സേ​തു​രാ​മ​യ്യ​ർ വീ​ണ്ടും വരുന്നു?

mammoottyമ​ല​യാ​ള​ത്തി​ലെ തു​ട​ർ​ച്ച​ക​ളു​ണ്ടാ​യ സി​നി​മ​ക​ളി​ൽ ഏ​റ്റ​വും വി​ജ​യം നേ​ടി​യ​താ​ണ് സി​ബി​ഐ സി​നി​മ​ക​ൾ. സേ​തു​രാ​മ​യ്യ​ർ എ​ന്ന സി​ബി​ഐ ആ​യി മ​മ്മൂ​ട്ടി അ​ഭി​ന​യി​ച്ച നാ​ലു സി​നി​മ​ക​ളും വ​ൻ ഹി​റ്റു​ക​ളു​മാ​യി​രു​ന്നു. ഇ​പ്പോ​ഴി​താ സി​ബി​ഐ സി​നി​മ​യെ കു​റി​ച്ച് പു​തി​യ വാ​ർ​ത്ത. സി​ബി​ഐ സി​നി​മ​ക​ൾ​ക്ക് അ​ഞ്ചാം ഭാ​ഗം ഒ​രു​ങ്ങാ​ൻ സാ​ധ്യ​ത​യെ​ന്ന​താ​ണ് വാ​ർ​ത്ത. സം​വി​ധാ​യ​ക​ൻ കെ ​മ​ധു ത​ന്നെ​യാ​ണ് ഇ​തു സം​ബ​ന്ധി​ച്ച് ഫേ​സ്ബു​ക്കി​ലൂ​ടെ സൂ​ച​ന ന​ൽ​കി​യ​ത്.

സേ​തു​രാ​മ​യ്യ​ർ സി​ബി​ഐ​യു​ടെ അ​ഞ്ചാം വ​ര​വി​ന് കാ​ത്തി​രി​ക്കൂ എ​ന്നാ​ണ് കെ ​മ​ധു ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചി​രി​ക്കു​ന്ന​ത്. എ​സ് എ​ൻ സ്വാ​മി​യു​ടെ തി​ര​ക്ക​ഥ​യി​ൽ മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി വീ​ണ്ടും സേ​തു​രാ​മ​യ്യ​ർ സി​ബി​ഐ​യെ വെ​ള്ളി​ത്തി​ര​യി​ലെ​ത്തി​ച്ചേ​ക്കു​മെ​ന്നാ​ണ് കെ ​മ​ധു സൂ​ചി​പ്പി​ക്കു​ന്ന​ത്. മ​മ്മൂ​ട്ടി​യും ഞാ​നും എ​സ്.​എ​ൻ സ്വാ​മി​യും കൂ​ടി 1988ൽ ​ആ​രം​ഭി​ച്ച​താ​ണ് ഈ ​കൂ​ട്ടാ​യ്മ.

ആ​ത്മാ​ർ​ഥ​യോ​ടെ ഒ​രേ മ​ന​സോ​ടെ ഞ​ങ്ങ​ൾ പ്ര​വ​​ർ​ത്തി​ച്ച​തു കൊ​ണ്ടാ​ണ്, ഒ​രു സി ​ബി ഐ ​ഡ​യ​റി ക്കു​റി​പ്പ്, ജാ​ഗ്ര​ത, സേ​തു​രാ​മ​യ്യ​ർ സി ​ബി ഐ, ​നേ​ര​റി​യാ​ൻ സി​ബി​ഐ എ​ന്നീ നാ​ലു ചി​ത്ര​ങ്ങ​ൾ ഒ​രു​ക്കാ​ൻ സാ​ധി​ച്ച​ത്. ഇ​നി ഒ​രി​ക്ക​ൽ കൂ​ടി മ​മ്മൂ​ട്ടി സേ​തു​രാ​മ​യ്യ​രാ​യി എ​ത്തു​ന്ന​ത് കാ​ണാ​ൻ ഞ​ങ്ങ​ളു​ടെ കു​ട്ടാ​യ്മ​യെ അ​ംഗീ​ക​രി​ച്ച പ്രേ​ക്ഷ​ക​ർ ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടെ​ന്ന് അ​റി​യാം. മ​ല​യാ​ള സി​നി​മ​യു​ടെ ച​രി​ത്ര​മാ​കാ​ൻ പോ​കു​ന്ന സേ​തു​രാ​മ​യ്യ​രു​ടെ അ​ഞ്ചാം വ​ര​വി​നാ​യി കാ​ത്തി​രി​യ്ക്കു​ക.. കെ ​മ​ധു ഫേ​സ്ബു​ക്കി​ൽ പ​റ​യു​ന്നു.

Related posts