Set us Home Page

ഞാന്‍ ഡോക്ടറാവണമെന്ന വാപ്പാടെ ആഗ്രഹം സാധിക്കാതെ പോയത് പ്രീഡിഗ്രിക്ക് തോറ്റത് കൊണ്ടും സിനിമാ മോഹം കൊണ്ടും; വികാരനിര്‍ഭരനായി മമ്മൂട്ടി

കൊച്ചി: താന്‍ ഡോക്ടറാവണമെന്നായിരുന്നു തന്റെ വാപ്പയുടെ ആഗ്രഹമെന്ന് മെഗാസ്റ്റാര്‍ മമ്മൂട്ടി. എന്നാല്‍ പ്രീഡിഗ്രിയ്ക്കു തോറ്റതു കൊണ്ടും സിനിമാ മോഹം ഉള്ളില്‍ കിടന്നതു കൊണ്ടും വാപ്പയുടെ ആ ആഗ്രഹം സാധിച്ചു കൊടുക്കാന്‍ തനിക്കു കഴിഞ്ഞില്ലെന്ന് മമ്മുക്ക പറയുന്നു.കേരളത്തിലെ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ ബിരുദ ദാന ചടങ്ങില്‍ ആയിരുന്നു മമ്മുട്ടി ഇങ്ങനെ പറഞ്ഞത്. മമ്മൂട്ടിയുടെ വാക്കുകള്‍ ഇങ്ങനെ...എന്നെ ഡോക്ടര്‍ ആക്കണം എന്ന് അതിയായി ആഗ്രഹിച്ച എന്റെ പിതാവിനെ ആണ് ഇപ്പോള്‍ ഓര്‍മ്മ വരുന്നത്...[ read more ]

ബ്ലൂവെയ്ല്‍ പോലുള്ള കളികള്‍ പുതിയതല്ല! അവന്റെ ആത്മഹത്യാശ്രമം വിജയിച്ചത് ആറാം തവണയായിരുന്നു; 2006 ജൂലൈ 26 ന് സമാനമായ അനുഭവത്തില്‍ മകനെ നഷ്ടപ്പെട്ട ഒരമ്മയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

കളിയുടെ ഓരോ ഘട്ടവും കഴിയുന്തോറും അപകടകരമായ കാര്യങ്ങള്‍ ചെയ്യാന്‍ കളിക്കുന്നവരെ നിര്‍ബന്ധിക്കുകയും കളിയുടെ അവസാന ഘട്ടമെന്ന നിലയില്‍ അവരെ ആത്മഹത്യ ചെയ്യിക്കുകയും ചെയ്യുന്ന ബ്ലൂ വെയ്ല്‍ എന്ന ഓമനപ്പേരിലറിയപ്പെടുന്ന കൡയെപ്പറ്റി കേട്ടപ്പോള്‍ അതൊന്നും നമ്മുടെ നാട്ടിലല്ലോ എന്നാശ്വസിച്ച മാതാപിതാക്കളാണ് കേരളത്തിലധികവും. എന്നാല്‍ ഇക്കഴിഞ്ഞ ഒന്നുരണ്ട് ദിവസങ്ങള്‍ക്കൊണ്ട് കേരളം കേട്ടറിഞ്ഞത് ഞെട്ടിക്കുന്ന ചില വാര്‍ത്തകളാണ്. ബ്ലൂവെയ്‌ലിന്റെ സ്വാധീനത്തില്‍ പെട്ടാണ് തങ്ങളുടെ മക്കള്‍ മരിച്ചതെന്ന വെളിപ്പെടുത്തലുമായി ഇതിനോടകം നിരവധി രക്ഷിതാക്കള്‍ രംഗത്തെത്തിയിരുന്നു. സമാനമായ...[ read more ]

വീണ്ടും സര്‍ജിക്കല്‍ സ്‌ട്രൈക്ക് ? 75ലക്ഷം കോടി രൂപയുടെ ഡിപ്പോസിറ്റ് നിരീക്ഷണത്തില്‍; 18 ലക്ഷം പേര്‍ക്കു പിടിവീഴും

ബാങ്കില്‍ നിക്ഷേപിക്കപ്പെട്ട പണമെല്ലാം സര്‍ക്കാരിന്റെ നിരീക്ഷണത്തിലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നോട്ട് അസാധുവാക്കല്‍ നടപടിക്ക് മുമ്പ് ബാങ്കുകളില്‍ എത്തിയ 1.75 ലക്ഷം കോടിരൂപയുടെ നിക്ഷേപങ്ങള്‍ നിരീക്ഷണത്തിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. 18 ലക്ഷത്തോളം പേരെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 500,1000 നോട്ടുകള്‍ അസാധുവാക്കിയതിനു പിന്നാലെ മൂന്ന് ലക്ഷം കോടിവരുന്ന അനധികൃത സമ്പാദ്യം ബാങ്കിങ് സംവിധാനത്തിന്റെ ഭാഗമായെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബാങ്കുകളില്‍...[ read more ]

