കാ​ത്ത​ലി​ക് സി​റി​യ​ൻ ബാ​ങ്കി​ന്‍റെ ഓ​ഹ​രി​ക​ൾ ചൗ​ള വി​റ്റു

cathlic

പ്ര​​​ത്യേ​​​ക ലേ​​​ഖ​​​ക​​​ൻ

തൃ​​​ശൂ​​​ർ: കാ​​​ത്ത​​​ലി​​​ക് സി​​​റി​​​യ​​​ൻ ബാ​​​ങ്കി​​​ൽ​​​നി​​​ന്ന് വി​​​വാ​​​ദ വി​​​ദേ​​​ശ ഇ​​​ന്ത്യ​​​ൻ വ്യ​​​വ​​​സാ​​​യി സു​​​രാ​​​ച​​​ൻ ചൗ​​​ള പി​​​ന്മാ​​റു​​​ന്നു. ചൗ​​​ള​​​യു​​​ടെ പ​​​ക്ക​​​ൽ ശേ​​​ഷി​​​ക്കു​​​ന്ന അ​​​ഞ്ചു ശ​​​ത​​​മാ​​​നം ഓ​​​ഹ​​​രി​​​യും വി​​​ൽ​​​ക്കാ​​​ൻ ധാ​​​ര​​​ണ​​​യാ​​​യി. മും​​​ബൈ​​​യി​​​ലെ നി​​​ക്ഷേ​​​പ​​​ക​​​രാ​​​യ ഇ​​​നാം സെ​​​ക്യൂ​​​രി​​​റ്റീ​​​സാ​​​ണ് ഓ​​​ഹ​​​രി​​​ക​​​ൾ വാ​​​ങ്ങു​​​ന്ന​​​ത്. ഇ​​​നാം സെ​​​ക്യൂ​​​രി​​​റ്റീ​​​സി​​​ന്‍റെ മേ​​​ധാ​​​വി​​​യും പ്ര​​​മു​​​ഖ നി​​​ക്ഷേ​​​പ വി​​​ദ​​​ഗ്ധ​​​നു​​​മാ​​​യ വ​​​ല്ല​​​ഭ് ബ​​​ൻ​​​സാ​​​ലി​​​യു​​​മാ​​​യി ചൗ​​​ള ഗ്രൂ​​​പ്പ് ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച ക​​​രാ​​​റാ​​​യി.

പ​​​ത്തു രൂ​​​പ മു​​​ഖ​​​വി​​​ല​​​യു​​​ള്ള ഓ​​​ഹ​​​രി​​​ക​​​ൾ 160 രൂ​​​പ​​​യ്ക്കാ​​​ണു വി​​​ൽ​​​ക്കു​​​ന്ന​​​ത്. ക​​​രാ​​​ർ ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തോ​​​ടെ ബാ​​​ങ്കി​​​ന്‍റെ നാ​​​മ​​​മാ​​​ത്ര​​​മാ​​​യ ഓ​​​ഹ​​​രി​​​ക​​​ൾ മാ​​​ത്ര​​​മേ ഇ​​​നി ചൗ​​​ള​​​യു​​​ടെ കൈ​​​യി​​​ൽ ശേ​​​ഷി​​​ക്കൂ.

