2022 കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ഇ​​ന്ത്യ ബ​​ഹി​​ഷ്ക​​രി​​ക്കു​​മോ

ന്യൂ​​ഡ​​ൽ​​ഹി: 2022 ബർ​​മിങ്ങം കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ഗെ​​യിം​​സ് ഇ​​ന്ത്യ​​യെ സം​​ബ​​ന്ധി​​ച്ച് നി​​ർ​​ണാ​​യ​​ക​​മാ​​കാ​​ൻ സാ​​ധ്യ​​ത. ബർ​​മിങ്ങം ഗെ​​യിം​​സി​​ൽ ഇ​​ന്ത്യ പ​​ങ്കെ​​ടു​​ക്കു​​മോ എ​​ന്ന് ക​​ണ്ട​​റി​​യ​​ണം. ഇ​​ന്ത്യ​​യു​​ടെ മെ​​ഡ​​ൽ പ​​ട്ടി​​ക​​യി​​ലെ പ്ര​​ധാ​​ന ഇ​​ന​​മാ​​യ ഷൂ​​ട്ടിം​​ഗ് ബർ​​മിങ്ങമിൽ ഉ​​ണ്ടാ​​കാ​​നു​​ള്ള സാ​​ധ്യ​​ത കു​​റ​​വാ​​ണെ​ന്ന​താ​ണ് കാ​ര​ണം.

ഷൂ​​ട്ടിം​​ഗ് ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​ല്ലെ​​ങ്കി​​ൽ 2022 ഗെ​​യിം​​സ് ബ​​ഹി​​ഷ്ക​​രി​​ക്ക​​ണ​​മെ​​ന്നാ​​ണ് ദേ​​ശീ​​യ റൈ​​ഫി​​ൾ അ​​സോ​​സി​​യേ​​ഷ​​ൻ ഓ​​ഫ് ഇ​​ന്ത്യ (എ​​ൻ​​ആ​​ർ​​എ​​ഐ) ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന​​ത്. ഷൂ​​ട്ടിം​​ഗ് ഇ​​ല്ലെ​​ങ്കി​​ൽ ഇ​​ന്ത്യ​​യു​​ടെ മെ​​ഡ​​ൽ എ​​ണ്ണം വ​ള​രെ​​കു​​റ​​യു​​ന്ന അ​​വ​​സ്ഥ​​യും സം​​ജാ​​ത​​മാ​​കും. ഗോ​​ൾ​​ഡ് കോ​​സ്റ്റി​​ൽ ഇ​​ന്ത്യ​​ൻ ഷൂ​​ട്ട​​ർ​​മാ​​ർ ഏ​​ഴ് സ്വ​​ർ​​ണ​​വും നാ​​ല് വെ​​ള്ളി​​യും അ​​ഞ്ച് വെ​​ങ്ക​​ല​​വും അ​​ട​​ക്കം 16 മെ​​ഡ​​ലു​​ക​​ളാ​​ണ് വെ​​ടി​​വ​​ച്ചി​​ട്ട​​ത്. ഇ​ന്ത്യ ആ​കെ നേ​ടി​യ​ത് 66 മെ​ഡ​ലു​ക​ളാ​യി​രു​ന്നു.

2022 കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ഗെ​​യിം​​സി​​ൽ ഷൂ​​ട്ടിം​​ഗ് ഉ​​ണ്ടാ​​കി​​ല്ലെ​​ന്നും ഗെ​​യിം​​സ് ഫെ​​ഡ​​റേ​​ഷ​​ൻ ഈ ​​തീ​​രു​​മാ​​നം പി​​ന്തു​​ണ​​യ്ക്കു​​ന്ന​​താ​​യും ഈ ​​വ​​ർ​​ഷ​​മാ​​ദ്യം സി​​ഇ​​ഒ ഡേ​​വി​​ഡ് ഗ്രെ​​വംബ​​ർ​​ഗ് പ​​റ​​ഞ്ഞി​​രു​​ന്നു. കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ഗെ​​യിം​​സി​​ൽ ഷൂ​​ട്ടിം​​ഗ് ഓ​​പ്ഷ​​ണ​​ൽ ഇ​​വ​​ന്‍റാ​​ണ്. ആ​​തി​​ഥേ​​യ രാ​​ജ്യ​​ത്തി​​നു​​ വേ​​ണ​​മെ​​ങ്കി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്താ​​വു​​ന്ന മ​​ത്സ​​ര ഇ​​നം എ​​ന്നു ചു​​രു​​ക്കം. ഇ​​തു മു​​ത​​ലാ​​ക്കാ​​നാ​​ണ് ബർ​​മിങ്ങം കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ഗെ​​യിം​​സ് അ​​ധി​​കൃ​​ത​​ർ ശ്ര​​മി​​ക്കു​​ന്ന​​ത്.

