കു​ട്ടി​ക​ൾ​ക്കു പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾന​ൽ​കി ബോ​ബി ചെ​മ്മ​ണ്ണൂ​ർ ; വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ കോ​ള​നി​ക​ളി​ൽ കാ​ൽ​ന​ട​യാ​യി സ​ഞ്ച​രി​ച്ചാ​യി​രു​ന്നു പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണം

തൃ​ശൂ​ർ: സ്കൂ​ൾ പ​ഠ​ന​ത്തി​ന് ത​യാറെ​ടു​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് സ്നേ​ഹോ​പ​ഹാ​ര​വു​മാ​യി ചെ​മ്മ​ണ്ണൂർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ഡോ. ​ബോ​ബി ചെ​മ്മ​ണ്ണൂർ. 200 ഓ​ളം നി​ർ​ധ​ന കു​ടും​ബ​ങ്ങ​ളി​ലെ​ത്തി​യ ബോ​ബി ചെ​മ്മ​ണ്ണൂ​ർ സ്കൂ​ൾ ബാ​ഗും നോ​ട്ട് പു​സ്ത​ക​ങ്ങ​ളും അ​ട​ക്ക​മു​ള്ള പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ കു​ട്ടി​ക​ൾ​ക്കു നേ​രി​ട്ടുകൈ​മാ​റി.

കൊ​ക്കാ​ല മു​ത​ൽ ദി​വാ​ൻ​ജി​മൂ​ല വ​രെ​യു​ള്ള വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ കോ​ള​നി​ക​ളി​ൽ കാ​ൽ​ന​ട​യാ​യി സ​ഞ്ച​രി​ച്ചാ​യി​രു​ന്നു പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണം.

ദൈ​വം ത​ന്ന​ത് സ​ഹ​ജീ​വി​ക​ൾ​ക്ക് പ​ങ്കു​വെ​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​തെ​ന്നും അ​തി​നു​ള്ള ഒ​രു ഉ​പ​ക​ര​ണം മാ​ത്ര​മാ​ണ് താ​നെ​ന്നും കൊ​ക്കാ​ല​യി​ൽ ന​ട​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ഡോ. ​ബോ​ബി ചെ​മ്മ​ണൂ​ർ പ​റ​ഞ്ഞു. സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നാ​യ ജോ​സ് ത​ട്ടി​ലാ​ണ് അ​ർ​ഹ​ത​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ളെ ക​ണ്ടെ​ത്തി​യ​ത്.

Related posts