ചാനലിലെ പീഡനം, നാലുപേര്‍ക്കെതിരേ ദേശീയ പട്ടികജാതി കമ്മീഷന്‍ കേസെടുത്തു

പ്രമുഖ മലയാളം ചാനലിലെ മാധ്യമപ്രവര്‍ത്തക ആത്മഹത്യയ്ക്കു ശ്രമിച്ച സംഭവത്തില്‍ നാലു സഹപ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു. അതിനിടെ പീഡനത്തില്‍ ശക്തമായ നടപടിയെടുക്കാന്‍ പോലീസിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. എത്ര ഉന്നതരായാലും സ്ത്രീകള്‍ക്ക് നേരേയുള്ള പീഡനത്തില്‍ വിട്ടുവീഴ്ച വേണ്ടെന്നാണ് ആഭ്യന്തരവകുപ്പിന്റെ നിലപാട്.

ആത്മഹത്യാ പ്രേരണക്കുറ്റവും സംഘം ചേര്‍ന്ന് ആക്രമിക്കലുമാണ് നിലവില്‍ ചുമത്തിയിരിക്കുന്ന വകുപ്പുകള്‍. യുവതിയുടെ മൊഴിയില്‍ സ്ത്രീകളെ അപമാനിക്കല്‍ എന്ന കുറ്റവും ഉണ്ട്. ഈ വകുപ്പ് കൂടി ചേര്‍ത്ത് കേസെടുക്കുകയാണെങ്കില്‍ പ്രതികളെ അറസ്റ്റ് ചെയ്ത് ജയിലിലടയ്‌ക്കേണ്ടി വരും. കഴിഞ്ഞദിവസമാണ് മാധ്യമപ്രവര്‍ത്തക ആത്മഹത്യയ്ക്കു ശ്രമിച്ചത്.

Related posts