ചൈനയുടെ വ്യോമസ്വപ്നങ്ങൾ ചിറകിലേറ്റി സി-919 ജെറ്റ് പറന്നു

CHINAഷാ​ങ്ഹാ​യ്: ചൈ​നയു​ടെ വ്യോ​മ​സ്വ​പ്ന​ങ്ങ​ൾ ചി​റ​കി​ലേ​റ്റി സി919 ​ജെ​റ്റ് പ​രീ​ക്ഷ​ണ​പ്പ​റ​ക്ക​ൽ ന​ട​ത്തി. ആ​ഗോ​ള വ്യോ​മ​യാ​ന മാ​ർ​ക്ക​റ്റി​ൽ ഇ​ടം​നേ​ടാ​നു​ള്ള ചൈ​ന​യു​ടെ ശ്ര​മ​വും സ്വ​ന്ത​മാ​യി നി​ർ​മി​ച്ച വി​മാ​ന​ത്തി​നു പി​ന്നി​ലു​ണ്ട്. വെ​ള്ള​യും നീ​ല​യും പ​ച്ച​യും നി​റ​മ​ണി​ഞ്ഞ സി919 ​ജെ​റ്റ് ഷാ​ങ്ഹാ​യ് അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നാ​യി​രു​ന്നു പ​രീ​ക്ഷ​ണ പ​റ​ക്ക​ലി​നാ​യി ഉ‍യ​ർ​ന്ന​ത്.

നാ​രോ ബോ​ഡി ജെ​റ്റാ​യ സി919 ​ബോ​യിം​ഗ് 737, എ​യ​ർ​ബ​സ് എ320 ​എ​ന്നി​വ​യോ​ടാ​ണ് വി​പ​ണി​യി​ൽ മ​ത്സ​രി​ക്കു​ക. അ​ടു​ത്ത ര​ണ്ടു പ​തി​റ്റാ​ണ്ടി​നു​ള്ളി​ൽ ര​ണ്ടു ല​ക്ഷം കോ​ടി ഡോ​ള​റി​ന്‍റെ നി​ക്ഷേ​പം ജെ​റ്റ് വി​മാ​ന നി​ർ​മാ​ണ​മേ​ഖ​ല​യി​ൽ ന​ട​ത്താ​നാ​ണ് ചൈ​ന​യു​ടെ തീ​രു​മാ​നം.

ഒ​ന്ന​ര മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ന്ന ആ​ദ്യ പ​രീ​ക്ഷ​ണ​പ്പ​റ​ക്ക​ലി​ൽ 3000 അ​ടി ഉ‍യ​ര​ത്തി​ൽ വി​മാ​നം 300 കി​ലോ​മീ​റ്റ​ർ ദൂ​രം സ​ഞ്ച​രി​ച്ചു​വെ​ന്ന് ചൈ​നീ​സ് മാ​ധ്യ​മം റി​പ്പോ​ർ​ട്ട് ചെ​യ്തു. ചൈ​നീ​സ് സ​ർ​ക്കാ​രി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കൊ​മേ​ഴ്സ​ൽ എ​യ​ർ​ക്രാ​ഫ്റ്റ് കോ​ർ​പ​റേ​ക്ഷ​ൻ ഓ​ഫ് ചൈ​ന(​കോ​മാ​ക്)​യാ​ണ് സി919 ​ജെ​റ്റി​ന്‍റെ നി​ർ​മാ​താ​ക്ക​ൾ. നി​ർ​മ​ാണത്ത​ക​രാ​റി​നെ​ത്തു​ട​ർ​ന്ന് 2014നു ​ശേ​ഷം ര​ണ്ടു ത​വ​ണ സി919​ന്‍റെ പ​രീ​ക്ഷ​ണ​പ്പ​റ​ക്ക​ൽ മാ​റ്റി​വ​ച്ചി​രു​ന്നു.

168 പേ​രെ വ​ഹി​ക്കാ​ൻ ക​ഴി​യു​ന്ന സി919​ൽ എ​യ​ർ​ബ​സ് 320ന്‍റെ​യും ബോ​യിം​ഗ് 737ന്‍റെ​യും പ​രി​ഷ്ക​രി​ച്ച സാ​ങ്കേ​തി​ക​വി​ദ്യാ​ണ് ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. അ​ടു​ത്ത ര​ണ്ടു വ​ർ​ഷ​ത്തി​നു​ള്ളി​ൽ സ​ർ​വീ​സ് തു​ട​ങ്ങു​ന്ന ആ​ദ്യ സി919 ​ജെ​റ്റ് വാ​ങ്ങി​യി​രി​ക്കു​ന്ന​ത് ചൈ​ന ഈ​സ്റ്റേ​ൺ എ​യ​ർ​ലൈ​ൻ​സ് ആ​ണ്.

Related posts