വെ​​ടി​​ക്കോപ്പു​​ക​​ൾ, അ​​നു​​ബ​​ന്ധ ഉ​​പ​​ക​​ര​​ണ​​ങ്ങ​​ൾ, സൗ​​ക​​ര്യ​​മൊ​​രു​​ക്ക​​ൽ തു​​ട​​ങ്ങി​​യ വി​​ഷ​​യ​​ങ്ങ​​ൾ ഉ​​ന്ന​​യി​​ച്ചാ​​ണ് 2022ൽ ​​ഷൂ​​ട്ടിം​​ഗ് ഒ​​ഴി​​വാ​​ക്കാ​​നു​​ള്ള നീ​​ക്കം ന​​ട​​ക്കു​​ന്ന​​ത്. എ​​ന്നാ​​ൽ, ഷൂ​​ട്ടിം​​ഗ് ഒ​​ഴി​​വാ​​ക്കാ​​നു​​ള്ള തീ​​രു​​മാ​​നം എ​​ടു​​ത്തി​​ട്ടി​​ല്ലെ​​ന്നും ആ​​വ​​ശ്യ​​മെ​​ങ്കി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തു​​മെ​​ന്നും കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ഗെ​​യിം​​സ് ഫെ​​ഡ​​റേ​​ൻ അ​​റി​​യി​​ച്ചു.

2022ൽ ​​ഷൂ​​ട്ടിം​​ഗ് ഒ​​ഴി​​വാ​​ക്കി​​യാ​​ൽ ഇ​​ന്ത്യ ഗെ​​യിം​​സ് ബ​​ഹി​​ഷ്ക​​രി​​ക്ക​​ണ​​മെ​​ന്ന ആ​​വ​​ശ്യ​​വു​​മാ​​യി എ​​ൻ​​ആ​​ർ​​എ​​ഐ അ​​ധ്യ​​ക്ഷ​​ൻ ര​​ണി​​ന്ദ​​ർ സിം​​ഗ് രം​​ഗ​​ത്തെ​​ത്തി​​യി​​ട്ടു​​ണ്ട്. ഗോ​​ൾ​​ഡ് കോ​​സ്റ്റി​​ൽ സ്വ​​ർ​​ണ​​വും വെ​​ള്ളി​​യും നേ​​ടി​​യ ഹീ​​ന സി​​ദ്ധു​​വും 2022ൽ ​​ഷൂ​​ട്ടിം​​ഗ് വേ​​ണ​​മെ​​ന്ന് പ്ര​​തി​​ക​​രി​​ച്ചു. ഷൂ​​ട്ടിം​​ഗ് വേ​​ണ്ട​​ന്നു​​വ​​ച്ചാ​​ൽ അ​​ത് യു​​വ​​താ​​ര​​ങ്ങ​​ളെ പ്ര​​തി​​കൂ​​ല​​മാ​​യി ബാ​​ധി​​ക്കു​​മെ​​ന്ന് ഗോ​​ൾ​​ഡ് കോ​​സ്റ്റ് സ്വ​​ർ​​ണ ജേ​​താ​​വാ​​യ ജി​​ത്തു റാ​​യ് പ​​റ​​ഞ്ഞു.

1966 കി​​ങ്സ്റ്റ​​ണ്‍ കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ഗെ​​യിം​​സി​​ലാ​​ണ് ഷൂ​​ട്ടിം​​ഗ് ആ​​ദ്യ​​മാ​​യി ഉ​​ൾ​​പ്പെ​​ടു​​ത്തി​​യ​​ത്. 1970ലെ ​​എ​​ഡി​​ൻ​​ബ​​റ ഒ​​ഴി​​കേ ബാ​​ക്കി എ​​ല്ലാ ഗെ​​യിം​​സു​​ക​​ളി​​ലും ഷൂ​​ട്ടിം​​ഗ് മ​​ത്സ​​ര​​ങ്ങ​​ൾ അ​​ര​​ങ്ങേ​​റി. ഗോ​​ൾ​​ഡ് കോ​​സ്റ്റ് അ​​ട​​ക്കം 13 കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ഗെ​​യിം​​സു​​ക​​ളി​​ലെ ഷൂ​​ട്ടിം​​ഗ് ഇ​​വ​​ന്‍റു​​ക​​ളി​​ൽ​​നി​​ന്ന് ഇ​​ന്ത്യ ഇ​​തു​​വ​​രെ ആ​​കെ 118 മെ​​ഡ​​ലു​​ക​​ൾ നേ​​ടി. ഷൂ​​ട്ടിം​​ഗ് മെ​​ഡ​​ൽ വേ​​ട്ട​​യി​​ൽ ഓ​​സ്ട്രേ​​ലി​​യ​​യ്ക്കു​​പി​​ന്നി​​ൽ ര​​ണ്ടാം സ്ഥാ​​ന​​ത്താ​​ണ് ഇ​​ന്ത്യ. ഓ​​സ്ട്രേ​​ലി​​യ 67 സ്വ​​ർ​​ണം, 54 വെ​​ള്ളി, 42 വെ​​ങ്ക​​ലം ഉ​​ൾ​​പ്പെ​​ടെ 163 മെ​​ഡ​​ൽ നേ​​ടി. ഇ​​ന്ത്യ 56 സ്വ​​ർ​​ണം, 40 വെ​​ള്ളി, 22 വെ​​ങ്ക​​ല​​വും.

Related posts