽ കൂ​​​​ടു​​​​ത​​​​ലാ​​​​ണെ​​​​ന്നും അ​​​​തു​​​​കൊ​​​​ണ്ടു​​​​ത​​​​ന്നെ​​​​യാ​​​​ണ് ഇ​​​​വി​​​​ടു​​​​ള്ള​​​​വ​​​​രു​​​​ടെ ഫോ​​​​ണ്‍ മെ​​​​മ്മ​​​​റി വേ​​​​ഗം തീ​​​​രു​​​​ന്ന​​​​തെ​​​​ന്നും ഒ​​​​രു അ​​​​മേ​​​​രി​​​​ക്ക​​​​ൻ മാ​​​​ധ്യ​​​​മം ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തി​​​​രു​​​​ന്നു....[ read more ]

LATEST NEWS