കൊല്ലത്ത് ബാല താരത്തെ പീഡിപ്പിച്ച സിപിഎം നേതാവിന്റെ മകന്‍ അറസ്റ്റില്‍, പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടു പോയത് സീരിയല്‍ നടി, കേസൊതുക്കാന്‍ സിപിഎം നേതൃത്വത്തിന്റെ ശ്രമമെന്ന് ബന്ധുക്കള്‍

sex copy

പീഡനവാര്‍ത്തകളില്‍ കേരളം മുങ്ങി കിടക്കുമ്പോള്‍ കൊല്ലത്തു നിന്നും മറ്റൊരു ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് കൂടി. കൊല്ലത്ത് ബാലതാരത്തെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. സംഭവത്തില്‍ കൊല്ലത്തെ പ്രമുഖ സിപിഎം നേതാവിന്റെ മകനെ അറസ്റ്റു ചെയ്തു. പ്രദേശത്തെ പ്രമുഖ സിപിഐഎം നേതാവിന്റെ മകനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നിലവില്‍ പാര്‍ലമെന്ററി രംഗത്ത് പ്രവര്‍ത്തിക്കുന്ന സിപിഐഎം നേതാവിന്റെ മകന്‍ ഫൈസലാണ് അറസ്റ്റിലായത്. ഒരു സിനിമയില്‍ അഭിനയിക്കാനെന്ന് പറഞ്ഞ് സീരിയല്‍ നടിയാണ് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയത്. പെണ്‍കുട്ടിയെ ഒരു വീട്ടിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.

അതേസമയം, അഞ്ചുദിവസം മുമ്പ് പരാതി നല്കിയെങ്കിലും ആദ്യം അന്വേഷിക്കാന്‍ പോലും കൂട്ടാക്കിയില്ലെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. സംഭവം ഒതുക്കി തീര്‍ക്കാന്‍ ജില്ലയിലെ സിപിഎം നേതൃത്വം ഇടപെടുകയും ചെയ്തുവത്രേ. ഇപ്പോള്‍ അറസ്റ്റിലായ ഫൈസല്‍ പാര്‍ലമെന്ററി രംഗത്തുള്ള സിപിഎം ഉന്നതനാണ്. കൊല്ലം പോലീസില്‍ ഇയാള്‍ക്ക് വലിയ സ്വാധീനമാണുള്ളത്. സംഭവം രാഷ്ട്രീയ പ്രചരണമാക്കാന്‍ കോണ്‍ഗ്രസും ബിജെപിയും തീരുമാനിച്ചതോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയാറായത്.

അഞ്ചിലധികം പേര്‍ സംഭവത്തില്‍ കുറ്റക്കാരാണെന്നാണ് സൂചന. 18ന് നല്കിയ പരാതിയില്‍ പോലീസ് ഇന്നാണ് കേസെടുത്തത്. പെണ്‍കുട്ടിയെ പീഡിപ്പിച്ചവരില്‍ പ്രമുഖരുടെ മക്കളുണ്ടെന്നാണ് സൂചനയെന്ന് ചില ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു ഹ്രസ്വസിനിമയില്‍ അഭിനയിച്ച പെണ്‍കുട്ടിയെയാണ് കൂട്ടബലാത്സംഗം ചെയ്തത്. ഒരു സിനിമയില്‍ അഭിനയിക്കാനെന്ന് പറഞ്ഞ് സീരിയല്‍ നടിയാണ് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയത്. പെണ്‍കുട്ടിയെ ഒരു വീട്ടിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു.

പരാതി സ്വീകരിക്കാന്‍ സ്‌റ്റേഷനിലെ വനിതാ സിഐ തയ്യാറാകാത്തതിനെതിരേയും പ്രതിഷേധം ഉയരുന്നുണ്ട്. പ്രശ്‌നം പറഞ്ഞു തീര്‍ക്കാമെന്ന നിര്‍ദ്ദേശം നല്‍കി ഇവരെ സിഐ തിരിച്ചയച്ചു. എന്നാല്‍ പിന്നീട് നടപടി ഒന്നും ഇല്ലാത്ത പശ്ചാത്തലത്തിലാണ് പരാതിയുമായി ഇന്നലെ ഇവര്‍ വീണ്ടും പോലീസ് സ്‌റ്റേഷനെ സമീപിച്ചത്. പരാതി സ്വീകരിക്കുന്നതിലും നടപടി സ്വീകരിക്കുന്നതിലും പൊലീസിന്റെ ഭാഗത്തു നിന്നും വലിയ അനാസ്ഥ സംഭവിച്ചുവെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. പരാതിയുമായി എത്തിയിട്ടും പൊലീസ് കേസെടുക്കാതിരുന്നത്, രാഷ്ട്രീയ ഇടപെടല്‍ മൂലമാണെന്ന ആരോപണവും ശക്തമാവുകയാണ്.

Related posts