top ad

Set us Home Page

കൈവിട്ട കല്ലല്ല ഇനി വാട്‌സ്ആപ്പ് മെസേജ്; തിരിച്ചുവിളിച്ച് എഡിറ്റു ചെയ്യാം; പുത്തന്‍ ടെക്‌നോളജിയുമായിവാട്‌സ് ആപ്പ്

WHATS

ന്യൂയോര്‍ക്ക്: അബദ്ധത്തില്‍ അയച്ച വാട്‌സ്ആപ് മെസേജുകള്‍ സൃഷ്ടിക്കുന്ന പുകിലുകള്‍ ചില്ലറയല്ല. എന്നാല്‍ വാട്‌സ്ആപ് ഉപഭേക്താക്കള്‍ നേരിടുന്ന ഈ പ്രശ്‌നത്തിനും ഇനി പരിഹാരമാകുന്നു. അയച്ച മെസേജുകള്‍ എഡിറ്റ് ചെയ്യാനും തിരിച്ചുവിളിക്കാനുമുള്ള പുതിയ ഫീച്ചറുമായി വാട്‌സ്ആപ് എത്തുവെന്നാണ് ടെക് ലോകത്ത് നിന്നുള്ള റിപ്പോര്‍ട്ടുകള്‍. ഇതിനുസരിച്ച് മെസേജ് തിരിച്ചുവിളിക്കുമ്പോള്‍ കിട്ടുന്നയാളുടെ വാട്‌സ്ആപ്പില്‍ നിന്നും മെസേജ് അപ്രത്യക്ഷമാകുമെന്നാണ് റിപ്പോര്‍ട്ട്.ഡബ്ല്യൂഎ ബീറ്റ് ഇന്‍ഫോ ടെക് എന്ന സൈറ്റാണ് ഇതേക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്. ഐഒഎസ് 2.17.1.1869 ബീറ്റ വേര്‍ഷനില്‍...[ read more ]

മഴ പെയ്യുമോ? കുട പറയും… മഴ പെയ്യുമോ എന്നറിയാനൊരു കുട

smart-umbrella

മഴയ്ക്ക് സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് പെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുണ്ടെന്ന ഉത്തരം ഇനി ആരും പറയുകയും കേള്‍ക്കുകയും ചെയ്യേണ്ട. കാരണം മഴ പെയ്യുമോ ഇല്ലയോ എന്ന് കൃത്യമായി പറയാന്‍ സാധിക്കുന്ന കുട കണ്ടു പിടിച്ചു കഴിഞ്ഞു. കാലാവസ്ഥ നോക്കി മഴ പെയ്യുമോയെന്ന് കണ്ട് പിടിക്കുന്ന ഈ കുട നിര്‍മ്മിച്ചിരിക്കുന്നത് കൊറിയന്‍ കമ്പനിയായ ഓപസ് വണ്‍ ആണ്. ഈ കുട ഒന്ന് കുലുക്കി നോക്കിയാല്‍ ഇന്ന് മഴ ദിവസമാണോ തെളിഞ്ഞ കാലാവസ്ഥയാണോ എന്ന്...[ read more ]

പുതിയ ഫീച്ചറുകളുമായി വാട്ട്‌സ്ആപ്

WHATS

സിലിക്കണ്‍വാലി: രണ്ടു പുതിയ ഫീച്ചറുകളുമായി വാട്ട്‌സ്ആപ്. ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ ഇനിമുതല്‍ ഡൗണ്‍ലോഡിംഗ് പൂര്‍ണമാകുന്നതിനുമുമ്പേ വീഡിയോകള്‍ പ്ലേ ചെയ്യാം. മാത്രമല്ല ജിഫ് ഇമേജുകള്‍ ഇനി എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാകും. വാട്ട്‌സ്ആപ് ബിറ്റാ ഉപയോക്താക്കള്‍ക്കു മാത്രമായിരിക്കും ഈ രണ്ടു സംവിധാനങ്ങളും ലഭ്യമാവുക. ഗൂഗിള്‍ പ്ലേ വഴി വാട്ട്‌സ്ആപ് അപ്‌ഡേറ്റ് ചെയ്യാം. നേരത്തെ ഡൗണ്‍ലോഡിംഗ് പൂര്‍ണമാകാതെ വീഡിയോകള്‍ കാണാന്‍ സാധിച്ചിരുന്നില്ല.

