സ്ത്രീസു​ര​ക്ഷ​യെ​ക്കു​റി​ച്ച് ചി​ല ചോ​ദ്യ​ങ്ങ​ളു​മാ​യി ​ചോ​ദ്യം

chodyam2206

സ്ത്രീ ​സു​ര​ക്ഷ​യെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ ചി​ന്തി​ക്കു​ന്ന കാ​ല​മാ​ണ​ല്ലൊ, ഇ​ത്. ഈ ​സ​മ​യ​ത്ത്, സ്ത്രീ​യു​ടെ യ​ഥാ​ർ​ഥ അ​വ​സ്ഥ തു​റ​ന്നുകാ​ണി​ക്കു​ക​യാ​ണ് ​ചോ​ദ്യം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ന​വാ​ഗ​ത സം​വി​ധാ​യ​ക​നാ​യ ബി​ജു സു​കു​മാ​ര​ൻ. ത​ന്പു​രാ​ൻകു​ന്ന് ഫി​ലിം​സി​നു​വേ​ണ്ടി ഷാ​ജി മോ​ൻ നി​ർ​മി​ക്കു​ന്ന ​ചോ​ദ്യത്തി​ന്‍റെ ചി​ത്രീ​ക​ര​ണം പാ​ലാ​യി​ലും പ​രി​സ​ര​ങ്ങ​ളി​ലു​മാ​യി പൂ​ർ​ത്തി​യാ​യി.

ഏ​ഷ്യാ​നെ​റ്റ് കോ​മ​ഡി സ്റ്റാ​റി​ൽ ബാ​ല​ച​ന്ദ്ര​മേ​നോ​നെ അ​വ​ത​രി​പ്പി​ച്ച് ശ്ര​ദ്ധേ​യ​നാ​യ സ​ന്തോ​ഷ് മേ​വ​ട, നി​ര​വ​ധി ആ​ഡ് ഫി​ലി​മു​ക​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ സു​ധ​ർ​ശ്കൃ​ഷ്ണ എ​ന്നി​വ​രാ​ണ് നാ​യ​കന്മാ​ർ. ശ്രു​തി വി​ശ്വ​നാ​ഥ് നാ​യി​ക​യാ​യി വേ​ഷ​മി​ടു​ന്നു. എ​ല്ലാ മേ​ഖ​ല​ക​ളി​ലും സ്ത്രീ​ക​ൾ വേ​ട്ട​യാ​ട​പ്പെ​ടു​ന്ന കാ​ല​മാ​ണി​ത്. ഈ ​സാ​മൂ​ഹ്യ​വി​പ​ത്തി​നെ​തി​രെ പ്ര​തി​ക​രി​ക്കു​ക​യാ​ണ് ഈ ​ചി​ത്ര​ത്തി​ലൂ​ടെ സം​വി​ധാ​യ​ക​ൻ ബി​ജു സു​കു​മാ​ര​ൻ പ​റ​ഞ്ഞു.

ത​ന്പു​രാ​ൻ കു​ന്ന് ഫി​ലിം​സി​നു​വേ​ണ്ടി ഷാ​ജി മോ​ൻ നി​ർ​മി​ക്കു​ന്ന ​ചോ​ദ്യത്തിന്‍റെ ര​ച​ന, കാ​മ​റ, സം​വി​ധാ​നം – ബി​ജു സു​കു​മാ​ര​ൻ.എ​ഡി​റ്റ​ർ – ബി​ജു ക്ലാ​സി​ക്, പ​ശ്ചാ​ത്ത​ല സം​ഗീ​തം – പോ​ൾ​സ​ണ്‍, ക​ല – ലാ​ൽ പ്ര​വി​ത്താ​നം, മേ​ക്ക​പ്പ് – അ​നീ​ഷ് യോ​ഹ​ന്നാ​ൻ, കോ​സ്റ്റ്യൂ​മ​ർ – അ​നു​പ​മ, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ – ജോ​ബി ജോ​സ​ഫ്, രാ​ജേ​ഷ് പൊ​ൻ​കു​ന്നം, സ്റ്റി​ൽ – ലി​ബി​ൻ ച​ന്ദ്ര​ൻ, ഡി​സൈ​ന​ർ – റാ​സി​ൻ​സ്. കു​മാ​ർ ജി. ​പൊ​ന്നാ​ട്, ഷാ​ജി മു​ഹ​മ്മ, സ​ന്തോ​ഷ് മ​ണ​ർ​കാ​ട്, സോ​ണി ച​ങ്ങ​നാ​ശേ​രി, സെ​ബാ​ൻ മു​ട്ടം, ജോ​ബ്, ശ്രു​തി വി​ശ്വ​നാ​ഥ്, ബേ​ബി ആ​വ​ണി, ബി​ജു മേ​വ​ട, അ​മ​ല എ​ന്നി​വരും അ​ഭി​ന​യി​ക്കു​ന്നു.

-അ​യ്മ​നം സാ​ജ​ൻ

Related posts