ചൈനയുടെ ചാരന്മാര്‍ ദക്ഷിണേന്ത്യയിലും? ബംഗളൂരു വിമാനത്താവളത്തില്‍ ചൈനയുടെ ഹൈടെക് ഡ്രോണുകള്‍ പിടിച്ചെടുത്തു

drone600ചൈനീസ് നിര്‍മിത ഹൈടെക് ഡ്രോണുകള്‍ ബംഗളൂരു വിമാനത്താവളത്തില്‍ നിന്നു പിടിച്ചു. അത്യാധുനീക സംവിധാനങ്ങളുള്ള  പത്ത് ചൈനീസ് ഡ്രോണുകളാണ് കെംപഗൗഡ വിമാനത്താവളത്തില്‍ ഒരു യാത്രക്കാരനില്‍ നിന്ന് പിടിച്ചത്. ഉയര്‍ന്ന റസല്യൂഷനുള്ള ചിത്രങ്ങളും വീഡിയോയും പകര്‍ത്താന്‍ പര്യാപ്തമായവയാണ് പിടിച്ചെടുത്ത ഈ ഡ്രോണുകള്‍.

അരക്കിലോ ഭാരം വഹിച്ച് ആറായിരം അടി ഉയരത്തില്‍ പറക്കാന്‍ കഴിയുന്ന  ഡിജെഐ ഫാന്റം 4 ഡ്രോണുകളാണ് പിടിച്ചത്. വലിയ സുരക്ഷാഭീഷണി ഉയര്‍ത്താന്‍ കഴിവുള്ളവയാണിവ. സഞ്ചാരപാതയ്ക്കു തടസം വന്നാല്‍ സ്വയം വേറെ പാത കണ്ടെത്തി പറക്കാന്‍ കഴിവുളള ഇതില്‍ ജിപിഎസും റഷ്യന്‍ നാവിഗേഷന്‍ സംവിധാനവുമുണ്ട്.

 

Related posts