top ad

Set us Home Page

മാജിക്കിനെ രക്ഷിക്കൂ, കലോത്സവങ്ങളില്‍ മാജിക്കിനെ ഉള്‍പ്പെടുത്തണമെന്ന് പറയുന്നവര്‍ കച്ചവട താല്പര്യക്കാര്‍, തീരുമാനത്തിനെതിരേ ആഞ്ഞടിച്ച് മാജീഷ്യന്‍ സാമ്രാട്ട്

magic

അടുത്ത വര്‍ഷം മുതല്‍ സ്കൂള്‍ കലോത്സവത്തില്‍ മത്സര ഇനമായി മാജിക് ഉള്‍പ്പെടുത്തും എന്ന സര്‍ക്കാര്‍ തീരുമാനം ഈ കലയെ പാടേ നശിപ്പിക്കാന്‍ പോന്നതാണെന്ന് മജീഷ്യന്‍ സാമ്രാജ്. മാജികിനെ കലോത്സവ ഐറ്റമാക്കുക എന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരേ കണ്ണൂരിലെ കലോത്സവ വേദിയിലേക്ക് മജീഷ്യന്‍മാര്‍ പ്രകടനം നടത്തിയിരുന്നു. തൊട്ടുപിന്നാലെ രാഷ്ട്രദീപിക ഡോട്ട്‌കോമിന് നല്‍കിയ അഭിമുഖത്തിലാണ് സര്‍ക്കാര്‍ നീക്കത്തിനെതിരേ മജീഷ്യന്‍ സാമ്രാജ് പ്രതികരിച്ചത്. ഇന്റര്‍നെറ്റിലൂടെയും ടെലിവിഷന്‍ ഷോകളിലൂടെയും മറ്റും മാജികിന്റെ രഹസ്യങ്ങള്‍ കേവലം പ്രശസ്തിക്കുവേണ്ടിയോ ധനസമ്പാദനത്തിനുവേണ്ടിയോ...[ read more ]

രണ്ടാം പകുതി ആദ്യം കാണിച്ചു; ജോമോന്റെ സുവിശേഷത്തിന് പറവൂരില്‍ സംഭവിച്ചത് വലിയ കോമഡി, ഒരു മണിക്കൂറില്‍ പടം തീര്‍ന്നപ്പോള്‍ ഏവരും ഞെട്ടി!

cinema

തിയറ്ററുകാര്‍ക്കു കഷ്ടകാലമോ? സംശയിക്കേണ്ടിയിരിക്കുന്നു. ഏറെക്കാലത്തെ സമരത്തിനുശേഷം തിയറ്ററിലെത്തിയ ജോമോന്റെ സുവിശേഷങ്ങള്‍ എന്ന ചിത്രത്തിന്റെ ആദ്യ പകുതി ആദ്യം പ്രദര്‍ശിപ്പിച്ചാണ് തിയറ്ററുകള്‍ മാതൃകയായത്. വടക്കന്‍ പറവൂരിലെ ചിത്രാഞ്ജലി തീയറ്ററാണ് ആരാധകരെ മണ്ടന്മാരാക്കിയത്. സംവിധായകന്‍ സജിന്‍ ബാബുവാണ് തീയറ്ററിന് പറ്റിയ അബദ്ധം ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തത്. ചിത്രാഞ്ജലി തീയറ്ററിലെ ഫസ്റ്റ് ഷോയ്ക്കാണ് സിനിമയുടെ രണ്ടാം ഭാഗം ആദ്യം പ്രദര്‍ശിപ്പിച്ചത്. തുടക്കത്തില്‍ ആര്‍ക്കും കാര്യം മനസിലായില്ല. എന്നാല്‍ പടം പുരോഗമിച്ചതോടെ പലര്‍ക്കും സംശയമായി. ഒരു...[ read more ]

