top ad

Set us Home Page

ചീങ്ങേരിമല സാഹസിക ടൂറിസം പദ്ധതിക്ക് പുതുജീവന്‍

travel

കല്‍പ്പറ്റ: ചീങ്ങേരിമല സാഹസിക ടൂറിസം കേന്ദ്രത്തിന് സര്‍ക്കാര്‍ ഒരു കോടി അനുവദിച്ചു. ഇതോടെ അടഞ്ഞ അധ്യായമായി കണക്കാക്കിയ ചീങ്ങേരി ടൂറിസം പദ്ധതിക്ക് ജീവന്‍ വയ്ക്കുകയാണ്. ടൂറിസം വകുപ്പിന്‍റെ കഴിഞ്ഞ വര്‍ക്കിംഗ് ഗ്രൂപ്പ് യോഗത്തിലാണ് തുക അനുവദിക്കാന്‍ ധാരണയായത്. ടൂറിസം രംഗത്ത് വലിയ കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കുന്ന രീതിയില്‍ വിഭാവനം ചെയ്ത പദ്ധതിയായിരുന്നു ചീങ്ങേരിമലയിലെ ടൂറിസം പദ്ധതി. പി. കൃഷ്ണപ്രസാദ് എംഎല്‍എയായിരുന്നപ്പോഴാണ് ഈ പ്രോജക്ട് തയ്യാറാക്കി ടൂറിസം വകുപ്പിന് നല്‍കിയത്. ആദ്യഘട്ടത്തില്‍...[ read more ]

കണ്ടാലും കണ്ടാലും മതിവരാതെ…

Idukki7

തോമസ് വര്‍ഗീസ് ഒരു വിനോദസഞ്ചാരിക്ക് വേണ്ടുന്നതെല്ലാം നല്കുന്ന അനുഗ്രഹീത ഭൂമിയാണ് ഇടുക്കി. ജില്ലയുടെ  ഒരറ്റമായ ശീതകാല പച്ചക്കറിത്തോട്ടങ്ങള്‍ നിറഞ്ഞ മറയൂരില്‍ തുടങ്ങി മറ്റൊരറ്റമായ തേക്കടി വരെ യാത്ര ചെയ്താല്‍ ഒരു വിനോദസഞ്ചാരിയെ സംബന്ധിച്ചിടത്തോളം അത് വ്യത്യസ്ഥമായ അനുഭവങ്ങളാകും സമ്മാനിക്കുക. മലയാളികള്‍ക്കും വടക്കേ ഇന്ത്യക്കാര്‍ക്കും വിദേശികള്‍ക്കും ഒരേ പോലെ ഇഷ്ടപ്പെടുന്ന വിനോദസഞ്ചാര കേന്ദ്രമായി ഇടുക്കിയിലെ ഓരോ സ്ഥലങ്ങളും മാറുന്നു. വന്യമായ കാനന സൗന്ദര്യം ആസ്വദിക്കേണ്ടവര്‍ ഓടിയെത്തുന്നത് ഈ ജില്ലയിലേക്ക്. സ്‌പൈസ്സ് ടൂറിസത്തിനായി...[ read more ]

സഞ്ചാരികളെയും കാത്ത് ആനനിരത്തി മലനിരകള്‍

ANANIRATHI

ചൂടില്‍ ആശ്വാസമായി ആനനിരത്തി. ഉച്ചവേനല്‍ കത്തികയറുമ്പോഴും സുഖകരമായ തണുപ്പ് നല്‍കുന്ന ഈ മലയും താഴ് വാരവും സഞ്ചാരികളെയും കാത്തിരിക്കുന്നു. നെയ്യാര്‍ വന്യജീവി സങ്കേതത്തില്‍പ്പെട്ട ക്ലാമല ബീറ്റിലാണ് ആനനിരത്തി. ആനകളുടെ വരവും പോക്കും സാധാരണമായതിനാല്‍ അതിനെ ആനനിരത്തി എന്നു വിളിപ്പേര് ഉണ്ടായി. ഇവിടെ വന്നാല്‍ വെള്ളം തേടി പോകുന്ന കാട്ടാനകളെ കാണാനാകും. നെയ്യാര്‍ഡാമില്‍ നിന്നും 20 കിലോമീ റ്റര്‍ മാറിയാണ് ആനനിരത്തി. തമിഴ്‌നാട് വനത്തിനോട് ചേര്‍ന്ന് കിടക്കുന്ന ഭാഗം. സമുദ്ര നിരപ്പില്‍...[ read more ]

