എന്തുകൊണ്ട് ഞങ്ങളുടെ കുട്ടികള്‍ മുന്നില്‍? ഷാന്‍ഹായ് സ്‌കൂളിലെ കുട്ടികളുടെ കണക്കിലെ മികവിന് പിന്നില്‍ ഇതാണ്! രഹസ്യം വെളിപ്പെടുത്തി സ്‌കൂളധികൃതര്‍!

fjkfjfപതിനഞ്ച് വയസുകാര്‍ക്കായി ലോകോത്തര നിലവാരത്തില്‍ നടക്കുന്ന പിസ ടെസ്റ്റില്‍ പങ്കെടുക്കുന്നവര്‍ക്കൊക്കെ ഒരു കാര്യം ഉറപ്പാണ്. ലോകത്തെവിടെ നിന്നെത്തുന്ന എത്ര മിടുക്കരായ കുട്ടികളാണെങ്കിലും ചൈനയിലെ ഷന്‍ഹായി സ്‌കൂളിലെ കുട്ടികളോട് കണക്കില്‍ ജയിക്കണമെങ്കില്‍ അല്‍പ്പം വിയര്‍ക്കണം. മറ്റു രാജ്യങ്ങളുടെ ഈ കണക്ക് കൂട്ടല്‍ ഇത്തവണയും തെറ്റിയില്ല. യുറോപ്യന്‍ രാജ്യങ്ങളായ ജര്‍മനി, യുകെ എന്നിവിടങ്ങളിലേയും എന്തിനേറെ പറയുന്നു, അമേരിക്കയിലെ വരെ കുട്ടികളെ പിന്നിലാക്കി ഇത്തവണയും പിസ ടെസ്റ്റില്‍ വിജയികളായത് ചൈനയിലെ ഷാന്‍ഹായ് സ്‌കുളിലെ വിദ്യാര്‍ത്ഥികള്‍ തന്നെയാണ്. ഈ സ്ഥിരവിജയത്തിന്റെ രഹസ്യമെന്താണെന്നു ചോദിച്ചാല്‍ കുട്ടികള്‍ക്കറിയില്ല. പക്ഷെ ഷാന്‍ഹായി സ്‌കൂളിലെ ഓരോ അദ്ധ്യാപകര്‍ക്കുമറിയാം ഈ വിജയത്തിന്റെ രഹസ്യം.

ഷാന്‍ഹായി സ്‌കുളില്‍ െ്രെപമറി ക്ലാസുമുതല്‍ ഒരു ടീച്ചര്‍ക്ക് ഒരു വിഷയം മാത്രമേ പഠിപ്പിക്കാന്‍ പാടുള്ളു. പഠിപ്പിക്കുന്ന വിഷയത്തില്‍ അദ്ധ്യാപകനു മികച്ച പ്രാവീണ്യം ഉണ്ടായല്‍ മാത്രം പോരാ ഉന്നത നിലവാരത്തിലുള്ള പരിശീലനത്തിനും പങ്കെടുക്കണം. അഞ്ച് വര്‍ഷം നീണ്ട് നില്‍ക്കുന്ന പരിശീലനമാണ് അദ്ധ്യാപകര്‍ക്ക് ലഭിക്കുക. വ്യത്യസ്ത പ്രായത്തിലുള്ള കുട്ടികളെ എങ്ങനെ പഠിപ്പിക്കണമെന്നതിനെ കുറിച്ച് വ്യക്തമായ നിര്‍ദേശം അദ്ധ്യാപകര്‍ക്കു ട്രെയിനിങ്ങിലൂടെ ലഭിക്കും. കുട്ടികളുടെ അവസ്ഥ മനസിലാക്കാതെയുള്ള മണിക്കൂറുകളോളം നീണ്ടു നില്‍ക്കുന്ന അദ്ധ്യയനം ഇവിടെയില്ല. ഒരു ക്ലാസിന് കേവലം 35മിനിറ്റ് ദൈര്‍ഘ്യമേ ഉണ്ടാകൂ. ശേഷിക്കുന്ന 15 മിനിറ്റ്് കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ട കളികളായിരിക്കും. പഠനത്തിനിടയില്‍ നല്‍കുന്ന കളികള്‍ പാഠ്യഭാഗവുമായി ബന്ധപ്പെട്ടതായിരിക്കണമെന്ന കാര്യം നിര്‍ബന്ധമാണ്.

ഒരു അദ്ധ്യാപകനു ശ്രദ്ധിക്കാന്‍ കഴിയുന്നത്ര കുട്ടികള്‍ മാത്രമേ ഒരു ക്ലാസില്‍ ഉണ്ടാകൂ. ഓരോ വിദ്യാര്‍ത്ഥിക്കും പ്രത്യേകമായി അദ്ധ്യാപകന്റെ ശ്രദ്ധ ലഭിക്കണമെന്ന കാര്യത്തില്‍ വിട്ടുവീഴ്ച്ച കാണിക്കാറില്ല സ്‌കൂളധികൃതര്‍. സ്‌കൂളിന്റെ വിജയതന്ത്രങ്ങള്‍ അന്വേഷിച്ചവരോട് പ്രിന്‍സിപ്പള്‍ മാക്ക് മുള്ളന്‍ പറഞ്ഞതിതാണ്. തിരക്ക് പിടിച്ച് പാഠഭാഗങ്ങള്‍ തീര്‍ക്കാനോടുന്ന് അദ്ധ്യാപകരല്ല ഇവിടുത്തേത്. െ്രെപമറി സ്‌കൂളിനു ശേഷം ഒരു ദിവസം രണ്ടു ക്ലാസുകള്‍ വീതമേ ഉണ്ടാകൂ. ബാക്കി സമയം കൂടുതല്‍ സഹായം വേണ്ടകുട്ടികള്‍ക്ക് അദ്ധ്യാപകര്‍ ശ്രദ്ധകൊടുക്കും. കഴിവുള്ള കുട്ടികള്‍ പഠിക്കട്ടെ എന്ന സമീപനം അദ്ധ്യാപകര്‍ ഒരിക്കലും സ്വീകരിക്കാറില്ല. പാഠഭാഗങ്ങള്‍ ഓരോ വിദ്യാര്‍ത്ഥിക്കും മനസിലായാല്‍ മാത്രമേ അടുത്തതിലേക്ക് കടക്കൂ. അടിസ്ഥാന ഗണിതം പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് വളരെ സാവകാശമേ ഷാന്‍ഗായില്‍ പഠിപ്പിക്കുകയുള്ളു. എല്ലാ കുട്ടികളെയും ഒരുമിച്ച് മുന്നിലേക്ക് കൊണ്ടുവരാനാണ് തങ്ങള്‍ പരിശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Related posts