പുതിയ ഫോണ്‍ ഇല്ലെങ്കില്‍ ഇനി വാട്ട്‌സ്ആപ്പും ഇല്ല!

whatsapp

സിലിക്കണ്‍വാലി: ഇന്‍സ്റ്റന്റ് മെസേജിംഗ് സംവിധാനമായ വാട്ട്‌സ്ആപ് പുതിയ തീരുമാനം വെളിപ്പെടുത്തി. 2017 ജനുവരി ഒന്നു മുതല്‍ അപ്‌ഡേറ്റഡ് അല്ലാത്ത ഫോണുകളില്‍ വാട്ട്‌സ്ആപ് ഉപയോഗിക്കാന്‍ കഴിയില്ല. 100 കോടി പ്രതിമാസ ഉപയോക്താക്കളുള്ള വാട്ട്‌സ്ആപ്പിന്റെ പുതിയ പ്രഖ്യാപനം നിരവധി ഉപയോക്താക്കളെ പുതിയ ഫോണുകളിലേക്കു തിരിയാന്‍ പ്രേരിപ്പിച്ചേക്കാം. അടുത്ത ഏഴു വര്‍ഷത്തേക്ക് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന മൊബൈല്‍ പ്ലാറ്റ്‌ഫോമില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് പഴയ വേര്‍ഷനുകളിലെ പ്രവര്‍ത്തനങ്ങള്‍ വാട്ട്‌സ്ആപ് അവസാനിപ്പിക്കുന്നതെന്ന് കമ്പനി അറിയിച്ചു....[ read more ]

കൂട്ടുകാരുടെ പേരിലെത്തുന്ന ഈ വാട്‌സ് ആപ് സന്ദേശങ്ങള്‍ സൂക്ഷിക്കുക

whatsapp

കോഴിക്കുഞ്ഞിനെ റാഞ്ചാന്‍ നടക്കുന്ന കഴുകന്‍മാരെപ്പോലെയാണ് ഹാക്കര്‍മാര്‍. ഒന്ന് ശ്രദ്ധ തെറ്റിയാല്‍ മതി നമ്മുടെ അക്കൗണ്ട് അവരുടെ കൈയിലിരിക്കും. ജനപ്രിയ ആപ്ലിക്കേഷനായ വാട്‌സാപ്പിലും സൈബര്‍ ഭീകരന്‍മാരുടെ നുഴഞ്ഞു കയറ്റം ഏറി വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. നമ്മുടെ വാട്‌സ്ആപ്പ് സുഹൃത്തുക്കളെ മറയാക്കിയാണ് സൈബര്‍ ആക്രമണങ്ങള്‍ നടക്കുക. ഗ്രൂപ്പ് വീഡിയോ കോളിംഗ് സംവിധാനത്തിനെന്ന വ്യാജേന വാട്‌സാപ്പില്‍ വരുന്ന പല ലിങ്കുകളും ഹാക്കര്‍മാരുടെ കെണിയാണെന്നാണ് സൈബര്‍ വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നത്. നേരത്തെ, വാട്‌സ് ആപ് കോളിംഗ് ക്ഷണം...[ read more ]

ലോകം ഇന്റര്‍നെറ്റിലേക്കു ചേക്കേറുന്നു!

internet-261116

ലോകം ഇന്റര്‍നെറ്റിലേക്ക് ചേക്കേറുന്നു! ഈ വര്‍ഷം അവസാനത്തോടെ ലോകത്തിലെ പകുതിയിലേറെ ജനങ്ങള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരായി മാറുമെന്ന് ഐക്യരാഷ്ട്ര സംഘടന. സ്മാര്‍ട്ട് ഫോണുകളുടെ വില കുറഞ്ഞതോടെ വില്പന കൂടി. ഇതാണ് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടാവാന്‍ കാരണം. എങ്കിലും ഏറ്റവും അധികം ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം വികസിത രാജ്യങ്ങളില്‍ കേന്ദ്രീകൃതമായിരിക്കുമെന്നും യുഎന്‍ ഏജന്‍സിയായ ഇന്റര്‍നാഷണല്‍ ടെലികമ്യൂണിക്കേഷന്‍ യൂണിയന്‍ (ഐടിയു) റിപ്പോര്‍ട്ടില്‍ പറയുന്നു. വികസിതരാജ്യങ്ങളില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം ആകെ ജനസംഖ്യയുടെ...[ read more ]

ജിയോ സിം ഇനി വീട്ടുപടിക്കലും

relice

ന്യൂഡല്‍ഹി: ജിയോ സിം എടുക്കാന്‍ ആരും നീളന്‍ ക്യൂവില്‍നിന്നു കഷ്ടപ്പെടണ്ട. ജിയോ ഇനി നിങ്ങളുടെ വീട്ടുപടിക്കല്‍ എത്തും. വീട്ടുപടിക്കല്‍ സിം എത്തിച്ചു കൂടുതല്‍ ആളുകളെ വരിക്കാരാക്കുന്ന പദ്ധതിക്കു കമ്പനി രൂപം നല്‍കുകയാണ്. ഘട്ടംഘട്ടമായാവും കമ്പനി പദ്ധതി നടപ്പിലാക്കുക. നിലവില്‍ രാജ്യത്തെ പ്രധാന നഗരങ്ങളായ ഡല്‍ഹി, മുംബൈ, ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ, കോല്‍ക്കത്ത, അഹമ്മദാബാദ്, പൂന, ജയ്പുര്‍, ചണ്ഡീഗഡ് എന്നിവിടങ്ങളില്‍ ഈ സൗകര്യം ലഭ്യമാണ്. കൂടാതെ ഓഫീസുകളിലും ഹൗസിംഗ് കോംപ്ലക്‌സുകളിലും ജനങ്ങള്‍ക്കു...[ read more ]

