അ​തി​വേ​ഗ ട്രെ​യി​ൻ 25 സെ​ക്ക​ൻ​ഡ് മു​ന്പേ പു​റ​പ്പെ​ട്ടു; ക​ന്പ​നി​യു​ടെ ക്ഷ​മാ​പ​ണം പി​ന്നാ​ലെ

ഈ ​ജ​പ്പാ​ൻ റെ​യി​ൽ​വേ ക​മ്പ​നി​ക്കി​തെ​ന്തു​പ​റ്റി! നി​ശ്ച​യി​ച്ച​തി​ലും നേ​ര​ത്തേ ട്രെ​യി​നു​ക​ൾ സ്റ്റേ​ഷ​ൻ വി​ടു​ന്നു, യാ​ത്ര​ക്കാ​ർ​ക്കു​ണ്ടാ​യ ബു​ദ്ധി​മു​ട്ടു​ക​ൾ​ക്ക് ക്ഷ​മ ചോ​ദി​ക്കേ​ണ്ടി​വ​രു​ന്നു. വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട സ​ർ​വീ​സ് പാ​ര​ന്പ​ര്യ​മു​ള്ള ജ​പ്പാ​ൻ റെ​യി​ൽ​വേ ക​മ്പ​നി​ക്ക് ഇ​തു ര​ണ്ടാം ത​വ​ണ​യാ​ണ് ട്രെ​യി​ൻ നേ​ര​ത്തേ സ്റ്റേ​ഷ​ൻ വി​ട്ട​തി​നെ​ത്തു​ട​ർ​ന്ന് യാ​ത്ര​ക്കാ​രോ​ട് ക്ഷ​മ ചോ​ദി​ക്കേ​ണ്ടി​വ​ന്ന​ത്.

വെ​ള്ളി​യാ​ഴ്ച നോ​ട്ടോ​ഗോ​വ സ്റ്റേ​ഷ​നി​ൽ​നി​ന്ന് രാ​വി​ലെ 7.12നു ​പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന ട്രെ​യി​ൻ 25 സെ​ക്ക​ൻ​ഡ് നേ​ര​ത്തെ 7.11.35നു ​പു​റ​പ്പെ​ട്ട​താ​ണ് റെ​യി​ൽ​വേ ക​മ്പ​നി​യെ കു​ഴ​പ്പ​ത്തി​ലാ​ക്കി​യ​ത്. ഡ്രൈ​വ​ർ​ക്ക് സ​മ​യ​ത്തി​ന്‍റെ കാ​ര്യ​ത്തി​ലു​ണ്ടാ​യ വീ​ഴ്ച​യാ​ണ് ഈ ​പി​ഴ​വി​നു കാ​ര​ണം.

ഈ ​ട്രെ​യി​നി​ൽ സ​ഞ്ച​രി​ക്കാ​നാ​യി യാ​ത്ര​ക്കാ​രെ സ്റ്റേ​ഷ​നി​ൽ ക​ണ്ടി​ല്ലെ​ന്നും ഡ്രൈ​വ​ർ പ​റ​യു​ന്നു​ണ്ട്. ഒ​രു യാ​ത്ര​ക്കാ​ര​ന് ഈ ​ട്രെ​യി​ൻ കി​ട്ടാ​തെവന്നതോടെയാണ് ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ചത്തെ സം​ഭ​വം പു​റം​ലോ​ക​മ​റി​ഞ്ഞ​ത്. പ​രാ​തി ന​ല്കി​യ​തി​നെ​ത്തു​ട​ർ​ന്ന് റെ​യി​ൽ​വേ ന​ട​പ​ടിയെടുത്തു; പിന്നാന്നാ​ലെ ക്ഷ​മാ​പ​ണ​വും ന​ട​ത്തി.

“”യാ​ത്ര​ക്കാ​ർ​ക്കു​ണ്ടാ​യ ബു​ദ്ധി​മു​ട്ട് മ​ന​സി​ലാ​ക്കു​ന്നു. ഇ​നി ഇ​ത്ത​ര​ത്തി​ലൊ​രു പി​ഴ​വു​ണ്ടാ​കാ​തെ ശ്ര​ദ്ധി​ക്കു​ന്ന​താ​ണ്”: വെ​സ്റ്റ് ജ​പ്പാ​ൻ റെ​യി​ൽ​വേ ക​മ്പ​നി വാ​ർ​ത്താ​ക്കു​റി​പ്പി​ലൂ​ടെ അ​റി​യി​ച്ചു.

കൃ​ത്യ​നി​ഷ്ഠ​യോ​ടെ സ​ർ​വീ​സ് ന​ട​ത്തു​ന്ന ട്രെ​യി​നു​ക​ളാ​ണ് ജ​പ്പാ​ന്‍റെ മു​ഖ​മു​ദ്ര. ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ട്രെ​യി​ൻ സ​മ​യ​നി​ഷ്ഠ തെ​റ്റി​ച്ചു. അ​ന്ന് 20 സെ​ക്ക​ൻ​ഡ് നേ​ര​ത്തെ​യാ​യിരുന്നു ട്രെ​യി​ൻ സ്റ്റേ​ഷ​ൻ​ വി​ട്ട​ത്.

Related posts