ചൈനയുടെ ഭീമന്‍ യുദ്ധക്കപ്പല്‍ നീറ്റിലിറങ്ങി

china28June2017

ഷാംഗ്ഹായ്: ചൈനയുടെ ഭീമൻ യുദ്ധകപ്പൽ നീറ്റിലിറങ്ങി. ടൈപ്പ് 055 എന്ന യുദ്ധകപ്പലാണ് ഷാംഗ്ഹായിൽ നിർമാണം പൂർത്തിയാക്കി ബുധനാഴ്ച നീറ്റിലിറക്കിയത്. നിരവധി ഹെലികോപ്ടറുകളും മിസൈലുകളും ഡ്രോണുകളും വഹിക്കുവാൻ സാധിക്കുന്ന ഭീമൻ യുദ്ധക്കപ്പലാണ് ചൈന നീറ്റിലിറക്കിയിരിക്കുന്നത്.

മിസൈലുകളെ തകർക്കാനും വൻലക്ഷ്യങ്ങളെ ആക്രമിക്കാനും കരുത്തുള്ള ടൈപ്പ് 005-ൽ മുഴുവൻ ആയുധങ്ങളും വിന്യസിച്ചു കഴിഞ്ഞാൽ 12,000 ടണ്‍ ഭാരമുണ്ടാക്കും. നിർമാണത്തിലിരിക്കുന്ന ഇന്ത്യൻ യുദ്ധക്കപ്പൽ 15 ബി വിശാഖപട്ടണത്തേക്കാൾ പതിന്മടങ്ങ് കരുത്തുറ്റതാണ് ചൈനയുടെ ടൈപ്പ് 005. 15 ബി വിശാഖപട്ടണത്തിൽ മുഴുവൻ ആയുധങ്ങൾ വിന്യസിച്ചാലും ഭാരം 8000 ടണ്‍ മാത്രമേ വരൂ. 15 ബിയിൽ ഒരേസമയം അൻപത് മിസൈലുകൾ വരെ വിന്യസിക്കാമെങ്കിൽ ടൈപ്പ് 005 ൽ 120 മിസൈൽ വരെ വിന്യസിക്കാം.

Related posts