02/16/2019
തുവ്വൂര്: ഒരു മാസം മുമ്പ് തനിക്ക് 80 ലക്ഷം ലോട്ടറിയടിച്ചെന്ന വാര്ത്ത പ്രചരിച്ചപ്പോള് അത് പാണ്ടിക്കാട് സ്വദേശി യൂസഫ് ഒന്നു സന്തോഷിച്ചു. എന്നാല് അധികം താമസിക്കാതെ തന്നെ അത് ഒരു വ്യാജവാര്ത്തയാണെന്നു മനസ്സിലായപ്പോള് ആ മനുഷ്യന് തകര്ന്നു പോയി.എന്നാല് സംഭവത്തിന് ഒരു മാസത്തിനിപ്പുറം കാരുണ്യ ലോട്ടറിയുടെ 80 ലക്ഷം ലോട്ടറിയടിച്ചപ്പോള് യുസഫിന് ഒരു തരത്തിലുമുള്ള ഞെട്ടലുമില്ല. ചുമട്ടു തൊഴിലാളിയായ യൂസഫ് ഇടയ്ക്ക് ലോട്ടറി എടുക്കാറുണ്ടെങ്കിലും ചെറിയ തുകകള് മാത്രമേ പ്രതീക്ഷിച്ചിട്ടുള്ളൂ....[ read more ]
02/16/2019
കാഷ്മീരിലെ പുല്വാമയില് ഭീകരാക്രമണത്തില് നാല്പ്പതോളം ജവാന്മാര് വീരമൃത്യു വരിച്ച വാര്ത്ത ഞെട്ടലോടെയാണ് രാജ്യം കേട്ടത്. പാക്കിസ്ഥാന് തീവ്രവാദി സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്ന് ഇന്ത്യ ആരോപിച്ചു കഴിഞ്ഞു. മുഴുവന് സ്വാതന്ത്രവും സൈന്യത്തിന് നല്കിയിട്ടുണ്ടെന്നും എപ്പോള് വേണമെങ്കിലും തിരിച്ചടിയുണ്ടാവാമെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നല്കിയിട്ടുമുണ്ട്. ഈ വിഷയത്തില് ലോകരാജ്യങ്ങളുടെ പിന്തുണയും ഇന്ത്യയ്ക്ക് ലഭിച്ചിട്ടുണ്ട്. പാക്കിസ്ഥാന് ശകതമായ മറുപടി നല്കുമെന്ന് പല തവണ പ്രധാനമന്ത്രി ആവര്ത്തിച്ചിരിക്കുന്നതിനാല് ആ ഒരു നിമിഷത്തിനുവേണ്ടിയാണ് രാജ്യം മുഴുവന് കാത്തിരിക്കുന്നതും. ഈ...[ read more ]
02/16/2019
രാജ്യത്തെ ഏറ്റവും വേഗമേറിയ ട്രെയിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത് ഇക്കഴിഞ്ഞ ദിവസമായിരുന്നു. എന്നാല് രണ്ടു ദിവസം പോലും തികയുന്നതിന് മുമ്പ് അത് ബ്രേക്ക്ഡൗണായതായി വാര്ത്ത വന്നു. മണിക്കൂറില് 130 കിലോമീറ്റര് വേഗതയില് സഞ്ചരിക്കുന്ന വന്ദേഭാരത് പണിമുടക്കിയത് എന്തുകൊണ്ടായിരിക്കും എന്ന് ചിന്തിക്കുന്നതിനിടെ അടുത്ത വാര്ത്തയും എത്തി. യാത്രയ്ക്കിടെ ട്രാക്കിലുണ്ടായിരുന്ന ഒരു പശുവിനെ ഇടിച്ചതാണത്രേ, ട്രെയിന് പണി മുടക്കാന് കാരണം. വാരണാസിയില് നിന്ന് ഡല്ഹിയിലേക്കുള്ള മടക്ക യാത്ര തുടങ്ങി കുറച്ച് കഴിഞ്ഞതോടെ...[ read more ]
02/16/2019
