വെ​ല്ലു​വി​ളി​ക​ൾ​ക്കു ന​ടു​വി​ൽ “ച​ന്ദ്ര’ ടാ​റ്റാ സാ​ര​ഥ്യ​ത്തി​ലേ​ക്ക്

chandraമും​ബൈ: രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലു​തും പ​ഴ​ക്കം​ചെ​ന്ന​തു​മാ​യ വ്യ​വ​സാ​യ ഗ്രൂ​പ്പി​ന്‍​റെ ത​ല​വ​നാ​യി ച​ന്ദ്ര എ​ന്നു മി​ത്ര​ങ്ങ​ൾ വി​ളി​ക്കു​ന്ന എ​ൻ. ച​ന്ദ്ര​ശേ​ഖ​ര​ൻ ഇ​ന്നു സ്ഥാ​ന​മേ​ൽ​ക്കു​ന്നു. ടാ​റ്റാ ഗ്രൂ​പ്പി​ൽ ത​ന്നെ​യു​ള്ള ടി​സി​എ​സി​ൽ മു​പ്പ​തു വ​ർ​ഷം പ്ര​വ​ർ​ത്തി​ച്ച് എ​ട്ടു വ​ർ​ഷ​മാ​യി അ​തി​നെ ന​യി​ച്ചു​വ​ന്ന​യാ​ളാ​ണു ടാ​റ്റാ സ​ൺ​സ് ചെ​യ​ർ​മാ​നാ​കു​ന്ന ച​ന്ദ്ര​ശേ​ഖ​ര​ൻ. 53 വ​യ​സു​ള്ള ഇ​ദ്ദേ​ഹം 150 വ​ർ​ഷ​ത്തെ പാ​ര​ന്പ​ര്യ​മു​ള്ള ടാ​റ്റാ ഗ്രൂ​പ്പി​ന്‍​റെ പാ​ഴ്സി​യ​ല്ലാ​ത്ത ആ​ദ്യ​ത​ല​വ​നാ​ണ്.

ഉ​പ്പു​തൊ​ട്ട് സോ​ഫ്റ്റ്‌​വേ​ർ വ​രെ​യും പ​യ​ർ തൊ​ട്ട് ഉ​രു​ക്കു​വ​രെ​യും വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന വ​ലി​യ സാ​മ്രാ​ജ്യ​മാ​ണു ടാ​റ്റാ ഗ്രൂ​പ്പ്. ഏ​ഴു​ല​ക്ഷം കോ​ടി​യി​ൽ​പ​രം രൂ​പ വി​റ്റു​വ​ര​വു​ണ്ട് ഗ്രൂ​പ്പി​ന്. ലി​സ്റ്റ് ചെ​യ്ത 18 ക​ന്പ​നി​ക​ൾ​ക്ക് ക​ഴി​ഞ്ഞ ധ​ന​കാ​ര്യ​വ​ർ​ഷം 6.35 ല​ക്ഷം കോ​ടി രൂ​പ വി​റ്റു​വ​ര​വും 34,921 കോ​ടി രൂ​പ അ​റ്റാ​ദാ​യ​വും ഉ​ണ്ട്. ലാ​ഭ​ത്തി​ലും വി​റ്റു​വ​ര​വി​ലും ഏ​റ്റ​വും മു​മ്പി​ൽ നി​ൽ​ക്കു​ന്ന​തു ടി​സി​എ​സ് ആ​ണ്. 24,292 കോ​ടി രൂ​പ​യാ​ണു ടി​സി​എ​സി​ന്‍​റെ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​റ്റാ​ദാ​യം.

