അണ്ണാ നിങ്ങളുടെ സിനിമയില്‍ മുഴുവന്‍ തെറിവിളിയാണല്ലോ, ആരാധകന്റെ കമന്റില്‍ കലിതുള്ളി ചങ്ക്‌സിന്റെ സംവിധായകന്‍, പാല്‍ക്കുപ്പിയെന്ന് വിളിച്ച കളിയാക്കിയ ഒമര്‍ ലുലുവിന് പൊങ്കാലയുമായി ട്രോളര്‍മാര്‍

ഒരു ചെറിയ കമന്റില്‍ പുലിവാലു പിടിച്ചിരിക്കുകയാണ് സംവിധായകന്‍ ഒമര്‍ ലുലു. തന്റെ പുതിയ സിനിമയായ ചങ്ക്‌സിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ ലൈവ് സ്ട്രീമിംഗിലെത്തിയതായിരുന്നു സംവിധായകന്‍. സിനിമ കണ്ടവരും കാണാത്തവരും നെഗറ്റീവ് കമന്റുമായി വന്നു. ഇതിനിടെയില്‍ ഒരു ആരാധകന്‍ സിനിമയില്‍ മുഴുവന്‍ അശ്ലീലമാണെന്നും അസ്വദിക്കാന്‍ പറ്റാത്ത ചിത്രമാണെന്നും കമന്റിട്ടു. ഇതോടെ ഇഷ്ടപ്പെടാതിരിക്കാന്‍ താനെന്താ പാല്‍ക്കുപ്പിയാണോയെന്ന് ചോദിച്ച് ഒമര്‍ കളിയാക്കുകയും ചെയ്തു. ഒപ്പമുണ്ടായിരുന്നവരും കമന്റു കേട്ട് ചിരിച്ചതോടെ സംഭവം സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചാവിഷയമായി.

കഴിഞ്ഞയാഴ്ച്ച തിയറ്ററുകളിലെത്തിയ ചങ്ക്‌സില്‍ അശ്ലീലതയുടെ അതിപ്രസരമാണെന്ന പരാതി സിനിമ കണ്ടവര്‍ തന്നെ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരുന്നു. ഇതോടെ ചിത്രത്തിന്റെ കളക്ഷനും ഇടിഞ്ഞു. അതേസമയം കുഞ്ചാക്കോ ബോബന്‍ ചിത്രമായ വാര്‍ണ്യത്തില്‍ ആശങ്ക മികച്ച കളക്ഷനുമായി മുന്നോട്ടുപോകുന്നുണ്ട്.

 

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/
നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിൽ രേഖപ്പെടുത്താൻ മംഗ്ലീഷിൽ ടൈപ് ചെയ്തു താഴെക്കാണുന്ന കമെന്റ് ബോക്സിൽ പേസ്റ്റ് ചെയ്യുക

LATEST NEWS