സുപ്രീം കോടതിയിൽ മഞ്ഞുരുകുന്നു: ജഡ്ജിമാരെ ചീഫ് ജസ്റ്റീസ് ചർച്ചയ്ക്കു വിളിച്ചു; ജഡ്ജിമാരുമായി ചില കാര്യങ്ങളില്‍ ചര്‍ച്ചയാകാമെന്ന് ചീഫ് ജസ്റ്റീസ്

ന്യൂഡൽഹി: സുപ്രീം കോടതിയിലെ പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നുവെന്ന് സൂചന. വിമർശനമുന്നയിച്ച നാല് ജഡ്ജിമാരെയും ചീഫ് ജസ്റ്റീസ് ദീപക് മിശ്ര ചര്‍ച്ചയ്ക്ക് വിളിച്ചു. തിങ്കളാഴ്ച, പ്രതിഷേധിച്ച ജഡ്ജിമാരുമായി ചീഫ് ജസ്റ്റീസ് 15 മിനിറ്റോളം സംസാരിച്ചിരുന്നു. മറ്റു ചില ജഡ്ജിമാരുടെ സാന്നിധ്യത്തിലായിരുന്നു ഈ സംഭാഷണം. ജഡ്ജിമാരുമായി ചില കാര്യങ്ങളില്‍ ചര്‍ച്ചയാകാം എന്ന് ചീഫ് ജസ്റ്റീസ് വ്യക്തമാക്കിയിരുന്നു.

ഇതിനു, പിന്നാലെയാണ് ഇന്ന് വൈകുന്നേരം അനൗദ്യോഗികമായ ചര്‍ച്ചകള്‍ക്കായി ചീഫ് ജസ്റ്റീസ് പ്രതിഷേധിച്ച ജസ്റ്റീസുമാരെ വിളിച്ചത്. എന്നാല്‍ ജസ്റ്റീസ് ചെലമേശ്വര്‍ പനി കാരണം കോടതിയിലെത്തുന്നില്ലെന്നാണ് വിവരം. അങ്ങനെയാണെങ്കില്‍ ഇന്ന് ചര്‍ച്ച നടക്കുമോ എന്ന കാര്യത്തിലും ഉന്നതവൃത്തങ്ങളില്‍ ഉറപ്പില്ല.

Related posts