നെ​ല്ലി​നൊ​പ്പം ചെ​ണ്ടു​മ​ല്ലി​കൃ​ഷി​യും; കൊയ്യാം നെല്ലിനൊപ്പം പൂവും, വരുമാനവും

വ​ട​ക്ക​ഞ്ചേ​രി: മി​ത്ര​കീ​ട​ങ്ങ​ളെ സൃ​ഷ്ടി​ച്ച് ശ​ത്രുകീ​ട​ങ്ങ​ളെ അ​ക​റ്റാ​നും നെ​ൽ​കൃ​ഷി​യെ ര​ക്ഷി​ക്കാ​നു​മു​ള്ള ക​ണ്ണ​ന്പ്ര പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കൃ​ഷി ഓ​ഫീ​സ​റു​ടെ​യും പ​രീ​ക്ഷ​ണം വ​ൻ വി​ജ​യം. ക​ണ്ണ​ന്പ്ര പ​ന്നി​ക്കോ​ട് പാ​ട​ശേ​ഖ​ര​ത്തി​ൽ നെ​ല്ലി​നൊ​പ്പം ചെ​ണ്ടു​മ​ല്ലി​യും വ​ള​ർ​ത്തി​യാ​യി​രു​ന്നു പ​രീ​ക്ഷ​ണം. വി​ള​വെ​ടു​ത്ത ചെ​ണ്ടു​മ​ല്ലി​ക്കു കി​ലോ​ക്ക് 120 എ​ന്ന​നി​ല​യി​ൽ ന​ല്ല വി​ല​യും ല​ഭി​ച്ചു.

ചെ​റു​കോ​ട് പാ​ട​ശേ​ഖ​ര​ത്ത് ഒ​ന്നാം വി​ള​യാ​യ നെ​ല്ലി​നൊ​പ്പം ചെ​ണ്ടു​മ​ല്ലി​യും ന​ട്ടി​രു​ന്നു. പ​ന്നി​ക്കോ​ട് സു​ദേ​വ​ന്‍റെ നാ​ലേ​ക്ക​റോ​ളം പാ​ട​ത്താ​ണു ക​ണ്ണ​ന്പ്ര കൃ​ഷി ഭ​വ​ന്‍റെ കീ​ഴി​ൽ പ​രീ​ക്ഷ​ണ​ാടി​സ്ഥാ​ന​ത്തി​ൽ കൃ​ഷിയിറ​ക്കി​യ​ത്. നെ​ല്ലി​നെ കീ​ട​ങ്ങ​ളി​ൽ നി​ന്നു ര​ക്ഷി​ക്കാ​നും ഈ ​കാ​ർ​ഷി​ക രീ​തി​യി​ലൂ​ടെ ക​ഴി​യു​മെ​ന്നു തെ​ളി​ഞ്ഞ​തോ​ടെ പു​തുകൃ​ഷി രീ​തി അ​ടു​ത്ത വ​ർ​ഷം വി​പു​ലീ​ക​രി​ക്കു​മെ​ന്നും, രാ​സവ​ള​ങ്ങ​ളി​ൽനി​ന്നു ജൈ​വ കൃ​ഷി രീ​തി​യി​ലേ​ക്കു കൃ​ഷി രീ​തി​ക​ളി​ൽ മാ​റ്റം വ​രു​ത്തി ലാ​ഭ​ക​ര​മാ​ക്കാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ ക​ണ്ണ​ന്പ്ര പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​റ്റ​മ​റ്റ രീ​തി​യി​ൽ ന​ട​പ്പാ​ക്കു​മെ​ന്നും, ക​ർ​ഷ​ക​ർ ഉ​ത് പ്പാ​ദി​പ്പി​ക്കു​ന്ന വി​ള​ക​ൾ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​പ​ണ​ന കേ​ന്ദ്രം ഒ​രു​ക്കി വി​ത​ര​ണം ചെ​യ്യു​മെ​ന്നും ക​ണ്ണ​ന്പ്ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി​മോ​ൻ പ​ന്നി​ക്കോ​ട് പാ​ട ശേ​ഖ​ര​ത്ത് വി​ള​വി​ടു​പ്പ് ഉ​ത്ഘാ​ട​നം ചെ​യ്തു അ​റി​യി​ച്ചു.

വാ​ർ​ഡ് മെ​ന്പ​ർ പി ​ഗം​ഗാ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൃ​ഷി അ​സി​സ്റ്റ​ന്‍റ് ബാ​ല​മു​ര​ളി പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ കെ. ​പ്ര​സ​ന്ന​കു​മാ​രി ആ​ശം​സാ​പ്ര​സം​ഗം ന​ട​ത്തി. സു​ധാ​മ​ൻ ന​ന്ദി പ​റ​ഞ്ഞു.

Related posts