വിനോദമെന്നാല്‍ കേരളം

athira1

ഇന്ത്യയിലെ ഏറ്റവും മികച്ച 15 ശരത്കാല വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്‍പതെണ്ണവും കേരളത്തിലാണെന്ന് പ്രമുഖ ട്രാവല്‍ സൈറ്റായ ട്രിപ് അഡൈ്വസറിന്റെ അട്രാക്ഷന്‍സ് ട്രെന്‍ഡ് ഇന്‍ഡക്‌സ് റിപ്പോര്‍ട്ട്.  കഴിഞ്ഞ ശരത്കാലത്തില്‍ ഈ കേന്ദ്രങ്ങളിലെത്തിയ വിനോദസഞ്ചാരികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്‍ഡക്‌സ് തയാറാക്കിയത്. 2015 സെപ്റ്റംബര്‍ മുതല്‍ 2016 ഒക്‌ടോബര്‍ 15 വരെയുള്ള സഞ്ചാരികളുടെ എണ്ണമാണ് അട്രാക്ഷന്‍സ് ട്രെന്‍ഡ് ഇന്‍ഡക്‌സിന്റെ മാനദണ്ഡമെന്ന് അധികൃതര്‍ പത്രക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി. അതിരപ്പിള്ളി വെള്ളച്ചാട്ടം, വയനാട്ടിലെ ബാണാസുര സാഗര്‍, തേക്കടി പെരിയാര്‍...[ read more ]

മാടിവിളിച്ച് മറയൂരിന്റെ ചന്ദനക്കാടുകള്‍

Sandal

മറയൂര്‍: സഞ്ചാരികള്‍ക്ക് നിത്യകൗതുകമുണര്‍ത്തുന്ന ചന്ദനമരങ്ങള്‍ മറയൂരിന്റെ മാത്രം പെരുമ. റോഡിന്റെ ഇരുവശങ്ങളിലായി തിങ്ങിനിറഞ്ഞ് നില്‍ക്കുന്ന ചന്ദനമരങ്ങളാണ് മറയൂരിലേയ്ക്കു വരുന്നവരെ സ്വാഗതംചെയ്യുന്നത്. കേരളത്തിന്റെ മഴനിഴല്‍ പ്രദേശമായ മറയൂരില്‍ 15 സ്ക്വയര്‍ കിലോമീറ്ററിലായി വ്യാപിച്ചുകിടക്കുകയാണ് ചന്ദനറിസര്‍വ്. ചന്ദനലേലത്തിനായി മരങ്ങള്‍ ചെത്തിയൊരുക്കുന്ന പണിപ്പുരയും മറയൂരില്‍ വിനോദസഞ്ചാരികള്‍ക്ക് ഹരംപകരുന്നു. വനംവകുപ്പിന്റെ ചന്ദനപ്പണിപുരയില്‍ ചന്ദനം ചെത്തിയൊരുക്കലിന്റെ ശില്‍പികള്‍ മുതുവാന്‍മാരും ഗ്രാമവാസികളുമാണ്. എന്നാല്‍ ചന്ദനകാട്ടില്‍നിന്ന് ഒരു തരിപോലും നഷ്ടപ്പെടാതെ പിഴുതെടുക്കാന്‍ മിടുക്കന്മാര്‍ മലപുലയരാണ്. മറയൂരിന്റെ വിവിധ ചന്ദനറിസര്‍വുകളില്‍ ഉണങ്ങിനില്‍ക്കുന്നതും...[ read more ]