ഇടയ്ക്ക് മുഖമൊന്ന് പരതിനോക്കണം! ഉണങ്ങാതെ പറ്റിപ്പിടിച്ചുകിടപ്പുണ്ടാവും നിങ്ങളുടെ മുഖത്ത് പെണ്ണുങ്ങള്‍ നീട്ടിത്തുപ്പിയ കഫക്കെട്ടുകള്‍; പിസി ജോര്‍ജിനെതിരെ കടുത്ത വിമര്‍ശനവുമായി ദീപ നിശാന്ത്

പിസി ജോര്‍ജും സംസ്ഥാനത്തെ വനിതകളുമായി ഇപ്പോള്‍ വന്‍ യുദ്ധമാണ് നടന്നുവരുന്നത്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പിസി ജോര്‍ജ് എംഎല്‍എ നടത്തിയ ചില പരാമര്‍ശങ്ങള്‍ക്കെതിരെയാണ് വനിതാ സംഘടനകൡലേതടക്കമുള്ള പൊതുപ്രവര്‍ത്തകരായ സ്ത്രീകള്‍ രംഗത്തെത്തിയിരിക്കുന്നത്. നടിയെ അപമാനിക്കുന്ന രീതിയില്‍ പ്രസ്താവനകള്‍ നടത്തിയ പിസി ജോര്‍ജിനെതിരെ കേസെടുക്കുമെന്ന് അറിയിച്ച വനിതാ സംഘടനയെയും പിസി ജോര്‍ജ് പുച്ഛിച്ചിരുന്നു. ഈയവസരത്തിലാണ് പിസി ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി സാമൂഹ്യപ്രവര്‍ത്തകയും അദ്ധ്യപികയുമായ ദീപ നിശാന്ത് രംഗത്തെത്തിയിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് ദീപ ഇക്കാര്യം...[ read more ]

നിങ്ങള്‍ കരുതുന്നതുപോലെ ചിന്തിച്ചിട്ടുപോലുമില്ല! ആരെങ്കിലും അങ്ങനെ ഓര്‍ത്തെങ്കില്‍ എന്നോട് ക്ഷമിക്കുക; എന്റെ മനസ്സില്‍ സൂര്യ സാറിനോടുള്ള ഇഷ്ടം മാത്രമേയുള്ളൂ; വിജയ് ഫാന്‍സിനോട് അനുശ്രീയ്ക്ക് പറയാനുള്ളത്

നടന്മാരുടെയും നടിമാരുടെയും ആരാധകര്‍ തമ്മിലുള്ള യുദ്ധം ചില സമയങ്ങളില്‍ കൊടുമ്പിരി കൊള്ളാറുണ്ട്. തമിഴ് നടന്മാരായ വിജയ്‌യുടെയും സൂര്യയുടെയും ആരാധകര്‍ തമ്മിലുള്ള തമ്മിലടി ഏവര്‍ക്കും പരിചയമുള്ളതുമാണ്. ഏതായാലും ഇത്തവണ ഇരുകൂട്ടരുടെയും തമ്മിലടിയ്ക്കിടയില്‍ പെട്ടത് നടി അനുശ്രീയാണ്. കടുത്ത സൂര്യ ആരാധികയാണ് താനെന്ന് അനുശ്രീ നിരവധി തവണ വെളിപ്പെടുത്തിയിട്ടുള്ളതാണ്. കഴിഞ്ഞ ദിവസം നടി തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് വിജയ് ആരാധകരെ ചൊടിപ്പിച്ചത്. സണ്ണി വെയ്ന്‍ നായകനാകുന്ന പോക്കിരിസൈമണ്‍...[ read more ]

ഉറങ്ങിയിരുന്നത് പുലര്‍ച്ചെ അഞ്ചിനുശേഷം! പ്രേത സിനിമകള്‍ കാണുന്നതും മരണവീടുകളില്‍ പോവുന്നതും പതിവാക്കിയിരുന്നു; ബ്ലൂ വെയ്ല്‍ ഗെയിം കളിക്കാന്‍ തുടങ്ങിയതില്‍ പിന്നെ മനോജില്‍ വന്ന മാറ്റങ്ങള്‍ അമ്മ ഓര്‍ത്തെടുക്കുന്നു

