എന്നെ ‘ബ്രോ’ എന്നു മാത്രം വിളിക്കരുത്; ‘ജോസേട്ടാ’ എന്നു വിളിച്ചോളൂ; നിങ്ങളുടെയൊക്കെ ചങ്കും കൊണ്ടേ ഞാന്‍ പോകൂ; കോഴിക്കോടിന്റെ പുതിയ കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു…

COLLECTOR-BROകോഴിക്കോട്: തന്നെ ദയവു ചെയ്തു കളക്ടര്‍ ബ്രോയെന്നു വിളിക്കരുതെന്ന അഭ്യര്‍ത്ഥനയുമായി കോഴിക്കോട്ടെ പുതിയ കളക്ടര്‍ യു.വി ജോസ്. തന്നെ ബ്രോ എന്നു വിളിക്കുന്നതിനു പകരം ‘ജോസേട്ടാ’ എന്നു വിളിച്ചോളാനും കളക്ടര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

മുന്‍ ജില്ലാ കളക്ടര്‍ എന്‍. പ്രശാന്തിനെ ആരാധകര്‍ കളക്ടര്‍ ബ്രോ എന്നാണ് വിളിച്ചിരുന്നത്. ഈ പേര് പ്രശാന്തിന് തന്നെ കൊടുക്കാനും തന്നെ ജോസേട്ടാ എന്നു വിളിച്ചോയെന്നും അതിനു വയ്യെങ്കില്‍ മറ്റെന്തെങ്കിലും വിളിച്ചോളാനും കളക്ടര്‍ തന്റെ ഫേസ്ബുക്ക പോസ്റ്റിലൂടെ പറയുന്നു.

പുതിയ കളക്ടര്‍ പോസ്റ്റിട്ട ഉടന്‍ പഴയ കലക്ടറുടെ തകര്‍പ്പന്‍ കമന്റ് . ‘അദ്ദാണ്! പ്രിയപ്പെട്ട കോയ്‌ക്കോട്ട്കാരേ… ഇങ്ങള് ഫുള്‍ സപ്പോര്‍ട്ട് കൊടുത്തോളീ.. ഞമ്മള് ദൂരെ നിന്ന് കണ്ട് ഹാപ്പി ആവട്ടേന്ന്.’ പ്രശാന്ത് നായരുടെ കമന്റ് മുകളില്‍ത്തന്നെ നിലനിര്‍ത്തി യു.വി. ജോസ് ആദരവും പ്രകടിപ്പിച്ചു.

നൗഷീര്‍ എന്ന സുഹൃത്തിന്റെ കമന്റാണ് ഏറ്റവുമധികം ഇഷ്ടപ്പെട്ടതെന്നും കളക്ടര്‍ പോസ്റ്റില്‍ പറയുന്നു.”നല്ലതാണേല്‍ ചങ്ക് പറിച്ച് കട്ടക്ക്, മറിച്ചാണേല്‍ വലിച്ച് കീറി തേച്ചൊടിക്കും” എന്നായിരുന്നു നൗഷീറിന്റെ കമന്റ്.  ഇതൊരു ഭയങ്കര വെല്ലുവിളിയാണെന്നും വെല്ലുവിളി ഏറ്റെടുക്കുകയാണെന്നും കലക്ടര്‍ ആരാധകരോടു പറയുന്നു. താനെന്നും  കോഴിക്കോട്ടെ സാധാരണക്കാരുടെ കൂടെയുണ്ടാവുമെന്നും ”നിങ്ങളുടെയൊക്കെ ചങ്കും കൊണ്ടേ ഞാന്‍ പോകൂ”വെന്നും യു.വി ജോസ് ആരാധകരോട് പറയുന്നു. എന്തായാലും കളക്ടര്‍ ബ്രോയ്ക്കു പകരം വന്ന ജോസേട്ടന്‍ രണ്ടും കല്‍പ്പിച്ചാണ്.

കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം കാണാം…

Related posts