ചി​ത്ര​യെ ഒ​ഴി​വാ​ക്കി​യ​തി​ൽ ഗൂ​ഢാ​ലോ​ച​ന സം​ശ​യി​ക്കാ​മെ​ന്ന് കാ​യി​ക മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ല​ണ്ട​ൻ ലോ​ക അ​ത്ല​റ്റി​ക് ചാ​ന്പ്യ​ൻ​ഷി​പ്പ് ടീ​മി​ൽ​നി​ന്നു പി.​യു.​ചി​ത്ര​യെ ഒ​ഴി​വാ​ക്കി​യ സം​ഭ​വ​ത്തി​ൽ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി കാ​യി​ക മ​ന്ത്രി എ.​സി.​മൊ​യ്തീ​ൻ. ചി​ത്ര​യെ ഒ​ഴി​വാ​ക്കി​യ സം​ഭ​വം അ​വ​സാ​നം വ​രെ മ​റ​ച്ചു​വ​ച്ച​ത് ശ​രി​യാ​യി​ല്ല. മാ​ന​ദ​ണ്ഡം മ​റി​ക​ട​ന്നും പ​ല​രും മീ​റ്റി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ചി​ത്ര​യെ ഒ​ഴി​വാ​ക്കി​യ​തി​ൽ ഗൂ​ഢാ​ലോ​ച​ന ന​ട​ന്നി​ട്ടു​ണ്ടെ​ന്ന സം​ശ​യി​ക്കു​ന്ന​തി​ൽ തെ​റ്റി​ല്ലെ​ന്ന് കാ​യി​ക മ​ന്ത്രി പ​റ​ഞ്ഞു.

ഭു​വ​നേ​ശ്വ​റി​ൽ ന​ട​ന്ന ഏ​ഷ്യ​ൻ അ​ത്ല​റ്റി​ക് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ 1500 മീ​റ്റ​റി​ൽ സ്വ​ർ​ണം നേ​ടി ല​ണ്ട​ൻ ലോ​ക​ചാ​ന്പ്യ​ൻ​ഷി​പ്പി​ലേ​ക്കു യോ​ഗ്യ​ത നേ​ടി​യ​ശേ​ഷ​മാ​ണ് ചി​ത്ര​യെ ടീ​മി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യ​ത്. ചൊ​വ്വാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ ലോ​ക ചാ​ന്പ്യ​ൻ​ഷി​പ്പി​ലേ​ക്കു​ള്ള താ​ര​ങ്ങ​ളു​ടെ എ​ൻ​ട്രി സ​മ​ർ​പ്പി​ക്കാ​നു​ള്ള സ​മ​യം അ​വ​സാ​നി​ച്ചു. 24 അം​ഗ ടീ​മി​നെ തീ​രു​മാ​നി​ച്ച പ​ട്ടി​ക​യി​ൽ ഏ​ഷ്യ​ൻ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ സ്വ​ർ​ണം നേ​ടി​യ മൂ​ന്നു പേ​രി​ല്ല. ചി​ത്ര​യ്ക്കൊ​പ്പം സു​ധാ സിം​ഗും അ​ജ​യ്കു​മാ​ർ സ​രോ​ജും ടീ​മി​ൽ​നി​ന്നു പു​റ​ത്താ​യി.

ഇ​രു​പ​തി​ന് ത​യാ​റാ​ക്കി​യ ടീം ​പ​ട്ടി​ക പു​റ​ത്ത് വി​ട്ട​ത് 23 ന് ​രാ​ത്രി എ​ട്ടി​നാ​യി​രു​ന്നു. എ​ന്തു​കൊ​ണ്ടാ​ണ് ഇ​ത്ര​യും താ​മ​സി​ച്ച​തെ​ന്ന ചോ​ദ്യ​ത്തി​ന് ഫെ​ഡ​റേ​ഷ​ൻ വി​ശ​ദീ​ക​ര​ണം ന​ൽ​കി​യി​ട്ടി​ല്ല. ഗു​ർ​ഭ​ജ​ൻ സിം​ഗ് ര​ണ്‍​ധാ​വ ചെ​യ​ർ​മാ​നാ​യ സെ​ല​ക്്ഷ​ൻ ക​മ്മി​റ്റി​യാ​ണ് ടീ​മി​നെ പ്ര​ഖ്യാ​പി​ച്ച​ത്.

Related posts