നാല്‍പതു വര്‍ഷത്തോളം പഴക്കം! സ്കൂള്‍ കെട്ടിടം ജാക്കിവച്ചുയര്‍ത്തി പള്ളിയാക്കി പുതുക്കിപ്പണിതു; പണി പൂര്‍ത്തികരിച്ചത് പതിനാല് മാസം കൊണ്ട്

Churchകോ​ത​മം​ഗ​ലം:​ നാ​ൽ​പ​തു വ​ർ​ഷ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള സ്കൂ​ൾ കെ​ട്ടി​ടം പൊ​ളി​ക്കാ​തെ നി​ല​നി​ര​പ്പി​ൽ നി​ന്നു ജാ​ക്കി​വ​ച്ച് അ​ഞ്ച് അ​ടി​യോ​ളം ഉ​യ​ർ​ത്തി രൂ​പ​മാ​റ്റ​ത്തി​ലൂ​ടെ പ​ള്ളി നി​ർ​മി​ച്ചു. കോ​ത​മം​ഗ​ലം വി​മ​ല​ഗി​രി പ​ബ്ലി​ക്ക് സ്കൂ​ൾ കോ​ന്പൗ​ണ്ടി​ലെ കെ​ട്ടി​ട​ത്തി​ന്‍റെ ഒ​രു​ഭാ​ഗ​മാ​ണ് എ​ൻ​ജി​നീ​യ​റിം​ഗ് മെ​റ്റാ​മോ​ർ​ഫീ​സി​സ്(​നി​ല​വി​ലെ കെ​ട്ടി​ടം പൊ​ളി​ക്കാ​തെ രൂ​പ​മാ​റ്റം വ​രു​ത്തു​ന്ന രീ​തി)​സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ അ​ഞ്ച​ടി ഉ​യ​ർ​ത്തി അ​തി​മ​നോ​ഹ​ര​മാ​യ പ​ള്ളി നി​ർ​മി​ച്ച​ത്.​

മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ മു​വാ​റ്റു​പു​ഴ രൂ​പ​ത​യി​ലെ കോ​ത​മം​ഗ​ലം സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക പ​ള്ളി​യാ​ണ് വി​മ​ല​ഗി​രി പ​ബ്ലി​ക് സ്കൂ​ളി​നോ​ട് ചേ​ർ​ന്ന് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. ​കൂ​ദാ​ശ ക​ർ​മം 15 ന് ​രാ​വി​ലെ ഒ​ൻ​പ​തി​ന് മൂ​വാ​റ്റു​പു​ഴ ബി​ഷ​പ് ഡോ.​ ഏ​ബ്രാ​ഹം മാ​ർ ജൂ​ലി​യ​സ് നി​ർ​വ​ഹി​ക്കു​മെ​ന്നു വി​കാ​രി​യും സ്കൂ​ൾ മാ​നേ​ജ​രു​മാ​യ ഫാ.​ജോ​യ് മാ​ങ്കു​ളം പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.​

പോ​ർ​ട്ട​ൽ ഫ്രെ​യിം,ലി​ഫ്ടിം​ഗ് ആ​ധു​നി​ക സാ​ങ്കേ​തി​ക രീ​തി​യാ​ണ് മു​ക​ൾ നി​ല​യി​ലെ ഓ​ഫീ​സ് നി​ല​നി​ർ​ത്തി താ​ഴ​ത്തെ നാ​ല് മു​റി​ക​ൾ പ​ള്ളി​യാ​ക്കി​യ​ത്.​ഇ​രു​നി​ല​ക​ളേ​യും താ​ങ്ങി​നി​ർ​ത്താ​ൻ ഇ​രു​വ​ശ​ത്തും ര​ണ്ട് വീ​തം പി​ല്ല​റു​ക​ളി​ൽ ബീ​മു​ക​ൾ ഉ​റ​പ്പി​ച്ചാ​ണ് കെ​ട്ടി​ടം പ​ണി പൂ​ർ​ത്താ​ക്കി​യ​ത്.​

അ​ക​ത്ത​ള​വും അ​ൾ​ത്താ​ര​യും ഗ്ലാ​സി​ൽ ഓ​യി​ൽ​പെ​യി​ന്‍റ് കൊ​ണ്ട് ക്രി​സ്തു​വി​ന്‍റെ​യും മാ​താ​വി​ന്‍റെ​യും ഉ​ൾ​പ്പെ​ടെ വി​വി​ധ രൂ​പ​ങ്ങ​ൾ ചി​ത്രീ​ക​രി​ച്ച് സി​മ​ന്‍റി​ലെ കൊ​ത്തു​പ​ണി​ക​ളോ​ടെ ഇ​ന്‍റീ​രി​യ​ർ ഡി​സൈ​ൻ ചെ​യ്ത് വ​ർ​ണാ​ഭ​മാ​ക്കി. 2250 ച​തു​ര​ശ്ര​യ​ടി വി​സ്തീ​ർ​ണ്ണ​ത്തി​ലാ​ണ് പ​ള്ളി​യു​ടെ നി​ർ​മാ​ണം.​പ​തി​നാ​ല് മാ​സം കൊ​ണ്ടാ​ണ് പ​ള്ളി പ​ണി പൂ​ർ​ത്തി​ക​രി​ച്ച​ത്.​

താ​ഴെ പ​ള്ളി​യു​ടെ നി​ർ​മാ​ണം ന​ട​ക്കു​ന്പോ​ൾ മു​ക​ളി​ൽ ജാ​ക്കി​ക​ളി​ൽ ഉ​യ​ർ​ത്തി നി​ർ​ത്തി​യി​രു​ന്ന ഓ​ഫീ​സ് മു​റി​ക​ളി​ൽ പ്ര​വ​ർ​ത്ത​ന ത​ട​സമി​ല്ലാ​ത്ത​വി​ധ​ത്തി​ലാ​യി​രു​ന്നു പ​ണി മു​ന്നോ​ട്ട് നീ​ങ്ങി​യ​ത്.​ആ​ദ്യ​ഘ​ട്ട​ത്തി​ൽ കെ​ട്ടി​ട​ത്തി​ന്‍റെ അ​ടി​ത്ത​റ ബ​ല​പ്പെ​ടു​ത്തി.​ലി​ഫ്ടിം​ഗ് രീ​തി​യി​ൽ കെ​ട്ടി​ടം നാ​ല​ര​യ​ടി ഉ​യ​ർ​ത്താ​ൻ ഒ​രേ​സ​മ​യം 500 ജാ​ക്കി​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് നി​ർ​മാ​ണം ന​ട​ത്തി​യ​ത്.​

സ്ഥ​ലം വാ​ങ്ങി പു​തി​യ പ​ള്ളി നി​ർ​മി​ക്കാ​ൻ വ​ൻ​തു​ക വേ​ണ്ടി വ​രു​മെ​ന്ന​തി​നാ​ലാ​ണ് ചി​ല​വ് കു​റ​ക്കാ​ൻ നി​ല​വി​ലെ കെ​ട്ടി​ടം ഉ​യ​ർ​ത്തി രൂ​പ​മാ​റ്റം വ​രു​ത്തി പ​ള്ളി​യാ​ക്കാ​ൻ തി​രു​മാ​നി​ച്ച​തെ​ന്ന് വി​കാ​രി ഫാ.​ജോ​യി മാ​ങ്കു​ളം പ​റ​ഞ്ഞു.

Related posts