മലയാളിയായ ക്രിസ്റ്റീന ബിജു മിസ് ഒഡീഷ

2017april3christina

ന്യൂഡൽഹി: മലയാളിയായ പത്തനംതിട്ട സ്വദേശിനി ക്രിസ്റ്റീന ബിജു മിസ് ഒഡീഷയായി തിരഞ്ഞെടുക്കപ്പെട്ടു. കോൽക്കത്തയിലെ സ്വിസ് ഹോട്ടലിൽ നടന്ന മത്സരത്തിലാണ് ക്രിസ്റ്റീന തെരഞ്ഞെടുക്കപ്പെട്ടത്. ഭുവനേശ്വർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിൽ ഒന്നാംവർഷ B.Des വിദ്യാർഥിനിയാണ് പത്തൊന്പതുകാരിയാണ് ക്രിസ്റ്റീന. ആർകെ പുരം സെക്ടർ 8, N290 ൽ താമസിക്കുന്ന ലഫ്റ്റനന്‍റ് കേണൽ ബിജു കെ. സാമിന്‍റേയും പ്രിൻസിയുടേയും മകളാണ് അടൂർ കൊടുമണ്‍ കിണറുവിളയിൽ കുടുംബാംഗമായ ക്രിസ്റ്റീന.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്

Related posts