ടാ​റ്റാ മോ​ട്ടോ​ഴ്സ്, ടാ​റ്റാ സ്റ്റീ​ൽ എ​ന്നീ വ​ന്പ​ൻ ക​ന്പ​നി​ക​ൾ സ​മീ​പ​വ​ർ​ഷ​ങ്ങ​ളി​ൽ ന​ഷ്ട​ത്തി​ലാ​യ​തും വ​ലി​യ ക​ട​ബാ​ധ്യ​ത​യും ടെ​ലി​കോം ബി​സി​ന​സി​ലെ വ​ലി​യ തി​രി​ച്ച​ടി​ക​ളും പു​തി​യ ചെ​യ​ർ​മാ​നു വ​ലി​യ വെ​ല്ലു​വി​ളി​ക​ളാ​ണ്. 2014ൽ ​ര​ത്ത​ൻ ടാ​റ്റാ വി​ര​മി​ച്ച​പ്പോ​ൾ നി​യ​മി​ക്ക​പ്പെ​ട്ട ചെ​യ​ർ​മാ​ൻ സൈ​റ​സ് മി​സ്ത്രി​യെ ക​ഴി​ഞ്ഞ ഒ​ക്‌​ടോ​ബ​റി​ൽ നീ​ക്കം ചെ​യ്ത​തു​മൂ​ല​വും പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ട്.

ടാ​റ്റാ സ​ൺ​സി​ൽ ഗ​ണ്യ​മാ​യ ഓ​ഹ​രി മി​സ്ത്രി​യു​ടെ കു​ടും​ബ​ത്തി​നു​ണ്ട്. അ​ദ്ദേ​ഹ​ത്തെ നീ​ക്കി​യ​തി​നോ​ടൊ​പ്പ​മു​ണ്ടാ​യ ദു​ഷ്പ്ര​ചാ​ര​ണ​ങ്ങ​ളു​ടെ പ്ര​ത്യാ​ഘാ​ത​വും ചെ​റു​ത​ല്ല. മി​സ്ത്രി ടാ​റ്റാ ഗ്രൂ​പ്പി​നെ​തി​രേ നി​യ​മ​യു​ദ്ധ​ത്തി​ലേ​ക്കു നീ​ങ്ങി​യാ​ൽ വേ​റേ പ്ര​ശ്ന​ങ്ങ​ളു​മു​ണ്ടാ​കാം.

ടെ​ലി​കോം ബി​സി​ന​സി​ൽ റി​ല​യ​ൻ​സ് ജി​യോ​യോ​ടു പൊ​രു​താ​ൻ എ​യ​ർ​സെ​ൽ-​റി​ല​യ​ൻ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ സ​ഖ്യ​ത്തി​ൽ ചേ​രാ​ൻ ടാ​റ്റാ ടെ​ലി​സ​ർ​വീ​സ​സ് മു​തി​ർ​ന്നേ​ക്കു​മെ​ന്നാ​ണു സം​സാ​രം. എ​ൻ​ടി​ടി ഡോ​കോ​മോ​യു​മാ​യി ടാ​റ്റാ ടെ​ലി​ക്കു​ള്ള ത​ർ​ക്ക​വും പ്ര​ശ്ന​മാ​ണ്. 8,500 കോ​ടി രൂ​പ എ​ൻ​ടി​ടി​ക്കു ന​ൽ​കേ​ണ്ടി​വ​രാം.

ടാ​റ്റാ ടെ​ലി​യു​ടെ ന​ഷ്ടം നി​ക​ത്താ​ൻ വേ​റൊ​രു പ​തി​നാ​യി​രം കോ​ടി കൂ​ടി വേ​ണം. ടാ​റ്റാ സ്റ്റീ​ലി​ന്‍​റെ വ​ലി​യ ക​ട​ബാ​ധ്യ​ത എ​ങ്ങ​നെ കൈ​കാ​ര്യം ചെ​യ്യു​മെ​ന്ന​തും വ​ലി​യ ചോ​ദ്യ​മാ​ണ്. 1.6 ല​ക്ഷം കോ​ടി രൂ​പ​യു​ടെ ക​ട​ബാ​ധ്യ​ത​യു​ണ്ട് ഗ്രൂ​പ്പി​ന്.

Related posts