ഓം കോൺഗ്രസ് ശാന്തിയാത്ര നമഃഹ..! അ​ക്ര​മ രാ​ഷ്ട്രീ​യ​ത്തി​നെ​തി​രെ നാ​ടി​ള​ക്കി പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ ശാ​ന്തി​യാ​ത്ര; പ​ത്ത്കി​ലോ​മീ​റ്റ​ർ നീ​ണ്ട പ​ദ​യാ​ത്ര​യെ നൂ​റു​ക​ണ​ക്കി​നു പ്രവർത്തകർ അനുഗമിച്ചു

Ramesh-yathraവ​ട​ക​ര: നാ​ടി​നു ഭീ​ഷ​ണി​യാ​യ അ​ക്ര​മ​രാ​ഷ്ട്രീ​യ​ത്തി​നെ​തി​രെ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ശാ​ന്തി​യാ​ത്ര ന​ട​ത്തി. സ​മാ​ധാ​ന​ത്തി​നു വേ​ണ്ടി​യു​ള്ള കോ​ണ്‍​ഗ്ര​സ് സ​ഹ​ന​സ​മ​ര​യാ​ത്ര നാ​ടി​ള​ക്കി​യാ​ണ് മു​ന്നേ​റി​യ​ത്. അ​ക്ര​മ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ തി​രു​വ​ള്ളൂ​രി​ൽ നി​ന്ന് വ​ട​ക​ര​യി​ലേ​ക്കു ന​ട​ന്ന ശാ​ന്തി​യാ​ത്ര​ക്ക് വ​ഴി​യി​ലു​ട​നീ​ളം വ​ര​വേ​ൽ​പ് ല​ഭി​ച്ചു.  മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ എം​പി, ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി.​സി​ദ്ദീ​ഖ്, കെ.​സി.​അ​ബു, എ​ൻ.​സു​ബ്ര​ഹ്മ​ണ്യ​ൻ, കെ.​പ്ര​വീ​ണ്‍​കു​മാ​ർ, ഐ.​മൂ​സ, ബാ​ബു ഒ​ഞ്ചി​യം, വി.​എം.​ച​ന്ദ്ര​ൻ, പ്ര​മോ​ദ് ക​ക്ക​ട്ടി​ൽ തു​ട​ങ്ങി നി​ര​വ​ധി നേ​താ​ക്ക​ൾ അ​ണി​ചേ​ർ​ന്നു.

പ​ത്ത്കി​ലോ​മീ​റ്റ​ർ നീ​ണ്ട പ​ദ​യാ​ത്ര​യെ നൂ​റു​ക​ണ​ക്കി​നു പ്ര​വ​ർ​ത്ത​ക​രാ​ണ് തൂ​വെ​ള്ള വേ​ഷ​വും തൊ​പ്പി​യും അ​ണി​ഞ്ഞ് അ​നു​ഗ​മി​ച്ച​ത്. ശാ​ന്തി​യാ​ത്ര കോ​ണ്‍​ഗ്ര​സി​നു പു​ത്ത​ൻ ഉ​ണ​ർ​വേ​കി.താ​ലൂ​ക്കി​ലെ സ​മാ​ധാ​നാ​ന്ത​രീ​ക്ഷം ത​ക​ർ​ക്കു​ന്ന വി​ധ​ത്തി​ൽ സി​പി​എ​മ്മും ബി​ജെ​പി​യും ന​ട​ത്തു​ന്ന അ​ക്ര​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ജ​ന​ങ്ങ​ളു​ടെ സ്വൈ​ര​ജീ​വി​തം ഉ​റ​പ്പു വ​രു​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ര​മേ​ശ് ചെ​ന്നി​ത്ത​ല ശാ​ന്തി യാ​ത്ര ന​യി​ച്ച​ത്. യാ​ത്ര​ക്കു മു​ന്നോ​ടി​യാ​യി തി​രു​വ​ള​ളൂ​രി​ൽ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി.​സി​ദ്ദീ​ഖി​ന് അ​ദ്ദേ​ഹം പാ​ർ​ട്ടി പ​താ​ക കൈ​മാ​റി.

പോ​ലീ​സ് ഭ​ര​ണ​ത്തി​ലെ വീ​ഴ്ച​യാ​ണ് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ ഉ​ൾ​പെ​ടെ കേ​ര​ള​ത്തി​ലെ അ​ക്ര​മ​ങ്ങ​ൾ​ക്കു കാ​ര​ണ​മെ​ന്ന് ചെ​ന്നി​ത്ത​ല കു​റ്റ​പ്പെ​ടു​ത്തി.സി​പി​എം ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സ് അ​ക്ര​മി​ച്ച​വ​രെ എ​ന്തു​കൊ​ണ്ട് പി​ടി​കൂ​ടു​ന്നി​ല്ലെ​ന്ന് സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്ക​ണം. പി​ണ​റാ​യി വി​ജ​യ​ൻ ഭ​രി​ക്കു​ന്പോ​ൾ പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്ന​ത് സി​പി​എ​മ്മി​ന് നാ​ണ​ക്കേ​ടാ​ണ്. സം​ഭ​വ​ത്തി​ൽ ഇ​പ്പോ​ഴും ദു​രൂ​ഹ​ത നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.​സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ വി.​എം.​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ എം​പി, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ. സു​ബ്ര​ഹ്മ​ണ്യ​ൻ, സെ​ക്ര​ട്ട​റി​മാ​രാ​യ അ​ഡ്വ. കെ.​പ്ര​വീ​ണ്‍​കു​മാ​ർ, കെ.​ജ​യ​ന്ത്,  മു​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സി.​അ​ബു, ക​ഐ​സ്യു സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​പി.​അ​ബ്ദു​ൽ​റ​ഷീ​ദ്, ക​ട​മേ​രി ബാ​ല​കൃ​ഷ്ണ​ൻ, ഐ. ​മൂ​സ, യു.​രാ​ജീ​വ​ൻ, പ്ര​മോ​ദ് ക​ക്ക​ട്ടി​ൽ, സ​ത്യ​ൻ ക​ടി​യ​ങ്ങാ​ട്, പി.​കെ. രാ​ഗേ​ഷ്, വി.​ടി.​നി​ഹാ​ൽ, സി.​പി.​വി​ശ്വ​നാ​ഥ​ൻ, മ​ഠ​ത്തി​ൽ ശ്രീ​ധ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഉ​ച്ച തി​രി​ഞ്ഞ് തി​രു​വ​ള്ളൂ​രി​ൽ നി​ന്ന് ആ​രം​ഭി​ച്ച കാ​ൽ​ന​ട​യാ​ത്ര വൈ​കി​ട്ട് വ​ട​ക​ര​യി​ൽ സ​മാ​പി​ച്ചു. കോ​ട്ട​പ്പ​റ​ന്പി​ൽ ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം മു​ൻ​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് സി​ദ്ദി​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.  ര​മേ​ശ് ചെ​ന്നി​ത്ത​ല, മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ എം​പി, കെ.​സി.​അ​ബു, കെ.​പ്ര​വീ​ണ്‍ കു​മാ​ർ, അ​ഡ്വ.​സി.​വ​ത്സ​ല​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Related posts