സീരിയലിലെ ആത്മഹത്യാ രംഗം വിനയായി ! ജനപ്രിയ സീരിയലിലെ ആത്മഹത്യാ രംഗത്തിന്റെ പ്രേരണയില്‍ ഏഴു വയസുകാരി ആത്മഹത്യ ചെയ്തു…

കോല്‍ക്കൊത്ത: സീരിയലുകള്‍ പലപ്പോഴും കുടുംബങ്ങളില്‍ അസ്വാരസ്യങ്ങള്‍ സൃഷ്ടിക്കാറുണ്ടെന്ന് പറയാറുണ്ട്. സീരിയലില്‍ രംഗങ്ങള്‍ അനുകരിച്ച് പലരും അപകടത്തിലാകാറുമുണ്ട്. ജനപ്രിയ സീരിയലിലെ ആത്മഹത്യാ രംഗം അനുകരിച്ച ഏഴു വയസുകാരി ഒടുവില്‍ മരണത്തിനു കീഴടങ്ങി.കൊല്‍ക്കത്തയിലെ ഇച്ചാപൂര്‍ എന്ന സ്ഥലത്താണ് സംഭവം. ഈ സമയത്ത് പെണ്‍കുട്ടിയും രണ്ട് മാസം മാത്രം പ്രായമുള്ള അനിയനും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.

ഉദ്യോഗസ്ഥനായ അച്ഛന്‍ രാവിലെ ജോലിയ്ക്കു പോയിരുന്നതിനാല്‍ അമ്മയും കുട്ടികളും മാത്രമായിരുന്നു വീട്ടില്‍. അമ്മ അടുത്തുള്ള പോസ്റ്റ് ഓഫീസില്‍ പണം അടയ്ക്കുന്നതിനു പോയപ്പോഴായിരുന്നു പെണ്‍കുട്ടി അവിവേകം കാണിച്ചത്.

അമ്മ തിരികെ വീട്ടില്‍ വന്നപ്പോഴാണ് സ്ക്രാഫില്‍ കുരുക്കിട്ട് തൂങ്ങി നില്‍ക്കുന്ന മകളെയാണ് കണ്ടത്. അപ്പോള്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു. കുട്ടികളെ ശ്രദ്ധിക്കണമെന്ന് അയല്‍വാസിയോട് പറഞ്ഞിട്ടാണ് അമ്മ പുറത്തുപോയത്.

കുട്ടി സ്ഥിരമായി കണ്ടിരുന്ന ടിവി സീരിയലില്‍ ഇത്തരത്തില്‍ ഒരു രംഗമുണ്ടായിരുന്നു. ഇത്തരത്തില്‍ ഒരു സ്ക്രാഫ് എടുത്ത് കളിക്കുന്നതിനിടെയാണ് കഴുത്തില്‍ കുരുക്ക് കുടുങ്ങിയതാകാമെന്ന് പോലീസ് പറഞ്ഞു.

ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചതെന്നാണ് പോലീസ് കരുതുന്നത് എന്നാല്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമെ മരണകാരണം സ്ഥിരീകരിക്കാന്‍ പറ്റുകയൊള്ളുവെന്നും പോലീസ് വ്യക്തമാക്കി. മുമ്പ് സീരിയലിനെ അനുകരിച്ച് ഒരു കുട്ടി തീകൊളുത്തി മരിച്ചിരുന്നു.

Related posts