കാശുള്ള എടിഎമ്മും ക്യൂവിന്റെ നീളവും അറിഞ്ഞു പണമെടുക്കാം

kkd-atm

കോട്ടയം: എടിഎമ്മുകള്‍ക്കു മുന്നിലെ നീണ്ട നിര ദിനംപ്രതി നീളുന്നു. ആവിശ്യത്തിനു പണമെടുക്കാന്‍ ഒരു എടിഎം നോക്കിയാല്‍ ഒന്നെങ്കില്‍ നീണ്ട നിര, അല്ലെങ്കില്‍ പണമില്ലാത്ത അവസ്ഥ. എടിഎമ്മിനു മുമ്പില്‍ കാത്തുനിന്ന് സമയം കളയാതിരിക്കാന്‍ പുതിയ ആപ്. ഏറ്റവും അടുത്ത് പണമുള്ള എടിഎം ഏതെന്ന് കണ്ടെത്താന്‍ സഹായിക്കുന്ന ആപ്ലിക്കേഷനുകളും വെബ്‌സൈറ്റുകളും രാജ്യത്ത് തരംഗമാവുകയാണ്. പകലിന്റെ ചൂടില്‍ എടിമ്മുകള്‍ക്കു മുന്നില്‍ നില്‍ക്കുന്ന ജനങ്ങളെ മുന്നില്‍ക്കണ്ടാണ് ഇവ തയാറാക്കിയിരിക്കുന്നത്. വാള്‍നട്ട് ആപ്പ് ഇന്ത്യയൊട്ടാകെയുള്ള എടിഎമ്മുകളിലെ പണം...[ read more ]

അടിമുടി മാറി വാട്‌സാപ്പ്, ഇനി വീഡിയോ

ekm-whatsup

ന്യുയോര്‍ക്ക്: ലോകമെമ്പാടുമുള്ള സ്മാര്‍ട് ഫോണ്‍ ഉപഭോക്താക്കള്‍ക്കൊരു സന്തോഷവാര്‍ത്ത. വാട്‌സാപ്പില്‍ ഇനി മുതല്‍ വീഡിയോ കോളിംഗ് സംവിധാനവും ലഭ്യമാകും.വാട്‌സാപ്പിന്റെ പരിഷ്കരിച്ച പതിപ്പായ ബീറ്റ വേര്‍ഷനിലാണ് വീഡിയോ കോളിംഗിനുള്ള സംവിധാനവും ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിന്‍ഡോസ്, ആന്‍ഡ്രോയ്ഡ്, ഐഫോണ്‍ പ്ലാറ്റ്‌ഫോമുകളില്‍ നിലവില്‍ വാട്‌സാപ്പ് ഉപയോഗിക്കുന്നവര്‍ക്ക് പരിഷ്കരിച്ച വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്ത് വീഡിയോ കോളിംഗ് സംവിധാനം ഉപയോഗിക്കാന്‍ കഴിയും. വീഡിയോ കോളിംഗ് സംവിധാനമില്ലാതിരുന്നത് വാട്‌സാപ്പ് ആരാധകരെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിച്ചിരുന്നത്. ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്‌സാപ്പ് 100 കോടിയിലധികം പേരാണ്...[ read more ]

ഫേസ്ബുക്ക് കെണികള്‍

face

ജിജ്ഞാസയും സാഹസികതയും നിറഞ്ഞ പ്രായമാണ് കൗമാരം. നല്ലതും ചീത്തയുമായ ഒരുപാടു കാര്യങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാകാനുള്ള സാധ്യതയുമുണ്ട്. ടെലിവിഷന്‍, കംപ്യൂട്ടര്‍, ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണുകള്‍, സിഡികള്‍, മെമ്മറി കാര്‍ഡുകള്‍ ഇവയെല്ലാം ഇന്ന് സര്‍വസാധാരണമാണ്. അവയ്ക്കു പിന്നിലെ ചതിക്കുഴിയെക്കുറിച്ച് മനസിലാക്കണം. അശ്ലീല വെബ്‌സൈറ്റുകള്‍ക്കും ചാറ്റ് റൂം സുഹൃത്തുക്കള്‍ക്കും മോഹിപ്പിക്കുന്ന എസ്എംഎസുകള്‍ക്കും അശ്ലീല ക്ലിപ്പിംഗുകള്‍ക്കും പുറകേ പോകരുത്. ഇത്തരം കാര്യങ്ങള്‍ നിങ്ങളുടെ വൈകാരിക – വ്യക്തിത്വ വികസനത്തെ താറുമാറാക്കുമെന്ന കാര്യം മറക്കരുത്. ചില സൈബര്‍...[ read more ]

LATEST NEWS

LEADING NEWS