ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി  ചിങ്ങവനം ചന്തക്കവല;  സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ

ചി​ങ്ങ​വ​നം: ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​യ ചി​ങ്ങ​വ​നം ച​ന്ത​ക്ക​വ​ല​യി​ൽ സി​ഗ്ന​ൽ ലൈ​റ്റു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി നാ​ട്ടു​കാ​ർ. എം​സി റോ​ഡ് വി​ക​സ​നം പൂ​ർ​ത്തി​യാ​യി​ട്ടും തി​ര​ക്കേ​റി​യ ച​ന്ത​ക്ക​വ​ല​യെ അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി.

നി​യ​ന്ത്ര​ണ​മി​ല്ലാ​തെ ത​ല​ങ്ങും വി​ല​ങ്ങും വാ​ഹ​ന​ങ്ങ​ൾ വ​ന്നു കു​രു​ങ്ങു​ന്ന​തോ​ടെ കാ​ൽ​ന​ട യാ​ത്ര​യും അ​സാ​ധ്യ​മാ​കു​ക​യാ​ണ്. എം​സി റോ​ഡ് വി​ക​സ​നം പൂ​ർ​ത്തി​യാ​യി​ട്ടും ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​ന് സം​വി​ധാ​ന​മി​ല്ലാ​തെ വ​ന്ന​തോ​ടെ സ​ദാ​സ​മ​യ​വും വാ​ഹ​ന​ങ്ങ​ൾ കു​രു​ക്കി​ൽ പെ​ടു​ക​യാ​ണ്.

ക​വ​ല​യി​ൽ​നി​ന്നും ഞാ​ലി​യാ​കു​ഴി റോ​ഡി​ലേ​ക്കും ച​ന്ത​ക്ക​ട​വി​ലേ​ക്കും വാ​ഹ​ന​ങ്ങ​ൾ ക​യ​റു​ക​യും ഇ​റ​ങ്ങു​ക​യും ചെ​യ്യു​ന്പോ​ൾ അ​മി​ത വേ​ഗ​ത​യി​ൽ എം​സി റോ​ഡി​ലൂ​ടെ പാ​ഞ്ഞു വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ പെ​ട്ട് അ​പ​ക​ട​ങ്ങ​ളും നി​ത്യ​സം​ഭ​വ​ങ്ങ​ളാ​ണ്.

ഞാ​ലി​യാ​കു​ഴി റോ​ഡി​ലേ​ക്ക് തി​രി​യു​ന്ന സ്വ​കാ​ര്യ ബ​സു​ക​ളു​ടെ ഇ​ട​യി​ൽ പെ​ടു​ന്ന ചെ​റു​വാ​ഹ​ന​ങ്ങ​ൾ പ​ല​പ്പോ​ഴും ത​ല​നാ​രി​ഴ​യ്ക്കാ​ണ് അ​പ​ക​ട​ത്തി​ൽ​നി​ന്നും ര​ക്ഷ​പ്പെ​ടു​ന്ന​ത്. പ​ല​പ്പോ​ഴും പോ​ലീ​സി​ന്‍റെ സേ​വ​ന​വും ല​ഭി​ക്കു​ന്നി​ല്ല. സി​ഗ്ന​ൽ ലൈ​റ്റു​ക​ൾ സ്ഥാ​പി​ച്ചാ​ൽ ഗ​താ​ഗ​ത കു​രു​ക്കും അ​പ​ക​ട​ങ്ങ​ളും ഒ​ഴി​വാ​ക്കാ​നാ​കും.

എ​ന്നാ​ൽ തൊ​ട്ട​ടു​ത്തു താ​ര​ത​മ്യേ​ന തി​ര​ക്കു കു​റ​ഞ്ഞ ഗോ​മ​തി ക​വ​ല​യി​ൽ സി​ഗ്ന​ൽ ലൈ​റ്റു​ക​ൾ സ്ഥാ​പി​ച്ചി​ട്ടും, തി​ര​ക്കേ​റെ​യു​ള്ള ച​ന്ത​ക്ക​വ​ല​യെ ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​ക്ഷേ​പം.

Related posts