അന്നു തുടങ്ങിയതാണ് ഈ പീഡനപരമ്പര, എടീ പോടീ എന്നൊക്കെ വിളിച്ചിട്ടും ഞാന്‍ ഒന്നും തിരിച്ചുപറഞ്ഞില്ല, ലക്ഷ്മി നായരുടെ പേരില്‍ ഫോണ്‍ സംഭാഷണം പ്രചരിക്കുന്നു

lakshmi

തിരുവന്തപുരം ലോ അക്കാദമിയിലെ പ്രിന്‍സിപ്പലും ടിവി അവതാരകയുമായ ലക്ഷ്മി നായര്‍ക്കെതിരേ കഴിഞ്ഞ കുറേദിവസങ്ങളായി പ്രതിഷേധം ആളിക്കത്തിക്കൊണ്ടിരിക്കുകയാണ്. ലോ അക്കാദമിയിലെ വിദ്യാര്‍ഥി പീഡനത്തില്‍ പ്രതിഷേധിച്ച് വിവിധ വിദ്യാര്‍ഥിസംഘടനകളായിരുന്നു സമരത്തിനു നേതൃത്വം വഹിച്ചത്. സമരംമൂലം കോളജ് അടച്ചിടുകയും ചെയ്തു. ഇതിനുശേഷം സോഷ്യല്‍മീഡിയയിലും ചാനലുകളിലും ലക്ഷ്മിക്കെതിരേ വലിയതോതില്‍ ആരോപണങ്ങളുയര്‍ന്നിരുന്നു. ജാതിപ്പേരു വിളിച്ചെന്നും കുട്ടികളെ ഭീഷണിപ്പെടുത്തിയെന്നുമൊക്കെയായിരുന്നു അത്. ആ സമയത്ത് മാധ്യമങ്ങള്‍ സമീപിച്ചെങ്കിലും അവര്‍ പ്രതികരിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അവര്‍ ഒരു മാധ്യമപ്രവര്‍ത്തകനുമായി സംസാരിക്കുന്ന ഓഡിയോ...[ read more ]

മൊബൈല്‍ ഫോണ്‍ ചതിച്ചു! ട്രെയിനില്‍ നിന്നും വീണുമരിച്ച ഹനീഷയുടെ കാമുകന്‍ അഭിരാം പിടിയില്‍; മൊഴിയില്‍ ദുരൂഹത…

newww

കോഴിക്കോട്: രണ്ടാഴ്ച്ച മുമ്പ് കാമുകനൊപ്പം നാടുവിട്ട പെണ്‍കുട്ടി തിരുപ്പൂരില്‍ മരിച്ച സംഭവത്തില്‍ ഒളിവാലായിരുന്ന യുവാവ് പിടിയില്‍. കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശി മാക്കിനാട്ട് ഹൗസില്‍ അഭിരാം സജേന്ദ്രന്‍ (20) ആണ് പിടിയിലായത്. കസബ എസ്‌ഐ ടി. സജീവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ ചാത്തമംഗലം പെരിങ്ങളം പെരുവഴിക്കടവ് ക്ഷേത്രത്തിന് സമീപത്ത് നിന്ന് പിടികൂടിയത്. ഇന്നലെ അര്‍ധരാത്രിയാണ് ഇയാളെ പിടികൂടിയത്. മൊബൈല്‍ ടവര്‍ ലൊക്കേറ്റ് ചെയ്താണ് അഭിരാമിനെ പോലീസ് വലയിലാക്കിയത്. സംഭവത്തെ കുറിച്ച്...[ read more ]

നിന്റെ അച്ഛനാടാ പറയുന്നത് കീഴടങ്ങടാ… അധ്യാപികയെ കുത്തിയ മകനെ അറസ്റ്റ് ചെയ്യാന്‍ രംഗത്തിറങ്ങിയത് എഎസ്‌ഐയായ അച്ഛന്‍, പോലീസുകാരന് അഭിനന്ദനപ്രവാഹം

asi 2

ഡല്‍ഹി പോലീസെന്നാല്‍ രാജ്യത്തെ പോലീസ് സംവിധാനത്തിനു തന്നെ അപമാനമാണെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും പോലീസും തമ്മിലുള്ള ശീതസമരം പുരോഗമിക്കുന്നതിനിടെ ഡല്‍ഹിയില്‍നിന്നുള്ള ഒരു വാര്‍ത്ത വ്യാപകശ്രദ്ധ നേടി. പ്ലേ സ്കൂള്‍ അധ്യാപികയെ കുത്തി പരിക്കേല്‍പ്പിച്ച സ്വന്തം മകനെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പിടിച്ചുകൊടുത്താന്‍ സഹായിച്ച് പോലീസുകാരനായ അച്ഛനാണെന്നതായിരുന്നു ആ വാര്‍ത്ത. എഎസ്‌ഐ രാജ് സിംഗാണ് പോലീസുകാരന്റെ കര്‍ത്തവ്യബോധത്തിനു മുന്നില്‍ മകന് രണ്ടാം സ്ഥാനം മാത്രമാണുള്ളതെന്ന് തെളിയിച്ചത്. ഇരുപത്തിമൂന്നുകാരിയായ അധ്യാപികയെ ഒമ്പതുതവണ...[ read more ]