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒട്ടേറെപ്പേരുടെ ജീവന്‍ ബ്ലൂവെയ്ല്‍ എന്ന കൊലയാളി ഗെയിം കവര്‍ന്നെടുത്തിട്ടുണ്ടെങ്കിലും, തിരുവനന്തപുരത്ത് മലയാളി വിദ്യാര്‍ത്ഥി മരിച്ചത് ബ്ലൂവെയ്ല്‍ ഗെയിമിന്റെ സ്വാധീനത്താലാണെന്നത് മലയാളികളെ ഞെട്ടിച്ചു. മരണത്തിനു മുന്‍പുള്ള മാസങ്ങളില്‍ മനോജിന്റെ പ്രവര്‍ത്തികള്‍ ദുരൂഹമായിരുന്നുവെന്ന് അമ്മ അനു പറയുന്നു. ഇത്തരത്തില്‍ ഒരു ഗെയിമുണ്ടെന്നും അതിന്റെ നിര്‍ദേശങ്ങള്‍ വായിച്ചു നോക്കിയാണ് ഡൗണ്‍ലോഡ് ചെയ്തതെന്നും മകന്‍ പറഞ്ഞത് അനുവിന് ഓര്‍മയുണ്ട്. ഗെയിം കളിക്കരുതെന്ന് ഉപദേശിച്ചിരുന്നു. അന്നത് ശരിവച്ചെങ്കിലും പിന്നീട് മനോജ് ഗെയിം കളിച്ചിരുന്നതായാണ്...[ read more ]

ഒരു തോക്കിന്റെ ബലത്തിലാണ് ശ്രീമാന്‍ ജോര്‍ജിന്റെ കളി മുഴുവന്‍! നാലഞ്ചുപേര്‍ ഒന്നിച്ച് മുദ്രവാക്യം മുഴക്കിയപ്പോള്‍ തോക്കെടുത്ത ധൈര്യശാലിയല്ലേ; പിസി ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആഷിഖ് അബു

ആക്രമിക്കപ്പെട്ട നടിക്കെതിരെ പരാമര്‍ശം നടത്തിയ പിസി ജോര്‍ജ് എംഎല്‍എയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ ആഷിഖ് അബു. നാലഞ്ചുപേര്‍ ഒന്നുറക്കെ മുദ്രാവാക്യം വിളിച്ചപ്പോ തോക്കെടുത്ത 'ധൈര്യശാലി 'യായ ജനപ്രതിനിധിയാണ് ശ്രീമാന്‍ ജോര്‍ജെന്ന് ആഷിഖ് അബു പറഞ്ഞു. ആ തോക്ക് അദ്ദേഹം താഴെ വെക്കാറില്ല, ടിവി കാമറക്ക് മുന്നിലും കവലകളിലും സാമൂഹ്യ മാധ്യമങ്ങളിലും 'തോക്ക് ' നിരന്തരം, നിര്‍ലോഭം നിറയൊഴിച്ചുകൊണ്ടിരിക്കുന്നു. ആ തോക്കിന്റെ ധൈര്യത്തിലാണ് പൂഞ്ഞാര്‍ വിപ്ലവകാരിയുടെ ആക്രോശങ്ങള്‍. എത്രകാലം പ്രബുദ്ധകേരളം ഈ...[ read more ]

പ്ലേഗ് ബാധിച്ച ലക്ഷക്കണക്കിന് ആളുകളെ അന്നു കുഴിച്ചിട്ടത് ജീവനോടെ… കാതോര്‍ത്താല്‍ ഇന്നും ആത്മാക്കളുടെ കരച്ചില്‍ കേള്‍ക്കാമെന്ന് പ്രേതഗവേഷകര്‍… ലോകത്തിലെ ഏറ്റവും ദുരൂഹമായ ദ്വീപിനെക്കുറിച്ച്…

