കുടിക്കും മുമ്പൊന്നു കേട്ടോളൂ, കിലോയ്ക്ക് 70,000 രൂപ വിലയുള്ള കാപ്പി ഉണ്ടാക്കുന്നത് ആനപ്പിണ്ടത്തില്‍നിന്ന്, വിലയേറിയ കാപ്പിയെക്കുറിച്ച് അറിയാം

index

ബ്ലാക്ക് ഐവറി കോഫി പലര്‍ക്കും പരിചിതമാണ്. കാരണം അത്രയ്ക്ക് പ്രശസ്തമാണ് ഈ കോഫി. ഈ കോഫിയുടെ കേട്ടാല്‍ ഞെട്ടുന്ന വിലയാണ് അതിനെ ഇത്ര പ്രശസ്തമാക്കിയത്. വടക്കേ തായ്‌ലന്റിലെ ഒരു ആന സംരക്ഷണ കേന്ദ്രത്തോട് ചേര്‍ന്നാണ് ‘ബ്ലാക്ക് ഐവറി കോഫി’ കമ്പനിയും സ്ഥിതി ചെയ്യുന്നത്. ലാവോസിന്റെ സമീപത്തു തൊട്ടു കിടക്കുന്ന ചിയാംഗ് റായി സംസ്ഥാനത്തെ ചിയാംഗ് സായേന്‍ ജില്ലയിലാണിത്. ഇവിടെ വളര്‍ത്തി സംരക്ഷിയ്ക്കുന്ന ആനകളുടെ വിസര്‍ജ്ജ്യത്തില്‍ നിന്നെടുത്ത കാപ്പിക്കുരു സംസ്‌കരിച്ചെടുത്താണ് ലോകത്തിലെ ഏറ്റവും വില കൂടിയ കോഫി ഉണ്ടാക്കുന്നത്.

കിലോയ്ക്ക് 70,000 രൂപ വരെ വിലയുള്ള ബ്ലാക്ക് ഐവറി കോഫിയുടെ ഉല്‍പാദന രീതി അറിഞ്ഞാല്‍ പലരും അത് കഴിയ്ക്കില്ല. പഴുത്ത കാപ്പിക്കായ്കളെ ഇവിടത്തെ ആനകളെ കൊണ്ട് തീറ്റിപ്പിക്കുകയും ആന കഴിച്ച കാപ്പികായ്കളിലെ കുരുക്കള്‍ ആന വിസര്‍ജ്ജിയ്ക്കുമ്പോള്‍ ശേഖരിച്ച് സംസ്‌കരിച്ചുമാണ് ഈ കോഫി ഉത്പാദിപ്പിക്കുന്നത്. ആനപ്പിണ്ടത്തില്‍ നിന്ന് വളരെ കുറച്ച് കുരുക്കള്‍ മാത്രമേ കേടുകൂടാതെ കിട്ടുകയുള്ളു.

imageso7989o

വളരെയധികം കാപ്പിക്കായ്കള്‍ കഴിപ്പിക്കുന്നുണ്ടെങ്കിലും വളരെ കുറച്ച് കുരുക്കള്‍ മാത്രം ലഭിക്കുന്നുള്ളു എന്നതാണ് കോഫിയ്ക്ക് ഇത്രയധികം ഡിമാന്റ് ഉണ്ടാകാന്‍ കാരണം. ആനയുടെ ദഹനപ്രക്രിയയിലൂടെ കടന്നു പോകുന്ന കാപ്പികുരു പ്രോട്ടീന്‍ വിമുക്തമാവുകയും ഒരു പ്രത്യേക തരം രുചി കൈവരിക്കുകയും ചെയ്യുന്നു. കുരുവിലെ പ്രോട്ടീന്‍ ആനയുടെ ശരീരത്തിലേയ്ക്ക് കടക്കുന്നതോടുകൂടി കാപ്പിയുടെ ചവര്‍പ്പ് രുചി ഇല്ലാതാവുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ചെന്ന് നാലായിരമോ അയ്യായിരമോ കൊടുത്ത് ഒരു കപ്പ് കാപ്പി വാങ്ങാന്‍ നിരവധി കോടീശ്വരന്മാരാണ് ദിവസവും വന്നുചേരുന്നത്.

Related posts