പൊ​തു​ന്പു​ചി​റ​യ്ക്കു സ​മീ​പം വ​ൻ തീ​പി​ടിത്തം

chira

പു​ല്ലൂ​ർ: പൊ​തു​ന്പു​ചി​റ​യ്ക്ക് സ​മീ​പം വ​ൻ തീ​പി​ടിത്തം. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ​യാ​യി​രു​ന്നു തീ​പി​ടിത്തം ഉ​ണ്ടായ​ത്്. ക​ന​ത്ത ചൂ​ടി​ൽ പാ​ട​ത്തെ പു​ല്ലി​നു തീ​പി​ടി​ച്ച​തി​നെ​ത്തുട​ർ​ന്ന് കാ​റ്റി​ൽ തീ ​

പ​ട​ർ​ന്ന് പി​ടി​ക്കു​ക​യാ​യി​രു​ന്നു. ഫ​യ​ർ​ഫോ​ഴ്സ് സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി​യെ​ങ്കി​ല്ലും പാ​ട​ത്തേ​യ്ക്കു വാ​ഹ​ന​മി​റ​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ പൊ​തു​ന്പു​ചി​റ​യി​ൽനി​ന്ന് ബ​ക്ക​റ്റു​ക​ളി​ലും പാ​ത്ര​ങ്ങ​ളി​ലും വെ​ള്ളം എ​ടു​ത്താ​ണ് തീ ​അ​ണ​ച്ചി​രു​ന്ന​ത്.

പാ​ട​ത്തി​ന്‍റെ മ​റു​ക​ര​യി​ലെ ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ലേ​യ്ക്കും തീ ​പ​ട​ർ​ന്നി​രു​ന്നു. അ​വി​ടെ​യും നാ​ട്ടു​കാ​രു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലാ​ണു തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്.
പ​ച്ച​ക്ക​റി കൃ​ഷി​ക​ളും മ​റ്റും തീ​പി​ടിത്ത​ത്തി​ൽ ന​ശി​ച്ചി​ട്ടു​ണ്ട്. തീ​പി​ടിത്ത​ത്തെത്തു​ട​ർ​ന്ന് ക​ന​ത്ത പു​ക ഉ​യ​ർ​ന്ന​തി​നാ​ൽ സ​മീ​പ​വാ​സി​ക​ൾ​ക്കു ശ്വാ​സ​ത​ട​സം ഉണ്ടായി.

Related posts