യൂറോപ്പിലെ കോടിക്കണക്കിന് ആളുകളുടെ ജീവനെടുത്ത ശേഷമാണ് പ്ലേഗ് എന്ന മഹാമാരി പെയ്‌തൊഴിഞ്ഞത്. കറുത്ത മരണം എന്നറിയപ്പെട്ട് ഈ മഹാരോഗം 20കോടിയിലേറെ ജീവനാണ് അപഹരിച്ചത്. ഈ പകര്‍ച്ചവ്യാധിയില്‍ നിന്നു രക്ഷപ്പെടാന്‍ രാജ്യങ്ങള്‍ പല വഴികളും നോക്കി. രോഗികളുമായുള്ള സമ്പര്‍ക്കം പോലും പലരും ഭയന്നു. 1793ല്‍ വെനീസിലേക്കെത്തിയ രണ്ട് കപ്പലുകളില്‍ പ്ലേഗ് ബാധിതരുണ്ടായിരുന്നു. വൈകാതെ ഇത് പടര്‍ന്നുപിടിക്കാനും തുടങ്ങി. ഇതില്‍ നിന്നെങ്ങനെ രക്ഷപ്പെടുമെന്ന ചോദ്യത്തിന് അധികൃതര്‍ക്കു മുന്നില്‍ ഉത്തരവുമായി നിന്നത് ഒരു ദ്വീപായിരുന്നു....[ read more ]

ട്രാഫിക്കില്ല, ടെൻഷനുമില്ല; ദിവസവും നദിയിലൂടെ നീന്തി ഓഫീസിലെത്തുന്ന ഒരാൾ; തണുപ്പു കാലത്ത് നദിയില്‍ കൂടിയുള്ള യാത്ര ദുഃസഹമാണെന്ന് ബെഞ്ചമിന്‍

നീണ്ട ഗതാഗതക്കുരുക്കു കാരണം ഓഫീസിലേക്കുള്ള യാത്ര ദുസ്സഹമായപ്പോഴാണ് ജ​ർ​മ​നി​യി​ലെ മ്യൂണിച്ച് സ്വ​ദേ​ശി​യാ​യ ബെ​ഞ്ച​മി​ൻ ഡേ​വി​ഡിന് പുതിയൊരു ഐഡിയ മനസിൽ മിന്നിയത്. ഓഫീസിനരികിലൂടെ വിശാലമായ ഐസർ നദിയുള്ളപ്പോൾ പിന്നെ എന്തിനാണ് റോഡിൽ കിടന്നു ബുദ്ധിമുട്ടുന്നത്. പിന്നെയൊന്നും നോക്കിയില്ല, കോട്ടും സ്യൂട്ടും ലാപ്ടോപ്പും വാട്ടർപ്രൂഫ് ബാഗിലാക്കി വെള്ളത്തിലേക്ക് ഒറ്റച്ചാട്ടം. നിമിഷനേരം കൊണ്ട് വീട്ടിൽ നിന്ന് ഓഫീസിലേക്ക്. നേരത്തെ വീട്ടിൽ നിന്ന് ഓഫീസിലെത്താൻ മണിക്കൂറുകൾ തന്നെ വേണ്ടിവരുമായിരുന്നു. എന്നാൽ ഈ ​പു​തി​യ ശീ​ലം ആ​രം​ഭി​ച്ച​പ്പോ​ൾ...[ read more ]

എനിക്ക് ഒരുപാടു തെറ്റുകള്‍ പറ്റിയിട്ടുണ്ട് ; എന്നുവെച്ച് ഹോട്ടലില്‍ പാര്‍ട്ടി നടത്തി കുടിച്ചു കൂത്താടി സന്തോഷം പങ്കിടാന്‍ എന്നെക്കിട്ടില്ല; ശ്രുതിഹാസന്‍ മനസു തുറക്കുന്നു

ഒരു പടം ഹിറ്റായാല്‍ ഹോട്ടലില്‍ പാര്‍ട്ടി നടത്തി കുടിച്ചു കൂത്താടാന്‍ തന്നെ കിട്ടില്ലെന്ന ് തെന്നിന്ത്യന്‍ താരസുന്ദരിയും ഉലകനായകന്‍ കമല്‍ഹാസന്റെ മകളുമായ ശ്രുതി ഹാസന്‍. എന്റെ നാലുപടങ്ങള്‍ 100 കോടി കളക്ഷന്‍ നേടിയത് ശരിയാണ്. പക്ഷേ നൂറുകോടി നിര്‍മ്മാതാവിന് കിട്ടിയിട്ട് എനിക്കെന്തു ഫലം? അതെനിക്കു കിട്ടിയിരുന്നെങ്കില്‍ ഭയങ്കര സന്തോഷമാകുമായിരുന്നു. ഇതൊക്കെ ഒരു നമ്പരാണ്. ജയവും പരാജയവും. സിനിമയില്‍ സഹജമാണ്. അതൊക്കെ ഒരു ആനക്കാര്യമായി ഞാന്‍ ചിന്തിക്കാറില്ല. എന്റെ തൊഴിലില്‍ ഞാന്‍...[ read more ]

LATEST NEWS

LEADING NEWS