ആംബുലന്‍സില്‍ കറങ്ങിനടന്ന് പിടിച്ചുപറിയും അക്രമവും, ബൈക്കിലെത്തി മാല പൊട്ടിച്ച സംഘത്തെ പോലീസ് കുടുക്കിയത് തന്ത്രപരമായി!

ambulance

പിടിച്ചു പറിയും മാലപൊട്ടിക്കലും കൂലതല്ലും നടത്തുന്ന ഗുണ്ടാസംഘത്തിലെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ആംബുലന്‍സിനുള്ളില്‍ മദ്യപിച്ചും നാട്ടുകാരെ ഭീഷണിപ്പെടുത്തിയും ഒരു സംഘം സഞ്ചരിച്ചു വരുന്നതായി പോലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. നെടുമങ്ങാട് കരിപ്പൂര് ഹൈസ്കൂളിനു സമീപം സ്റ്റമ്പര്‍ അനീഷ് എന്നു വിളിക്കുന്ന അനീഷ് (28),നെടുമങ്ങാട് പുലിപ്പാറ തേവരുകുഴി ലക്ഷം വീട്ടില്‍ പുലിപ്പാറ ശ്യം (27), നെടുമങ്ങാട് പത്താംകല്ല് മേലേക്കര ശ്യാം നിവാസില്‍ ശ്യംകുമാര്‍...[ read more ]

അക്കാലത്ത് കഴിച്ചിരുന്നത് ഗ്ലൂക്കോസ് മാത്രം, ശരീരഭാരം നൂറുകിലോയ്ക്കു മുകളിലും, കൂട്ടിന് വിഷാദവും കൂട്ടിനെത്തി, നടുക്കുന്ന കാലഘട്ടത്തെക്കുറിച്ച് നടി നന്ദിനി

nandhini

മലയാളത്തിന് മറക്കാന്‍ പറ്റാത്ത നടിയാണ് നന്ദിനി. ഹിറ്റ് ചിത്രങ്ങളിലെ സൂപ്പര്‍ നായികയായി തിളങ്ങിയ താരം. മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ് ഗോപിയുമെല്ലാം തങ്ങളുടെ സിനിമയിലേക്ക് നായികയായി നിര്‍ദേശിച്ചിരുന്നത് ഈ മെല്ലിച്ച സുന്ദരിയെയായിരുന്നു. ആനക്കോട്ടില്‍ ചാക്കോച്ചിയായി സുരേഷ് ഗോപി തകര്‍ത്തഭിനയിച്ച ലേലത്തിലെ നായികയെ മാത്രം മതി നന്ദിനിയെന്ന നടിയുടെ മൂല്യമറിയാന്‍. എല്ലാവരും അറിയുന്ന നന്ദിനിക്കപ്പുറം മറ്റൊരു ജീവിതം ഈ നടിക്കുണ്ടായിരുന്നു. അക്കാലത്തെക്കുറിച്ച് പക്ഷേ ആര്‍ക്കുമറിയില്ലെന്നുമാത്രം. ഇക്കഴിഞ്ഞയിടയ്ക്ക് ഒരു വാരികയ്ക്ക് നല്കിയ അഭിമുഖത്തില്‍ അവര്‍...[ read more ]

നിങ്ങള്‍ കരുതും പോലെയല്ല, നമ്മുടെ നടന്മാര്‍ക്ക് പ്രായമായി, പയ്യന്മാര്‍ നിവിനും ദുല്‍ഖറും, മലയാള സിനിമയിലെ താരങ്ങളുടെ യഥാര്‍ഥ പ്രായമറിയാം