1993- 94 വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ ബാ​​​ങ്കി​​​ന്‍റെ 40 ശ​​​ത​​​മാ​​​നം​​​ ഓ​​​ഹ​​​രി​​​ക​​​ൾ ചൗ​​​ള​​​യു​​​ടെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു. ബാ​​​ങ്കി​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണം ചൗ​​​ള​​​യു​​​ടെ കൈ​​​യി​​​ലാ​​​യി. വി​​​ദേ​​​ശ ഇ​​​ന്ത്യ​​​ൻ വ്യ​​​വ​​​സാ​​​യി ബാ​​​ങ്കി​​​നെ കൈ​​​ക്ക​​​ലാ​​​ക്കു​​​ന്നു​​​വെ​​​ന്നാ രോ​​​പി​​​ച്ച് ബാ​​​ങ്കി​​​ന്‍റെ ആ​​​സ്ഥാ​​​ന​​​മാ​​​യ തൃ​​​ശൂ​​​രി​​​ൽ പ്ര​​​ക്ഷോ​​​ഭ​​​ങ്ങ​​​ൾ​​​വ​​​രെ ന​​​ട​​​ന്നു. പ​​​ത്തു വ​​​ർ​​​ഷം മു​​​മ്പ് ചൗ​​​ള​​​യു​​​ടെ ഓ​​​ഹ​​​രി 24.5 ശ​​​ത​​​മാ​​​ന​​​മാ​​​യി കു​​​റ​​​ച്ചു.

ബാ​​​ങ്കി​​​ന്‍റെ ഓ​​​ഹ​​​രി​​​ക​​​ളി​​​ൽ പ​​​ത്തു ശ​​​ത​​​മാ​​​ന​​​ത്തി​​​ല​​​ധി​​​കം ഒ​​​രാ​​​ളു​​​ടെയോ ഒ​​​രു സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ യോ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലാ​​​ക​​​രു​​​തെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി 2010-ൽ ​​​റി​​​സ​​​ർ​​​വ് ബാ​​​ങ്ക് ചൗ​​​ള​​​യ്ക്കു നോ​​​ട്ടീ​​​സ​​​യ​​​ച്ചു. ഇ​​​ത​​​ന​​​ുസ​​​രി​​​ച്ചു ചൗ​​​ള 14.5 ശ​​​ത​​​മാ​​​നം ഓ​​​ഹ​​​രി​​​ക​​​ൾ നേ​​​ര​​ത്തേ വി​​​റ്റി​​​രു​​​ന്നു. ഇ​​​പ്പോ​​​ൾ ചൗ​​​ള​​​യു​​​ടെ കൈ​​​യി​​​ൽ ശേ​​​ഷി​​​ച്ച അ​​​ഞ്ചു ശ​​​ത​​​മാ​​​നം ഓ​​​ഹ​​​രി​​​ക​​​ളാ​​​ണു വി​​​ൽ​​​ക്കു​​​ന്ന​​​ത്. അ​​​ഞ്ചു ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ കു​​​റ​​​വു​​​ള്ള ഓ​​​ഹ​​​രി വി​​​ൽ​​​ക്കാ​​​ൻ റി​​​സ​​​ർ​​​വ് ബാ​​​ങ്കി​​​ന്‍റെ അ​​​നു​​​മ​​​തി ആ​​​വ​​​ശ്യ​​​മി​​​ല്ല. ബാ​​​ങ്കി​​​ന്‍റെ ഡ​​​യ​​​റ​​​ക്ട​​​ർ ബോ​​​ർ​​​ഡ് അം​​​ഗീ​​​ക​​​രി​​​ച്ചാ​​​ൽ മ​​​തി​​​യാ​​​കും.

ചൗ​​​ള പ​​​രാ​​​ജ​​​യം സ​​​മ്മ​​​തി​​​ച്ചു മ​​​ട​​​ങ്ങു​​​ക​​​യാ​​​ണെ​​​ങ്കി​​​ലും കാ​​​ത്ത​​​ലി​​​ക് സി​​​റി​​​യ​​​ൻ ബാ​​​ങ്കി​​​ൽ ആ​​​യി​​​രം കോ​​​ടി രൂ​​​പ​​​യു​​​ടെ വ​​​ൻ നി​​​ക്ഷേ​​​പം അ​​​ടു​​​ത്ത മാ​​​സം എ​​​ത്തും.