ആലപ്പുഴ: ബുദ്ധിയുടെയും ഏകാഗ്രതയുടെയും വേദിയായ റുബിക്സ് ക്യൂബ് സോൾവിങ്ങിൽ വേറിട്ട വഴിയിലൂടെ ലോക റെക്കോർഡിനൊരുങ്ങുകയാണ് ഒരു ബിരുദ വിദ്യാർഥി. മണ്ണഞ്ചേരി പഞ്ചായത്ത് കലവൂർ മിഥുനത്തിൽ മിഥുൻ തല കീഴായി കിടന്ന് പരമാവധി തവണ റുബിക്സ് ക്യൂബ് ക്രമപ്പെടുത്താനുള്ള ശ്രമത്തിലാണ്. മിഥുന്റെ ശ്രമങ്ങളെ വിലയിരുത്തി അംഗീകാരം നൽകാൻ ഗിന്നസ് റെക്കോർഡ് ടീം ഞായറാഴ്ച ആലപ്പുഴയിൽ മത്സരം നടത്തും. കഴിഞ്ഞ മൂന്ന് വർഷമായി ഈ പതിനാറുകാരൻ റുബിക്സ് ക്യൂബുകളുടെ ലോകത്താണ്. താല്പര്യം തോന്നിയത്...[ read more ]
02/16/2019
ഏറെ ആരാധകരുള്ള താരജോഡികളാണ് റാണ ദഗ്ഗുബട്ടിയും തൃഷയും. ദീര്ഘകാല സൗഹൃദത്തിന് ശേഷം പ്രണയത്തിലായിരുന്ന ഇരുവരും പിന്നീട് പിരിയുകയായിരുന്നു. കരണ് ജോഹറിന്റെ 'കോഫി വിത്ത് കരണില്' റാണ ഈ പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞിരുന്നു. ഇരുവരും പിരിഞ്ഞ കാര്യവും റാണ പരിപാടിയില് തുറന്നു പറഞ്ഞിരുന്നു. ഇരുവരുടെയും വിവാഹം പ്രതീക്ഷിച്ചിരുന്ന ആരാധകര്ക്ക് നിരാശ പകരുന്നതായിരുന്നു. എന്നാല് ബ്രേക്കപ്പിന് പിന്നാലെ തൃഷയും റാണാ ദഗ്ഗുബട്ടിയും വീണ്ടും ഒന്നിക്കുന്നുവെന്നാണ് ഇപ്പോള് പുറത്തുവരുന്ന സൂചനകള്. ആര്യയുടെ വിവാഹ...[ read more ]
02/16/2019
പുല്വാമ ഭീകരാക്രമണത്തില് കൊല്ലപ്പെട്ട ജവാന്റെ കുടുംബത്തിന് രേഖകള് ഒന്നും ആവശ്യപ്പെടാതെ ഇന്ഷുറന്സ് തുക നല്കി ലൈഫ് ഇന്ഷൂറന്സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ. പുല്വാമയിലെ ആക്രമണത്തില് കൊല്ലപ്പെട്ട സിആര്പിഎഫ് ജവാന് എച്ച് ഗുരുവിന്റെ കുടുംബത്തിനാണ് എല്ഐസി പണം നല്കിയത്. കര്ണ്ണാടകയിലെ മണ്ഡ്യയിലുള്ള എല്ഐസി ബ്രാഞ്ച് 3,82,199 രൂപയാണ് ഗുരുവിന്റെ നോമിനിയുടെ അക്കൗണ്ടിലേക്ക് ഗുരുവിന്റെ വീരമൃത്യു സംഭവിച്ച് 48 മണിക്കൂര് തികയും മുന്പ് എത്തിച്ചത്. എല്ഐസി അധികൃതര് മരണസര്ട്ടിഫിക്കറ്റിനോ, മറ്റ് രേഖകള്ക്കോ കാത്തുനിന്നില്ല...[ read more ]
02/16/2019
അഡാര് ലവ് എന്ന ചിത്രത്തിന്റേതായി പുറത്തു വന്ന ഓരോ ഗാനവും ഓരോ വീഡിയോകളും വമര്ശനങ്ങളുടെയും വിവാദങ്ങളുടെയും ഘോഷയാത്രയ്ക്കാണ് സാക്ഷ്യം വഹിച്ചത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച റോഷനും പ്രിയയും കേട്ടതിനേക്കാളുമൊക്കെ വിമര്ശനങ്ങള്ക്ക് വിധേയനായത് സംവിധായകന് ഒമര് ലുലുവാണ്. ഏതായാലും വലിയ വിവാദങ്ങള്ക്കുശേഷം ഇപ്പോള് അഡാര് ലവ് റിലീസായിരിക്കുകയാണ്. ചിത്രത്തെക്കുറിച്ച് വിഭിന്ന അഭിപ്രായങ്ങളാണ് ഉയര്ന്നുകൊണ്ടിരിക്കുന്നതും. ഈ സാഹചര്യത്തില് എന്തുകൊണ്ട് അഡാര് ലവിലെ ഒരു പ്രത്യേക റിസ്ക് എടുത്തു എന്ന് വിവരിച്ച് രംഗത്തെത്തിയിരിക്കുകയാണ്...[ read more ]