എന്റമ്മോ ഒന്നു കാണേണ്ടതാ…

travel

കടല്‍ത്തീരം എന്നു പറഞ്ഞാല്‍ ഇതാണ് സംഭവം. എന്റമ്മോ, ഒന്നു കാണേണ്ടതുതന്നെ... തീരം നിറയെ ഉയര്‍ന്നു നില്‍ക്കുന്ന കീഴ്ക്കാം തൂക്കായ പാറക്കെട്ടുകള്‍. പുരാതന കാലത്തെ ദേവാലയങ്ങളുടെ കവാടങ്ങളെ അനുസ്മരിപ്പിക്കുന്ന ആകൃതിയാണ് പാറക്കെട്ടുകള്‍ക്ക്. അവയുടെ ഇടയിലൂടെ നടന്നു നീങ്ങുന്ന മനുഷ്യര്‍. പെട്ടെന്ന് എവിടെനിന്നോ അപായ സൂചനകള്‍ മുഴങ്ങി. ആളുകള്‍ തിടുക്കത്തില്‍ കടല്‍ക്കരയില്‍ നിന്നു മറഞ്ഞു. കടലില്‍നിന്നു കയറിവന്ന വെള്ളം മിക്ക പാറക്കെട്ടുകളെയും മൂടിയിരിക്കുന്നു. സാഹസികര്‍ ഇതിനു മുകളിലൂടെ നടക്കുന്നു. സ്‌പെയിനിലെ ഗെലിസിയെയിലെ കത്തീഡ്രല്‍...[ read more ]

കണ്ണിനു കുളിര്‍മ പകര്‍ന്ന് കീഴാര്‍കുത്ത്

keezhar061111

കേരളത്തിലെ ഏറ്റവും മനോഹരമായ വെള്ളച്ചാട്ടങ്ങളില്‍ പലതും പുറംലോകം  അറിയുന്നില്ല. പക്ഷേ, കേരളത്തിലെ പല പ്രദേശങ്ങളിലൂടെ കടന്നു പോകുമ്പോള്‍ അകലെ മലമുകളിലൂടെ താഴ്‌വാരത്തിലേക്ക് എടുത്തു ചാടി സാഹസം കാണിക്കുന്ന വെള്ളച്ചാട്ടങ്ങളെ എന്തു പേരു ചൊല്ലിയാണ് വിളിക്കേണ്ടത്. ഇതാണ് കീഴാര്‍ക്കുത്ത് വെള്ളച്ചാട്ടം. മലയിഞ്ചി എന്ന മനോഹരമായ ഗ്രാമത്തിലും ഇത്തരമൊരു മനോഹര ദൃശ്യമുണ്ട്. വെള്ളം വളരെ ഉയരത്തില്‍ നിന്നും താഴേക്കു പതിക്കുന്നകാഴ്ച  വളരെ മനോഹരമായിരുന്നു. വേനല്‍ക്കാലമായതിനാല്‍ വെള്ളം വളരെ കുറവായിരുന്നു. എങ്കിലും കണ്ണിനു കുളിര്‍മ...[ read more ]

