ചന്ദ്രഗിരി ചിത്രീകരണം തുടങ്ങി

lal-lഗു​രു​പൂ​ർ​ണി​മ​യു​ടെ ബാ​ന​റി​ൽ എ​ൻ സു​ചി​ത്ര നി​ർ​മി​ച്ച് മോ​ഹ​ൻ കു​പ്ലേ​രി സം​വി​ധാ​നം ചെ​യ്യു​ന്ന ച​ന്ദ്ര​ഗി​രി എ​ന്ന സി​നി​മ ഇ​ന്ന​ലെ കാ​ഞ്ഞ​ങ്ങാ​ട് ഏ​ച്ചി​ക്കാ​നം ത​റ​വാ​ട്ടി​ൽ ആ​രം​ഭി​ച്ചു. കാ​സ​ർ​ഗോ​ഡി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും മം​ഗ​ലാ​പു​ര​ത്തു​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന ചി​ത്ര​ത്തി​ൽ ലാ​ൽ ആ​ണ് കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ഹ​രീ​ഷ് പേ​ര​ടി, ഇ​ന്ദ്ര​ൻ​സ്, സാ​യ്കു​മാ​ർ, കൊ​ച്ചു​പ്രേ​മ​ൻ, ജ​യ​ച​ന്ദ്ര​ൻ, സു​നി​ൽ സു​ഗ​ത, സ​ജി​താ മ​ഠ​ത്തി​ൽ, സി. ​കെ. ബാ​ബു, അ​ഞ്ജ​ലി ഉ​പാ​സ​ന, സേ​തു​ല​ക്ഷ​്മി, മ​ഹി​ത തു​ട​ങ്ങി മ​ല​യാ​ള സി​നി​മ​യി​ലെ എ​ഴു​പ​ത്തി​യെ​ട്ടോ​ളം അ​ഭി​നേ​താ​ക്ക​ളാ​ണ് ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്ന​ത്.

കാ​സ​ർ​ഗോ​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വ്യ​ത്യ​സ്ത​മാ​യൊ​രു പ്ര​മേ​യ​വു​മാ​യി ഒ​രു​ങ്ങു​ന്ന ച​ന്ദ്ര​ഗി​രി​യി​ൽ പ്ര​കൃ​തി​യും സം​സ്കാ​ര​വും ക​ലാ​രൂ​പ​ങ്ങ​ളും ക​ഥ​യു​ടെ പ​ശ്ചാ​ത്ത​ല​മാ​കു​ന്നു. കാ​സ​ർ​ഗോ​ഡി​ന്‍റെ ഭാ​ഷാ​വൈ​വി​ധ്യം, ഗ്രാ​മ്യ​ജീ​വി​ത ചി​ത്ര​ങ്ങ​ൾ, മ​ല​യാ​ളം, തു​ളു, ക​ന്ന​ട എ​ന്നീ ഭാ​ഷ​ക​ൾ സം​സാ​രി​ക്കു​ന്ന ത​ന​തു ക​ഥാ​പാ​ത്ര​ങ്ങ​ൾ മ​റ്റു പ്ര​ത്യേ​ക​ത​ക​ളാ​ണ്.

ഒ​രു കാ​സ​ർ​ഗോ​ഡ​ൻ ഗ്രാ​മ​ത്തി​ൽ ന​ട​ക്കു​ന്ന ഏ​റെ നി​ർ​ണാ​യ​ക​മാ​യ ഒ​രു സം​ഭ​വ​മാ​ണ് ചി​ത്ര​ത്തി​ന്‍റെ ഇ​തി​വൃ​ത്തം. മ​ല​യാ​ള സി​നി​മ​യി​ൽ ഇ​തു​വ​രെ ആ​വി​ഷ്ക​രി​ച്ചി​ട്ടി​ല്ലാ​ത്ത, ന​മു​ക്കി​തു​വ​രെ അ​പ​രി​ചി​ത​മാ​യി​രു​ന്ന പു​തി​യൊ​രു കാ​സ​ർ​ഗോ​ഡ​ൻ ച​രി​ത്രം സ​മ​കാ​ലി​ക സാ​മൂ​ഹി​ക പ്ര​ശ്ന​ങ്ങ​ളു​ടെ ലോ​ക​ത്തി​നു മു​ന്നി​ൽ തു​റ​ന്നു കാ​ട്ടു​ക കൂ​ടി​യാ​ണീ ചി​ത്രം.

ര​ച​ന: വി​നോ​ദ് കു​ട്ട​മ​ത്ത്, ഛായാ​ഗ്ര​ഹ​ണം: ഷാ​ജി കു​മാ​ർ (പു​ലി​മു​രു​ക​ൻ ഫെ​യിം), ഗാ​ന​ങ്ങ​ൾ: മ​നോ​ജ് കോ​യി​പ്ര, ഡോ. ​പ്ര​ശാ​ന്ത് കൃ​ഷ്ണ​ൻ, സം​ഗീ​തം: ശ്രീ​വ​ത്സ​ൻ. ജെ. ​മോ​നോ​ൻ, ച​മ​യം: പ​ട്ട​ണം ഷാ, ​വ​സ്ത്ര​ല​ങ്കാ​രം: സു​കേ​ഷ് താ​നൂ​ർ, സ്റ്റി​ൽ​സ്: സ​ലീ​ഷ് പെ​രി​ങ്ങാ​ട്ടു​ക​ര, പ്രൊ​ഡ​ക്ഷ​ൻ ക​ണ്‍​ട്രോ​ള​ർ: ഹ​രി വെ​ഞ്ഞാ​റ​മൂ​ട്, പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ്: രാ​ജു മ​ടി​വ​യ​ൽ, ക​മ​ൽ പ​യ്യ​ന്നൂ​ർ.

ബി​ജു പു​ത്തൂ​ർ

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/
നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിൽ രേഖപ്പെടുത്താൻ മംഗ്ലീഷിൽ ടൈപ് ചെയ്തു താഴെക്കാണുന്ന കമെന്റ് ബോക്സിൽ പേസ്റ്റ് ചെയ്യുക

LATEST NEWS