02/16/2019
പുല്വാമ ജില്ലയിലെ അവന്തിപുരയില് സിആര്പിഎഫിന്റെ വാഹനവ്യൂഹത്തിനു നേരെ ചവേറാക്രമണം നടത്തിയ ആദില് അഹമ്മദിന്റെ പിതാവ് പ്രതികരണവുമായി രംഗത്ത്. സ്കൂള് ജീവിതത്തിനിടെ മകന് നേരിട്ട ദുരനുഭവങ്ങളാണ് ആദിലിനെ തീവ്രവാദിയാക്കിയതെന്ന് പിതാവ് പറയുന്നു. കഴിഞ്ഞ ദിവസം 39 ഇന്ത്യന് സൈനികരുടെ മരണത്തിനിടയാക്കിയ ചാവേറാക്രമത്തിലെ മുഖ്യപ്രതിയാണ് ആദില് അഹ്മദ് ദര്. 'ഒരു ദിവസം അവന് സ്കൂള് വിട്ടു വരുമ്പോള് കാരണമൊന്നുമില്ലാതെ പോലീസ് അവനെ ശകാരിച്ചു. മൂക്ക് മണ്ണിലുരയ്ക്കാന് ആവശ്യപ്പെട്ടു. കാഷ്മീരിയെന്ന് വിളിച്ച് കളിയാക്കി. ഇത്...[ read more ]
02/16/2019
രാജ്യത്തെ നടുക്കിയ പുല്വാമ ഭീകരാക്രമണത്തിന്റെ ആഘാതത്തില് നിന്ന് രാജ്യം ഇനിയും മോചിതരായിട്ടില്ല. രാജ്യത്തിനുവേണ്ടി ജീവനും ജീവിതവും ത്യജിച്ച് വീടുവിട്ടിറങ്ങിയ, സൈനികരുടെ വേര്പാട് രാജ്യത്തെ ഓരോ പൗരന്റെയും ഹൃദയങ്ങളെ ചുട്ടുപൊള്ളിക്കുന്നതായിരുന്നു. എന്തുകൊണ്ട് ഇത് സംഭവിച്ചു എന്നതിന് നിലവില് വ്യക്തമായ ഉത്തരം നല്കാന് ആര്ക്കുമാവില്ല. ആക്രമണത്തിന് പിന്നില് പാക്കസിഥാന് ഭീകരസംഘടന എന്നത് മാത്രമാണ് അറിയാവുന്നത്. എന്നാല് രാജ്യത്തിന് കാവല് നില്ക്കുന്ന സൈനികരുടെ ജീവന് എന്തുകൊണ്ട് സുരക്ഷ ഒരുക്കിയില്ല എന്ന ചോദ്യമാണ് സാധാരണക്കാരുടെ ഇടയില്...[ read more ]
02/16/2019
ശബരിമലയിലെ ആചാരങ്ങള് വര്ഷങ്ങളായുള്ളതാണെന്നും യുവതീപ്രവേശനം അര്ത്ഥശൂന്യമായ കാര്യമാണെന്നും നടി പ്രിയാ പി. വാര്യര്. ശബരിമലയില് പോകണമെങ്കില് ഒരു വിശ്വാസിയ്ക്ക് 41 ദിവസം വ്രതമെടുക്കണം. ആ 41 ദിവസം മുഴുവന് ശുദ്ധിയോടെ ഇരിക്കാന് സ്ത്രീകള്ക്ക് കഴിയില്ലെന്നും പ്രിയ പറഞ്ഞു. ഇന്ത്യാ ഗ്ലിറ്റ്സിന് നല്കിയ പ്രതികരണത്തിലാണ് പ്രിയ വാര്യരുടെ വാക്കുകള്. തുല്ല്യതയുടെ പ്രശ്നമാണെങ്കില് ഇതിന് മുമ്പ് അഭിസംബോധന ചെയ്യേണ്ട പല കാര്യങ്ങളും ഉണ്ടെന്നും പ്രിയ വാര്യര് പറഞ്ഞു. ശബരിമല യുവതീപ്രവേശന വിഷയത്തില് നടന്...[ read more ]