മതിയായ ഹാജരില്ല! ഫുട്‌ബോള്‍ താരം സി.കെ.വിനീതിനെ ജോലിയില്‍നിന്നു പുറത്താക്കുന്നു; ഫുട്‌ബോള്‍ കളിക്കുന്നത് അവസാനിപ്പിച്ച് ജോലി നോക്കാന്‍ തയാറല്ലെന്ന് വിനീത്

CK-vineethകൊ​ച്ചി: ഇ​ന്ത്യ​ൻ ഫു​ട്ബോ​ൾ താ​രം സി.​കെ.​വി​നീ​തി​നെ ഏ​ജീ​സ് ജോ​ലി​യി​ൽ​നി​ന്നു പു​റ​ത്താ​ക്കു​ന്നു. മ​തി​യാ​യ ഹാ​ജ​രി​ല്ലെ​ന്ന കാ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് വി​നീ​തി​നെ പു​റ​ത്താ​ക്കു​ന്ന​ത്. ഏ​ജീ​സ് ഓ​ഫീ​സി​ൽ ഓ​ഡി​റ്റ​റാ​ണ് വി​നീ​ത്. സ്പോ​ർ​ട്സ് ക്വാ​ട്ട​യി​ലാ​ണ് വി​നീ​ത് ഏ​ജീ​സി​ൽ ജോ​ലി നേ​ടി​യ​ത്. ഇ​തി​നു​ശേ​ഷം ഇ​ന്ത്യ​ൻ ടീ​മി​ലു​ൾ​പ്പെ​ടെ ക​ളി​ക്കേ​ണ്ടി വ​ന്ന​തോ​ടെ വി​നീ​തി​ന് ഓ​ഫീ​സി​ലെ​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

അ​തേ​സ​മ​യം, ഫു​ട്ബോ​ൾ ക​ളി​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ച്ച് ജോ​ലി നോ​ക്കാ​ൻ ത​യാ​റ​ല്ലെ​ന്ന് വി​നീ​ത് പ്ര​തി​ക​രി​ച്ചു. സ്പോ​ർ​ട്സ് ക്വാ​ട്ട​യി​ൽ ജോ​ലി​ക്കു ക​യ​റി​യ ത​ന്നോ​ട് ക​ളി​ക്ക​രു​തെ​ന്നു പ​റ​യു​ന്ന​തി​ൽ എ​ന്ത​ർ​ഥ​മാ​ണു​ള്ള​തെ​ന്നും വി​നീ​ത് ചോ​ദി​ക്കു​ന്നു.

ഇ​ന്ത്യ​ൻ ടീ​മി​ലെ സ്ഥി​രാം​ഗ​മാ​യ വി​നീ​ത് ബം​ഗ​ളൂ​രു എ​ഫ്സി, കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് തു​ട​ങ്ങി​യ ക്ല​ബി​ലെ​യും അം​ഗ​മാ​ണ്. എ​എ​ഫ്സി ഏ​ഷ്യ​ൻ ക​പ്പ് യോ​ഗ്യ​താ മ​ൽ​സ​ര​ത്തി​ൽ കി​ർ​ഗി​സ് റി​പ്പ​ബ്ലി​ക്കി​നെ നേ​രി​ടാ​നു​ള്ള ഇ​ന്ത്യ​ൻ ഫു​ട്ബോ​ൾ ടീ​മി​ന്‍റെ ക്യം​പി​ലേ​ക്കു വി​നീ​ത് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു. ക​ഴി​ഞ്ഞ സീ​സ​ണ്‍ ഐ​ലീ​ഗി​ൽ ടോ​പ് സ്കോ​റ​റും വി​നീ​താ​യി​രു​ന്നു.

Related posts