f-2

ചിലപ്പോള്‍ കാമുകനോ കാമുകിയോ ആയി, ചിലപ്പോള്‍ അച്ഛനോ അമ്മയോ ആയി, മറ്റ് ചിലപ്പോള്‍ സഹോദരനോ സഹോദരിയോ ആയി, വിവിധ പ്രായക്കാരായ കഥാപാത്രങ്ങളായി നമ്മുടെ പ്രിയ നടന്മാരും നടിമാരും അഭ്രപാളികളില്‍ എത്തുമ്പോള്‍ ഇവരുടെ യഥാര്‍ത്ഥ പ്രായം എന്തായിരിക്കും എന്ന് അത്ഭുതപ്പെടുന്നവരാണ് മിക്കവരും. മേക്കപ്പും കോസ്റ്റൂമും മാറിമാറി വരുമ്പോള്‍ ഇവരുടെ പ്രായം വ്യക്തമാകുകയില്ല എന്നത് സ്വാഭാവികം. ഇത്തരത്തില്‍ മലയാള സിനിമാ ലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച്, പ്രായത്തെപ്പോലും തോല്‍പ്പിച്ച് മുന്നേറുന്നവരുടേയും വര്‍ഷങ്ങളായി വിവിധ കഥാപാത്രങ്ങളിലൂടെ...[ read more ]

ദുരൂഹതയുടെ രണ്ടാഴ്ച്ച! കാണാതായ ഹന്‍ഷയെ ആശുപത്രിയില്‍ എത്തിച്ചത് അഭിറാം, ഉടന്‍ തിരിച്ചെത്തുമെന്ന് പറഞ്ഞയാള്‍ മറഞ്ഞതെവിടെ?

lady

കോഴിക്കോട്ടു നിന്നും കാണാതായ ഹന്‍ഷ ഷെറിന്റെ മരണത്തില്‍ ദുരൂഹത. രണ്ടാഴ്ച്ച മുമ്പാണ് പെണ്‍കുട്ടിയെ കാണാതാകുന്നത്. കോഴിക്കോട് പുതിയറ സ്വദേശി ഹന്‍ഷ ഷെറിന്റെ (19) മരണമാണ് ദുരൂഹമായി തുടരുന്നത്. വാഹനാപകടത്തില്‍ പരിക്കേറ്റ നിലയില്‍ കുട്ടിയെ 108 ആംബുലന്‍സില്‍ തിരുപ്പൂര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്ന് തിരുപ്പൂര്‍ നോര്‍ത്ത് പോലീസ് അറിയിച്ചു. പരിക്ക് ഗുരുതരമായതിനെത്തുടര്‍ന്ന് പിന്നീട് കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. കോയമ്പത്തൂരില്‍ വെച്ചാണ് മരിച്ചത്. പെണ്‍കുട്ടിയുടെ ഒപ്പമുണ്ടായിരുന്ന കുറ്റിക്കാട്ടൂര്‍ സ്വദേശി അഭിറാമിനെ കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും...[ read more ]

പെണ്‍കുട്ടികള്‍ വീട്ടില്‍ പോകണമെങ്കില്‍ ലക്ഷ്മിനായരുടെ മകന്റെ കാമുകിയുടെ അനുമതി വേണം, വെളിപ്പെടുത്തലുമായി ലോ കോളജ് വിദ്യാര്‍ഥിനി

student

തിരുവനന്തപുരം കേരള ലോ അക്കാദമി പ്രിന്‍സിപ്പള്‍ ഡോ. ലക്ഷ്മി നായര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുടെ പെരുമഴ. ജാതീയവും മതപരവുമായി ലക്ഷ്മി നായര്‍ അപമാനിക്കുന്നുവെന്നാരോപിച്ച് കോളജിലെ വിദ്യാര്‍ഥിനി തന്നെയാണ് രംഗത്തെത്തിയിരിക്കുന്നത്. കാവ്യ രാജീവെന്ന വിദ്യാര്‍ഥിനിയാണ് ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. ലക്ഷ്മി നായരുടെ മകന്റെ കാമുകിയും കോളജിലെ വിദ്യാര്‍ഥിനിയുമായ പെണ്‍കുട്ടിയോട് ചോദിക്കാതെ എങ്ങോട്ടും പോകാനാവില്ല. വീട്ടിലേക്ക് പോകണമെങ്കില്‍ കൂടി ഈ വിദ്യാര്‍ഥിനിയുടെ അനുമതി വേണം. ഹോസ്റ്റലിലുള്‍പ്പെടെ കടുത്ത മുറകളാണ് അനുഭവിക്കേണ്ടി...[ read more ]

LATEST NEWS

OTHER NEWS IN THIS SECTION

LEADING NEWS