ബാ​​​ങ്കി​​​ന്‍റെ 51 ശ​​​ത​​​മാ​​​നം ഓ​​​ഹ​​​രി​​​ക​​​ൾ വാ​​​ങ്ങാ​​​ൻ വി​​​ദേ​​​ശ ധ​​​ന​​​കാ​​​ര്യ സ്ഥാ​​​പ​​​ന​​​മാ​​​യ ഫെ​​​യ​​​ർ​​​ഫാ​​​ക്സി​​​നു റി​​​സ​​​ർ​​​വ് ബാ​​​ങ്ക് ഇ​​​ക്ക​​​ഴി​​​ഞ്ഞ ഡി​​​സം​​​ബ​​​റി​​​ൽ അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യി​​​രു​​​ന്നു. കാ​​​ന​​​ഡ​​​യി​​​ലെ കോടീശ്വരനും നി​​​ക്ഷേ​​​പ വി​​​ദ​​​ഗ്ധ​​​നു​​​മാ​​​യ പ്രേം ​​​വാ​​​ട്സയു​​​ടെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള നി​​​ക്ഷേ​​​പ സ്ഥാ​​​പ​​​ന​​​മാ​​​ണു ഫെ​​​യ​​​ർ​​​ഫാ​​​ക്സ്.

51 ശ​​​ത​​​മാ​​​നം വ​​​രെ നി​​​ക്ഷേ​​​പി​​​ക്കാ​​​മെ​​​ങ്കി​​​ലും വോ​​​ട്ട​​​വ​​​കാ​​​ശം 15 ശ​​​ത​​​മാ​​​ന​​​മാ​​​യി നി​​​ജ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. 12 വ​​​ർ​​​ഷ​​​ത്തി​​​ന​​​കം ബാ​​​ങ്കി​​​ൽ ഫെ​​​യ​​​ർ​​​ഫാ​​​ക്സി​​​ന്‍റെ ഓ​​​ഹ​​​രി 15 ശ​​​ത​​​മാ​​​ന​​​മാ​​​യി കു​​​റ​​​യ്ക്ക​​​ണ​​​മെ​​​ന്ന വ്യ​​​വ​​​സ്ഥ​​​യോ​​​ടെ​​​യാ​​​ണു റി​​​സ​​​ർ​​​വ് ബാ​​​ങ്കി​​​ന്‍റെ അ​​​നു​​​മ​​​തി.

നി​​​ക്ഷേ​​​പ​​​ത്തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി ബാ​​​ങ്കി​​​ന്‍റെ ആ​​​സ്തി സം​​​ബ​​​ന്ധി​​​ച്ച ക​​​ണ​​​ക്കെ​​​ടു​​​പ്പു പൂ​​​ർ​​​ത്തി​​​യാ​​​യി വ​​​രി​​​ക​​​യാ​​​ണ്. ക​​​ണ​​​ക്കു കൈ​​​മാ​​​റു​​​ന്ന​​​തോ​​​ടെ നി​​​ക്ഷേ​​​പം എ​​​ത്തു​​​മെ​​​ന്ന പ്ര​​​തീ​​​ക്ഷ​​​യി​​​ലാ​​​ണ് ബാ​​​ങ്ക് അ​​​ധി​​​കാ​​​രി​​​ക​​​ൾ.

ലു​​​ലു ഗ്രൂ​​​പ്പ് സാ​​​ര​​​ഥി എം.​​​എ. യൂ​​​സ​​​ഫ​​​ലി​​​ക്കു കാ​​​ത്ത​​​ലി​​​ക് സി​​​റി​​​യ​​​ൻ ബാ​​​ങ്കി​​​ന്‍റെ 4.98 ശ​​​ത​​​മാ​​​നം ഓ​​​ഹ​​​രി​​​ക​​​ളു​​​ണ്ട്. 4.61 ശ​​​ത​​​മാ​​​നം ഓ​​​ഹ​​​രി​​​ക​​​ൾ ഫെ​​​ഡ​​​റ​​​ൽ ബാ​​​ങ്കി​​​ന്‍റെ കൈ​​​യി​​​ലു​​​ണ്ട്.

Related posts