മനസും ശരീരവും ഫ്രഷ് ആക്കാം; പാണിയേലി പോരിലേക്കു പോരേ…

pani

വി.ആര്‍. അരുണ്‍കുമാര്‍ നഗരത്തിന്റെ അശാന്തതയില്‍ നിന്നും മനസിനു ഉണര്‍വു വേണമെന്നാഗ്രഹിക്കുന്നവര്‍ക്കു പെരുമ്പാവൂരിനടുത്തെ പാണിയേലി പോരിലേക്കു സ്വാഗതം. വടക്ക് മലയാറ്റൂരിനും തെക്ക് പാണിയേലിക്കും ഇടയ്ക്കുകൂടി പെരിയാര്‍ നദി ഒഴുകി വരുന്ന ഈ സ്ഥലത്ത് നിറയെ പാറക്കെട്ടുകളാണ്. പല കൈവഴികളായി ഒഴുകി വരുന്ന നദി ഇവിടെ ഒരുമിച്ചു ചേരുന്നു. വര്‍ഷകാലത്ത് പുഴ നിറഞ്ഞൊഴുകുന്നതിനാല്‍ ഇത് ദൃശ്യമല്ല. വേനല്‍ക്കാലത്ത് പോയാല്‍ അവിടെ ഈ മനോഹര ദൃശ്യം കാണാം. ഇങ്ങനെ ഒഴുകി വരുന്ന പുഴയിലെ വെള്ളം...[ read more ]

ഈ നാടുകാണി ചുരവും കടന്ന്….

Churam2

കോഴിക്കോട്: നിലമ്പൂര്‍–ഗൂഡല്ലൂര്‍ അന്തര്‍സംസ്ഥാനപാതയായ കെഎന്‍ജി റോഡ് കടന്നുപോകുന്ന നാടുകാണി ചുരം കാഴ്ചകളുടെ കലവറയാണ് സമ്മാനിക്കുന്നത്. മനം നിറയുന്ന കാഴ്ചകള്‍ ആസ്വദിച്ച് ഒരു മൂളിപ്പാട്ടുപാടി ചുരം കയറാം. ഒരു സുഖമുള്ള തണുപ്പില്‍ അലിയാം. ചുരത്തിലെ ചിലമ്പൊലിക്കാറ്റില്‍ മതിമയങ്ങാം. നാടുകാണി ചുരത്തിലെ കാറ്റാണ് കാറ്റ്.... പ്രകൃതിയുടെ കാന്‍വാസില്‍ തീര്‍ത്ത ദൃശ്യങ്ങള്‍ മനസിനെ വല്ലാതെ ഭ്രമിപ്പിക്കും. പച്ചതേയിലയുടെ മണമടിക്കുന്ന വഴിയിലൂടെയുള്ള യാത്രകള്‍, തോട്ടങ്ങള്‍, ഇടമുറിഞ്ഞു വരുന്ന കാടുകള്‍. ദൃശ്യസൗന്ദര്യം ഒളിപ്പിച്ചു വച്ച ചുരത്തിലൂടെയുള്ള യാത്ര...[ read more ]

മീശപ്പുലിമലയിലെത്തുന്നവര്‍ തട്ടിപ്പിനിരയാകുന്നു

meeda

തൊടുപുഴ: കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ മീശപ്പുലിമല കാണാ നെത്തുന്ന സഞ്ചാരികളുടെ അറിവില്ലായ്മ മുതലെ ടുത്ത് വന്‍ തട്ടിപ്പ്. തമിഴ്‌നാടിന്റെ ഭാഗമായ പ്രദേശത്തു കൂടി ചിലര്‍ ആസൂത്രിതമായി സന്ദര്‍ശകരെ കടത്തിവിടുകയും ഇവര്‍ മീശപ്പുലിമലയിലെത്തി കേരളത്തിന്റെ വനപാലകരുടെ പിടിയിലാകുകയും ചെയ്യുന്ന സംഭവങ്ങള്‍ അടുത്തിടെ ആവര്‍ത്തിക്കുകയാണ്.കേരള വനംവികസന കോര്‍പറേഷന്റെ (കെ എഫ്ഡിസി) നിയ ന്ത്രണത്തിലാണ് മീശപ്പുലിമല. മലയുടെ അങ്ങേചെരിവ് തമിഴ്‌നാടിന്റെ പ്രദേശങ്ങളാ ണ്. മൂന്നാറില്‍നിന്ന് സൈലന്റ്‌വാലിയിലെത്തിയാല്‍ പത്ത് കിലോമീറ്റര്‍ ദൂരമുണ്ട് മീശപ്പുലിമലയിലേക്ക്....[ read more ]

LATEST NEWS

LEADING NEWS